1
00:00:02,000 --> 00:00:07,000
Downloaded from
YTS.MX

2
00:00:08,000 --> 00:00:13,000
Official YIFY movies site:
YTS.MX

3
00:00:44,416 --> 00:00:46,208
എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരേ!

4
00:00:46,291 --> 00:00:47,416
ഉപ്പു കപ്പുരമ്പു

5
00:00:47,500 --> 00:00:48,875
മാന്യമഹജനങ്ങളേ!

6
00:00:50,250 --> 00:00:51,791
അജ്ഞാതരേ!

7
00:00:51,875 --> 00:00:55,000
ഇന്ന്, ഞാൻ നിങ്ങളോടൊരു സാങ്കൽപ്പിക കഥ
പറയാൻ പോവുകയാണ്.

8
00:00:55,083 --> 00:00:56,250
ശ്രദ്ധിച്ചു കേൾക്കുക.

9
00:00:58,166 --> 00:00:59,833
ഒരിടത്തൊരിടത്ത് ഒരു ഗ്രാമമുണ്ടായിരുന്നു.

10
00:00:59,916 --> 00:01:00,750
ചാലമവാരിപ്പള്ളി

11
00:01:00,833 --> 00:01:02,250
അതിനടുത്ത് വേറൊരു ഗ്രാമം.

12
00:01:02,333 --> 00:01:03,166
മേൽഡുലപേട്ട ഗ്രാമം

13
00:01:03,250 --> 00:01:04,291
അതിനടുത്ത് മറ്റൊരു ഗ്രാമം.

14
00:01:04,375 --> 00:01:05,500
ബഗുരമ്മഗിരി ഗ്രാമം

15
00:01:05,583 --> 00:01:08,333
ഒരുപാട് ഗ്രാമങ്ങളുണ്ട്,

16
00:01:08,416 --> 00:01:12,750
പക്ഷേ ഈ ഗ്രാമം സവിശേഷമാണ്.

17
00:01:12,833 --> 00:01:14,000
സ്വാഗതം
ചിട്ടി ജയപുരം

18
00:01:14,083 --> 00:01:15,875
അതാണ്‌ ചിട്ടി ജയപുരം.

19
00:01:15,958 --> 00:01:18,500
പേരുകേട്ട് ഈ സ്ഥലത്തെ വിലകുറച്ചു കാണരുത്.

20
00:01:18,583 --> 00:01:20,208
അതിന് പ്രശസ്തമായൊരു ചരിത്രമുണ്ട്.

21
00:01:20,291 --> 00:01:23,250
നൂറ്റാണ്ടുകൾക്കു മുൻപ്, രാജാക്കന്മാർ
യുദ്ധം ചെയ്തിരുന്ന കാലത്ത്,

22
00:01:23,333 --> 00:01:25,166
ചൈത്രഗിരി എന്നൊരു രാജവംശം ഉണ്ടായിരുന്നു.

23
00:01:25,250 --> 00:01:26,250
ചൈത്രഗിരി

24
00:01:26,333 --> 00:01:30,083
അത് ഭരിച്ചിരുന്നത് കൊമ്പൻ മീശക്കാരനായ
ജയസുര മഹാരായ എന്ന രാജാവായിരുന്നു.

25
00:01:30,166 --> 00:01:34,541
പക്ഷേ നിർഭാഗ്യവശാൽ മൂന്നു വർഷം
തുടർച്ചയായി മഴ പെയ്യാതിരുന്നു,

26
00:01:34,625 --> 00:01:36,500
അത് രാജ്യത്ത് കൊടിയ വരൾച്ച ഉണ്ടാക്കി.

27
00:01:36,583 --> 00:01:38,625
കഴിക്കാൻ ആഹാരമില്ല, കുടിക്കാൻ ജലമില്ല,

28
00:01:38,708 --> 00:01:41,416
ചൈത്രഗിരി രാജ്യത്തെ നിരവധി ആളുകൾ
മരണത്തിനു കീഴടങ്ങി.

29
00:01:43,458 --> 00:01:45,041
ആ കെട്ട കാലത്ത്,

30
00:01:45,125 --> 00:01:49,583
വെട്ടിത്തിളങ്ങുന്ന മൊട്ടത്തലയുള്ള ഒരു
സന്യാസി അവിടെയെത്തി രാജാവിനെ ഉപദേശിച്ചു,

31
00:01:50,458 --> 00:01:52,375
"നിങ്ങടെ നാട്
നിങ്ങൾക്കായി എന്ത് ചെയ്യുമെന്നല്ല..."

32
00:01:52,458 --> 00:01:53,833
സോറി, അത് എബ്രഹാം ലിങ്കണിൻ്റെയാ.

33
00:01:53,916 --> 00:01:54,958
മൊട്ട സന്യാസി പറഞ്ഞു,

34
00:01:55,041 --> 00:01:59,208
"ഭൂമീദേവി നമുക്ക് എല്ലാം നൽകുന്നു,
നാം തിരിച്ച് എന്തെങ്കിലും നൽകിയിട്ടുണ്ടോ?"

35
00:01:59,291 --> 00:02:02,500
രാജാവ് പറഞ്ഞു, "രത്നം പതിപ്പിച്ച
എൻ്റെ കിടീടം നൽകാം."

36
00:02:02,583 --> 00:02:06,416
സന്യാസി പറഞ്ഞു,
"കിരീടം കൊണ്ട് ഭൂമിക്ക് എന്തു കാര്യം."

37
00:02:06,500 --> 00:02:08,291
"ഭൂമിയാണ് നമ്മുടെ നിലനിൽപ്പിന് ആധാരം."

38
00:02:08,375 --> 00:02:12,333
"അതിനാൽ മരിച്ചവരെ ഇനിമുതൽ ഗ്രാമത്തിൻ്റെ
വടക്കേ ഭാഗത്ത് മറവുചെയ്യണം."

39
00:02:12,416 --> 00:02:15,958
രാജാവും പ്രജകളും അത് ഉൾക്കൊണ്ട്
മരിച്ചവരെ മറവുചെയ്യാൻ തുടങ്ങി.

40
00:02:20,041 --> 00:02:24,833
ആളുകളിത് പാലിക്കാൻ തുടങ്ങിയതോടെ മഴ പെയ്തു,
നദികൾ നിറഞ്ഞു, വിളകൾ വളരാൻ തുടങ്ങി.

41
00:02:24,916 --> 00:02:27,333
ഏവർക്കും വേണ്ടുവോളം ഭക്ഷണമായി,
രാജ്യത്ത് സമൃദ്ധി വിളയാടി.

42
00:02:27,416 --> 00:02:32,000
പക്ഷേ പിന്നീട് ചില പ്രജകൾ മരിച്ചവരെ
മറവുചെയ്യുന്നതിനെതിരെ പ്രതിഷേധിച്ചു.

43
00:02:32,083 --> 00:02:34,083
അതും ഇതും തമ്മിൽ ബന്ധമുണ്ടോ എന്നറിയില്ല,

44
00:02:34,166 --> 00:02:36,375
പക്ഷേ പെട്ടെന്ന് വീണ്ടും മഴ പെയ്യാതായി.

45
00:02:36,458 --> 00:02:39,791
മൊട്ട സന്യാസി അവിടെയെത്തി ചോദിച്ചു,
"ഞാൻ പറഞ്ഞതല്ലേ?"

46
00:02:39,916 --> 00:02:41,708
അതിനുശേഷം ഏവരും ഈ രീതി പാലിച്ചുപോന്നു.

47
00:02:41,791 --> 00:02:43,583
ഏറെയേറെ വർഷങ്ങൾക്കു ശേഷം,

48
00:02:43,666 --> 00:02:46,291
അതായത്, രാജഭരണവും യുദ്ധങ്ങളും ഒക്കെ
അവസാനിച്ച ശേഷം...

49
00:02:46,375 --> 00:02:48,500
രാജ്യമില്ലെങ്കിൽ പ്രജകൾ എന്തുചെയ്യും?

50
00:02:48,583 --> 00:02:51,125
...ആ രാജ്യത്തെ ആളുകൾ
വിവിധ ഇടങ്ങളിലേക്ക് കുടിയേറിപ്പാർത്തു.

51
00:02:51,208 --> 00:02:53,250
ദൂരെയുള്ള ആ രാജ്യത്തുനിന്നു വന്ന
ചില ആളുകൾ

52
00:02:53,333 --> 00:02:55,000
ഈ ചെറിയ തെലുങ്ക് നാട്ടിൽ എത്തിപ്പെട്ടു....

53
00:02:55,083 --> 00:02:56,083
സ്വാഗതം
ചിട്ടി ജയപുരം

54
00:02:56,166 --> 00:02:57,458
അതാണ്‌ നമ്മുടെ ചിട്ടി ജയപുരം.

55
00:02:57,541 --> 00:02:59,958
അതുകൊണ്ട് അവരുടെ
ആചാരങ്ങളും അനുഷ്ഠാനങ്ങളും...

56
00:03:00,041 --> 00:03:01,041
ശ്രീ പെഡ്ഡി ചന്ദ്രയ്യ

57
00:03:01,125 --> 00:03:03,250
... ഏറെ വ്യത്യസ്തമാണ്.

58
00:03:04,000 --> 00:03:05,416
എന്താ വ്യത്യാസം?

59
00:03:05,500 --> 00:03:08,250
ഇവിടെ മരിക്കുന്ന ആരെയും,

60
00:03:08,333 --> 00:03:12,083
ജാതിമതഭേദമന്യേ, വിശാല മനസ്സോടെ,

61
00:03:12,166 --> 00:03:14,750
ഗ്രാമത്തിനു വടക്കുഭാഗത്തുള്ള
ശ്മശാനത്തിൽ മറവുചെയ്യുകയാണ് പതിവ്.

62
00:03:14,833 --> 00:03:16,500
സ്മാരകശിലയിൽ മരിച്ചവരുടെ പേര്, ജനനതീയതി,

63
00:03:16,583 --> 00:03:20,208
മരിച്ച ദിവസം എന്നിവ പൊതുവേ എഴുതാറുണ്ട്.

64
00:03:20,291 --> 00:03:21,416
പക്ഷേ ഇവിടത്തെ പ്രത്യേകത,

65
00:03:21,500 --> 00:03:24,625
മറ്റു വിവരങ്ങൾക്കൊപ്പം
മരണകാരണവും ഇവിടെ ആലേഖനം ചെയ്യാറുണ്ട്,

66
00:03:24,708 --> 00:03:26,375
മരണകാരണം:
മുടികൊഴിച്ചിൽ കാരണമുള്ള സങ്കടം

67
00:03:26,458 --> 00:03:29,708
വേറൊരു കാര്യം കൂടി പറയട്ടെ? ഇവിടെ
സ്ത്രീകളും ശ്മശാനത്തിലേക്ക് പോകാറുണ്ട്.

68
00:03:29,791 --> 00:03:31,541
അത് സ്ത്രീകൾക്കുള്ള പ്രത്യേക അധികാരമാണ്.

69
00:03:33,375 --> 00:03:34,583
- നമസ്കാരം സർ!
- പോവാം.

70
00:03:34,666 --> 00:03:36,583
ഞാൻ ഏറെ കഷ്ടത്തിലാ.
എന്നെ ഒന്ന് സഹായിക്കണേ.

71
00:03:46,083 --> 00:03:48,041
- എന്തു പറയുന്നു സർ?
- നമസ്കാരം.

72
00:03:52,416 --> 00:03:53,416
- നിൽക്ക്.
- എന്തുപറ്റി?

73
00:03:54,708 --> 00:03:56,000
ഞാൻ വന്നത്
ആരും കാര്യമാക്കുന്നില്ല

74
00:03:56,083 --> 00:03:58,166
- ഹേയ് ശ്രീനു, ഇറങ്ങ്.
- ശരി ചേട്ടാ.

75
00:03:58,250 --> 00:03:59,500
ഹേയ് അമ്മായീ. എന്തൊക്കെയുണ്ട്?

76
00:03:59,583 --> 00:04:03,000
മാറ്, മാറ്. ഞാൻ ചെയ്യാം, മാറ്.

77
00:04:03,083 --> 00:04:04,541
മാറ്.

78
00:04:05,625 --> 00:04:07,041
ഇന്നാ, ഇത് പിടിക്ക്.

79
00:04:08,791 --> 00:04:09,833
ഇതാ.

80
00:04:10,250 --> 00:04:11,125
മാറ്.

81
00:04:12,750 --> 00:04:14,458
എൻ്റെ ബുദ്ധി കണ്ടോ?

82
00:04:14,541 --> 00:04:17,916
- മധുബാബു, നിങ്ങൾക്ക് ഭയങ്കര ബുദ്ധി ആണല്ലോ.
- എന്തു കരുതി?

83
00:04:18,000 --> 00:04:21,166
അവർ നിങ്ങളോട് നമസ്കാരം പറഞ്ഞില്ല,
അപ്പോൾ നിങ്ങളവരെ അതിന് നിർബന്ധിച്ചു.

84
00:04:21,250 --> 00:04:22,625
കള്ളക്കുടിയൻ. നമുക്ക് പോവാം.

85
00:04:29,416 --> 00:04:30,791
ഇതാണ് ശ്രീ സുബ്ബരാജു.

86
00:04:30,875 --> 00:04:32,750
അദ്ദേഹം ഗ്രാമമുഖ്യനായിരുന്നു,
ഇന്ന് മരണപ്പെട്ടു.

87
00:04:32,833 --> 00:04:35,750
ഗ്രാമവാസികൾ ഏവരും അദ്ദേഹത്തിൻ്റെ
ശവമടക്കിൽ പങ്കെടുക്കുകയാണ്.

88
00:05:17,583 --> 00:05:21,791
നമ്മുടെ ഗ്രാമമുഖ്യൻ,
നമുക്ക് പ്രിയപ്പെട്ട ശ്രീ സുബ്ബരാജു.

89
00:05:21,875 --> 00:05:25,708
നമ്മെ വിട്ടു പോയത്
ഏറെ ഹൃദയഭേദകമായ കാര്യമാണ്.

90
00:05:29,458 --> 00:05:31,958
അദ്ദേഹത്തിൻ്റെ മഹത്വം
വർണ്ണിക്കാൻ വാക്കുകളില്ല.

91
00:05:33,166 --> 00:05:36,458
അദ്ദേഹം നമ്മുടെ നാടിനും
നാട്ടുകാർക്കും വേണ്ടി പ്രവർത്തിച്ചു.

92
00:05:37,250 --> 00:05:40,083
മൂടൽമഞ്ഞിൽനിന്ന് സീൽക്കാരത്തോടെ
ഒരു പാമ്പ്‌ പുറത്തുവന്നു.

93
00:05:42,375 --> 00:05:44,375
അദ്ദേഹം 1932-ൽ ജനിച്ചു,

94
00:05:44,458 --> 00:05:47,666
കുട്ടിക്കാലം മുതൽ ജീവിതം ഉഴിഞ്ഞുവച്ചത്
ജനങ്ങളെ സേവിക്കാനായിരുന്നു.

95
00:05:50,041 --> 00:05:51,083
എന്ത്?

96
00:05:52,500 --> 00:05:55,166
കുടിക്ക്. ഇത് കുടിക്കെടാ.

97
00:06:00,666 --> 00:06:02,083
താനിതിൽ എന്താ ചേർത്തത്?

98
00:06:02,166 --> 00:06:08,041
ഈ കള്ളിൽ പല്ലിൻ്റെ പൊടി, കടലെണ്ണ,
അലക്കുകാരം ഒക്കെ ഉണ്ട്. കുടിക്ക്.

99
00:06:08,125 --> 00:06:09,750
- നല്ല സ്വാദാ, കുടിച്ചോ.
- എന്ത്...

100
00:06:10,416 --> 00:06:12,625
അയ്യോ, എന്തൊരു രസമാ.

101
00:06:13,666 --> 00:06:15,458
വാടാ വാടാ.

102
00:06:17,958 --> 00:06:19,791
സൂക്ഷിച്ച് പിടിക്ക്. വാ വാ.

103
00:06:23,000 --> 00:06:24,666
ദൈവമേ!

104
00:06:24,750 --> 00:06:26,791
ദൈവമേ, എന്താ ഇത്?

105
00:06:27,375 --> 00:06:28,416
ഇത്രേം വലുതോ?

106
00:06:28,500 --> 00:06:30,583
കരച്ചിൽ പിന്നെയാവാം. വാ ചേച്ചീ.

107
00:06:33,708 --> 00:06:37,041
അദ്ദേഹം എങ്ങനെയാ മരിച്ചത് എന്നു പറയൂ.
ഞാൻ മനോഹരമായി അതിതിൽ കൊത്തിവയ്ക്കാം.

108
00:06:39,416 --> 00:06:40,625
നിങ്ങൾ പറ.

109
00:06:40,708 --> 00:06:43,416
അദ്ദേഹത്തിൻ്റെ അനന്തരാവകാശി വേണം പറയാൻ.
അതാ സമ്പ്രദായം.

110
00:06:47,583 --> 00:06:51,166
ഇന്നലെ രാത്രി എൻ്റെ അമ്മ ഉണ്ടാക്കിയ
ഉപ്പുമാവ് കഴിച്ചിട്ടാ അദ്ദേഹം മരിച്ചത്.

111
00:06:51,250 --> 00:06:53,708
പദ്മമ്മാ! ഉപ്പുമാവോ?

112
00:06:55,833 --> 00:06:58,291
ഉപ്പുമാവിലെ ആദ്യ അക്ഷരം 'ഉ' ആണോ 'വു' ആണോ?

113
00:06:58,375 --> 00:06:59,958
മിണ്ടാതിരി മണ്ടാ.

114
00:07:00,041 --> 00:07:01,708
നീയെന്താ അങ്ങനെ പറയുന്നത്?

115
00:07:01,791 --> 00:07:04,916
ഞാനാ അദ്ദേഹത്തെ കൊന്നതെന്ന്
ആളുകൾ കരുതും മോളേ.

116
00:07:05,000 --> 00:07:06,333
- അപ്പൊ അമ്മയല്ലേ?
- അല്ല.

117
00:07:06,416 --> 00:07:10,000
നന്നായി ആലോചിച്ച് പറഞ്ഞുകൊടുക്ക്
എന്താ ഉണ്ടായതെന്ന്.

118
00:07:10,500 --> 00:07:13,208
ഒരിക്കൽ കൊത്തിവച്ചാൽ
പിന്നെ മാറ്റാൻ പോലും പറ്റില്ല മോളേ.

119
00:07:14,916 --> 00:07:19,416
ഇന്നലെ രാത്രി കിടക്കുന്നതിനു മുൻപ്
അദ്ദേഹം അമ്മ ഉണ്ടാക്കിയ ഉപ്പുമാവ് കഴിച്ചു...

120
00:07:19,500 --> 00:07:21,375
പിന്നേം ഉപ്പുമാവോ?

121
00:07:21,916 --> 00:07:26,666
അതുകഴിഞ്ഞ് എന്താ ഉണ്ടായതെന്ന് പറ മോളേ.
അത്രേം പറഞ്ഞാൽ മതി.

122
00:07:28,625 --> 00:07:34,333
അതു കഴിഞ്ഞ് അദ്ദേഹം കിടക്കാൻ പോയി
ഉറക്കത്തിൽ ശാന്തമായി മരിച്ചു.

123
00:07:40,500 --> 00:07:43,833
അവസാനത്തിൽ ഒരു നക്ഷത്രം കൊത്തിവയ്ക്കണോ
അതോ ഒരു ചന്ദ്രനെയോ?

124
00:07:47,916 --> 00:07:48,916
നിക്ക്!

125
00:07:49,000 --> 00:07:49,916
പൊട്ടാ!

126
00:07:50,000 --> 00:07:52,333
നിക്ക്! നിക്ക് മോളേ!

127
00:07:53,333 --> 00:07:55,375
അദ്ദേഹം ഗ്രാമമുഖ്യനായിരുന്നല്ലോ,
ചന്ദ്രൻ മതി.

128
00:07:56,833 --> 00:07:59,708
ഈ ഗ്രാമത്തിലെ ഏറ്റവും വലിയ
സ്മാരകശിലയാ ഇത് സാറേ.

129
00:08:00,375 --> 00:08:07,250
എൻ്റെ സ്മാരകശില ഇതിലും വലുതായിരിക്കണം,
ഇതിലേറെ തിളങ്ങണം.

130
00:08:07,333 --> 00:08:09,166
- മനസ്സിലായോ?
- ശരി മുതലാളീ.

131
00:08:18,333 --> 00:08:20,250
ഇനി ഇവളാണോ ഗ്രാമമുഖ്യ?

132
00:08:20,916 --> 00:08:23,208
എന്നിട്ടും കൊച്ചു പിള്ളേരെപ്പോലെ
വാവിട്ടു കരയുന്നോ?

133
00:08:27,000 --> 00:08:28,125
നമ്മുടെ ജീവിതം തേഞ്ഞു!

134
00:08:29,208 --> 00:08:31,500
- അത് കൊണ്ടുവാ.
- ചിന്ന ഇല്ലാതെയോ?

135
00:08:31,583 --> 00:08:34,500
പൊക്ക്. സുബ്ബരാജു നമ്മുടെ ഗ്രാമമുഖ്യനാണ്.
കാത്തുനിൽക്കാൻ പറ്റില്ല.

136
00:08:34,583 --> 00:08:36,666
- അവനു വേണ്ടി കാത്തു നിക്കണോ? പൊക്ക്.
- പൊക്ക്.

137
00:08:40,958 --> 00:08:41,958
പൊക്ക്. പൊക്ക്.

138
00:08:42,041 --> 00:08:44,750
ഹേയ്, സൂക്ഷിച്ച്. മുണ്ട് ഊരിപ്പോവുന്നു.

139
00:08:44,833 --> 00:08:47,375
- ഞാൻ അടിയിൽ ഒന്നുമിട്ടിട്ടില്ല.
- സൂക്ഷിച്ച്!

140
00:08:48,208 --> 00:08:49,166
ദൈവമേ!

141
00:08:50,791 --> 00:08:53,041
ആരേലും അതൊന്നു പൊക്ക്!

142
00:08:53,125 --> 00:08:55,166
അയ്യോ! അദ്ദേഹം താഴേക്ക് വീഴുന്നു.
സൂക്ഷിച്ച്.

143
00:08:56,875 --> 00:08:58,208
എന്താ കാണിക്കുന്നേ? പൊക്ക്.

144
00:08:58,291 --> 00:08:59,250
നിക്ക്, നിക്ക്! നിക്ക്!

145
00:08:59,333 --> 00:09:00,333
പുറത്തേക്ക് എടുക്കുകയാ.

146
00:09:00,416 --> 00:09:01,791
- വലിക്ക്.
- മുറുകെ പിടിക്ക്.

147
00:09:03,750 --> 00:09:05,541
ചിന്നയെ വിളി!

148
00:09:05,625 --> 00:09:06,541
എടാ ചിന്നാ!

149
00:09:06,625 --> 00:09:07,583
പൊക്ക്!

150
00:09:32,000 --> 00:09:37,458
ചിന്നാ!

151
00:09:48,250 --> 00:09:51,750
എന്താ ഇത് ചിന്നാ?
ആ വശത്തുനിന്നല്ലേ വരേണ്ടത്?

152
00:09:51,833 --> 00:09:55,708
എനിക്ക് പൊടി അലർജിയാ, അതുകൊണ്ടാ
ഇവിടന്നു വന്നത്. വാ.

153
00:09:58,291 --> 00:10:00,000
- ചിന്ന എവിടെ?
- എടാ, നീ എവിടെയായിരുന്നു?

154
00:10:00,083 --> 00:10:02,416
- നീ വേണം ഇത് നോക്കി നടത്താൻ.
- മരിക്കാൻ എളുപ്പമാ.

155
00:10:02,500 --> 00:10:04,875
കുഴിച്ചിടാനാ പാട്.
നിങ്ങൾക്കൊക്കെ ഇതെപ്പറ്റി എന്തറിയാം?

156
00:10:04,958 --> 00:10:06,791
നമ്മുടെ ആളുകൾ ശവപ്പെട്ടി താഴെ വീഴ്ത്തി.

157
00:10:06,875 --> 00:10:08,083
ഇത് നോക്കിക്കേ!

158
00:10:08,958 --> 00:10:11,541
ദൈവമേ! ഞാൻ വരാതെ എന്തിനാ തുടങ്ങിവച്ചത്?

159
00:10:11,625 --> 00:10:12,958
ചെയ്തുവച്ചിരിക്കുന്നത് നോക്കിക്കേ.

160
00:10:13,041 --> 00:10:15,500
അവനവൻ്റെ പണി അവനവൻ ചെയ്യണം
എന്നുപറയാൻ ഇതാ കാരണം.

161
00:10:16,125 --> 00:10:19,666
കയർ കെട്ടിയത് തെറ്റിപ്പോയി, പൊട്ടന്മാർ.

162
00:10:20,708 --> 00:10:21,625
നാശം.

163
00:10:22,916 --> 00:10:24,625
സോമു, നീ രണ്ടടി മുന്നോട്ടു വാ.

164
00:10:26,291 --> 00:10:27,583
നീ രണ്ടടി പിറകോട്ട്.

165
00:10:27,666 --> 00:10:29,916
- ഞാനോ?
- നീ അവിടെ നിക്ക്.

166
00:10:33,208 --> 00:10:34,541
ഇനി പൊക്കിക്കേ.

167
00:10:36,625 --> 00:10:37,625
പൊക്ക്.

168
00:10:37,708 --> 00:10:39,041
ഇതിനെന്താ ഇത്ര ഭാരം?

169
00:10:39,958 --> 00:10:41,541
ചിലപ്പോ പുള്ളി കുറേ തിന്നിട്ടാവും ചത്തത്.

170
00:10:42,541 --> 00:10:43,833
എന്തായാലും നമുക്കിത് ചെയ്തേക്കാം.

171
00:10:44,791 --> 00:10:46,791
ഞാൻ മാല മറന്നേ പോയി.

172
00:10:50,000 --> 00:10:52,833
ദൈവമേ, പുള്ളി രാത്രി വന്ന്
എന്നെ ശല്യം ചെയ്യല്ലേ.

173
00:10:52,916 --> 00:10:54,000
ഇതെന്താ ഇത്ര ഭാരം?

174
00:10:55,875 --> 00:10:57,208
എല്ലാവരും അവസാനമായി കണ്ടോ?

175
00:11:01,583 --> 00:11:04,166
- സുബ്ബരാജു മുതലാളി...
- നീണാൾ വാഴട്ടെ!

176
00:11:04,250 --> 00:11:06,333
- സുബ്ബരാജു മുതലാളി...
- നീണാൾ വാഴട്ടെ!

177
00:11:07,666 --> 00:11:09,875
- സുബ്ബരാജു മുതലാളി...
- നീണാൾ വാഴട്ടെ!

178
00:11:36,500 --> 00:11:38,833
ഞാനവിടെ എത്തേണ്ടിവന്നു എന്തേലും ചെയ്യാൻ.

179
00:11:38,916 --> 00:11:41,000
അവരൊക്കെ പൊട്ടന്മാരെപ്പോലെ
നോക്കി നിക്കായിരുന്നു.

180
00:11:41,083 --> 00:11:43,500
എപ്പോഴത്തെയും പോലെ
ഞാൻ വേണ്ടി വന്നു എല്ലാം ചെയ്യാൻ.

181
00:11:45,250 --> 00:11:48,625
- സ്വയം പൊക്കിയത് മതി.
- സത്യമാണ്. വിശ്വാസിക്ക്.

182
00:11:49,500 --> 00:11:51,666
അറിയാമോ, ശവക്കുഴിയിൽ
ശവപ്പെട്ടി കുടുങ്ങിപ്പോയി.

183
00:11:52,791 --> 00:11:56,916
ശവപ്പെട്ടിയോ? മൃതദേഹം ശവപ്പെട്ടിയിൽ വച്ചാൽ
ഇതുതന്നെയാ പ്രശ്നം.

184
00:11:57,000 --> 00:11:59,791
നിനക്ക് കുറച്ചൂടെ ചട്ടിണി വേണോ?

185
00:11:59,875 --> 00:12:01,958
- എനിക്ക് വേണം അമ്മാ.
- ചട്ടിണി തീർന്നു.

186
00:12:02,916 --> 00:12:04,625
എൻ്റെ കാരണവന്മാർ പറഞ്ഞിരുന്നത്

187
00:12:05,625 --> 00:12:08,083
മൃതദേഹം തുണിയിൽ നന്നായി പൊതിഞ്ഞ്

188
00:12:09,458 --> 00:12:12,541
കുഴിച്ചിട്ടാൽ അത് സന്തോഷത്തോടെ
മണ്ണിൽ ലയിച്ചുചേരുമെന്നാ.

189
00:12:13,166 --> 00:12:17,500
ഒരു ബുദ്ധിമുട്ടും ഇല്ലാതെ. ആരാണാവോ നമ്മുടെ
ജീവിതത്തിലേക്ക് ഈ പെട്ടികൾ കൊണ്ടുവന്നത്.

190
00:12:17,583 --> 00:12:19,333
എടാ, കുറച്ച് മോര് വേണോ?

191
00:12:20,291 --> 00:12:21,541
വേണ്ട അമ്മാ.

192
00:12:22,875 --> 00:12:25,458
പെട്ടിയുടെ കാര്യം വിട്.
സ്മാരകശില കാണേണ്ടതായിരുന്നു.

193
00:12:26,166 --> 00:12:27,958
സ്മാരകശിലയിൽ കാണാനെന്തിരിക്കുന്നു?

194
00:12:28,583 --> 00:12:31,291
അവരത് മദ്രാസിൽനിന്ന് വരുതിച്ചതാ.

195
00:12:31,375 --> 00:12:33,583
എന്തൊരു മിനുസമാണെന്നോ, വഴുതിപ്പോവും.

196
00:12:35,166 --> 00:12:38,083
വഴുക്കലുള്ള കല്ല്‌...
കല്ലിൽ എങ്ങനെ വഴുക്കൽ ഉണ്ടാവും?

197
00:12:40,416 --> 00:12:43,750
അത്രയ്ക്ക് വഴുതിപ്പോവുമെങ്കിൽ
എന്നും പോയി അതിൽ വഴുതിക്കളിച്ചോ.

198
00:12:43,833 --> 00:12:44,833
എനിക്കിതിൽ താല്പര്യമില്ല.

199
00:12:45,541 --> 00:12:46,916
നിങ്ങടെ താല്പര്യം ആരുനോക്കുന്നു.

200
00:12:47,000 --> 00:12:49,958
വല്യ ദൂരമൊന്നുമില്ല.
അദ്ദേഹം ഗ്രാമമുഖ്യനായിരുന്നല്ലോ?

201
00:12:50,041 --> 00:12:52,333
ശ്മശാനത്തിൻ്റെ ഒത്ത നടുക്കാ
അദ്ദേഹത്തെ മറവുചെയ്തത്.

202
00:13:12,250 --> 00:13:13,916
മതി! എത്ര ചുമയ്ക്കും ഇങ്ങനെ?

203
00:13:20,041 --> 00:13:22,750
മതി. പോയി ഭക്ഷണം കഴിക്ക്.

204
00:13:22,833 --> 00:13:27,333
കഴിക്കാം. ഇന്ന് അല്പം ഭേദമുണ്ട്.
ഇന്നലെ രക്തസ്രാവം നിൽക്കുന്നില്ലായിരുന്നു.

205
00:13:29,458 --> 00:13:32,750
മോനേ, എനിക്കൊരു ആഗ്രഹമുണ്ട്.

206
00:13:34,000 --> 00:13:38,416
എൻ്റെ മരണശേഷം എന്നെ
ഒരു നല്ല സ്ഥലത്ത് മറവുചെയ്യണം കേട്ടോ?

207
00:13:38,500 --> 00:13:39,833
ദേ പിന്നേം.

208
00:13:39,916 --> 00:13:41,541
ഒരു നല്ല മരത്തിനു കീഴെ.

209
00:13:41,625 --> 00:13:44,208
എനിക്ക് സമാധാനമായി അന്ത്യവിശ്രമം കൊള്ളണം.

210
00:13:44,291 --> 00:13:46,541
ഈ അസംബന്ധം മതിയാക്ക്!
അമ്മ എന്താ പറയുന്നത്?

211
00:13:46,625 --> 00:13:50,458
എന്താ മോനേ? നിനക്ക് ശരിക്കും വിഷമമാണോ?
അതോ പേടിയാണോ?

212
00:13:51,041 --> 00:13:54,875
മോനേ, നമ്മൾ എത്രയെത്ര മരണങ്ങൾ
കണ്ടിരിക്കുന്നു?

213
00:13:55,625 --> 00:13:58,791
ഇത് നമ്മുടെ തൊഴിലാണ്. അന്നമാണ്.

214
00:14:00,083 --> 00:14:03,875
നോക്ക്, സങ്കടം, പേടി, വേദന,
ഇത്തരം വികാരങ്ങളൊക്കെ

215
00:14:03,958 --> 00:14:07,000
നാട്ടുകാർക്ക് ഉണ്ടാവുന്നത് ന്യായം.
പക്ഷേ നമുക്ക് ഇതൊക്കെ എന്തിനാ?

216
00:14:07,083 --> 00:14:09,916
- വായടയ്ക്ക്.
- എടാ. എന്ത്? സൂക്ഷിച്ചു സംസാരിക്ക്.

217
00:14:10,000 --> 00:14:12,375
ഞാൻ നിൻ്റെ അമ്മയാണ്. അതോർത്തോ...

218
00:14:13,416 --> 00:14:14,666
എൻ്റെ മുഖത്തേക്ക് ചുമയ്ക്കല്ലേ.

219
00:14:17,083 --> 00:14:20,750
- ശരി, ഇല്ല, പക്ഷേ ഒരു കാര്യം ഓർത്തോ.
- എന്താ?

220
00:14:21,875 --> 00:14:23,416
ഞാൻ മരിച്ചുകഴിഞ്ഞാൽ,

221
00:14:24,166 --> 00:14:28,125
നല്ലൊരു മരം കണ്ടെത്തണം,
നല്ല തണലുള്ള ഒരു മരം.

222
00:14:29,375 --> 00:14:31,458
എനിക്ക് അതിനു കീഴെ വേണം കിടക്കാൻ.

223
00:14:33,666 --> 00:14:35,791
- ശരി, അവിടെത്തന്നെ കിടക്ക്.
- എന്നെന്നേക്കും.

224
00:14:48,333 --> 00:14:49,833
- നമസ്കാരം മുതലാളീ.
- നമസ്കാരം മുതലാളീ.

225
00:15:02,041 --> 00:15:03,708
എന്നെ കണ്ട് ആരും എന്താ എണീക്കാത്തത്?

226
00:15:03,791 --> 00:15:05,583
പുതിയ ഗ്രാമമുഖ്യ സ്ഥാനമേൽക്കുന്നു

227
00:15:06,708 --> 00:15:08,041
വാ.

228
00:15:13,791 --> 00:15:16,541
അങ്ങോട്ടു നോക്ക്. പോസ് ചെയ്യ്‌.
അത് കൊള്ളാം.

229
00:15:16,625 --> 00:15:18,000
ഇവനെ പിടിച്ചേ.

230
00:15:18,625 --> 00:15:21,000
നിൽക്കണ്ട. ഇരുന്നോ, ഇരുന്നോ.

231
00:15:26,083 --> 00:15:27,083
കലക്കി ചേട്ടാ.

232
00:15:27,166 --> 00:15:28,500
ഹേയ്, ഇങ്ങു വാ.

233
00:15:36,916 --> 00:15:38,500
ഞാൻ വരാൻ വൈകിയോ?

234
00:15:39,166 --> 00:15:40,958
ഇല്ല, വെറും രണ്ടു മിനിറ്റ്.

235
00:15:44,375 --> 00:15:45,666
നിങ്ങൾ സമയമെടുത്ത്...

236
00:15:45,750 --> 00:15:47,250
നരസയ്യ ചേട്ടാ...

237
00:15:51,708 --> 00:15:56,958
ദയവായി നിശബ്ദരായിരിക്കൂ.
സംസാരിക്കാതിരിക്കൂ. പ്ലീസ്.

238
00:16:00,125 --> 00:16:01,583
നമ്മുടെ ചിട്ടി ജയപുരത്ത്

239
00:16:02,625 --> 00:16:07,791
നാം കാലങ്ങളായി കുടുംബപരമായ നേതൃത്വമാണ്
തുടർന്നുപോരുന്നത്.

240
00:16:08,625 --> 00:16:10,666
- ബുദ്ധിവൈഭവമോ...
- മതി!

241
00:16:10,750 --> 00:16:15,750
- ...സമ്പത്തോ പ്രശസ്തിയോ...
- മതി!

242
00:16:15,833 --> 00:16:18,666
...നാം ഇവയുടെ അടിസ്ഥാനത്തിൽ
ഗ്രാമമുഖ്യ സ്ഥാനം നൽകിയാൽ,

243
00:16:18,750 --> 00:16:21,666
- ആളുകൾ ആ സ്ഥാനത്തിനായി പോരാടാൻ തുടങ്ങും.
- നിർത്തൂ!

244
00:16:22,750 --> 00:16:24,500
അങ്ങനെ ഇവിടെ രാഷ്ട്രീയം തുടങ്ങും.

245
00:16:24,583 --> 00:16:26,958
അതുകൊണ്ടാണ് നാം ഈ സമ്പ്രദായം കൊണ്ടുവന്നത്.

246
00:16:27,750 --> 00:16:30,291
ഇതാ ഇപ്പോൾ, അതേ സമ്പ്രദായത്തിൽ
ഊന്നിക്കൊണ്ട്,

247
00:16:30,375 --> 00:16:34,375
സുബ്ബരാജുവിൻ്റെ ഒരേയൊരു മകൾ,
കുമാരി അപൂർവ,

248
00:16:35,083 --> 00:16:37,708
ഗ്രാമമുഖ്യയായി
തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

249
00:16:37,791 --> 00:16:39,625
സത്യപ്രതിജ്ഞയ്ക്കുള്ള സമയമാണ് ഇനി.

250
00:16:40,708 --> 00:16:44,625
മോളേ, കൈ ഉയർത്തിപ്പിടിച്ച്
ഞാൻ പറയുന്നത് പറയണം.

251
00:16:49,208 --> 00:16:54,333
കൊടിമരം പോലെ അല്ല മോളേ,
മുന്നിലേക്ക് നീട്ടിപ്പിടിക്ക്.

252
00:16:54,416 --> 00:16:56,083
സത്യം ചെയ്യുമ്പോൾ പിടിക്കുന്ന പോലെ.

253
00:16:58,166 --> 00:17:00,666
- ഞാൻ, അതായത്...
- ഞാൻ, അതായത്...

254
00:17:03,000 --> 00:17:04,625
മോളേ, പേര് പറയണം!

255
00:17:12,208 --> 00:17:14,333
ഞാൻ, അതായത് അപൂർവ...

256
00:17:14,416 --> 00:17:18,416
- കൈമാറിക്കിട്ടിയ ഈ സ്ഥാനം...
- എന്ത് കൈമാറിക്കിട്ടി?

257
00:17:18,500 --> 00:17:21,291
...എൻ്റെ അച്ഛനിൽനിന്ന്
കൈമാറിക്കിട്ടിയ ഈ സ്ഥാനം...

258
00:17:22,250 --> 00:17:25,708
...എൻ്റെ അച്ഛനിൽനിന്ന്
കൈമാറിക്കിട്ടിയ ഈ സ്ഥാനം...

259
00:17:25,791 --> 00:17:28,958
- ...ദുരുപയോഗം ചെയ്യില്ല.
- ...ദുരുപയോഗം ചെയ്യില്ല.

260
00:17:29,041 --> 00:17:32,166
- ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
- ഞാൻ പ്രശ്നമുണ്ടാക്കുന്നു.

261
00:17:32,250 --> 00:17:36,750
എന്ത്? പ്രശ്നമുണ്ടാക്കുമെന്നോ?
എന്തു പ്രശ്നമാ ഉണ്ടാക്കുക?

262
00:17:36,833 --> 00:17:38,791
ചുഴലിക്കാറ്റോ?

263
00:17:40,041 --> 00:17:42,208
എന്തോ പ്രശ്നമാണെന്ന് തോന്നുന്നു.
നമുക്ക് ഓടി രക്ഷപ്പെടാം.

264
00:17:43,416 --> 00:17:47,625
'പ്രശ്നം' അല്ല മോളേ, 'പ്രതിജ്ഞ'.

265
00:17:49,375 --> 00:17:50,833
ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

266
00:17:51,500 --> 00:17:55,666
- ഞാൻ നിയമാനുസൃതമായി പ്രവർത്തിക്കും.
- ഞാൻ നിയമാനുസൃതമായി പ്രവർത്തിക്കും.

267
00:17:55,750 --> 00:18:00,250
- ഞാൻ എല്ലാവരോടും നന്നായി പെരുമാറും...
- ഞാൻ എല്ലാവരോടും നന്നായി പെരുമാറും...

268
00:18:00,333 --> 00:18:05,458
- ...എൻ്റെ ഗ്രാമവാസികൾക്കായി...
- ...എൻ്റെ ഗ്രാമവാസികൾക്കായി...

269
00:18:05,541 --> 00:18:10,458
- ...നല്ല ഭരണം കാഴ്ചവയ്ക്കും.
- ...നല്ല ഭരണം കാഴ്ചവയ്ക്കും.

270
00:18:21,416 --> 00:18:23,291
ഇതാ മോളേ.

271
00:18:23,375 --> 00:18:27,500
ഇതൊക്കെ ഇനിമുതൽ മോളുടെ ഉത്തരവാദിത്തമാ.
ഇതൊക്കെ പിടിക്ക്.

272
00:18:28,833 --> 00:18:30,041
അങ്ങനെ. പിടിക്ക്. അതെ.

273
00:18:31,750 --> 00:18:36,500
നോക്ക്, ഈ മൂന്നുപേർ നിൻ്റെ അച്ഛനെയും
മുത്തച്ഛനെയും സഹായിച്ചവരാ.

274
00:18:36,583 --> 00:18:39,375
എന്ത് സംശയമുണ്ടെങ്കിലും നിനക്ക്
അവരോടു ചോദിക്കാം.

275
00:18:39,458 --> 00:18:43,916
വളരെ കുശാഗ്രബുദ്ധിക്കാരാ അവർ.
കേട്ടോ മോളേ? എന്നാൽ ഇനി ഞാൻ പോട്ടെ.

276
00:18:50,208 --> 00:18:51,541
- എടാ.
- ചേട്ടാ.

277
00:18:53,083 --> 00:18:56,375
ഇന്നലെ വരെ ഇവളുടെ അച്ഛനെ
നമ്മൾ വണങ്ങണമായിരുന്നു.

278
00:18:57,083 --> 00:18:58,916
ഇനിമുതൽ ഈ പൊട്ടിയെയും.

279
00:18:59,000 --> 00:19:02,916
ആ കിളവൻ പറഞ്ഞുകൊടുത്തത്
മര്യാദയ്ക്ക് പറയാൻ പോലും അവൾക്കറിയില്ല.

280
00:19:03,000 --> 00:19:04,291
എന്നിട്ടവൾ ഗ്രാമമുഖ്യ ആവുന്നോ?

281
00:19:04,375 --> 00:19:07,833
ഈ ശനിയാഴ്ച അവളുടെ
ആദ്യ വില്ലേജ് കൗൺസിൽ മീറ്റിംഗ് ആണ്.

282
00:19:07,916 --> 00:19:10,875
നമ്മൾ പല തരം ചോദ്യങ്ങളും ചോദിച്ച്
അവളെ നക്ഷത്രമെണ്ണിക്കണം.

283
00:19:11,541 --> 00:19:14,416
അവൾ ഇവിടന്ന് ഓടി രക്ഷപ്പെടണം.

284
00:19:17,583 --> 00:19:21,583
പുളി ഞാൻ പിഴിയുന്നേ, പിഴിയുന്നേ,
പിഴി, പിഴി, പിഴി, പിഴി

285
00:19:26,000 --> 00:19:29,291
അതുകൊണ്ട് കറി ഞാൻ ഉണ്ടാക്കി
ഉണ്ടാക്കി, ഉണ്ടാക്കി, ഉണ്ടാക്കി, ഉണ്ടാക്കി

286
00:19:30,250 --> 00:19:34,375
നമസ്കാരം വീരയ്യ ചേട്ടാ.
ഞാൻ നിങ്ങടെ മോനെ ഈയിടെ കണ്ടിരുന്നു.

287
00:19:34,458 --> 00:19:36,708
നിങ്ങടെ പിറകിലത്തെ വീട്ടിലെ
സുധയെ ഓർമ്മയുണ്ടോ?

288
00:19:36,791 --> 00:19:40,458
നല്ല തടിച്ച ഒരുത്തി.
അവൻ അവളോട്‌ പഞ്ചാര അടിക്കാൻ തുടങ്ങി.

289
00:19:40,541 --> 00:19:43,083
പണ്ടൊക്കെ നിങ്ങളും അവളുടെ അമ്മയും...

290
00:19:44,708 --> 00:19:46,166
എനിക്കിത് അറിയില്ലെന്ന് കരുതിയോ?

291
00:19:46,958 --> 00:19:50,458
അവൾ വേറെ അമ്മയിലുള്ള സഹോദരിയാണ്
എന്നു ഞാൻ നിങ്ങടെ മോനോട് എങ്ങനെ പറയും?

292
00:19:54,500 --> 00:19:57,166
നിങ്ങൾ ജീവിച്ചിരിക്കണമായിരുന്നു.
പക്ഷേ എന്തു ചെയ്യാനാ.

293
00:19:57,250 --> 00:20:00,416
പേരക്ക. പേരക്ക
കടി, കടി, കടി, കടി

294
00:20:00,500 --> 00:20:02,875
അയ്യോ അണ്ണാ ബംഗാര രാജ അണ്ണാ,
എന്താ ഇങ്ങനെ വീണു കിടക്കുന്നേ?

295
00:20:07,583 --> 00:20:10,416
രാവിലെ തന്നെ കുടിച്ചോ? ങേ?

296
00:20:11,208 --> 00:20:12,958
നിങ്ങളെന്താ കൊച്ചു പിള്ളേരെപ്പോലെ?

297
00:20:15,458 --> 00:20:18,708
ഇനീം ഒരിക്കൽക്കൂടി വീണാൽ
പിന്നെ ഞാൻ നിങ്ങളോട് മിണ്ടില്ല കേട്ടോ?

298
00:20:41,500 --> 00:20:44,125
പന്ത്രണ്ടര ആയി സമയം.
ഞാൻ പോയി ആഹാരം കഴിക്കട്ടെ.

299
00:20:58,250 --> 00:20:59,458
ദിവംഗതനായ ശ്രീ രമണ

300
00:20:59,541 --> 00:21:00,791
ദിവംഗതയായ ശ്രീമതി സുജാത

301
00:21:01,666 --> 00:21:02,833
എന്താ ഇത് രമണ ചേട്ടാ?

302
00:21:03,625 --> 00:21:07,750
നിങ്ങളുടെ ഭാര്യയെ വെയിലത്ത് നിർത്തി
നിങ്ങൾ തണലത്ത് ഇരിക്കുന്നോ?

303
00:21:08,416 --> 00:21:12,625
വേറാരും ഇതറിയണ്ട, പക്ഷേ
ഇതൊക്കെ നിങ്ങടെ പ്ലാൻ ആയിരുന്നു അല്ലേ?

304
00:21:20,958 --> 00:21:23,000
നല്ല തണലുള്ള ഒരു മരം.

305
00:22:01,541 --> 00:22:03,083
- ഹേയ്, വേഗം വാ.
- ഹേയ്, ഹേയ്!

306
00:22:03,166 --> 00:22:04,750
- നിന്നോടാ പറയുന്നത്!
- വേഗം വരാൻ!

307
00:22:06,333 --> 00:22:07,666
ഹലോ മാഡം.

308
00:22:10,958 --> 00:22:13,250
ദൈവമേ, എല്ലാവരും എത്തിയിട്ടുണ്ട്. വാ.

309
00:22:13,333 --> 00:22:14,416
വാ പോവാം.

310
00:22:19,416 --> 00:22:20,625
നാശം.

311
00:22:22,250 --> 00:22:23,625
നിക്ക്, നിക്ക്.

312
00:22:26,041 --> 00:22:27,333
എന്നെ ഒറ്റയ്ക്ക് വിട്.

313
00:22:28,333 --> 00:22:29,541
നിങ്ങൾ വരൂ.

314
00:22:31,625 --> 00:22:32,791
അത് ഞങ്ങൾക്ക് തന്നോളൂ മാഡം.

315
00:22:33,750 --> 00:22:35,083
അവളത് എനിക്കാ തന്നത്.

316
00:22:35,166 --> 00:22:36,458
- എനിക്ക് താ.
- അത് സത്യമാണ്.

317
00:22:36,541 --> 00:22:38,208
താ... കുട എനിക്കു താ!

318
00:22:38,291 --> 00:22:40,583
- കുട എനിക്കു താ!
- വഴക്കു നിർത്ത്!

319
00:22:40,666 --> 00:22:43,208
നിൻ്റെ കാല് വിറയ്ക്കുന്നുണ്ടല്ലോ.
എന്താ പ്രശ്നം?

320
00:22:44,250 --> 00:22:45,833
അച്ഛാ?

321
00:22:46,500 --> 00:22:47,583
അത്...

322
00:22:48,250 --> 00:22:51,958
എനിക്ക് ഗ്രാമമുഖ്യ ആവണ്ട.

323
00:22:52,041 --> 00:22:53,500
നീയെന്തിനാ പേടിക്കുന്നത്?

324
00:22:55,375 --> 00:22:56,750
ഞാനൊരു കാര്യം പറയാം.

325
00:22:58,000 --> 00:23:00,375
ഈ ഗ്രാമത്തിൽ ഒരു പണിയും എടുക്കാതെ

326
00:23:01,166 --> 00:23:06,541
വളരെ ബഹുമാനം നേടിത്തരുന്ന
എന്തെങ്കിലും ഒരു ജോലി ഉണ്ടെങ്കിൽ,

327
00:23:07,666 --> 00:23:11,750
അത് ഗ്രാമമുഖ്യൻ്റെ ജോലിയാണ്.

328
00:23:15,166 --> 00:23:16,625
അതല്ല കാര്യം.

329
00:23:17,750 --> 00:23:21,041
- എനിക്ക് ഒന്നുമറിയില്ല...
- ഒന്നും അറിയേണ്ട ആവശ്യമില്ല.

330
00:23:21,125 --> 00:23:24,208
കഴിഞ്ഞ 100 വർഷമായി
ഒരേ പോലെയാണ് ഇവിടെ ജീവിതം,

331
00:23:24,291 --> 00:23:25,833
ഒരേ പോലുള്ള ആളുകളും.

332
00:23:25,916 --> 00:23:28,833
അവരുടെ ജീവിതം മാറ്റാനായി
നിനക്ക് പുതിയതായി ഒന്നും ചെയ്യാനില്ല.

333
00:23:30,458 --> 00:23:32,250
ദൈവമേ, ഞാനിതെങ്ങനെ മറന്നു?

334
00:23:32,916 --> 00:23:35,208
കുട നന്നാക്കാൻ ആരെയെങ്കിലും വിളിക്ക്.

335
00:23:35,291 --> 00:23:36,541
ആദ്യം നന്നാക്കേണ്ടത് തന്നെയാ!

336
00:23:36,625 --> 00:23:38,458
- ഞാനതാ പറഞ്ഞത്!
- വായടയ്ക്ക്!

337
00:23:52,041 --> 00:23:53,166
നമസ്കാരം...

338
00:23:56,916 --> 00:23:58,625
എല്ലാവര്ക്കും നമസ്കാരം.

339
00:24:00,500 --> 00:24:03,458
'രച്ചബന്ദ' പരിപാടിയിലേക്ക് സ്വാഗതം.

340
00:24:04,791 --> 00:24:07,875
ഗ്രാമമുഖ്യ എന്ന സ്ഥാനത്തുനിന്ന്
ഞാൻ നിങ്ങളോട് ചോദിക്കുകയാണ്,

341
00:24:07,958 --> 00:24:10,583
നിങ്ങൾക്ക് ഈ ഗ്രാമത്തിൽ
എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ,

342
00:24:11,333 --> 00:24:12,458
എന്നോട് പറയാവുന്നതാണ്.

343
00:24:12,541 --> 00:24:15,000
നീ അങ്ങനെ പറഞ്ഞുകഴിഞ്ഞാൽ...

344
00:24:19,458 --> 00:24:21,333
എല്ലാവരും നിന്നെ ഒന്നും മിണ്ടാതെ നോക്കും.

345
00:24:22,083 --> 00:24:27,208
അങ്ങനെ സംഭവിച്ചാൽ, അടുത്തയാഴ്ച കാണാം
എന്നുപറഞ്ഞ് തിരിച്ചുപോവുക. അത്രേയുള്ളൂ!

346
00:24:47,750 --> 00:24:48,958
നാശം!

347
00:24:49,666 --> 00:24:51,875
അപ്പു, ചിലപ്പോ ആ ഭീമയ്യ

348
00:24:52,458 --> 00:24:56,541
വേണമെന്നുവച്ച് അയാളുടെ ആളുകളെക്കൊണ്ട്
ചോദ്യങ്ങൾ ചോദിപ്പിക്കും. അപ്പൊ നീ...

349
00:24:59,791 --> 00:25:00,875
അച്ഛാ!

350
00:25:02,500 --> 00:25:06,291
- അമ്മേ!
- ധൈര്യത്തോടെ നിവർന്നു നിക്കണം.

351
00:25:09,875 --> 00:25:10,958
നാശം! അങ്ങനെതന്നെ!

352
00:25:15,125 --> 00:25:16,166
എന്താ...

353
00:25:19,458 --> 00:25:20,625
എന്താ നിങ്ങളുടെ പ്രശ്നം?

354
00:25:21,166 --> 00:25:23,750
ഞങ്ങൾക്ക് തക്കാളി നല്ല വിലയ്ക്ക്
വിൽക്കാൻ പറ്റുന്നില്ല മാഡം.

355
00:25:23,833 --> 00:25:25,666
കിലോയ്ക്ക് മൂന്നുരൂപ പോലും
കിട്ടുന്നില്ല.

356
00:25:25,750 --> 00:25:27,541
ഞങ്ങളെ സഹായിക്കണം.

357
00:25:28,416 --> 00:25:34,791
ഈ വിൽക്കൽ വാങ്ങൽ,
പണമിടപാട് സംബന്ധമായ കാര്യങ്ങൾ,

358
00:25:34,875 --> 00:25:37,083
ഇതിനൊന്നും ഒരിക്കലും
നേരെയുള്ള മറുപടി കൊടുക്കരുത്.

359
00:25:37,166 --> 00:25:40,916
ഇതിനെ മറ്റൊരു രാജ്യത്തെ...

360
00:25:42,583 --> 00:25:44,125
ഒരു പ്രശ്നവുമായി ബന്ധിപ്പിക്കണം.

361
00:25:45,166 --> 00:25:48,625
അതിനു കാരണം ഇറാനിൽ
യുദ്ധം പൊട്ടിപ്പുറപ്പെട്ടതാണ്.

362
00:25:50,125 --> 00:25:51,125
- കുറച്ച് വേണോ?
- വേണ്ട.

363
00:25:51,208 --> 00:25:53,583
ഇറാൻ യുദ്ധവും നമ്മുടെ
തക്കാളിയും തമ്മിൽ എന്തു ബന്ധം?

364
00:25:53,666 --> 00:25:56,375
അങ്ങോട്ടല്ലേ നമ്മൾ
തക്കാളി കയറ്റുമതി ചെയ്യുന്നത്, അല്ലേ?

365
00:25:56,458 --> 00:25:57,625
യുദ്ധം നടക്കുന്നതിനാൽ,

366
00:25:57,708 --> 00:26:00,541
അവർക്ക് തക്കാളിക്കറിയും തക്കാളി അച്ചാറും
ഉണ്ടാക്കാൻ പറ്റുമോ?

367
00:26:00,625 --> 00:26:01,625
പറയൂ!

368
00:26:03,500 --> 00:26:04,833
പറയൂ.

369
00:26:04,916 --> 00:26:08,125
ഇതിനൊരു പരിഹാരം എന്താണ്, പറയൂ.

370
00:26:10,083 --> 00:26:13,833
- ഇറാഖ് യുദ്ധം നിർത്തുന്നതു വരെ...
- ഇറാഖോ? ഇറാൻ എന്നല്ലേ പറഞ്ഞത്.

371
00:26:13,916 --> 00:26:16,083
ഇറാനെതിരെ യുദ്ധം ചെയ്യുന്നത് ഇറാഖ് അല്ലേ?

372
00:26:16,166 --> 00:26:18,833
അതിനാൽ നമുക്കേവർക്കും
യുദ്ധം അവസാനിക്കാൻ പ്രാർത്ഥിക്കാം.

373
00:26:18,916 --> 00:26:20,541
എല്ലാവരും എൻ്റെ കൂടെ പറയൂ!

374
00:26:20,625 --> 00:26:22,291
- ഇറാനിലെ യുദ്ധം!
- സിന്ദാബാദ്!

375
00:26:24,125 --> 00:26:25,500
"മൂർദ്ദാബാദ്" എന്നു പറയൂ.

376
00:26:25,583 --> 00:26:28,000
- ഇറാനിലെ യുദ്ധം...
- മൂർദ്ദാബാദ്!

377
00:26:28,083 --> 00:26:30,000
- ഇറാനിലെ യുദ്ധം...
- മൂർദ്ദാബാദ്!

378
00:26:30,083 --> 00:26:32,208
- ഇറാനിലെ യുദ്ധം...
- മൂർദ്ദാബാദ്!

379
00:26:32,291 --> 00:26:34,166
- ഇറാനിലെ യുദ്ധം...
- മൂർദ്ദാബാദ്!

380
00:26:34,250 --> 00:26:36,666
- ഇറാനിലെ യുദ്ധം...
- മൂർദ്ദാബാദ്!

381
00:26:39,750 --> 00:26:42,458
അവളുടെ അച്ഛൻ അവളെ നന്നായി
പഠിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നു

382
00:26:47,291 --> 00:26:50,583
മഴവെള്ളം കെട്ടിക്കിടക്കുന്നതിലൂടെ
കൊതുകുകളും പ്രാണികളും വ്യാപിച്ചിട്ടുണ്ട്,

383
00:26:51,916 --> 00:26:55,125
ഇവ പുതിയ രോഗങ്ങൾ പരത്തുന്നു.
ഇതിനെന്താ ഒരു പരിഹാരം?

384
00:26:56,583 --> 00:26:58,333
അടുത്ത ചോദ്യം രോഗങ്ങളെപ്പറ്റി ആകും.

385
00:26:59,625 --> 00:27:00,625
ഒച്ച വയ്ക്കരുത്.

386
00:27:01,750 --> 00:27:02,958
അവർ ഒച്ച വയ്ക്കും!

387
00:27:03,666 --> 00:27:10,458
അപ്പോൾ അവരോട് ആത്മവിശ്വാസത്തോടെ പറയണം,
ശാസ്ത്രജ്ഞർ പരീക്ഷണത്തിലാണെന്ന്.

388
00:27:10,541 --> 00:27:13,666
നിനക്ക് മനസ്സിലായില്ലെങ്കിലും,
അവരെ പറഞ്ഞു മനസ്സിലാക്കണം.

389
00:27:16,208 --> 00:27:19,708
ഡെൽഹിയിൽ കൊതുകുകളെ വച്ച്
പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.

390
00:27:19,791 --> 00:27:21,041
ഞാൻ ഇന്നലെ വായിച്ചിരുന്നു.

391
00:27:21,125 --> 00:27:25,250
അവർ ഇതിൽ വിജയിച്ചാൽ,
ഈ ലായനിയുടെ ഒരൊറ്റ തുള്ളി മതി

392
00:27:25,333 --> 00:27:28,041
ഒരു വർഷത്തേക്ക് കൊതുകുകളെ അകറ്റിനിർത്താൻ.

393
00:27:30,875 --> 00:27:33,791
ഈ ലായനി ലഭ്യമാകാൻ തുടങ്ങിയാൽ,

394
00:27:33,875 --> 00:27:39,916
മറ്റാർക്കും മുൻപ് ഈ ഗ്രാമത്തിനു വേണ്ടി
നമുക്കത് വാങ്ങാം!

395
00:27:52,791 --> 00:27:54,916
ഇവൾക്ക് ബുദ്ധിയുണ്ടല്ലോ!

396
00:27:55,000 --> 00:27:57,166
ഇംഗ്ലീഷും അറിയാമെന്നാ കേട്ടത്.

397
00:27:57,250 --> 00:27:58,333
- ആണോ?
- അതെ.

398
00:27:58,416 --> 00:28:00,708
ഇംഗ്ലീഷ് പഠിക്കാൻ ഒരു ബുക്ക് വാങ്ങ്,
നമുക്കും പഠിക്കാം.

399
00:28:00,791 --> 00:28:02,000
- ഹേയ്.
- എന്താ മുതലാളീ?

400
00:28:02,083 --> 00:28:05,166
മധുബാബു ചോദിച്ചതിനേക്കാൾ
കുഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്ക്.

401
00:28:05,958 --> 00:28:09,500
അവൾക്ക് കൺഫ്യൂഷൻ ആയി
ഉത്തരം പറയാൻ കിട്ടാതെ വരും.

402
00:28:09,583 --> 00:28:12,375
അപ്പൊ ഞാൻ ഇടപെടാം.

403
00:28:14,041 --> 00:28:18,416
നോക്ക്, ഭീമയ്യയുടെ ആളുകൾ
തലപുകഞ്ഞു നോക്കുകയാണ്.

404
00:28:18,500 --> 00:28:21,916
അവളെ മുട്ടുകുത്തിക്കുന്ന ചോദ്യം
ആര് ചോദിക്കുന്നോ,

405
00:28:22,000 --> 00:28:24,125
നമ്മുടെ തീയറ്ററിൽ അവർക്ക്
ലൈഫ് ടൈം ടിക്കറ്റ് ഫ്രീ.

406
00:28:24,208 --> 00:28:25,208
തുടങ്ങിക്കോ.

407
00:28:25,291 --> 00:28:28,458
ചേട്ടാ, വാക്ക് വാക്കായിരിക്കണം,
ഞാൻ ചോദിക്കാം, കേട്ടോ? നോക്കിക്കോ...

408
00:29:34,291 --> 00:29:35,416
ഇതാ, ഇത് കുടിക്ക്.

409
00:29:41,041 --> 00:29:42,625
മറ്റെന്തെങ്കിലും?

410
00:29:43,500 --> 00:29:44,625
കഴിഞ്ഞോ?

411
00:30:11,166 --> 00:30:12,500
മുന്നോട്ടു വന്നു ചോദിക്കൂ.

412
00:30:14,541 --> 00:30:16,791
എന്താ, നിങ്ങൾക്കും പ്രശ്നമുണ്ടോ?

413
00:30:16,875 --> 00:30:20,791
എന്തുപറ്റി ചിന്ന? കുഴി വെട്ടുന്ന ആയുധം
മൂർച്ച കൂട്ടണോ?

414
00:30:20,875 --> 00:30:24,458
എന്താ ചേട്ടാ, ഇതെൻ്റെ പ്രശ്നമല്ല,
നമ്മുടെ ഗ്രാമത്തിൻ്റെ പ്രശ്നമാ.

415
00:30:25,250 --> 00:30:28,000
ഇന്നലെ ശ്മശാനത്തിലൂടെ പോവുമ്പോൾ
ഞാനൊരു കാര്യം തിരിച്ചറിഞ്ഞു.

416
00:30:28,083 --> 00:30:29,625
അവിടെ നാല് ഇടങ്ങൾ കൂടിയേ ബാക്കിയുള്ളൂ.

417
00:30:31,500 --> 00:30:35,083
അതായത്, നാല് മൃതദേഹങ്ങൾ കൂടി അടക്കാനുള്ള
ഇടമേ അവിടെ ബാക്കിയുള്ളൂ.

418
00:30:35,166 --> 00:30:36,250
അതാണ്‌ പ്രശ്നം,

419
00:30:46,666 --> 00:30:48,125
പക്ഷേ അച്ഛാ,

420
00:30:48,208 --> 00:30:51,625
ഇതൊന്നും അല്ലാതെ വേറെ എന്തെങ്കിലും
വിഷയത്തിൽ ആരെങ്കിലും വല്ലതും ചോദിച്ചാലോ?

421
00:30:53,375 --> 00:30:54,458
അത് നിൻ്റെ ദുർവിധി!

422
00:30:54,958 --> 00:30:56,125
അച്ഛാ!

423
00:30:56,208 --> 00:31:00,125
എൻ്റെ 60 വർഷത്തെ അനുഭവത്തിൽ
ഇതുവരെ ആരും അങ്ങനെ ചോദിച്ചിട്ടില്ല.

424
00:31:00,833 --> 00:31:04,666
പക്ഷേ അങ്ങനെ ചോദിച്ചാൽ
അത് നിൻ്റെ ദുർവിധി ആണ്, അല്ലേ?

425
00:31:05,416 --> 00:31:07,541
അങ്ങനെ വന്നാൽ പിന്നെ വേറെ വഴി ഇല്ല.

426
00:31:08,458 --> 00:31:12,500
നിനക്ക് നിൻ്റെ ബുദ്ധി ഉപയോഗിക്കേണ്ടി വരും.

427
00:31:20,166 --> 00:31:23,541
ശ്മശാനത്തിൽ ഇടമില്ലെങ്കിൽ
ഞാനെന്തു ചെയ്യാനാ?

428
00:31:25,791 --> 00:31:28,166
'ഞാനെന്തു ചെയ്യാനാ' എന്നൊക്കെ
ഗ്രാമമുഖ്യ പറയാമോ?

429
00:31:28,250 --> 00:31:30,500
എന്താ ഇങ്ങനെ ഇളിക്കുന്നത്? മറുപടി പറ!

430
00:31:34,958 --> 00:31:37,083
പറയാം, പക്ഷേ എനിക്കല്പം സമയം വേണം.

431
00:31:37,708 --> 00:31:40,750
ഈ പ്രശ്നത്തെപ്പറ്റി ഗഹനമായി പഠിച്ച ശേഷം
ഞാൻ എന്തുചെയ്യണമെന്ന് ആലോചിക്കാം.

432
00:31:40,833 --> 00:31:42,500
എത്ര സമയം വേണം?

433
00:31:45,916 --> 00:31:48,958
രണ്ടു ദിവസം. രണ്ടു ദിവസത്തിൽ
ഞാൻ നിങ്ങളെ അറിയിക്കാം.

434
00:32:13,166 --> 00:32:15,291
എന്താ നീ അവിടെ കിടന്നു ചാടിയിരുന്നത്?

435
00:32:15,375 --> 00:32:16,708
നീയൊരു സ്ത്രീയാണ്!

436
00:32:17,833 --> 00:32:19,208
നീയത് മറന്നോ?

437
00:32:20,291 --> 00:32:24,125
ഇത് പുതിയ ബ്ലൗസ് അല്ലേ!
ഞാൻ കരുതി നീയത് കീറുമെന്ന്!

438
00:32:25,708 --> 00:32:28,541
നിക്ക്! ഞാൻ നിന്നെ എങ്ങനെ
പറഞ്ഞു മനസ്സിലാക്കാനാ?

439
00:32:29,708 --> 00:32:31,625
ഞാൻ പറയുന്നത് കേൾക്ക്...

440
00:32:31,708 --> 00:32:33,208
ദൈവമേ! എൻ്റെ ദൈവമേ!

441
00:32:33,833 --> 00:32:35,500
ദൈവമേ! എൻ്റെ ദൈവമേ!

442
00:32:36,625 --> 00:32:38,916
ഞാൻ ചത്തു! ദൈവമേ!

443
00:32:43,916 --> 00:32:45,000
എൻ്റെ ദൈവമേ!

444
00:32:54,500 --> 00:32:56,458
എല്ലാത്തിനും കാരണം നിങ്ങളാ, നിങ്ങളാ...

445
00:33:06,208 --> 00:33:07,875
ഇതൊരു വിചിത്രമായ പ്രശ്നമായി തോന്നുന്നു!

446
00:33:07,958 --> 00:33:09,583
- ഏത്?
- ഇതല്ല, അത്!

447
00:33:09,666 --> 00:33:10,666
- അതോ?
- നാശം!

448
00:33:11,208 --> 00:33:13,458
300 വർഷമായി ആളുകൾ ഇവിടെ
ജനിക്കുന്നും മരിക്കുന്നുമുണ്ട്.

449
00:33:13,541 --> 00:33:15,291
ജനസംഖ്യ കൂടിവരികയാ.

450
00:33:16,583 --> 00:33:19,166
പക്ഷേ സ്ഥലം കൂടുന്നുമില്ല.
അപ്പൊ ശ്മശാനം നിറയില്ലേ?

451
00:33:19,250 --> 00:33:20,583
കണക്ക് പരീക്ഷ

452
00:33:21,208 --> 00:33:22,666
കാണിച്ചേ.

453
00:33:22,750 --> 00:33:24,625
- ഞാൻ പഠിച്ചിട്ടില്ല.
- നീ പഠിച്ചില്ലേ?

454
00:33:24,708 --> 00:33:27,750
എൻ്റെ മുത്തച്ഛന് സുഖമില്ലെടാ.
രാത്രി മുഴുവൻ ടെൻഷനിലായിരുന്നു.

455
00:33:27,833 --> 00:33:29,041
അടക്കാൻ സ്ഥലമില്ല.

456
00:33:29,125 --> 00:33:31,750
ഇതെങ്ങനെ ഗ്രാമത്തിൻ്റെ പ്രശ്നമാകും?
ഇത് നമ്മുടെ പ്രശ്നമാ.

457
00:33:31,833 --> 00:33:33,625
ഞാൻ ഇതെല്ലാം കൊണ്ട് എന്തു ചെയ്യും?

458
00:33:34,625 --> 00:33:38,958
എനിക്ക് തോന്നുന്നത് ആളുകൾ സ്വന്തം
വളപ്പിൽ തന്നെ കുഴിയെടുക്കാൻ തുടങ്ങണമെന്നാ.

459
00:33:39,708 --> 00:33:42,916
നീ പറയുന്നത് കേട്ടാൽ മൊത്തം ഗ്രാമവും
ശ്മശാനമായി മാറും.

460
00:33:44,333 --> 00:33:47,500
മരിച്ചവരുടെ ഇടയിൽ
നമ്മൾ ജീവിക്കുന്നതുപോലെ ആവും.

461
00:33:48,416 --> 00:33:51,458
ആളുകൾക്ക് അങ്ങനെ ഇഷ്ടമുള്ളിടത്ത്
മൃതദേഹം മറവുചെയ്യാൻ പറ്റില്ല.

462
00:33:51,541 --> 00:33:54,708
ചിട്ടി ജയപുരത്തിൻ്റെ നിയമപുസ്തകം
വായിച്ചാൽ മനസ്സിലാവും.

463
00:33:55,458 --> 00:33:57,125
നമ്മുടെ മുന്നിൽ വേറെ വഴിയില്ല.

464
00:33:58,416 --> 00:34:01,333
എല്ലാ ശവക്കല്ലറകളും ഒരേ സ്ഥലത്തായിരിക്കണം,

465
00:34:01,416 --> 00:34:02,916
ഗ്രാമത്തിൻ്റെ വടക്കുദിക്കിൽ.

466
00:34:06,625 --> 00:34:09,291
ഹേയ് ചിന്നാ, നിക്ക്.

467
00:34:09,375 --> 00:34:12,291
- എന്നും ഈ മരുന്നുകൾ കഴിക്കണം.
- ശരി.

468
00:34:12,375 --> 00:34:16,041
എന്തൊക്കെയുണ്ട്? കഴിഞ്ഞ ചെക്കപ്പ് കഴിഞ്ഞ്
രണ്ടു മാസമായല്ലോ.

469
00:34:16,125 --> 00:34:18,833
നിൻ്റെ തിരുമോന്ത
ഇടയ്ക്കിടെ വന്നു കാണണമെന്നാണോ?

470
00:34:18,916 --> 00:34:19,916
എന്ത്?

471
00:34:20,000 --> 00:34:23,041
അമ്മ പറഞ്ഞത് ഗ്രാമത്തിൽ എല്ലാരും ഈയിടെയായി
ആരോഗ്യം നോക്കുന്നുണ്ട് എന്നാ.

472
00:34:23,125 --> 00:34:24,791
അതും ഇതും തമ്മിൽ എന്തു ബന്ധം?

473
00:34:24,875 --> 00:34:27,166
ആരേലും മരിച്ചാലാണ്
എനിക്ക് കൂലി കിട്ടുക.

474
00:34:27,250 --> 00:34:29,583
കൂലി കിട്ടുമ്പൊ ഞാൻ അമ്മയെ
ചെക്കപ്പിനു കൊണ്ടുവരും.

475
00:34:29,666 --> 00:34:30,916
സ്ഥലം വിട്ടോ.

476
00:34:31,000 --> 00:34:33,458
അയാൾ പറഞ്ഞത് കേട്ടില്ലേ? മരുന്ന്
സമയത്തിന് കഴിക്കണം.

477
00:34:33,541 --> 00:34:36,041
ഈ മരുന്നുകൊണ്ടൊന്നും ഒരു കാര്യവുമില്ല.

478
00:34:36,125 --> 00:34:38,833
വെറുതെ പൈസ കളയാൻ.

479
00:34:38,916 --> 00:34:40,291
അമ്മേ, മതി!

480
00:34:42,708 --> 00:34:46,333
നോക്ക്... ഞാൻ ചോദിച്ച കാര്യം എന്തായി?

481
00:34:48,291 --> 00:34:50,208
ഇരുട്ടാവുന്നതിനു മുൻപ് ഇവിടന്നു പോണം.

482
00:34:50,291 --> 00:34:51,625
- പോവാം.
- എടാ...

483
00:34:51,708 --> 00:34:53,125
നീ വിഷയം മാറ്റുകയാണോ?

484
00:34:54,625 --> 00:34:55,583
ഒന്നു തന്നാലുണ്ടല്ലോ.

485
00:34:55,666 --> 00:34:58,458
മരത്തിൻ്റെ കാര്യം പോട്ടെ, ആളുകളെ
കുഴിച്ചിടാൻ പോലും സ്ഥലമില്ല.

486
00:34:59,833 --> 00:35:03,083
ചിന്ന, നിൻ്റെ കൈ കാണിക്ക്. കാണിക്ക്.

487
00:35:03,166 --> 00:35:05,000
ഛർദ്ദിക്കാനാണോ? നിക്ക്.
ഞാൻ മഗ് കൊണ്ടുവരാം.

488
00:35:05,083 --> 00:35:07,208
പൊട്ടാ! പറയുന്നത് കേൾക്ക്.

489
00:35:08,625 --> 00:35:12,291
എന്തു വന്നാലും നീ എന്നെ
ഈ ഗ്രാമത്തിൽത്തന്നെ മറവുചെയ്യണം.

490
00:35:12,375 --> 00:35:14,000
- സത്യം ചെയ്യ്‌.
- ദൈവമേ!

491
00:35:14,083 --> 00:35:17,875
ആളുകൾ ഇടത്തിനായി അടികൂടുകയാ,
പക്ഷേ നിങ്ങൾക്ക് സ്വന്തം ഇഷ്ടം നിറവേറണം!

492
00:35:17,958 --> 00:35:22,916
നമ്മുടെ കുടുംബം ഈ ഗ്രാമത്തിനുവേണ്ടി
ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്,

493
00:35:23,000 --> 00:35:25,000
നൂറ്റാണ്ടുകളായി അവരെ സേവിക്കുന്നുണ്ട്.

494
00:35:26,208 --> 00:35:28,541
നമ്മൾ ഇവിടെ ഇടത്തിനായി യാചിക്കുകയല്ല!

495
00:35:29,833 --> 00:35:31,166
അത് നമ്മുടെ അവകാശമാണ്!

496
00:35:32,291 --> 00:35:33,875
ഞാൻ പറഞ്ഞത് എന്നോട് പറ.

497
00:35:33,958 --> 00:35:36,041
- എല്ലാം?
- അവസാനം പറഞ്ഞത്!

498
00:35:36,916 --> 00:35:39,875
- അത് നമ്മുടെ അവകാശമാണ്.
- അതെ, അത് നമ്മുടെ അവകാശമാണ്.

499
00:35:39,958 --> 00:35:41,916
- ഇനി പോവാം?
- ശരി പോവാം.

500
00:35:43,666 --> 00:35:45,750
എൻ്റെ കൈ തട്ടിമാറ്റിയതല്ലേ.
എന്തിനാ പിടിക്കുന്നേ?

501
00:35:48,666 --> 00:35:51,666
എനിക്കൊരു പിടിയുമില്ല.
നിങ്ങൾക്ക് വല്ല പിടിയുമുണ്ടോ?

502
00:35:53,166 --> 00:35:55,666
- നിങ്ങളെങ്കിലും പറയൂ.
- അതെൻ്റെ ജോലി അല്ല.

503
00:35:55,750 --> 00:35:58,250
എൻ്റെ ജോലി അക്കൗണ്ട്‌സും
രേഖകളും നോക്കുന്നതാ.

504
00:36:00,750 --> 00:36:03,666
- നിങ്ങളോ?
- ഞാൻ നോക്കുന്നത് കോഴികളുടെ

505
00:36:03,750 --> 00:36:06,958
കോഴിവസന്തയുടെയും, ആടിൻ്റെ ന്യുമോണിയയുടെയും
മരുന്നിൻ്റെ കാര്യമാ.

506
00:36:17,250 --> 00:36:20,958
അച്ഛാ, കുറച്ചു വർഷം കൂടി
ജീവിക്കാമായിരുന്നില്ലേ?

507
00:36:28,083 --> 00:36:29,083
ഒരുപക്ഷേ...

508
00:37:14,125 --> 00:37:15,875
ഒരിഞ്ചു പോലും പറ്റില്ല!

509
00:37:15,958 --> 00:37:18,875
എങ്ങനെ? മറ്റന്നാളത്തെ ഗ്രാമസഭയിൽ
ഞാൻ എന്തു പറയും?

510
00:37:28,083 --> 00:37:31,791
നമ്മളെന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്?
മറ്റുള്ളവരെപ്പോലെ ദഹിപ്പിച്ചാൽ പോരേ?

511
00:37:37,541 --> 00:37:39,416
മാഡം...

512
00:37:52,500 --> 00:37:53,916
അങ്ങനെ ഒരിക്കലും പറയരുതേ!

513
00:37:54,000 --> 00:37:57,416
ഭാഗ്യത്തിന് ഇപ്പോഴിവിടെ ഞങ്ങളേ ഉള്ളൂ.
ആ ചിന്ത ഇവിടെത്തന്നെ കുഴിച്ചിട്ടോ.

514
00:37:57,500 --> 00:37:59,791
- നമുക്ക് ആരെയും കുഴിച്ചിടാൻ ഇടമില്ല.
- ഇത് തമാശയല്ല.

515
00:37:59,875 --> 00:38:02,375
- ഇത് നമ്മുടെ ഗ്രാമത്തിലെ രീതിയാണ്!
- നമ്മുടെ ആചാരം!

516
00:38:02,458 --> 00:38:04,166
നൂറ്റാണ്ടുകൾക്കു മുൻപ്...

517
00:38:04,250 --> 00:38:06,666
ആ കഥ എനിക്കറിയാം,
പക്ഷേ നമുക്കത് മാറ്റാൻ പറ്റില്ലേ?

518
00:38:06,750 --> 00:38:08,666
- ഇല്ല, പറ്റില്ല.
- മാറ്റാൻ പാടില്ല!

519
00:38:08,750 --> 00:38:11,416
നിങ്ങളുടെ മുത്തച്ഛൻ്റെ കാലത്ത്
മറ്റൊരു ഗ്രാമത്തിൽനിന്നുള്ള ഒരാൾ

520
00:38:11,500 --> 00:38:14,541
- അയാളെ ഇവിടെ ദഹിപ്പിക്കണമെന്ന് പറഞ്ഞു...
- അത് വലിയ പ്രശ്നമായി!

521
00:38:14,625 --> 00:38:15,791
ആളുകൾ അയാളുട് വീട് കത്തിച്ചു!

522
00:38:15,875 --> 00:38:18,416
അയാളെ കല്ലെറിഞ്ഞു, മുടി പിടിച്ചു വലിച്ചു,

523
00:38:18,500 --> 00:38:20,375
ഗ്രാമത്തിൽനിന്ന് പുറത്താക്കി!

524
00:38:20,458 --> 00:38:22,625
ദൈവമേ! ഇതെനിക്ക് അറിയില്ലായിരുന്നു!

525
00:38:24,000 --> 00:38:28,000
- ഇവിടെ സ്ഥലമില്ലാത്തതിനാൽ സംസ്കാരം...
- മാഡം!

526
00:38:28,083 --> 00:38:29,250
ആ വാക്ക് മിണ്ടരുത്!

527
00:38:29,333 --> 00:38:32,000
- ആ വാക്ക് പറഞ്ഞുപോവരുത്!
- ശരി, പറയില്ല.

528
00:38:35,708 --> 00:38:36,916
ഇനി നാം എന്തു ചെയ്യണം?

529
00:38:38,666 --> 00:38:39,958
ഇനി വേറെ വഴികളില്ല.

530
00:38:44,541 --> 00:38:45,541
നിങ്ങളോ?

531
00:38:52,625 --> 00:38:55,208
അതെ, എനിക്ക് നിന്നോട് സംസാരിക്കണം.

532
00:38:55,833 --> 00:38:57,333
നിങ്ങളോ? നിങ്ങളെങ്ങനെ എൻ്റെ വീട്ടിൽ?

533
00:38:57,416 --> 00:38:59,666
അതെന്താ? എനിക്ക് ഇവിടെ വന്നൂടേ?

534
00:38:59,750 --> 00:39:03,625
നിങ്ങൾ ഗ്രാമമുഖ്യ അല്ലേ. ആളുകളെ
വീട്ടിലേക്ക് വിളിപ്പിക്കുകയല്ലേ പതിവ്.

535
00:39:03,708 --> 00:39:06,916
- അവരുടെ വീട്ടിൽ പോയി കാണാറില്ലല്ലോ.
- താൻ പറഞ്ഞത് ശരിയാ.

536
00:39:07,000 --> 00:39:08,625
ഞാൻ അക്കാര്യം മറന്നു.

537
00:39:09,416 --> 00:39:12,833
അവളെ എന്താ പുറത്തു നിർത്തിയിരിക്കുന്നത്?
അകത്തേക്കു വിളിക്ക്.

538
00:39:14,125 --> 00:39:16,125
എന്തായാലും വന്നല്ലോ. അകത്തേക്ക് വരൂ.

539
00:39:29,541 --> 00:39:30,625
ഇരിക്കൂ.

540
00:39:31,291 --> 00:39:32,416
കുഴപ്പമില്ല, ഇരുന്നോളൂ.

541
00:39:33,000 --> 00:39:35,500
ഞങ്ങളുടെ വീട്ടിലേക്ക് ആരും വരാറില്ല,
ഇത് ഉപയോഗിക്കാതെ കുടുങ്ങിയതാ.

542
00:39:50,541 --> 00:39:53,375
നിങ്ങടെ വീട്ടുകാരെ എനിക്ക് നന്നായറിയാം.
നിങ്ങൾക്കേ എന്നെ അറിയാത്തതുള്ളു.

543
00:39:56,166 --> 00:39:57,375
കാര്യമായിട്ട് പറഞ്ഞതാ.

544
00:39:57,458 --> 00:40:00,125
നിങ്ങടെ അച്ഛൻ്റെ അച്ഛനമ്മമാരെ,
അമ്മയുടെ അമ്മൂമ്മയെ,

545
00:40:00,208 --> 00:40:02,250
ഈയിടെ നിങ്ങടെ അച്ഛനെ,
ഒക്കെ ഞാനാ അടക്കം ചെയ്തത്.

546
00:40:05,375 --> 00:40:08,000
ഒരു കാര്യം അറിയാമോ, നിങ്ങടെ മുത്തച്ഛനെ
മറവു ചെയ്യുമ്പോഴാ

547
00:40:08,083 --> 00:40:11,000
എൻ്റെ അച്ഛൻ എന്നെ ശ്മശാനത്തിൽ
കൊണ്ടുപോയി എല്ലാം പഠിപ്പിച്ചത്.

548
00:40:11,083 --> 00:40:13,833
ഞങ്ങടെ ചിന്ന ബുദ്ധിമാനാണ് മോളേ.

549
00:40:13,916 --> 00:40:15,958
പെട്ടെന്ന് എല്ലാം പഠിച്ചെടുക്കും.

550
00:40:17,458 --> 00:40:19,791
മോളേ, ഞാൻ കുറച്ച് ചായ എടുക്കട്ടെ?

551
00:40:21,375 --> 00:40:23,000
ഒരു ചായ കുടിക്കാമെന്നു തോന്നുന്നല്ലോ.

552
00:40:27,208 --> 00:40:28,791
അല്ല, മടിക്കണ്ട എന്നാ ഉദ്ദേശിച്ചത്.

553
00:40:29,500 --> 00:40:32,833
എനിക്ക് നിങ്ങടെ കുടുംബത്തെ എത്രത്തോളം
നന്നായി അറിയാമെന്നു പറയുകയായിരുന്നു.

554
00:40:34,833 --> 00:40:36,458
അതും ഓരോ ചെറിയ കാര്യങ്ങൾ പോലും.

555
00:40:37,833 --> 00:40:39,250
എനിക്ക് നല്ലോണം മനസ്സിലായി.

556
00:40:41,291 --> 00:40:42,416
എന്തിനാ ഇപ്പൊ വന്നത്?

557
00:40:44,041 --> 00:40:47,333
ശ്മശാനത്തിൽ ഇടമൊന്നും ബാക്കിയില്ല
എന്നു താൻ പറഞ്ഞില്ലേ.

558
00:40:48,750 --> 00:40:53,000
അതുകൊണ്ട് ഞങ്ങൾ ഗ്രാമത്തിൽ എല്ലായിടത്തും
പുതിയ സ്ഥലം തിരഞ്ഞു.

559
00:40:53,916 --> 00:40:56,833
പക്ഷേ ഒരടി മണ്ണുപോലും കണ്ടെത്താനായില്ല.

560
00:40:57,958 --> 00:40:59,208
എനിക്കറിയില്ല
എന്തു ചെയ്യണമെന്ന്.

561
00:41:01,166 --> 00:41:03,666
മറ്റന്നാളേക്ക് ഇതിനൊരു പരിഹാരം
കണ്ടെത്തിയില്ലെങ്കിൽ,

562
00:41:03,750 --> 00:41:06,000
എല്ലാവരും കൂടി എന്നെ
വലിച്ചുകീറി ഭിത്തിയിലൊട്ടിക്കും.

563
00:41:08,833 --> 00:41:11,375
- ആ അഞ്ച് ഇടങ്ങൾ...
- അഞ്ചല്ല, നാല്!

564
00:41:11,458 --> 00:41:15,333
- അതെ, നാലോ അഞ്ചോ...
- അല്ല, എനിക്കറിയാം. കൃത്യം നാലെണ്ണം.

565
00:41:15,416 --> 00:41:17,583
ദൈവമേ. ശരി. നാല്.

566
00:41:17,666 --> 00:41:19,625
ഞാൻ പരിഭ്രമിച്ച് അഞ്ചെന്നു പറഞ്ഞതാ.

567
00:41:20,208 --> 00:41:23,666
എന്തിനാ ഇത്ര പരിഭ്രാമിക്കുന്നത്?
ഇപ്പൊ നാലാൾക്കുള്ള ഇടമില്ലേ?

568
00:41:23,750 --> 00:41:27,708
നാലുപേർ ഒരുമിച്ച് മരിക്കില്ലല്ലോ അല്ലേ.
നമുക്ക് അതുവരെ സമയമുണ്ട്.

569
00:41:29,791 --> 00:41:32,791
അതെ, പക്ഷേ അത് എത്ര സമയം കാണും?

570
00:41:33,750 --> 00:41:37,041
- അതെങ്ങനെ പറയാൻ പറ്റും?
- ശരിയാ അല്ലേ?

571
00:41:43,750 --> 00:41:45,541
എനിക്കൊരു ലിസ്റ്റ് ഉണ്ടാക്കി തരാമോ?

572
00:41:46,458 --> 00:41:50,541
ഒരു വശത്ത് ഈ ഗ്രാമത്തിൽ മരണം അടുത്തവർ.

573
00:41:51,583 --> 00:41:52,875
അവരുടെ പേരുകൾ.

574
00:41:52,958 --> 00:41:55,833
ഓരോ പേരിനും കൂടെ അവർ ഇനി
എത്ര നാളിൽ മരിച്ചേക്കാം എന്നും.

575
00:41:55,916 --> 00:41:57,333
ഏതാണ്ടൊരു കണക്ക് എഴുതാമോ?

576
00:41:58,458 --> 00:42:00,333
അങ്ങനൊരു ലിസ്റ്റ്
ആർക്കും ഉണ്ടാക്കാനാവില്ല.

577
00:42:01,791 --> 00:42:03,958
ആർക്കും കഴിയില്ല, ഒരാൾക്കൊഴികെ.

578
00:42:04,916 --> 00:42:07,875
- മരണം വളരെ അടുത്തു കാണുന്ന ഒരാൾ?
- ആരാ?

579
00:42:13,916 --> 00:42:15,333
താൻ തന്നെ!

580
00:42:16,583 --> 00:42:19,541
അവൾ പറഞ്ഞത് ശരിയാ. നിനക്കല്ലാതെ
ആർക്കും ഇത് ചെയ്യാനാവില്ല.

581
00:42:19,625 --> 00:42:20,625
അതെ.

582
00:42:21,666 --> 00:42:25,166
ആളുകളുടെ മുഖം കണ്ടാൽ തന്നെ തനിക്ക്
അറിയാനാകും അവർ എന്നു മരിക്കുമെന്ന്.

583
00:42:27,500 --> 00:42:30,541
- അത് സത്യമായിരിക്കാം.
- ആയിരിക്കാം എന്നല്ല. ആണ്.

584
00:42:30,625 --> 00:42:32,833
നാളെ ആവുമ്പോഴേക്കും എനിക്ക് ലിസ്റ്റ് തരണം.

585
00:43:11,708 --> 00:43:15,375
എന്താ നിങ്ങൾ ചെയ്യുന്നേ?
അരച്ചോണ്ടിരിക്ക്! നിർത്തല്ലേ!

586
00:43:27,916 --> 00:43:30,500
ചിട്ടി! ഹേയ് ചിട്ടി!

587
00:43:31,458 --> 00:43:34,083
എടാ പൊട്ടാ. ഇങ്ങു വാടാ!

588
00:43:35,375 --> 00:43:38,625
- ആരാ ചിട്ടി? ഞാൻ ചിന്ന ആണ്!
- ശരിക്കും?

589
00:43:39,291 --> 00:43:41,375
എനിക്ക് വയസ്സായി കേട്ടോ?
ഞാൻ മറന്നുപോവുന്നതാ.

590
00:44:19,833 --> 00:44:22,791
മരിക്കാറായവർ

591
00:44:27,750 --> 00:44:30,666
ചിന്നയും ഞാനും കഷ്ടപ്പെട്ട്
ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്.

592
00:44:31,333 --> 00:44:32,333
ഹേയ്, നിർത്ത്!

593
00:44:33,333 --> 00:44:34,416
ആ ലിസ്റ്റിൽ...

594
00:44:35,208 --> 00:44:37,625
നമ്മുടെ ഗ്രാമത്തിലെ
എട്ടു പേരുടെ പേരുകളുണ്ട്,

595
00:44:38,583 --> 00:44:41,666
അടുത്ത രണ്ടു വർഷത്തിൽ
മരിക്കാൻ സാദ്ധ്യതയുള്ളവർ.

596
00:44:42,375 --> 00:44:45,708
നമ്മുടെ ശ്മശാനത്തിൽ
ഇപ്പോൾ നാല് ഇടങ്ങൾ ഉണ്ട്.

597
00:44:45,791 --> 00:44:47,500
അതിനാൽ, ഈ ലിസ്റ്റ് പ്രകാരം,

598
00:44:47,583 --> 00:44:51,291
അടുത്ത ഒന്നോ ഒന്നരയോ വർഷത്തേക്ക്
പ്രശ്നമൊന്നുമുണ്ടാവില്ല.

599
00:44:51,375 --> 00:44:53,833
ഇതെപ്പറ്റി ഇപ്പോൾ
ആകുലപ്പെടേണ്ട കാര്യമില്ല.

600
00:44:53,916 --> 00:44:55,166
ചേട്ടാ.

601
00:44:56,833 --> 00:45:02,375
അപ്പോഴേക്കും നമുക്ക് ഏവർക്കും കൂടി
ഒരു വഴി കണ്ടെത്തുകയും ചെയ്യാം.

602
00:45:03,291 --> 00:45:05,500
വേറെ സംശയങ്ങൾ ഒന്നുമില്ലെങ്കിൽ
നമുക്ക് പിന്നെ കാണാം.

603
00:45:05,583 --> 00:45:06,625
മാഡം?

604
00:45:07,708 --> 00:45:08,750
ഒരു സംശയം.

605
00:45:10,750 --> 00:45:14,666
നാല് ഇടങ്ങൾ ബാക്കിയുണ്ടെന്ന് നിങ്ങൾ
പറഞ്ഞു, പക്ഷേ ലിസ്റ്റിൽ എട്ടു പേരുണ്ട്.

606
00:45:16,750 --> 00:45:18,500
ആ നാല് ഇടങ്ങൾ ആർക്കൊക്കെ കിട്ടും?

607
00:45:19,541 --> 00:45:22,375
അതായത്, ആർക്കാണ് മുൻഗണന ലഭിക്കുക?

608
00:45:23,083 --> 00:45:24,583
അതെന്താ അങ്ങനൊരു ചോദ്യം?

609
00:45:25,208 --> 00:45:27,166
മുൻഗണനയുടെ കാര്യം എവിടന്നു വന്നു?

610
00:45:28,416 --> 00:45:29,750
ആദ്യം മരിക്കുന്നവർക്ക്...

611
00:45:32,041 --> 00:45:33,458
ഇടം കിട്ടും, അല്ലേ?

612
00:45:34,041 --> 00:45:36,583
ആദ്യം വരുന്നവർക്ക് ആദ്യം എന്നല്ലേ പറയുക?

613
00:45:37,250 --> 00:45:39,583
ആദ്യം വരുന്നവർക്ക്... എന്ത്?

614
00:45:40,375 --> 00:45:44,208
നോക്കൂ, നമ്മുടെ അമ്പലങ്ങളിൽ പോലും ഈ
'ആദ്യം മരിക്കുന്നവർക്ക് ആദ്യം' രീതി ഇല്ല.

615
00:45:44,291 --> 00:45:47,500
നിങ്ങളെന്തു പറയുന്നു? നാം ഇത് പാലിച്ചാൽ,
പിന്നെ എന്തിനാണ് അമ്പലങ്ങളിൽ

616
00:45:47,583 --> 00:45:50,208
വിഐപി ക്യൂകളും
സ്പെഷ്യൽ ക്യൂകളും ഒക്കെ? ശരിയല്ലേ?

617
00:45:50,291 --> 00:45:53,666
- അവൾ ആരോടാ കളിക്കുന്നതെന്ന് അവൾ അറിയും.
- നിങ്ങളെന്താ ഉദ്ദേശിക്കുന്നത്?

618
00:45:53,750 --> 00:45:55,416
നിങ്ങൾ നിങ്ങടെ ഉദ്ദേശ്യം പറ.

619
00:45:56,250 --> 00:46:00,208
ഈ ഗ്രാമത്തിലെ എല്ലാവർക്കും ഞങ്ങളുടെ
കുടുംബത്തിൻ്റെ ചരിത്രം അറിയാം.

620
00:46:00,291 --> 00:46:02,375
- അറിയില്ലേ?
- അറിയാം.

621
00:46:02,458 --> 00:46:05,458
അതുകൊണ്ട് എൻ്റെ മുത്തച്ഛനെ
ഇവിടെ തന്നെ അടക്കം ചെയ്യണം.

622
00:46:06,250 --> 00:46:10,125
ബാക്കി മൂന്ന് ഇടങ്ങൾക്കുവേണ്ടി
നിങ്ങൾ നാട്ടുകാർ പോരടിച്ചോ.

623
00:46:13,000 --> 00:46:14,250
എത്ര പേരുകളുണ്ട് ലിസ്റ്റിൽ?

624
00:46:17,833 --> 00:46:18,875
എട്ട്.

625
00:46:19,291 --> 00:46:22,750
എൻ്റെ പേരും ലിസ്റ്റിൽ ചേർക്ക്. ഭീമയ്യ!

626
00:46:22,833 --> 00:46:24,250
അപ്പോൾ ഒമ്പത് പേരാകും.

627
00:46:26,625 --> 00:46:31,166
നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ. അല്ല,
നിങ്ങൾക്ക് പെട്ടെന്ന് എന്തു പറ്റാനാ?

628
00:46:31,250 --> 00:46:35,625
പെട്ടെന്നല്ല, അഞ്ചുവർഷത്തിൽ എന്തേലും
പറ്റാമല്ലോ. അല്ലേൽ പത്തു വർഷത്തിൽ.

629
00:46:36,250 --> 00:46:39,166
എൻ്റെ ശവകുടീരം
ഈ ഗ്രാമത്തിൽത്തന്നെ ആയിരിക്കണം.

630
00:46:39,250 --> 00:46:42,041
ഈ ചിട്ടി ജയപുരത്ത്.
അതത്രയേ ഉള്ളൂ!

631
00:46:42,125 --> 00:46:45,041
എല്ലാവരും ഇങ്ങനെ പറയാൻ തുടങ്ങിയാൽ
ഞാനെന്തു ചെയ്യും?

632
00:46:45,125 --> 00:46:47,708
"എല്ലാവരുമോ" അതെന്താ അങ്ങനെ പറഞ്ഞത്?

633
00:46:48,958 --> 00:46:51,666
എല്ലാവരും ഞാനും ഒരേപോലെയാണോ?
ഉത്തരം പറ!

634
00:46:52,916 --> 00:46:54,916
ഉപ്പും കർപ്പൂരവും കാണാൻ ഒരുപോലിരിക്കും,

635
00:46:55,750 --> 00:46:57,541
പക്ഷേ അവയുടെ രുചി തികച്ചും വേറെയാണ്.

636
00:46:58,125 --> 00:47:00,083
എന്താ തൻ്റെ അഭിപ്രായം, ഷണ്മുഖം?

637
00:47:00,166 --> 00:47:01,250
പറയ്‌.

638
00:47:01,333 --> 00:47:05,125
ആളുകൾക്കിടയിൽ ഏറ്റവും ഉത്തമരാണ്
ഉന്നതസ്ഥാനത്ത് ഉണ്ടാവുക...

639
00:47:05,208 --> 00:47:11,333
"ഏറ്റവും ഉത്തമർ" എന്നുവച്ചാൽ...
ഞാൻ! ഞങ്ങൾ! ഞങ്ങളുടെ കുടുംബം!

640
00:47:13,333 --> 00:47:17,833
ഇവിടത്തെ ശ്മശാനത്തിന് സ്ഥലം എഴുതിത്തന്നത്
ആരാണെന്ന് നിങ്ങൾ മറന്നോ?

641
00:47:19,000 --> 00:47:23,291
എൻ്റെ പൂർവികർ ഈ ഗ്രാമാവാസികൾക്കായി
ദാനം നൽകിയതാ ആ ഭൂമി.

642
00:47:26,833 --> 00:47:32,333
ചില ആളുകൾ കുടുംബമഹിമയെപ്പറ്റിയൊക്കെ
കുറേ പറയുന്നുണ്ട്.

643
00:47:32,416 --> 00:47:36,708
പക്ഷേ ഞങ്ങളോട് മുട്ടി നിൽക്കാൻ പോലും
അവർക്ക് അർഹതയുണ്ടോ? പറ!

644
00:47:37,375 --> 00:47:39,166
ഞങ്ങളുടെ ആളുകളെ അങ്ങനെ കൊച്ചാക്കല്ലേ!

645
00:47:47,041 --> 00:47:48,041
നിർത്ത്!

646
00:47:48,750 --> 00:47:49,833
നിർത്താൻ!

647
00:47:50,416 --> 00:47:51,625
നിർത്ത്!

648
00:47:54,458 --> 00:47:55,458
നിർത്ത്!

649
00:47:57,875 --> 00:47:59,291
തൻ്റെ കാലൊടിഞ്ഞത് ഓർക്കുന്നുണ്ടോ?

650
00:47:59,375 --> 00:48:01,958
ഭീമയ്യ മുതലാളി മുഖം ചുളിച്ചാൽ
പ‍ി്നനെഅതാണ്‌ ഉണ്ടാവുക.

651
00:48:02,041 --> 00:48:03,125
എന്ത്? മുഖം ചുളിക്കുകയോ?

652
00:48:03,208 --> 00:48:05,708
മധുബാബു മുതലാളി ചെറുവിരലനക്കിയാൽ
തൻ്റെ തലയിൽ തുള വീഴും.

653
00:48:05,791 --> 00:48:07,291
എത്ര പേരെ നിങ്ങൾ വെടിവച്ചിടും?

654
00:48:07,375 --> 00:48:09,541
ഞങ്ങളുടെ ആളുകൾ അര മണിക്കൂർ കൊണ്ട്
ഇവിടെ ശവം വീഴ്ത്തും.

655
00:48:09,625 --> 00:48:12,541
"വീഴ്ത്തുമെന്ന്" എന്താ ഉദ്ദേശിച്ചത്?
എന്താ വീഴ്ത്തുന്നത്?

656
00:48:12,625 --> 00:48:14,041
- മതി, നിർത്ത്!
- ഹേയ്!

657
00:48:14,125 --> 00:48:16,833
അല്ലെങ്കിലേ ആളുകളെ അടക്കാൻ സ്ഥലമില്ല,
ഇനി കൊല്ലുകയും വേണോ?

658
00:48:16,916 --> 00:48:18,666
മരപ്പൊട്ടന്മാർ!

659
00:48:34,291 --> 00:48:36,791
ഇപ്പൊ എന്തായി? പൊട്ടൻ. മണ്ടൻ, കഴുത!

660
00:48:36,875 --> 00:48:38,166
പൊലം കെട്ടവൻ!

661
00:48:40,500 --> 00:48:42,333
- സോറി ചേട്ടാ. സോറി.
- എന്ത് സോറി?

662
00:48:44,916 --> 00:48:48,291
ഈ നാട്ടിൽ മുഴുവൻ പൊട്ടന്മാരാ.
അവരെന്നെ ഈ നാടിൻ്റെ റാണിയാക്കി.

663
00:48:48,375 --> 00:48:52,458
എന്തൊരു അവസ്ഥയാണ്. ശ്മശാനത്തിലെ
ഇടത്തിനു വേണ്ടി ആരേലും വഴക്കിടുമോ?

664
00:48:52,541 --> 00:48:56,083
എല്ലാവർക്കും ഇടം വേണമെന്നു പറഞ്ഞാൽ
ഞാനെന്തു ചെയ്യും?

665
00:48:57,666 --> 00:49:00,875
എനിക്ക് 'എല്ലാരേം ഇടിച്ചു പരത്തും'
എന്നു പറയണമെന്നുണ്ടായിരുന്നു.

666
00:49:02,250 --> 00:49:03,791
പക്ഷേ പേടിയായിരുന്നു.

667
00:49:08,541 --> 00:49:11,833
ഇരിക്കൂ. ഇരിക്കൂ. ഞാൻ പറയട്ടെ.

668
00:49:17,333 --> 00:49:20,083
ഒരു കാര്യം അറിയാമോ?
നമ്മൾ ഒരേ സ്കൂളിലാ പഠിച്ചത്.

669
00:49:21,708 --> 00:49:24,166
താനെന്താ പറയുന്നത്?

670
00:49:24,250 --> 00:49:25,541
പറയുന്നത് കേൾക്കൂ.

671
00:49:26,291 --> 00:49:29,833
സ്കൂൾ മാത്രമല്ല, ഒരേ ബെഞ്ചിലായിരുന്നു
നമ്മൾ. നാം കൂട്ടുകാരായിരുന്നു.

672
00:49:30,416 --> 00:49:32,875
- നാം കൂട്ടുകാരായിരുന്നോ?
- നോക്ക് അപ്പൂ.

673
00:49:34,125 --> 00:49:37,708
സ്കൂളിൽ പഠിക്കുമ്പൊ ഞാൻ തന്നെ അങ്ങനെയാ
വിളിച്ചിരുന്നത്. തനിക്ക് ഓർമ്മ കാണില്ല.

674
00:49:38,958 --> 00:49:42,625
ഒരു ദിവസം മാഷ്‌ നമ്മളോട് മനുഷ്യൻ്റെ
ദഹനവ്യവസ്ഥ വരയ്ക്കാൻ പറഞ്ഞു,

675
00:49:42,708 --> 00:49:44,958
താനത് നേരെ വരച്ചില്ല.

676
00:49:45,041 --> 00:49:48,208
വരക്കാത്തതിന് മാഷ്‌ തന്നെ ശിക്ഷിക്കുമോ
എന്ന് തനിക്ക് പേടിയുണ്ടായിരുന്നു.

677
00:49:48,291 --> 00:49:52,000
പക്ഷേ ഞാൻ നന്നായി വരച്ചിരുന്നു, അതുകൊണ്ട്
ഞാൻ എൻ്റെ ചിത്രം തനിക്ക് തന്നു.

678
00:49:52,083 --> 00:49:56,375
താനത് മാഷിന് കൊടുത്തു,
മൂപ്പർക്ക് അത് ഏറെ ഇഷ്ടമായി,

679
00:49:56,458 --> 00:49:59,625
"നീ വളരെ നന്നായി വരച്ചല്ലോ" എന്നുപറഞ്ഞ്
എല്ലാവരെക്കൊണ്ടും കയ്യടിപ്പിച്ചു.

680
00:49:59,708 --> 00:50:01,333
- ശരിക്കും?
- അതെ.

681
00:50:01,416 --> 00:50:04,333
മാഷ്‌ തനിക്ക് ഒരു മിഠായി പോലും തന്നു.
ഓർമ്മയില്ലേ?

682
00:50:04,416 --> 00:50:08,708
എന്നിട്ട് സ്കൂൾ വിട്ട ശേഷം താൻ
എൻ്റെ അടുത്തേക്ക് ഓടി വന്ന് ചോദിച്ചു,

683
00:50:08,791 --> 00:50:12,166
"ചിന്നാ, നിൻ്റെ ചിത്രം ഇല്ലായിരുന്നെങ്കിൽ
മാഷ്‌ എന്നെ എന്തു ചെയ്തേനെ?"

684
00:50:12,250 --> 00:50:14,291
"എനിക്കറിയില്ല
ഞാനെന്തു ചെയ്യുമായിരുന്നെന്ന്."

685
00:50:14,375 --> 00:50:16,041
താൻ കുറേ കാര്യങ്ങൾ പറഞ്ഞു.

686
00:50:16,125 --> 00:50:18,583
തനിക്ക് ഓർമ്മ കാണില്ല.

687
00:50:18,666 --> 00:50:20,625
അന്ന് താൻ എനിക്കൊരു വാക്കും തന്നു.

688
00:50:20,708 --> 00:50:22,875
"ചിന്ന, നീ ഇന്നെനിക്കു ചെയ്തത്
വലിയൊരു സഹായമാ."

689
00:50:22,958 --> 00:50:26,750
"ഭാവിയിൽ നിനക്ക് എന്തു സഹായം വേണമെങ്കിലും
എന്നോട് പറ, ഞാൻ നിന്നെ സഹായിക്കാം."

690
00:50:31,083 --> 00:50:33,333
എൻ്റെ അമ്മയാ ഇത്!
അന്നു വന്നപ്പോൾ കണ്ടില്ലേ.

691
00:50:34,625 --> 00:50:37,166
അമ്മയ്ക്ക് ഇപ്പോൾ ഒട്ടും വയ്യ.

692
00:50:37,250 --> 00:50:39,500
എപ്പോൾ മരിക്കും എന്നുപോലും
പറയാൻ പറ്റില്ല.

693
00:50:39,583 --> 00:50:43,666
അമ്മയുടെ അവസാനത്തെ ആഗ്രഹം
നമ്മുടെ ശ്മശാനത്തിൽ അമ്മയെ അടക്കണമെന്നാ.

694
00:50:43,750 --> 00:50:47,041
ചിന്നാ, താനും?

695
00:50:47,125 --> 00:50:50,291
അങ്ങനെ പറയല്ലേ.
താൻ വിചാരിച്ചാൽ അത് നടക്കില്ലേ?

696
00:50:50,375 --> 00:50:54,791
അത് നടക്കില്ല.
എനിക്ക് പക്ഷപാതം കാണിക്കാൻ പറ്റില്ല.

697
00:50:57,500 --> 00:50:59,166
സോറി. അത് വിട്ടുകള.

698
00:51:00,333 --> 00:51:01,375
പോട്ടെ.

699
00:51:02,333 --> 00:51:03,708
തനിക്ക് എന്തുതന്നെ ചെയ്യാനാകും?

700
00:51:04,875 --> 00:51:07,125
എല്ലാവരുടെയും ആഗ്രഹങ്ങൾ
നിറവേറണമെന്നില്ലല്ലോ അല്ലേ?

701
00:51:11,791 --> 00:51:13,000
ചിന്നാ...

702
00:51:15,000 --> 00:51:17,250
താൻ പറഞ്ഞ സ്കൂളിലെ സംഭവം
എനിക്ക് ഓർമ്മയില്ല.

703
00:51:17,916 --> 00:51:22,166
- നമ്മൾ ഏത് ക്ലാസിൽ ആയിരുന്നു?
- നാലാം ക്ലാസിൽ.

704
00:51:23,000 --> 00:51:24,750
അതുകഴിഞ്ഞ് താൻ പഠനം തുടർന്നില്ലേ?

705
00:51:24,833 --> 00:51:29,416
അതിനു ശേഷം അച്ഛൻ മരിച്ചുപോയി. എനിക്ക്
അദ്ദേഹത്തിൻ്റെ ജോലി ഏറ്റെടുക്കേണ്ടിവന്നു.

706
00:51:29,500 --> 00:51:33,208
തൻ്റെ അച്ഛൻ്റെ മരണശേഷം താൻ ആ ജോലി
ഏറ്റെടുത്തില്ലേ, അതുപോലെ.

707
00:51:34,000 --> 00:51:35,041
ഗുഡ് നൈറ്റ്‌.

708
00:51:40,750 --> 00:51:42,750
പക്ഷേ ചിലപ്പോൾ എനിക്ക് തോന്നും...

709
00:51:43,583 --> 00:51:47,500
എൻ്റെ അച്ഛൻ മരിച്ചില്ലായിരുന്നെങ്കിൽ,
എനിക്ക് കുറച്ചൂടെ പഠിക്കാമായിരുന്നു എന്ന്.

710
00:51:48,500 --> 00:51:51,666
എങ്കിൽ എനിക്ക് കൂട്ടുകാർ
ഉണ്ടാകുമായിരുന്നു.

711
00:51:53,875 --> 00:51:55,625
പക്ഷേ തലവിധി മാറ്റാനാവില്ലല്ലോ.

712
00:51:56,541 --> 00:51:57,541
കാണാം.

713
00:52:10,166 --> 00:52:14,041
എല്ലാവരുടെയും ശ്രദ്ധയ്ക്ക്,

714
00:52:14,125 --> 00:52:16,250
നമ്മുടെ ഗ്രാമമുഖ്യ കുമാരി അപൂർവ...

715
00:52:18,375 --> 00:52:22,000
ഞാൻ പറയണോ വേണ്ടയോ? നിങ്ങളുടെ നല്ലതിനാ.
ഒച്ച ഉണ്ടാക്കാതിരിക്ക്.

716
00:52:22,958 --> 00:52:25,458
നമ്മുടെ ഗ്രാമമുഖ്യ കുമാരി അപൂർവ...

717
00:52:25,541 --> 00:52:28,500
ഇന്നുരാവിലെ 9 മണിക്ക് എല്ലാവരോടും
ഒത്തുചേരാൻ അറിയിച്ചിരിക്കുന്നു.

718
00:52:28,583 --> 00:52:33,208
ശ്മശാനത്തിലെ ബാക്കിയുള്ള നാല് ഇടങ്ങളുടെ
അവകാശികളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കും.

719
00:52:45,000 --> 00:52:48,625
ചിട്ടി ജയപുരം ശ്മശാനത്തിനായുള്ള
നറുക്കെടുപ്പ്

720
00:53:03,708 --> 00:53:04,708
മാറ്!

721
00:53:08,083 --> 00:53:09,125
ദൈവമേ!

722
00:53:33,958 --> 00:53:36,333
എന്താ അത്? ആരാ ഇതൊക്കെ ചെയ്തത്?

723
00:53:36,416 --> 00:53:37,625
ഞങ്ങളാ.

724
00:53:39,583 --> 00:53:42,291
- നിങ്ങളോ?
- നല്ല രസമില്ലേ?

725
00:53:43,416 --> 00:53:45,625
അല്ലെങ്കിലേ നൂറുകൂട്ടം പ്രശ്നങ്ങളാ.

726
00:53:51,625 --> 00:53:53,041
ഇതാ നറുക്കെടുക്കാനുള്ള കുപ്പി.

727
00:53:53,708 --> 00:53:56,000
എനിക്ക് വേറൊരു പണിയുണ്ട്, ഞാൻ പോട്ടെ.

728
00:54:01,083 --> 00:54:03,208
എന്തുപറ്റി? ആകെ ടെൻഷനിൽ ആണല്ലോ?

729
00:54:03,291 --> 00:54:04,666
എന്താ ഇതൊക്കെ?

730
00:54:04,750 --> 00:54:08,541
സാരമില്ല. തന്നെക്കൊണ്ട് പറ്റും.

731
00:54:11,666 --> 00:54:13,291
ഹേയ്, നിങ്ങളെന്തിനാ വന്നത്?

732
00:54:16,125 --> 00:54:17,500
നിങ്ങളെന്തിനാ ഇങ്ങോട്ട് വന്നത്?

733
00:54:17,583 --> 00:54:19,458
ഞാൻ നറുക്കെടുപ്പിൽ ജയിച്ചാൽ
ഞാനത് അറിയണ്ടേ?

734
00:54:19,541 --> 00:54:20,833
കോപ്പ്! ശരി, ഇരിക്ക്.

735
00:54:21,958 --> 00:54:23,000
ഇരിക്കാൻ!

736
00:54:24,541 --> 00:54:26,041
- കുറച്ച് വേണോ?
- ഒന്നു പോയേ.

737
00:54:36,000 --> 00:54:39,375
- താൻ ഏതു ഗ്രാമത്തിൽനിന്നാ?
- സത്യരാജ് പേട്ട, ചേട്ടാ.

738
00:54:39,458 --> 00:54:42,958
ഈ ചുറ്റുവട്ടത്തെ എല്ലാ ഗ്രാമങ്ങളിലും
മൈക്കും സ്പീക്കറും കൊടുക്കുന്നത് ഞാനാ.

739
00:54:44,083 --> 00:54:45,666
അല്ല, ഇതെന്താ പരിപാടി?

740
00:54:45,750 --> 00:54:47,083
ശ്മശാനത്തിൽ ബാക്കിയുള്ള ഇടങ്ങൾ

741
00:54:47,166 --> 00:54:50,291
നറുക്കെടുപ്പിലൂടെ ആളുകൾക്ക്
നൽകാനുള്ള പരിപാടിയാ.

742
00:54:52,625 --> 00:54:55,416
ഇതിനുവേണ്ടിയാണോ ഞാൻ കുട്ടപ്പനായി വന്നത്?

743
00:54:56,750 --> 00:54:59,000
എന്താണേലും. എനിക്ക് പൈസ കിട്ടിയാൽ മതി.

744
00:55:03,083 --> 00:55:04,291
ഹേയ്, ഇത് പിടിക്ക്.

745
00:55:06,208 --> 00:55:08,833
സ്വാഗതം, സ്വാഗതം!

746
00:55:08,916 --> 00:55:11,916
ഇന്ന് നമ്മുടെ ഗ്രാമത്തിന്
ഒരു സവിശേഷ ദിവസമാണ്.

747
00:55:12,000 --> 00:55:15,750
ചരിത്രത്തിൽ ആദ്യമായും അവസാനമായും,

748
00:55:15,833 --> 00:55:20,750
ശ്മശാനത്തിലെ ഇടങ്ങളുടെ പേരിൽ
ഇന്നിവിടെ നറുക്കെടുപ്പ് ഉണ്ടാകുന്നതാണ്.

749
00:55:22,666 --> 00:55:26,416
ഈ കുപ്പിയിൽ 9 പേരുകളുണ്ട്.

750
00:55:26,500 --> 00:55:31,458
ഈ കൊച്ചു പെൺകുട്ടി അതിൽ നിന്ന്
നാലു നറുക്കുകൾ എടുക്കും.

751
00:55:31,541 --> 00:55:35,583
അവയിൽ പേരുള്ള നാലുപേർക്ക്,
ഇടങ്ങൾ അനുവദിച്ചു നൽകും.

752
00:55:48,750 --> 00:55:51,708
അതാ, അവൾ ആദ്യ നറുക്ക് എടുത്തു.

753
00:55:51,791 --> 00:55:54,958
ആരുടെ പേരാണ് അതിലുള്ളതെന്ന്
നിങ്ങൾക്ക് അറിയണ്ടേ?

754
00:55:55,875 --> 00:55:58,083
പറയൂ, കുമാരി അപൂർവ!

755
00:56:01,250 --> 00:56:05,125
- ശ്രീമതി സ്വർണ്ണാംബ.
- ശ്രീമതി സ്വർണ്ണാംബ!

756
00:56:12,125 --> 00:56:13,125
ദൈവമേ!

757
00:56:13,208 --> 00:56:16,291
വിജയികൾ സന്തോഷിച്ച് കയ്യടിച്ചാട്ടെ.

758
00:56:16,375 --> 00:56:18,833
നറുക്കു വീഴാത്തവർ നിരാശപ്പെടരുത്.

759
00:56:18,916 --> 00:56:21,708
ഇനിയും മൂന്നു നറുക്കുകൾ കൂടി ബാക്കിയുണ്ട്.

760
00:56:21,791 --> 00:56:25,291
അടുത്ത പേര് നിങ്ങളുടെ ആയേക്കാം.

761
00:56:25,375 --> 00:56:29,041
നിങ്ങളുടെ ആയേക്കാം!

762
00:56:35,125 --> 00:56:36,333
ശ്രീമതി ബംഗാരമ്മ.

763
00:56:37,083 --> 00:56:39,333
ശ്രീമതി ബംഗാരമ്മ!

764
00:56:45,666 --> 00:56:48,375
ബങ്കറുള്ള അമ്മ!

765
00:56:48,458 --> 00:56:50,875
ഇത്രനാളും ആളുകളെന്നെ കണ്ടിരുന്നത്
മണ്ടനായായിരുന്നു.

766
00:56:50,958 --> 00:56:54,375
രണ്ടാമത്തെ വിജയിയും ഒരു സ്ത്രീ ആണ്!

767
00:56:54,458 --> 00:56:58,125
ഇവിടെ സ്ത്രീകളാണ് മുൻപന്തിയിൽ
എന്നു തോന്നുന്നല്ലോ!

768
00:56:59,000 --> 00:57:04,750
പുരുഷന്മാരേ, നിങ്ങളെന്താ ചെയ്യുന്നത്?
മീശ പിരിക്കാൻ സമയമായി.

769
00:57:05,500 --> 00:57:08,791
നാം പുരുഷവർഗ്ഗത്തിൻ്റെ അഭിമാനം കാക്കാൻ
നിങ്ങൾ വിജയിച്ചേ പറ്റൂ!

770
00:57:17,541 --> 00:57:18,458
ശ്രീ രാജബാബു.

771
00:57:18,541 --> 00:57:21,541
രാജബാബു!

772
00:57:30,500 --> 00:57:32,833
ചേട്ടാ, ഒരു മിനിറ്റ്. ചേട്ടാ!
ഒരൊറ്റ മിനിറ്റ്!

773
00:57:39,416 --> 00:57:41,791
നിക്ക്. ഒരു മിനിറ്റ് നിക്ക്!

774
00:57:42,791 --> 00:57:44,208
നിക്ക്, നിക്ക്.

775
00:57:50,458 --> 00:57:54,541
അവസാനത്തെ ഭാഗ്യശാലി ആരാണെന്നറിയണ്ടേ?

776
00:58:03,041 --> 00:58:05,000
ഭീമയ്യ

777
00:58:17,041 --> 00:58:18,291
കുമാരി അപൂർവ...

778
00:58:18,375 --> 00:58:21,333
അപൂർവ! പേരു പറയൂ!

779
00:58:24,750 --> 00:58:25,833
ശ്രീമതി കൊണ്ടമ്മ.

780
00:58:25,916 --> 00:58:29,666
ശ്രീമതി കൊണ്ടമ്മ.
കൊണ്ടും കൊടുത്തും വിജയിച്ചിരിക്കുന്നു!

781
00:58:29,750 --> 00:58:31,916
അവർക്കൊരു കയ്യടി!

782
00:58:32,958 --> 00:58:34,041
അവർക്കൊരു കയ്യടി!

783
00:59:10,125 --> 00:59:11,875
ഇനി കത്തിച്ചോ!

784
00:59:22,750 --> 00:59:24,041
നമുക്ക് പോവാം.

785
00:59:26,625 --> 00:59:29,583
മധുബാബു, പടക്കം പൊട്ടിച്ചാൽ മാത്രം പോര.

786
00:59:29,666 --> 00:59:32,125
- പിന്നെന്താ വേണ്ടത്?
- ഒരു വലിയ വിരുന്ന്.

787
00:59:32,208 --> 00:59:33,916
മദ്യപ്പുഴയും.

788
00:59:34,000 --> 00:59:35,541
ഓ, ശരി!

789
00:59:35,625 --> 00:59:40,750
നോക്ക്, ഇന്നുരാത്രി എൻ്റെ വീട്ടിൽ
ആഘോഷമാണ്, വന്ന് വേണ്ടുവോളം കുടിച്ചോ!

790
00:59:40,833 --> 00:59:43,833
- എല്ലാവരും എത്തിയേക്ക്!
- എല്ലാരും വാ, അതുതന്നെ!

791
00:59:43,916 --> 00:59:48,041
- ഭീമയ്യ ചേട്ടാ, നിങ്ങളും വരണം.
- എല്ലാരും വരണം!

792
00:59:48,125 --> 00:59:50,458
നിങ്ങളും വരണേ!

793
00:59:50,541 --> 00:59:51,791
ചേട്ടൻ ജയിച്ചേ!

794
00:59:53,458 --> 00:59:55,166
ഹേയ്, അകത്തു പോയി നോക്ക്. പോ.

795
00:59:58,291 --> 00:59:59,541
പോയി ഭക്ഷണം കഴിക്കൂ.

796
01:00:00,625 --> 01:00:02,208
- ബന്ധുക്കൾ എത്തി.
- അത് ഞാൻ നോക്കാം.

797
01:00:02,291 --> 01:00:03,500
എന്തൊക്കെയുണ്ട്?

798
01:00:04,250 --> 01:00:05,583
അത് അതിഥികൾക്ക് കൊടുക്ക്.

799
01:00:43,000 --> 01:00:44,041
കഴിക്കൂ, കഴിക്കൂ.

800
01:00:44,750 --> 01:00:47,791
ഹേയ്! നിങ്ങൾ കുടിക്കാണോ?
നല്ലോണം കുടിച്ചോ. കുടി, കുടി.

801
01:00:47,875 --> 01:00:50,291
- അവിടേം വിളമ്പ്.
- ശരി ചേട്ടാ. ശരി.

802
01:00:51,500 --> 01:00:53,333
ഗ്ലാസുകൾ സൂക്ഷിക്കണേ.

803
01:00:53,416 --> 01:00:54,916
ഹേയ്, വേഗം!

804
01:00:59,041 --> 01:01:00,375
ഹേയ്, നിക്ക്!

805
01:01:07,041 --> 01:01:08,541
ഇത് പച്ചവെള്ളം പോലെയുണ്ട്.

806
01:01:09,625 --> 01:01:12,625
കള്ളുകുടിച്ചാൽ നാക്കിൽനിന്ന്
ഒരു തരിപ്പിങ്ങനെ ഇറങ്ങിവരണം.

807
01:01:12,708 --> 01:01:14,875
- ആരാ ഇത് വാറ്റുന്നത്?
- അതാ അവിടെയാ.

808
01:01:15,916 --> 01:01:19,500
എനിക്ക് ഉറങ്ങണം...

809
01:01:20,083 --> 01:01:21,250
അതെങ്ങനെ ഉറങ്ങാൻ പറ്റും?

810
01:01:21,333 --> 01:01:23,958
ഗ്രാമമുഖ്യ
എല്ലാ ചടങ്ങുകളിലും പങ്കെടുക്കണം.

811
01:01:24,041 --> 01:01:26,000
ഞാൻ മര്യാദക്ക് ഉറങ്ങീട്ട്
എത്രയായെന്നറിയാമോ?

812
01:01:26,083 --> 01:01:29,500
ഞാൻ ഉറങ്ങാൻ പോവാ. നാളെ പത്തുമണി ആയാലും
എന്നെ വിളിക്കരുത്. പൊക്കോളൂ.

813
01:01:33,000 --> 01:01:34,166
ഹേയ് മാമാ. നമസ്കാരം!

814
01:01:35,458 --> 01:01:36,666
എങ്ങനെയുണ്ട് എൻ്റെ കൂട്ട്?

815
01:01:37,041 --> 01:01:39,333
- മാറി നിക്കെടാ!
- എന്താ മാമാ?

816
01:01:39,416 --> 01:01:41,833
ഞാനുണ്ടാക്കുന്നത് ഉശിരുള്ള ആണുങ്ങൾക്ക്
മാത്രമേ കുടിക്കാനാവു.

817
01:01:41,916 --> 01:01:43,750
- നിങ്ങൾക്കെന്തറിയാം. പോ.
- മാറെടാ.

818
01:01:54,208 --> 01:01:56,625
ഇതെന്തു കോപ്പ്?
നിങ്ങളെന്താ മാമാ ചെയ്യുന്നത്?

819
01:01:56,708 --> 01:01:58,041
ഇത് ആളുകൾക്ക്
കുടിക്കാനുള്ളതാ.

820
01:02:00,250 --> 01:02:01,583
നിങ്ങളെന്താ മാമാ ചെയ്യുന്നത്?

821
01:02:01,666 --> 01:02:04,416
- മാറെടാ! കടന്നു പോ!
- മാമാ, ഇത് ആളുകൾക്ക് കുടിക്കാനുള്ളതാ!

822
01:02:05,666 --> 01:02:08,041
മാമാ, ഞാൻ പറയുന്നതൊന്നു കേൾക്ക്!

823
01:02:08,125 --> 01:02:10,250
മാമാ, ഇതൊക്കെ ആളുകൾക്ക് കൊടുക്കാനുള്ളതാണ്!

824
01:02:10,333 --> 01:02:13,083
ആരേലും ഇങ്ങോട്ടൊന്നു വന്നേ!
ഇങ്ങു വാ! എടാ, ഇങ്ങു വാ!

825
01:02:13,166 --> 01:02:15,041
- ഇതാണ് യഥാർത്ഥ ആണുങ്ങളുടെ മദ്യം!
- വാ മാമാ!

826
01:02:15,125 --> 01:02:17,416
കിളവൻ എല്ലാം നശിപ്പിച്ചു.
അതിനി കളയേണ്ടി വരും.

827
01:02:17,500 --> 01:02:20,083
ഇതിലെന്തിനാ ചെരിപ്പിട്ടത്?
ചിലപ്പൊ കിക്കിനുവേണ്ടി ആയിരിക്കും.

828
01:02:48,416 --> 01:02:50,666
രാവിലെ എന്നെ വിളിക്കരുതെന്നു
ഞാൻ പറഞ്ഞതല്ലേ.

829
01:02:51,958 --> 01:02:52,958
എന്താ ഉണ്ടായത്?

830
01:02:54,958 --> 01:02:56,916
എടാ ചിന്നാ. എടാ ചിന്നാ!

831
01:02:57,666 --> 01:02:59,750
- വേഗം വാ!
- എന്തുപറ്റി?

832
01:02:59,833 --> 01:03:01,791
ഇന്ന് കുറേ പണിയുണ്ട്. വാ.

833
01:03:11,083 --> 01:03:12,458
മാറ്. മാറ്.

834
01:03:13,541 --> 01:03:15,041
- മാറെടോ!
- മാറ്.

835
01:03:20,500 --> 01:03:23,041
അവർ കുടിച്ചുകുടിച്ചു മരിച്ചു.

836
01:03:23,916 --> 01:03:26,750
അതായത്, അവർ മരിച്ചുപോയി.
മൊത്തം നാലുപേർ.

837
01:03:27,750 --> 01:03:29,083
- നാലു പേരോ?
- നാലു പേരോ?

838
01:03:30,375 --> 01:03:32,750
അവർക്കെങ്ങനെ മരിക്കാൻ പറ്റും?
അവർ ലിസ്റ്റിൽ ഇല്ലല്ലോ.

839
01:03:33,583 --> 01:03:36,250
ഇന്നലെ നറുക്കു വീണ ആളുകളുടെ കാര്യം
ഇനി എന്താവും?

840
01:03:41,625 --> 01:03:44,000
ഇവർ മരിച്ചുപോയി. ഇവരൊക്കെ മരിച്ചു.

841
01:03:46,875 --> 01:03:48,083
ദൈവമേ!

842
01:03:51,958 --> 01:03:57,083
മധുബാബു, നിങ്ങൾ ഇവർക്ക് എന്താ കൊടുത്തത്?
പാവങ്ങൾ മരിച്ചുപോയല്ലോ!

843
01:03:57,166 --> 01:04:01,375
നിങ്ങൾക്കൊക്കെ എന്തേലും പ്രശ്നമുണ്ടോ?
ഛർദ്ദിയോ വയറിളക്കമോ മറ്റോ?

844
01:04:01,458 --> 01:04:03,791
ഉണ്ടെങ്കിൽ പറ. ഞാൻ നിങ്ങളെ
ആശുപത്രിയിൽ കൊണ്ടുപോവാം.

845
01:04:03,875 --> 01:04:06,166
- അല്ലേ ഷണ്മുഖം?
- അതെ മുതലാളീ.

846
01:04:06,250 --> 01:04:09,708
കുടിക്കാതെ അടങ്ങി ഒതുങ്ങി ഇരിക്കുന്നതാ
ഏറ്റവും നല്ലത്.

847
01:04:09,791 --> 01:04:12,208
ശരിയാ! നമ്മൾ വിരുന്നിനു
വരാതിരുന്നത് നന്നായി.

848
01:04:12,291 --> 01:04:13,625
ദൈവം കാത്തു!

849
01:04:15,916 --> 01:04:18,083
കൂട്ടുകാരേ, വീണ്ടും ഞാനാണ്.

850
01:04:18,833 --> 01:04:22,541
അന്നായിരുന്നു ചിട്ടി ജയപുരം
ദുഃഖത്തിൽ ആണ്ടുപോയത്‌.

851
01:04:22,625 --> 01:04:26,083
ഏറെ മരണങ്ങളെ ധൈര്യത്തോടെ
നേരിട്ട ആ ഗ്രാമം,

852
01:04:26,166 --> 01:04:28,958
ഈ നാലുപേരുടെ മരണത്താൽ വാവിട്ടു കരഞ്ഞ
ദിവസമായിരുന്നു അത്.

853
01:04:29,041 --> 01:04:32,750
അന്ന് മരിച്ചവരുടെ വീട്ടുകാരേക്കാൾ
വേദനിച്ചത് അവർക്ക് അറിയാത്തവരായിരുന്നു.

854
01:04:32,833 --> 01:04:35,208
ഞാനെന്തിനു വിഷമിക്കണം?
എൻ്റെ നാട് കാരംചേട് അല്ലേ!

855
01:04:50,750 --> 01:04:54,416
എന്തുതന്നെ വന്നാലും എന്നെ
ഈ ഗ്രാമത്തിൽത്തന്നെ അടക്കം ചെയ്യണം.

856
01:04:54,500 --> 01:04:55,666
എനിക്ക് വാക്കു താ.

857
01:05:03,375 --> 01:05:04,958
നീയെന്താ കൊത്തിവയ്ക്കുന്നത്?

858
01:05:05,041 --> 01:05:07,875
വേറെന്ത്? "കുടിച്ചു മരിച്ചു."

859
01:05:07,958 --> 01:05:12,125
പൊട്ടാ! മരിച്ചവരെ ബഹുമാനിക്കാൻ പഠിക്ക്.
ഞാൻ പറഞ്ഞുതരാം, നീ അത് കൊത്തിവയ്ക്ക്.

860
01:05:12,208 --> 01:05:16,875
മധുബാബുവിൻ്റെ വിരുന്നിൽ യഥാർഥ ആണുങ്ങൾക്ക്
മാത്രം താങ്ങുന്ന മദ്യം കുടിച്ച് മരിച്ചു!

861
01:05:16,958 --> 01:05:18,541
അങ്ങനെ കൊത്തിവയ്ക്ക്!

862
01:05:20,583 --> 01:05:22,541
അതെ, അങ്ങനെതന്നെ!

863
01:05:38,500 --> 01:05:41,833
നാല് ഇടങ്ങളാണ് ബാക്കിയുള്ളത്.

864
01:05:41,916 --> 01:05:43,125
ആ കണക്കുവച്ച്

865
01:05:43,208 --> 01:05:49,083
അടുത്ത ഒന്നൊന്നര വർഷത്തേക്ക്
പ്രശ്നമൊന്നും ഉണ്ടാവില്ല.

866
01:05:50,958 --> 01:05:54,458
എന്തിനാ ഇത്ര പരിഭ്രമം?
ഇപ്പോൾ നാലുപേർക്കുള്ള ഇടമില്ലേ?

867
01:05:54,541 --> 01:05:56,583
അവർ എല്ലാരും കൂടി
ഒറ്റ ദിവസം മരിക്കില്ലല്ലോ.

868
01:06:05,041 --> 01:06:08,458
ഇത് മുഖത്തു വയ്ക്ക് മുതലാളീ.
കാണാൻ നന്നായിരിക്കും.

869
01:06:10,875 --> 01:06:14,625
എല്ലാവരുടെയും ശ്രദ്ധയ്ക്ക്,
ഒരു അറിയിപ്പുണ്ട്.

870
01:06:14,708 --> 01:06:17,000
നമ്മുടെ ഗ്രാമത്തിലെ ശ്മശാനം
ഫുൾ ആയിരിക്കുകയാണ്.

871
01:06:17,083 --> 01:06:20,208
അതിനാൽ എല്ലാവരും സ്വയം സൂക്ഷിക്കാൻ
ഞങ്ങൾ അപേക്ഷിക്കുന്നു!

872
01:06:20,291 --> 01:06:22,875
ആരും മരിച്ചുപോവരുത്,
ഞങ്ങൾ അപേക്ഷിക്കുന്നു!

873
01:06:35,208 --> 01:06:37,500
ഹൗസ് ഫുൾ. ഫുൾ! ഫുൾ!

874
01:06:41,375 --> 01:06:44,375
ഹൗസ് ഫുൾ

875
01:06:53,583 --> 01:06:55,083
നിക്ക്!

876
01:07:08,458 --> 01:07:10,916
എന്താ പറഞ്ഞത്? ഭയങ്കര കുടി ആണെന്നോ?

877
01:07:11,000 --> 01:07:13,958
- അവർ കുടിച്ചു മരിച്ചതാ!
- ഞാനവരോട് പറഞ്ഞതാ മുതലാളീ...

878
01:07:14,041 --> 01:07:15,541
പൊട്ടാ, നിന്നെ ഞാൻ ചവിട്ടിക്കൂട്ടും.

879
01:07:15,625 --> 01:07:19,666
പിന്നെ നീ! അല്ലെങ്കിലേ പ്രശ്നമാണ്, അതിനിടെ
ഞാൻ കണ്ണടയും വയ്ക്കണം അല്ലേ? പൊട്ടാ.

880
01:07:19,750 --> 01:07:23,041
ഞാൻ അവരോട് എപ്പോഴും പറയാറുണ്ട്‌
താങ്ങാവുന്നതിലധികം കുടിക്കരുത് എന്ന്.

881
01:07:23,125 --> 01:07:24,708
ആ ആക്രാന്തജന്മങ്ങൾ...

882
01:07:24,791 --> 01:07:27,500
വായടയ്ക്ക്! നിൻ്റെ നാക്ക്
ഞാൻ പിഴുതെടുക്കും പൊട്ടാ!

883
01:07:27,583 --> 01:07:29,250
മരപ്പൊട്ടൻ! കുടിയൻ!

884
01:07:33,875 --> 01:07:37,333
എന്തായിരുന്നു അത്? സ്വർഗീയമോ?
അവർ സ്വർഗത്തിൽ എത്തിയോ?

885
01:07:37,416 --> 01:07:38,958
നീ എൻ്റെ സൽപ്പേര് കളഞ്ഞുകുളിച്ചു!

886
01:07:39,041 --> 01:07:40,458
- ഞാനവരോട് പറഞ്ഞതാ...
- കള്ളപ്പന്നീ!

887
01:07:40,541 --> 01:07:42,708
പന്നീ! ഇറങ്ങെടാ!
നിന്നെ ഞാൻ ശരിയാക്കും!

888
01:07:43,583 --> 01:07:44,625
കഴുത!

889
01:07:50,958 --> 01:07:55,166
ഭീമയ്യ ചേട്ടൻ്റെ ചൊറിഞ്ഞത്
എനിക്ക് ഇഷ്ടപ്പെട്ടു.

890
01:07:55,250 --> 01:07:57,083
ആദ്യമായി.

891
01:07:58,625 --> 01:08:01,166
പക്ഷേ രാവിലെ ആയപ്പോഴേക്കും എല്ലാം കുളമായി.

892
01:08:02,291 --> 01:08:06,208
നാശം പിടിക്കാൻ! എല്ലാത്തിനും കാരണം അവനാ!
നേരം വെളുത്തപ്പോഴേക്കും എല്ലാം തുലഞ്ഞു.

893
01:08:06,875 --> 01:08:08,458
ഞാൻ ജയിച്ച ഇടം കൊടുക്കേണ്ടിവന്നു.

894
01:08:10,083 --> 01:08:13,958
നമ്മളെന്തിന് അങ്ങനെ ചെയ്യണം ചേട്ടാ?
നമ്മൾ മാന്യമായി നറുക്കിൽ ജയിച്ചതല്ലേ?

895
01:08:14,041 --> 01:08:17,541
അതെങ്ങനെ അവൾ മറ്റൊരാൾക്ക് കൊടുക്കും?

896
01:08:17,625 --> 01:08:20,208
അവൾ കൊടുത്താൽത്തന്നെ
നമുക്കത് വിട്ടുകളയാൻ പറ്റുമോ?

897
01:08:20,291 --> 01:08:23,166
- നമ്മളത് ആവശ്യപ്പെടണം!
- അതെ മുതലാളീ. അവൻ പറഞ്ഞത് ശരിയാ.

898
01:08:28,666 --> 01:08:33,208
അവൻ വിരുന്നൊരുക്കി സ്വയം വിഡ്ഢിയായി!

899
01:08:38,291 --> 01:08:40,833
എന്നെ എതിരിടാൻ അവനെങ്ങനെ ധൈര്യം വന്നു?

900
01:08:41,791 --> 01:08:45,958
ഇന്നുമുതൽ എല്ലാവരും മധുബാബുവിനെ
'മദ്യബാബു' എന്നു വിളിക്കട്ടെ!

901
01:08:47,250 --> 01:08:48,625
ആ പറഞ്ഞത് ശരിയാ!

902
01:08:49,666 --> 01:08:50,833
മുതലാളീ...

903
01:08:51,583 --> 01:08:53,583
നീയോ? നീയെന്താ ഇവിടെ?

904
01:08:54,666 --> 01:08:55,875
അത്, മുതലാളീ...

905
01:08:56,583 --> 01:09:00,750
ശ്മശാനത്തിൽ സ്ഥലം ഇല്ലാത്തതിനാൽ
എനിക്ക് ജോലി ഒന്നും ഇല്ല.

906
01:09:01,541 --> 01:09:07,208
- എനിക്ക് എന്തെങ്കിലും ജോലി തന്നാൽ...
- ഇപ്പൊ നിനക്കെന്നെ ഓർമ്മ വന്നു അല്ലേ?

907
01:09:07,958 --> 01:09:11,583
പക്ഷേ ഇന്നലെ നീ സന്തോഷം കൊണ്ട്
തുള്ളിച്ചാടി ഡാൻസ് കളിക്കുകയായിരുന്നല്ലോ.

908
01:09:13,416 --> 01:09:14,625
അങ്ങനെ ഒന്നുമില്ല.

909
01:09:16,000 --> 01:09:19,875
സാരമില്ല. ഇവിടെ എനിക്ക് ഇപ്പോഴേ ധാരാളം
ജോലിക്കാർ ഉണ്ട്.

910
01:09:20,833 --> 01:09:22,916
നിനക്ക് എന്തു പണി ചെയ്യാൻ പറ്റും?

911
01:09:23,791 --> 01:09:27,250
എൻ്റെ മീശ എണ്ണയിട്ട് മിനുക്കാൻ പറ്റുമോ?

912
01:09:28,458 --> 01:09:29,750
ചെയ്യാം.

913
01:09:29,833 --> 01:09:31,333
എടാ, എടാ.

914
01:09:32,375 --> 01:09:36,875
ഞാൻ ചുമ്മാ പറഞ്ഞതാ. ഇത്രേം പാവമാണെങ്കിൽ
നീയൊക്കെ എങ്ങനെ ജീവിച്ചു പോവാനാ?

915
01:09:36,958 --> 01:09:39,416
സാരമില്ല, ഇപ്പൊ പൊക്കോ.
എന്തേലും പണി ഉണ്ടെങ്കിൽ ഞാൻ വിളിക്കാം.

916
01:09:39,500 --> 01:09:41,500
മെല്ലെ, കൊച്ചേ. വേദനിക്കുന്നു.

917
01:09:41,583 --> 01:09:42,666
ഹേയ്.

918
01:09:44,416 --> 01:09:48,958
അവൻ നമ്മുടെ ഗ്രാമമുഖ്യയെ
മണ്ടത്തരത്തിൽ കടത്തിവെട്ടുമല്ലോ.

919
01:09:50,750 --> 01:09:53,000
അവളുടെ മുന്നിൽ
വേറെ വഴികൾ ഇല്ലാതാവുകയാണ്.

920
01:09:53,875 --> 01:09:58,583
നമ്മുടെ ശല്യം സഹിക്കാൻ വയ്യാതെ
അവൾ രാജിവച്ച് ഓടിപ്പോവണം.

921
01:10:01,291 --> 01:10:03,416
ഞങ്ങൾ അപൂർവയുടെ കൂടെ
മറ്റൊരു ഗ്രാമത്തിലേക്ക് പോവാ.

922
01:10:03,500 --> 01:10:06,125
ശ്മശാനത്തിനുള്ള സ്ഥലം നോക്കാൻ.

923
01:10:06,208 --> 01:10:09,375
നമ്മുടെ ഗ്രാമത്തിലും സ്ഥലം നോക്കണമെന്ന്
നിന്നോട് പറയാൻ അപൂർവ പറഞ്ഞു.

924
01:10:09,458 --> 01:10:12,166
വേറെ തിരക്കിലൊന്നും പെട്ടേക്കല്ലേ!
ഞങ്ങൾ പോവുകയാ!

925
01:10:12,250 --> 01:10:13,875
- ശരി, കാണാം!
- പോവാം!

926
01:10:28,916 --> 01:10:30,875
എന്താ കാര്യം? ഭക്ഷണം കഴിക്ക്.

927
01:10:35,708 --> 01:10:38,208
എടാ, ഞാൻ ചുമ്മാ
ഓരോന്ന് ആലോചിച്ചെന്നേ ഉള്ളൂ.

928
01:10:39,041 --> 01:10:40,416
എനിക്ക് അതൊന്നും വേണ്ട.

929
01:10:41,208 --> 01:10:43,416
മരിച്ചുകഴിഞ്ഞാൽ പിന്നെ
എവിടെ അടക്കിയാൽ എന്താ.

930
01:10:43,500 --> 01:10:46,833
എന്നെ അടക്കാൻ ഒരു ഇടം കണ്ടെത്തിയാൽ മതി.
നീ വിഷമിക്കണ്ട.

931
01:10:46,916 --> 01:10:48,125
കഴിക്ക്.

932
01:10:49,958 --> 01:10:53,250
- സമാധാനമായിരുന്നാൽ ഞാനൊരു കാര്യം പറയാം.
- എന്താ?

933
01:10:55,958 --> 01:10:57,291
അമ്മയുടെ ആഗ്രഹം നടക്കും.

934
01:10:59,666 --> 01:11:03,583
അതെങ്ങനെ? നീയെന്നെ നിൻ്റെ അച്ഛൻ്റെ
കുഴിയിൽ അടക്കാൻ പോവാണോ?

935
01:11:04,458 --> 01:11:06,833
എന്നെ വിശ്വാസമില്ലേ അമ്മയ്ക്ക്?
ഞാനത് നോക്കിക്കോളാം.

936
01:11:07,916 --> 01:11:09,458
ഇനി കഴിക്കാൻ നോക്ക്.

937
01:11:11,208 --> 01:11:12,291
കഴിക്ക് മോനേ.

938
01:11:43,166 --> 01:11:46,750
അപ്പോൾ ഞങ്ങൾക്ക് എൻ്റെ മുത്തച്ഛനെ
ഇവിടെത്തന്നെ അടക്കണം.

939
01:11:48,333 --> 01:11:53,291
ഞാനല്ലെങ്കിൽ പിന്നെ ഇവിടെ അടക്കപ്പെടാൻ
യോഗ്യതയുള്ളത് ആർക്കാ? പറ.

940
01:11:54,583 --> 01:11:57,083
- ആ അഞ്ച് ഇടങ്ങൾ...
- അഞ്ചല്ല, നാല്!

941
01:12:01,791 --> 01:12:03,583
പേടിപ്പിച്ചു കളഞ്ഞല്ലോ ബാലറാവു ചേട്ടാ.

942
01:12:05,708 --> 01:12:08,458
ഈ ഇടം ഞാനെൻ്റെ അമ്മയ്ക്കുവേണ്ടി
ഒളിപ്പിച്ചുവച്ചിരിക്കുകയാ.

943
01:12:09,416 --> 01:12:10,583
അമ്മയ്ക്ക് വാക്കുകൊടുതതാ.

944
01:12:11,958 --> 01:12:13,416
മറ്റാരും ഇതെപ്പറ്റി അറിയരുത്.

945
01:12:15,250 --> 01:12:16,958
അറിഞ്ഞാലും അവർ എന്തുചെയ്യും?

946
01:12:19,666 --> 01:12:21,291
നിൻ്റെ കാലൊടിഞ്ഞത് ഓർമ്മയുണ്ടോ?

947
01:12:21,375 --> 01:12:23,666
ഭീമയ്യ മുതലാളിയുടെ മുഖം ചുളിഞ്ഞാൽ
അതാ ഉണ്ടാവുക.

948
01:12:28,125 --> 01:12:29,208
എന്ത്, മുഖം ചുളിയുന്നതോ?

949
01:12:29,291 --> 01:12:31,666
മധുബാബു മുതലാളി വിരൽ ഞൊടിച്ചാൽ
നിൻ്റെ തലയിൽ ഓട്ട വീഴും.

950
01:12:43,791 --> 01:12:46,666
നോക്കാം. ഇതെൻ്റെ അമ്മയ്ക്കു വേണ്ടിയാ.

951
01:12:51,500 --> 01:12:56,041
എടാ ചിന്നാ. ഒരു പണിയും ഇല്ലെടാ.
എനിക്കറിയില്ല എന്തു ചെയ്യണമെന്ന്.

952
01:12:58,000 --> 01:12:59,000
ദൈവമേ!

953
01:13:01,875 --> 01:13:04,625
കൊത്താൻ കല്ലുകൾ ഉണ്ട്.
മരിക്കാൻ തയ്യാറായി ആളുകളുമുണ്ട്‌.

954
01:13:04,708 --> 01:13:07,958
പക്ഷേ അടക്കം ചെയ്യാൻ ഇടമില്ല. ദൈവമേ!

955
01:13:10,250 --> 01:13:13,125
എടാ ചിന്നാ... എനിക്ക് പണി വേണം.

956
01:13:14,708 --> 01:13:17,791
നീ എന്തു ചെയ്യാനാ? നിനക്കും പണിയില്ലല്ലോ.

957
01:13:17,875 --> 01:13:20,625
എന്താടാ? പണി ഇല്ലെന്നോ?

958
01:13:20,708 --> 01:13:23,583
ആളുകൾ മരിക്കും. മരിക്കുന്നിടത്തോളം കാലം
നമുക്ക് പണി ഇല്ലാതാവില്ല.

959
01:13:23,666 --> 01:13:25,750
നീ വല്ലതും കഴിച്ചോ?

960
01:13:27,916 --> 01:13:29,541
പോയി കഴിക്ക്. പൊ.

961
01:13:51,583 --> 01:13:54,041
അവനെനിക്ക് അഞ്ചു രൂപ തന്നു,
പക്ഷേ ഇഡ്ഡലിയ്ക്ക് നാല് രൂപയേ ഉള്ളൂ.

962
01:14:01,916 --> 01:14:04,208
നല്ലതാ, അല്ലേ? എടുത്തോ.

963
01:14:06,375 --> 01:14:07,375
എടാ ചിന്നാ.

964
01:14:15,000 --> 01:14:16,750
ഇതിലിട്ടു കൊണ്ടുപൊക്കോ.
വഴുതിപ്പോവില്ല.

965
01:14:28,083 --> 01:14:29,375
ചിന്നാ!

966
01:14:29,458 --> 01:14:32,208
- ദൈവമേ!
- നിർത്ത്. ചിന്നാ, ചിന്നാ!

967
01:14:32,291 --> 01:14:35,208
ചിന്നാ, ചിന്നാ! ഞാൻ തന്നെ
വിളിച്ചോണ്ടിരിക്കാ, ചെവി കേൾക്കാതായോ?

968
01:14:35,291 --> 01:14:36,333
താനായിരുന്നോ?

969
01:14:37,458 --> 01:14:40,416
- എന്തുപറ്റി? മുഖത്തൊരു ടെൻഷൻ?
- ടെൻഷനോ? എനിക്കെന്തു ടെൻഷൻ?

970
01:14:40,500 --> 01:14:43,625
എന്തേലും മറച്ചുവച്ച് നിങ്ങടെ അടുത്തുനിന്ന്
ഓടിപ്പോവുകയാണെന്ന് കരുതിയോ?

971
01:14:43,708 --> 01:14:45,125
താനെന്താ പറയുന്നത്?

972
01:14:46,083 --> 01:14:49,291
- അത് പോട്ടെ, താനെന്താ ഇവിടെ?
- ഒരു കാര്യം ആലോചിക്കുവായിരുന്നു.

973
01:14:49,375 --> 01:14:51,333
എങ്കിൽ കാറിൽ കേറി ആലോചിച്ചോ.

974
01:14:52,666 --> 01:14:53,666
എന്താ ഇത്?

975
01:14:53,750 --> 01:14:58,458
ദൈവമേ! എൻ്റെ കാല്! എൻ്റെ കാല് പോയി!

976
01:14:59,916 --> 01:15:00,916
എൻ്റെ കാല്!

977
01:15:03,583 --> 01:15:06,750
- എന്താ അത്?
- അത് അവിടെ കിടക്കുന്ന ഏതോ കല്ല്‌.

978
01:15:06,833 --> 01:15:09,250
എൻ്റെ ചാക്കിൽനിന്ന്
എന്തോ വീണെന്ന് വിചാരിച്ചോ?

979
01:15:11,041 --> 01:15:14,583
എൻ്റെ കാല് ചതഞ്ഞുപോയി!
അതിലൊന്ന് കൈ വച്ചതേ ഉള്ളൂ!

980
01:15:14,666 --> 01:15:16,750
ആകാശം ഇടിഞ്ഞുവീണതുപോലെ!

981
01:15:16,833 --> 01:15:19,833
മൂത്രമൊഴിച്ച കൈകൊണ്ടാ നിങ്ങളിത് പിടിച്ചത്.
ഇതിനകത്ത് കാര്യമായ വസ്തുക്കളുണ്ട്.

982
01:15:19,916 --> 01:15:22,750
ശ്മശാനം നോക്കാനായി ഞങ്ങൾ
അടുത്തുള്ള ഗ്രാമത്തിലേക്ക് പോവുകയാ.

983
01:15:22,833 --> 01:15:24,250
ഒരേക്കർ സ്ഥലം നോക്കാൻ. കൂടെ വാ.

984
01:15:24,333 --> 01:15:25,375
അവനെന്തിനാ നമ്മുടെ കൂടെ?

985
01:15:26,750 --> 01:15:29,416
ഒരേക്കറിൽ എത്ര പേരെ
അടക്കം ചെയ്യാൻ പറ്റുമെന്ന് അറിയാമോ?

986
01:15:29,500 --> 01:15:32,750
- അത്... കണക്കും, രേഖകളും...
- അറിയില്ല, അല്ലേ?

987
01:15:33,916 --> 01:15:35,000
താൻ പറ.

988
01:15:35,583 --> 01:15:40,375
പതിനഞ്ച്... നാല്...
അറുപതടി മതിയാവും.

989
01:15:40,458 --> 01:15:45,916
നടവഴി കൂടി കൂട്ടുമ്പോൾ
726- 740 അടി മതിയാകും.

990
01:15:47,416 --> 01:15:50,291
- ശരി, കേറ്.
- ഇവനിപ്പോൾ കണക്കിൽ വിദ്വാനായോ?

991
01:15:53,458 --> 01:15:54,750
- കേറ്!
- കേറുകയാ.

992
01:15:56,000 --> 01:15:58,250
ഹേയ് കമ്മുഡു, എന്താ
എൻ്റെ മേലെ കേറിയിരിക്കുന്നത്? മാറ്.

993
01:15:58,333 --> 01:15:59,583
എങ്ങോട്ട് മാറാൻ?

994
01:15:59,666 --> 01:16:02,333
- ഞാൻ ചായ പോലും കുടിച്ചില്ല.
- ഇത്തിരി സ്ഥലം താ!

995
01:16:06,250 --> 01:16:09,083
അവർ തിരിച്ചെത്തുമ്പോഴേക്കും നമ്മൾ ഇവിടെ
പ്രശ്നമുണ്ടാക്കണം.

996
01:16:10,125 --> 01:16:11,833
പോയി അവനോടു പറ. പൊ.

997
01:16:15,708 --> 01:16:16,750
പറഞ്ഞത് കേട്ടോ?

998
01:16:16,833 --> 01:16:21,000
അച്ഛനമ്മമാർ വിവാഹത്തിന് സമ്മതിച്ചില്ല,
അതുകൊണ്ട് പല്ലവിക്കും പ്രണവിനും മരിക്കണം.

999
01:16:21,083 --> 01:16:24,541
അങ്ങനെ സംഭവിച്ചാൽ അവരെ മറവുചെയ്യാൻ
ഗ്രാമത്തിൽ ഇടമില്ലാതെ വരും.

1000
01:16:24,625 --> 01:16:27,083
അപൂർവയെ വിശ്വസിച്ച് ഇരുന്നാൽ
ഇതാണ് ഉണ്ടാവുക.

1001
01:16:27,166 --> 01:16:29,166
ഇന്നുരാത്രി അവർ ആത്മഹത്യ ചെയ്യാൻ
പ്ലാൻ ഇടുന്നുണ്ട്.

1002
01:16:29,250 --> 01:16:32,291
- അല്ല, ഈ പല്ലവി ആരാ ചേട്ടാ?
- അതറിഞ്ഞിട്ട്‌ എന്തിനാ?

1003
01:16:33,083 --> 01:16:34,541
ഞാനാ ചേട്ടാ പ്രണവ്!

1004
01:16:34,625 --> 01:16:36,208
- ആണോ?
- അതെ ചേട്ടാ.

1005
01:16:37,750 --> 01:16:38,958
എന്താ ഈ ചാക്കിൽ?

1006
01:16:40,125 --> 01:16:42,125
നമ്മൾ എങ്ങോട്ടാ പോവുന്നത് മാഡം?

1007
01:16:43,083 --> 01:16:45,958
നമ്മുടെ ശ്മശാനത്തിന് അടുത്ത്
മൂന്നു ഗ്രാമങ്ങളുണ്ട്.

1008
01:16:46,041 --> 01:16:48,625
ചാലംവാരിപള്ളി ആണ് ഇവയിൽ
ഏറ്റവും ആദ്യത്തെ ഗ്രാമം.

1009
01:16:56,833 --> 01:17:00,833
ഞങ്ങളുടെ ഗ്രാമം വലിയൊരു പ്രതിസന്ധിയിലാ സർ.

1010
01:17:02,291 --> 01:17:07,750
കഴിഞ്ഞ 300 വർഷമായി ഉപയോഗിച്ചുവരുന്ന
ശ്മശാനം നിറഞ്ഞിരിക്കുകയാണ്.

1011
01:17:08,916 --> 01:17:10,583
ആരെങ്കിലും മരിച്ചാൽ മറവുചെയ്യാൻ

1012
01:17:11,333 --> 01:17:14,041
ഒരടി മണ്ണുപോലും ഇല്ല.

1013
01:17:22,750 --> 01:17:24,291
രണ്ടാമത്തെ ഗ്രാമം മെൽദുലപേട്ട.

1014
01:17:25,000 --> 01:17:26,833
അതൊരു വിചിത്രമായ പ്രശ്നമാണല്ലോ.

1015
01:17:27,500 --> 01:17:31,916
ഞങ്ങൾ നിങ്ങൾക്ക് ഒരേക്കർ സ്ഥലം തരാം,
പക്ഷേ ഒരു ലക്ഷം രൂപയാണ് വില.

1016
01:17:32,791 --> 01:17:34,000
ഒരേക്കറിന് ഒരു ലക്ഷമോ?

1017
01:17:34,625 --> 01:17:36,333
മൂന്നാമത്തെ ഗ്രാമം ബഗുരമ്മഗിരി.

1018
01:17:36,416 --> 01:17:39,125
ആ സ്ഥലത്ത് ഞങ്ങൾ ഞങ്ങളുടെ ഗ്രാമദേവത

1019
01:17:39,208 --> 01:17:43,541
ബഗുരമ്മയുടെ ശിൽപം
നിർമ്മിക്കാൻ പോവുകയാ.

1020
01:17:43,625 --> 01:17:47,916
അത് നിങ്ങൾക്ക് ശ്മശാനമാക്കാൻ
വേണമെന്നു പറഞ്ഞാൽ ഞങ്ങളെങ്ങനെ സഹിക്കും?

1021
01:17:48,708 --> 01:17:51,166
ശരി, തിരുമനസ്സേ,
ഞങ്ങൾ എന്നാൽ പൊക്കോട്ടെ.

1022
01:17:54,500 --> 01:17:57,041
നിങ്ങൾ ഞങ്ങൾക്ക് എന്തോ സമ്മാനം
കൊണ്ടുവന്നിട്ടുണ്ടല്ലോ.

1023
01:17:57,125 --> 01:17:59,125
അത് കാഴ്ചവയ്ക്കാതെ മടങ്ങുകയാണോ?

1024
01:17:59,208 --> 01:18:00,250
പിടിച്ചേ!

1025
01:18:03,416 --> 01:18:09,166
ഞങ്ങളുടെ ഗ്രാമത്തിൽ ആരെങ്കിലും മരിച്ചാൽ
സംസ്കരിക്കുകയാ ചെയ്യാറ്. കുഴിച്ചിടുകയല്ല.

1026
01:18:10,083 --> 01:18:11,583
അതാ ഞങ്ങളുടെ ആചാരം.

1027
01:18:12,458 --> 01:18:15,208
ഞങ്ങൾ നിങ്ങളുടെ സ്ഥലം വാങ്ങിയാൽ
പിന്നെ അത് ഞങ്ങളുടെയാവില്ലേ?

1028
01:18:15,291 --> 01:18:17,500
പിന്നെ ഞങ്ങൾക്ക് അവിടെ
എന്തു വേണമെങ്കിലും ചെയ്യാമല്ലോ.

1029
01:18:20,083 --> 01:18:21,250
അത് സാദ്ധ്യമല്ല.

1030
01:18:22,000 --> 01:18:25,125
ഈ ഗ്രാമത്തിൽ ഒരേക്കർ സ്ഥലത്തിന്
25000 രൂപയിൽ കൂടുതൽ വില വരില്ല.

1031
01:18:26,583 --> 01:18:29,958
നിങ്ങൾ നാലിരട്ടി വിലയാണ്
ആവശ്യപ്പെടുന്നത്.

1032
01:18:30,041 --> 01:18:32,291
ആവശ്യം നിങ്ങളുടെയാണ്.
ആലോചിച്ചു തീരുമാനിക്ക്.

1033
01:18:34,625 --> 01:18:38,916
അല്ല. അത് അവൻ്റെ ചാക്കാണ്. അങ്ങേയ്ക്കായി
ഞങ്ങൾ ഒന്നും കൊണ്ടുവന്നിട്ടില്ല.

1034
01:18:40,541 --> 01:18:44,166
സമ്മാനങ്ങൾ ഒന്നും ഇല്ലാതെ
രാജാവിനെ കാണാൻ വരുന്നോ?

1035
01:18:44,875 --> 01:18:48,041
സ്ത്രീകളെ ഗ്രാമമുഖ്യയാക്കിയാൽ
ഇങ്ങനെയിരിക്കും.

1036
01:18:48,125 --> 01:18:50,541
നിങ്ങളുടെ ഗ്രാമത്തിൽ
കഴിവുള്ള ആണുങ്ങൾ ആരുമില്ലേ?

1037
01:18:50,625 --> 01:18:54,791
ഗ്രാമദേവത സ്ത്രീ ആകാമെങ്കിൽ
ഗ്രാമമുഖ്യ സ്ത്രീയായാൽ എന്താ?

1038
01:19:01,791 --> 01:19:02,875
നമുക്ക് പോവാം.

1039
01:19:07,250 --> 01:19:08,666
- എന്താ ഉണ്ടായത്?
- ഹാർട്ട് അറ്റാക്ക്.

1040
01:19:08,750 --> 01:19:09,791
ഞാൻ ചത്തിട്ടില്ല!

1041
01:19:09,875 --> 01:19:11,416
പാവം ഉറക്കത്തിൽ മരിച്ചുപോയി!

1042
01:19:11,500 --> 01:19:13,250
എടോ, എനിക്കിപ്പോഴും ജീവനുണ്ടെന്ന്!

1043
01:19:13,333 --> 01:19:14,875
നല്ല ശക്തിയുള്ള ആളായിരുന്നു.

1044
01:19:15,958 --> 01:19:18,541
മൂപ്പരുടെ വിധി ഇങ്ങനെ ആവുമെന്ന്
ആരും കരുതിയില്ല.

1045
01:19:18,625 --> 01:19:20,458
എടാ പൊട്ടന്മാരേ, ഞാൻ ജീവനോടെയുണ്ട്.

1046
01:19:21,375 --> 01:19:23,250
വാ മുത്തച്ഛാ. അകത്തേക്ക് പോവാം.

1047
01:19:23,333 --> 01:19:25,833
ഞാൻ ചത്തിട്ടില്ല!

1048
01:19:34,541 --> 01:19:37,166
വരൂ മാഡം! വരൂ!

1049
01:19:37,958 --> 01:19:41,333
ഗ്രാമം മൊത്തം ഇളകിയിരിക്കുകയാ,
ആ സമയത്ത് നിങ്ങൾ കറങ്ങാൻ പോയോ?

1050
01:19:41,416 --> 01:19:43,208
- എന്താ ഉണ്ടായത്?
- ദൈവമേ!

1051
01:19:43,291 --> 01:19:47,750
ഇവർക്ക് എന്താ ഉണ്ടായതെന്നുപോലും അറിയില്ല.
ഇവരിതെങ്ങനെ പരിഹരിക്കും?

1052
01:19:47,833 --> 01:19:49,583
- എന്ത് പരിഹരിക്കാൻ?
- ഒന്നും അറിഞ്ഞില്ലേ?

1053
01:19:49,666 --> 01:19:51,625
രണ്ടു കമിതാക്കൾ ആത്മഹത്യ ചെയ്യാൻ പോവാണ്.

1054
01:19:51,708 --> 01:19:53,500
അതുണ്ടായാൽ നാം അവരെ
എവിടെ മറവുചെയ്യും?

1055
01:19:53,583 --> 01:19:55,625
- എവിടെ മറവുചെയ്യും?
- മധുബാബുവിൻ്റെ മുത്തച്ഛൻ മരിച്ചു!

1056
01:19:55,708 --> 01:19:58,125
- മരിച്ചോ?
- മരിച്ചോ ഇല്ലയോ!

1057
01:19:58,208 --> 01:20:00,333
- മരിക്കാറായി!
- അപ്പൊ മരിച്ചില്ലേ?

1058
01:20:00,416 --> 01:20:03,458
എന്താ ചിരിക്കുന്നത്?
അദ്ദേഹം അത്യാസന്ന നിലയിലാണ്!

1059
01:20:03,541 --> 01:20:06,541
ഏതു നിമിഷവും എന്തും സംഭവിക്കാം.
എന്തേലും സംഭവിച്ചാൽ നിങ്ങളെന്തു ചെയ്യും?

1060
01:20:06,625 --> 01:20:09,291
എൻ്റെ മുത്തച്ഛന് നറുക്കു വീണിരുന്നു,
അക്കാര്യം ഓർമ്മയുണ്ടോ?

1061
01:20:09,375 --> 01:20:11,125
ഒന്നും ചെയ്യാനില്ലെങ്കിൽ
രാജി വയ്ക്ക്!

1062
01:20:11,208 --> 01:20:12,250
രാജി വയ്ക്ക്!

1063
01:20:12,333 --> 01:20:13,625
രാജി വയ്ക്ക്!

1064
01:20:13,708 --> 01:20:15,041
ഞാൻ പറയുന്നത് കേൾക്കൂ!

1065
01:20:15,125 --> 01:20:17,083
ഞാൻ പറയുന്നത് കേൾക്കൂ!

1066
01:20:18,458 --> 01:20:19,833
രാജി വയ്ക്ക്!

1067
01:21:08,083 --> 01:21:09,583
ഹേയ്, എന്താ ചെയ്യുന്നത്?

1068
01:21:09,666 --> 01:21:11,916
എനിക്ക് മടുത്തു. എല്ലാവരും ചത്തു തുലയട്ടെ.

1069
01:21:12,000 --> 01:21:14,291
എനിക്കിത് വയ്യ. വേറെ ആരേലും
ഗ്രാമമുഖ്യ ആയിക്കോട്ടെ.

1070
01:21:14,375 --> 01:21:18,500
ഹേയ്! എന്താ നീ പറയുന്നത്? എടുത്തുചാടി
തീരുമാനങ്ങൾ ഒന്നും എടുക്കല്ലേ.

1071
01:21:18,583 --> 01:21:22,250
എടുത്തുചാടിയോ? പനങ്കുല പോലെ കിടന്ന
എൻ്റെ മുടി ഇപ്പൊ പനനാരു പോലെ ആയി, കണ്ടോ?

1072
01:21:22,333 --> 01:21:24,583
എനിക്ക് ഇതൊന്നും വയ്യ. എന്നെ വിട്ടേക്ക്!

1073
01:21:25,791 --> 01:21:30,250
മണ്ടീ! നിൻ്റെ വിചാരം ഗ്രാമമുഖ്യ ആവുന്നത്
നിൻ്റെ മാത്രം തീരുമാനം ആണെന്നാണോ?

1074
01:21:30,333 --> 01:21:32,791
നമ്മുടെ കുടുംബത്തിൻ്റെ ഭാഗമാണ് അത്!

1075
01:21:32,875 --> 01:21:35,375
- ഞാനത് കാര്യമാക്കുന്നില്ല!
- കാര്യമാക്കുന്നില്ലെന്നോ?

1076
01:21:35,458 --> 01:21:37,333
എന്ത് കാര്യമാക്കുന്നില്ല?

1077
01:21:38,375 --> 01:21:43,916
നീ കാരണം നിൻ്റെ അച്ഛനപ്പൂപ്പൻമാരുടെ
കഷ്ടപ്പാടുപോലും ഇപ്പോൾ ആളുകൾ മറക്കും!

1078
01:21:44,000 --> 01:21:46,958
അതുപോലെ നിൻ്റെ മക്കളും,
കൊച്ചുമക്കളും, എല്ലാവരും

1079
01:21:47,041 --> 01:21:49,250
നിൻ്റെ പരാജയത്തിൻ്റെ കഥകൾ പറഞ്ഞുനടക്കും.

1080
01:21:49,333 --> 01:21:51,541
ഞാൻ പറയുന്നത് സൂക്ഷിച്ചു കേൾക്ക്!

1081
01:21:52,416 --> 01:21:57,208
നോക്ക്, നമ്മുടെ കുടുംബത്തിൻ്റെ
സൽപ്പേര്, മഹിമ, അഭിമാനം, എല്ലാം

1082
01:21:57,291 --> 01:21:59,166
ഇപ്പോൾ നിൻ്റെ കയ്യിലാണ് മോളേ.

1083
01:22:00,041 --> 01:22:02,666
നന്നായി ആലോചിച്ച് ഒരു തീരുമാനം എടുക്ക്.

1084
01:22:03,208 --> 01:22:06,250
അപ്പു, ഞാൻ പറയുന്നത് കേൾക്ക്.

1085
01:22:09,333 --> 01:22:10,583
അപ്പു...

1086
01:22:31,416 --> 01:22:33,791
- ദൈവമേ!
- ഹേയ്, അതെനിക്ക് താ!

1087
01:22:35,916 --> 01:22:37,875
ഇവർ സദാ സമയവും വെകിളി പിടിച്ച പോലെയാണ്.

1088
01:22:37,958 --> 01:22:40,250
- ഞാൻ പിടിക്കാം.
- തനിക്ക് പിടിക്കണോ ഇത്?

1089
01:22:42,791 --> 01:22:47,041
200 വർഷം പഴയ ശ്മശാനമാണ് ഇത്.
എൻ്റെ കാലത്തുതന്നെ വേണോ ഇത് നിറയാൻ?

1090
01:22:48,458 --> 01:22:52,250
എൻ്റെ അച്ഛൻ്റെയോ മുത്തച്ഛൻ്റെയോ അല്ലേൽ
മോൻ്റെയോ കാലത്ത് നിറഞ്ഞാൽ പോരായിരുന്നോ?

1091
01:22:52,958 --> 01:22:56,916
നോക്ക്, എൻ്റെ കുടുംബത്തിൻ്റെ തന്നെ മഹിമ
അപകടത്തിലാവുമ്പോൾ ഞാനെന്തുചെയ്യും?

1092
01:23:00,375 --> 01:23:03,541
എൻ്റെ അമ്മ ഇപ്പോഴും ഇങ്ങനെ പറയാറുണ്ട്‌.
ഈ വഴി.

1093
01:23:03,625 --> 01:23:07,166
പ്രശ്നങ്ങൾ താങ്ങാൻ
കെൽപ്പുള്ളവരെ തേടിയേ പ്രശ്നങ്ങൾ വരൂ.

1094
01:23:07,250 --> 01:23:10,125
ഞാനീ ശ്മശാനത്തിൽ പണിയെടുക്കുന്നത്
ആസ്വദിക്കുന്നുണ്ട് എന്നാണോ വിചാരം?

1095
01:23:12,125 --> 01:23:14,833
ശ്മശാനത്തിൽ അല്ലായിരുന്നെങ്കിൽ
താൻ വേറെന്തു ചെയ്തേനെ?

1096
01:23:15,833 --> 01:23:18,708
കുട്ടിക്കാലത്ത് സ്കൂളിനടുത്ത്
ബലൂൺ വിൽക്കുന്ന ആളുകൾ ഉണ്ടായിരുന്നു.

1097
01:23:18,791 --> 01:23:20,541
നല്ല രസമുള്ള, പല നിറമുള്ള ബലൂണുകൾ.

1098
01:23:20,625 --> 01:23:21,750
എല്ലാവരും
അവ വാങ്ങുമായിരുന്നു.

1099
01:23:21,833 --> 01:23:24,666
പക്ഷേ എൻ്റെ കയ്യിൽ പൈസ ഇല്ലാത്തതിനാൽ
ഞാൻ വാങ്ങുമായിരുന്നില്ല.

1100
01:23:24,750 --> 01:23:28,583
ഞാൻ വിചാരിച്ചിരുന്നു, വലുതാവുമ്പോൾ
ബലൂൺ വിൽപ്പനക്കാരൻ ആകാമെന്ന്.

1101
01:23:28,666 --> 01:23:32,666
അപ്പോൾ എനിക്ക് ബലൂണുകൾ എല്ലാം വിൽക്കാതെ
എടുത്തുവച്ച് അവ കൊണ്ട് കളിക്കാമല്ലോ.

1102
01:23:35,166 --> 01:23:37,500
വലുതായ ശേഷം എന്താവാനായിരുന്നു ആഗ്രഹം?

1103
01:23:37,583 --> 01:23:39,958
വലുതായ ശേഷം അക്കാര്യം
അങ്ങനെ ആലോചിച്ചിട്ടില്ല.

1104
01:23:40,041 --> 01:23:42,666
പക്ഷേ ഞാൻ നന്നായി പാടും.

1105
01:23:43,750 --> 01:23:45,791
ആണോ? കേൾക്കട്ടെ.

1106
01:23:45,875 --> 01:23:47,208
രാത്രിയിൽ...

1107
01:23:50,166 --> 01:23:51,458
മനസ്സിലായി.

1108
01:23:56,583 --> 01:24:01,583
ശരി, ഒരു മൃതദേഹം കേടുവരാതെ
എത്ര നാൾ സൂക്ഷിക്കാൻ പറ്റും?

1109
01:24:01,666 --> 01:24:03,458
ദൈവമേ! എന്തിനാ
ഇത്രയൊക്കെ ആലോചിക്കുന്നേ?

1110
01:24:03,583 --> 01:24:05,125
പറ.

1111
01:24:05,208 --> 01:24:08,958
ആരെങ്കിലും മരിച്ചാൽ എനിക്ക് ഇടം കണ്ടെത്താൻ
എത്ര സമയം വേണമെന്ന് എനിക്കറിയണം.

1112
01:24:14,041 --> 01:24:16,625
എൻ്റെ അമ്മ കുട്ടിക്കാലത്ത്
ഒരു രീതി പറഞ്ഞുതന്നിരുന്നു.

1113
01:24:16,708 --> 01:24:19,666
ആ രീതിയിൽ ചെയ്‌താൽ രണ്ടു ദിവസം വരെ
മൃതദേഹം കേടുകൂടാതെ വയ്ക്കാം.

1114
01:24:20,625 --> 01:24:21,916
രണ്ടു ദിവസം.

1115
01:24:31,416 --> 01:24:32,458
എന്താ നോക്കുന്നേ?

1116
01:24:33,500 --> 01:24:36,041
ഒന്നുമില്ല. കാറ്റത്ത്
എൻ്റെ കുറ്റി മുടി പോലും പറന്നു.

1117
01:24:36,125 --> 01:24:38,083
താനെങ്ങനെ ഇത്ര നീളമുള്ള മുടി
നോക്കിനടത്തുന്നു?

1118
01:24:38,166 --> 01:24:40,083
എണ്ണ തേയ്ക്കാറുണ്ടോ?
അല്ലാതെ എങ്ങനെയാ ഇത്ര കട്ടി?

1119
01:24:40,166 --> 01:24:43,125
അതിനിടയിൽ ഒരു കൊതുക് കുടുങ്ങിപ്പോയാൽ
ശ്വാസം മുട്ടി ചാവും.

1120
01:24:44,583 --> 01:24:45,625
നമുക്ക് പോവാം?

1121
01:25:03,750 --> 01:25:05,541
എങ്ങോട്ടാ പോവുന്നത്?

1122
01:25:06,208 --> 01:25:07,666
വലത്തോട്ടാണ്, വലത്തോട്ട്.

1123
01:25:07,750 --> 01:25:11,291
തൻ്റെ വഴിയിൽ പോയിട്ട് ഒന്നുമായില്ലല്ലോ?
ഇനി എൻ്റെ വഴിയിൽ നോക്കാം.

1124
01:25:17,000 --> 01:25:20,833
താൻ പറഞ്ഞത് ശരിയാ ചിന്നാ.
ഇവിടെ ഒരടി മണ്ണ് പോലും ബാക്കിയില്ല.

1125
01:25:20,916 --> 01:25:23,458
ഞാൻ പറഞ്ഞില്ലേ. ഈ ശ്മശാനത്തിലെ
ഓരോ ഇഞ്ചും എനിക്ക് അറിയാം.

1126
01:25:23,541 --> 01:25:25,000
നമുക്ക് പോവാം. ഇരുട്ടിത്തുടങ്ങി.

1127
01:25:25,083 --> 01:25:26,583
താൻ മുന്നിൽ നടക്ക്.

1128
01:25:26,666 --> 01:25:29,333
ഇതെവിടെയാ തുടങ്ങുന്നതും
അവസാനിക്കുന്നതും എന്ന് എനിക്കറിയില്ല.

1129
01:25:29,416 --> 01:25:31,666
ഞാൻ കാണിച്ചുതരാം. വാ, പോവാം.

1130
01:25:35,041 --> 01:25:36,916
ഞാൻ ജനിച്ചതും വളർന്നതും ഇവിടെയാ.

1131
01:25:37,000 --> 01:25:40,208
അതുകൊണ്ട് ഇവയൊക്കെ കൊച്ചു വീടുകളായും,
മരിച്ചവരെ എൻ്റെ കൂട്ടുകാരായും ഞാൻ കണ്ടു.

1132
01:25:43,833 --> 01:25:45,958
എന്താ... എന്തുപറ്റി?

1133
01:25:46,041 --> 01:25:48,083
ചിന്നാ, ഇത് നോക്കിക്കേ.

1134
01:25:48,166 --> 01:25:52,250
- ഇത് മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമാണ്.
- വ്യത്യസ്തമോ? അതെന്താ?

1135
01:25:52,333 --> 01:25:54,541
ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള
ഏറ്റവും സാധാരണ കല്ലാ ഇത്.

1136
01:25:55,458 --> 01:25:59,041
എന്താ പറയുന്നത്?
ഇതിൽ പേരുപോലും ഇല്ല. നോക്കിക്കേ.

1137
01:25:59,125 --> 01:26:02,000
അതെങ്ങനെ ശരിയാവും? ഇത് നൂറ്റാണ്ടുകൾ
പഴക്കമുള്ള കല്ലല്ലേ?

1138
01:26:02,083 --> 01:26:03,291
ഒരുപക്ഷേ മാഞ്ഞുപോയതാവും.

1139
01:26:04,916 --> 01:26:06,041
അതായത്...

1140
01:26:08,041 --> 01:26:10,375
ഇത് ആരുടെ പേരിലാണെന്ന്
ആർക്കും അറിയില്ല അല്ലേ?

1141
01:26:25,500 --> 01:26:27,125
- എന്ത്? എന്താ?
- മനസ്സിലായി!

1142
01:26:27,208 --> 01:26:29,875
- ഏതു വഴിയാ പോവേണ്ടത്?
- അതിലെ. അല്ല, ഇതിലെ.

1143
01:26:39,750 --> 01:26:43,000
നമ്മുടെ പ്രശ്നത്തിന് നാം
ഒരു പരിഹാരം കണ്ടെത്തി.

1144
01:26:44,541 --> 01:26:48,750
ശ്മശാനത്തിൽ കുറേ പഴയ ശവക്കല്ലറകളുണ്ട്.

1145
01:26:49,541 --> 01:26:51,500
അവ ആരുടെയാണെന്നു പോലും ആർക്കുമറിയില്ല.

1146
01:26:52,416 --> 01:26:58,458
അതിനാൽ അവ പുനരുപയോഗിക്കാം
എന്നു ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.

1147
01:26:59,166 --> 01:27:00,375
അതെങ്ങനെ സാദ്ധ്യമാകും?

1148
01:27:02,625 --> 01:27:03,958
ഞാൻ മുഴുവൻ പറയട്ടെ.

1149
01:27:05,875 --> 01:27:11,166
പഴയ കല്ലറകളിലെ അവശിഷ്ടങ്ങൾ
നാം പൂജാവിധിപ്രകാരം പുറത്തെടുത്ത്,

1150
01:27:11,250 --> 01:27:15,541
ശേഷക്രിയ ചെയ്ത ശേഷം ഒന്നിച്ച്
ഒരിടത്ത് അടക്കം ചെയ്യും.

1151
01:27:16,625 --> 01:27:19,708
ചിട്ടി ജയപുരത്തെ നിയമപുസ്തകത്തിൽ ഇത്
അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ടോ? കാണട്ടെ.

1152
01:27:19,791 --> 01:27:22,250
നിയമപുസ്തകത്തിൽ ഇത് അനുവദനീയമല്ല
എന്നു പറഞ്ഞത് കാണട്ടെ.

1153
01:27:31,333 --> 01:27:34,625
നമുക്ക് നാളെ രാവിലെ മുതൽ
പഴയ കല്ലറകൾ കണ്ടെത്താൻ തുടങ്ങാം.

1154
01:27:35,791 --> 01:27:41,125
പഴയതും, പേരില്ലാത്തതും,
പൊളിഞ്ഞതുമായ കല്ലറകൾ കണ്ടെത്തണം.

1155
01:27:41,791 --> 01:27:43,583
നാളെ കഴിഞ്ഞ് പണി തുടങ്ങാം.

1156
01:27:44,875 --> 01:27:48,708
അതിനിടയിൽ വേറെ വഴി വല്ലതുമുണ്ടെങ്കിൽ
അറിയിക്കൂ. നമുക്ക് അപ്പോൾ നോക്കാം.

1157
01:27:57,375 --> 01:27:59,083
നമ്മുടെ നിർഭാഗ്യമാണ് ഇത്.

1158
01:27:59,166 --> 01:28:02,500
താൻ എപ്പോഴേലും വിചാരിച്ചിരുന്നോ
ശ്മശാനത്തിൽ ജോലി ചെയ്യേണ്ടി വരുമെന്ന്?

1159
01:28:08,791 --> 01:28:11,250
നമുക്ക് ഈ മൂന്നു വരി നോക്കിയാ ശേഷം
തിരിച്ചുപോവാം.

1160
01:28:11,333 --> 01:28:12,500
മൂന്നു വരിയോ?

1161
01:28:13,833 --> 01:28:17,375
- അല്ല, ഇരുട്ടാവുകയാണല്ലോ.
- അതെന്താ, രാത്രി പ്രേതങ്ങൾ വരുമോ?

1162
01:28:18,458 --> 01:28:21,666
അല്ല, താൻ ഇവിടെ
എപ്പോഴെങ്കിലും പ്രേതങ്ങളെ കണ്ടിട്ടുണ്ടോ?

1163
01:28:22,583 --> 01:28:24,750
ചോദിച്ചതുകൊണ്ടു പറയുന്നുവെന്നേയുള്ളൂ.

1164
01:28:24,833 --> 01:28:27,333
പേടിയായാൽ പിന്നെ എന്നെ കുറ്റം പറയരുത്.

1165
01:28:27,416 --> 01:28:30,833
പേടിയോ? ഞങ്ങളോ?
ഞങ്ങൾ കുട്ടികളാണെന്നാണോ വിചാരം?

1166
01:28:30,916 --> 01:28:32,125
കഥ പറ.

1167
01:28:32,208 --> 01:28:33,583
ഇന്നലെ രാത്രി...

1168
01:28:33,666 --> 01:28:36,041
- ഇന്നലെ രാത്രിയോ?
- ഇന്നലെ രാത്രിയോ?

1169
01:28:36,125 --> 01:28:37,958
എന്ത്, ഇന്നലെ രാത്രിയോ?

1170
01:28:38,041 --> 01:28:42,541
'പണ്ടുപണ്ട്' എന്നോ 'എൻ്റെ കുട്ടിക്കാലത്ത്'
എന്നോ പറയുമെന്നാ ഞങ്ങൾ കരുതിയത്.

1171
01:28:42,625 --> 01:28:45,166
- ശരി, പറ!
- ശരിക്കും ഇന്നലെ രാത്രിയാ ഇതുണ്ടായത്.

1172
01:28:45,250 --> 01:28:48,625
നേരം വൈകിയിരുന്നു, ഞാൻ ഇവിടെയിരുന്ന്
എൻ്റെ അത്താഴം കഴിക്കുകയായിരുന്നു.

1173
01:28:48,708 --> 01:28:49,708
കൃത്യം ഇവിടെയിരുന്ന്.

1174
01:28:51,000 --> 01:28:54,791
ഈ വരിയോ ആ വരിയോ ആയിരിക്കാം.
ആ കല്ലറയിൽനിന്ന്...

1175
01:29:00,125 --> 01:29:02,958
ആരോ ശ്വാസമെടുക്കുന്നത് ഞാൻ കേട്ടു.

1176
01:29:03,041 --> 01:29:05,666
ഇളംകാറ്റ് വീശിയതാണെന്നാ
ഞാനാദ്യം കരുതിയത്.

1177
01:29:05,750 --> 01:29:07,291
അതിനുശേഷം...

1178
01:29:10,833 --> 01:29:12,250
വീണ്ടും...

1179
01:29:15,791 --> 01:29:17,791
ഇങ്ങനെ ഓരോന്ന് ചെയ്യുന്നതിനു മുൻപ്
ഒന്നു പറയണേ.

1180
01:29:19,291 --> 01:29:21,125
ഇത്തവണ അത് കൂടുതൽ ഉച്ചത്തിൽ ആയിരുന്നു.

1181
01:29:21,208 --> 01:29:24,250
പിന്നെ ആരോ കല്ലറയിൽനിന്ന്
ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു,

1182
01:29:24,333 --> 01:29:29,541
"എന്നെ ഇവിടന്നു പുറത്തിറക്ക്. ഞാനിപ്പോഴും
ജീവനോടെയുണ്ട്. പ്ലീസ്, പുറത്തിറക്ക്."

1183
01:29:29,625 --> 01:29:31,083
പ്രേതങ്ങൾക്ക് ഇംഗ്ലീഷ് അറിയുമോ?

1184
01:29:31,166 --> 01:29:34,208
അത് 'പ്ലീസ്' എന്നു പറഞ്ഞില്ല.
അതിൻ്റെ സ്വന്തം ഭാഷയിലാ സംസാരിച്ചത്.

1185
01:29:34,291 --> 01:29:36,875
എന്നിട്ട് അത് പറഞ്ഞു,
'ഈ പൗർണമിയ്ക്കുള്ളിൽ എന്നെ

1186
01:29:36,958 --> 01:29:39,125
പുറത്തിറക്കിയില്ലേൽ
ഞാൻ വന്ന് നിൻ്റെ കഴുത്ത് കടിക്കും,"

1187
01:29:49,416 --> 01:29:51,750
വാ, നമുക്ക് ഈ വരി കൂടി നോക്കാം.

1188
01:29:51,833 --> 01:29:53,458
നേരം ഇരുട്ടിത്തുടങ്ങി കേട്ടോ?

1189
01:29:53,541 --> 01:29:56,291
എനിക്ക് അക്ഷരങ്ങൾ കാണുന്നില്ല.
നമുക്ക് നാളെ നോക്കാം.

1190
01:29:58,541 --> 01:29:59,666
ടോർച്ച് ഉണ്ട്.

1191
01:30:00,375 --> 01:30:01,500
ആവശ്യം വരികയാണെങ്കിൽ!

1192
01:30:08,375 --> 01:30:10,208
പ്രേതം ഇത്ര നേരത്തെ വരില്ല ചേട്ടാ.

1193
01:30:10,791 --> 01:30:13,250
പാതിരാത്രി ആയിട്ടേ അത് വരുള്ളൂ.

1194
01:30:30,875 --> 01:30:32,083
ഞാനതിന് എന്തു പേരിടണം?

1195
01:30:34,125 --> 01:30:35,125
ദിവംഗതാാനയ അഡ്ഡങ്കി കാല

1196
01:30:35,666 --> 01:30:36,708
കാല.

1197
01:30:37,833 --> 01:30:40,083
രണ്ടക്ഷരം മാത്രം, സിമ്പിൾ.

1198
01:30:41,833 --> 01:30:42,875
ബാലറാവു ചേട്ടാ,

1199
01:30:44,250 --> 01:30:46,041
എൻ്റെ നിർഭാഗ്യം നോക്കണേ.

1200
01:30:46,125 --> 01:30:49,000
ആദ്യം ഞാനൊരു ഇടം ഒപ്പിച്ചു.
അത് പോരായിരുന്നു.

1201
01:30:49,083 --> 01:30:52,833
എന്നിട്ട് ഒരുവിധത്തിൽ ഞാനീ സ്മാരകശില
ഇവിടെ വച്ചു. അതും പോരാതെ വന്നു.

1202
01:30:52,916 --> 01:30:54,833
ഇനി ഞാനിതിൽ അക്ഷരങ്ങൾ കൊത്തിവയ്ക്കണം.

1203
01:30:57,875 --> 01:30:59,583
ആഞ്ജനേയ ചേട്ടന്
മൊത്തം സംശയങ്ങളാണല്ലോ.

1204
01:31:00,291 --> 01:31:02,500
നിങ്ങളുടെ സംശയം പഴയ കല്ലറകൾ
വീണ്ടും ഉപയോഗിച്ചാൽ

1205
01:31:02,583 --> 01:31:06,125
എൻ്റെ അമ്മയ്ക്ക് ഒരു ഇടം കിട്ടിയേക്കാം
എന്നല്ലേ?

1206
01:31:08,500 --> 01:31:10,833
ഞാനൊരു കാര്യം പറയാം. ശ്രദ്ധിച്ചു കേൾക്ക്.

1207
01:31:10,916 --> 01:31:13,291
നിങ്ങൾക്ക് വേറെ പണി ഒന്നുമില്ലല്ലോ?
ഒന്നു കേട്ടുകൂടേ?

1208
01:31:14,041 --> 01:31:15,250
ഒന്നു കേൾക്കാമോ?

1209
01:31:16,250 --> 01:31:19,458
ആരെങ്കിലും പിന്നീട് ഈ കല്ലറ തുറന്നാൽ,

1210
01:31:19,541 --> 01:31:22,000
ഇത് വ്യാജ കല്ലറയാണെന്ന് അവർക്ക്
എളുപ്പം മനസ്സിലാവും.

1211
01:31:22,083 --> 01:31:25,041
ശ്മശാനത്തിൽ ജോലി ചെയ്യുന്നത്
ഞാൻ മാത്രമാ, എല്ലാരും എന്നെ സംശയിക്കും.

1212
01:31:26,500 --> 01:31:31,500
നാട്ടുകാരെ വഞ്ചിച്ചെന്നു പറഞ്ഞ്
എന്നേം അമ്മയേം അവർ നാടുകടത്തും.

1213
01:31:32,875 --> 01:31:35,500
അപ്പോൾ എൻ്റെ അമ്മയുടെ ആഗ്രഹം
സഫലീകരിക്കാനാവില്ല, അല്ലേ?

1214
01:31:38,583 --> 01:31:41,666
ഇത് ഇങ്ങനെ ആക്കി വച്ചാൽ
പിന്നെ പ്രശ്നമൊന്നും ഉണ്ടാവില്ല.

1215
01:31:48,750 --> 01:31:49,958
മരണം...

1216
01:31:50,750 --> 01:31:52,208
ആയിരത്തി തൊള്ളായിരത്തി...

1217
01:31:53,083 --> 01:31:54,625
നൂറു വർഷത്തിലും കുറവ് മതി.

1218
01:31:54,708 --> 01:31:58,250
നാശം! ഇതിനെല്ലാം കാരണം ഞാനാ.
നാലുപേരാ മരിച്ചത്.

1219
01:31:58,333 --> 01:32:01,833
നാലു ബാറ്ററിയ്ക്കു പകരം
ഞാൻ മൂന്നെണ്ണമേ ഇട്ടിരുന്നുള്ളൂ.

1220
01:32:01,916 --> 01:32:05,750
ചുറ്റുമുള്ളവർ എന്നെ ശല്യപ്പെടുത്തി. നാശം.

1221
01:32:07,791 --> 01:32:09,625
എല്ലാം കുളമായി.

1222
01:32:16,500 --> 01:32:17,625
കഴിഞ്ഞു.

1223
01:32:18,333 --> 01:32:20,250
മരണകാരണം എന്താ?

1224
01:32:37,541 --> 01:32:40,208
വിറയലിനിടെ കൊത്തിവയ്പ്പ്

1225
01:32:40,291 --> 01:32:43,708
വിറയലിനിടെ കൊത്തിവയ്പ്പ്

1226
01:32:43,791 --> 01:32:47,375
കൊത്തി, കൊത്തി, കൊത്തിവയ്പ്പ്

1227
01:32:47,458 --> 01:32:50,583
കൊത്തി, കൊത്തി, കൊത്തി

1228
01:32:55,375 --> 01:32:58,625
"അവർ സ്വാതന്ത്ര്യസമരത്തിൽ
സ്വന്തം ജീവൻ ബലിനൽകി."

1229
01:33:01,875 --> 01:33:03,625
ഇനി ആരും ഇതിൽ തൊടാൻ ധൈര്യപ്പെടില്ല.

1230
01:33:09,333 --> 01:33:11,500
താൻ ഏതാടോ?

1231
01:33:31,958 --> 01:33:33,666
പ്രേതം!

1232
01:33:41,541 --> 01:33:43,750
നാശം! ഇയാളോ!

1233
01:33:51,458 --> 01:33:53,666
1946.

1234
01:33:59,625 --> 01:34:04,750
നേരെ നോക്കിയില്ലേ? 1946 എന്നാണ്.
അതായത് അവരൊരു സ്വാതന്ത്ര്യസമരസേനാനിയാണ്.

1235
01:34:04,833 --> 01:34:06,708
പാവം സ്ത്രീ.
സ്വാതന്ത്ര്യത്തിനു മുൻപ് മരിച്ചു.

1236
01:34:06,791 --> 01:34:09,083
നിങ്ങളവരെ ബഹുമാനിച്ചതുപോലുമില്ല.
അവരെ വണങ്ങ്.

1237
01:34:11,166 --> 01:34:12,208
നമുക്ക് പോവാം.

1238
01:34:16,583 --> 01:34:18,166
മൊത്തത്തിൽ 59 എണ്ണം, മാഡം.

1239
01:34:18,958 --> 01:34:20,041
അതായത്?

1240
01:34:20,750 --> 01:34:24,666
വർഷത്തിൽ 3 മരണം വച്ച് ഉണ്ടായാൽ പോലും
അടുത്ത 20 വർഷം കുഴപ്പമില്ല.

1241
01:34:26,000 --> 01:34:27,083
ദൈവം കാത്തു.

1242
01:34:28,125 --> 01:34:30,500
20 വർഷം കഴിഞ്ഞാൽ എന്തുണ്ടാകുമെന്ന്
ദൈവത്തിനറിയാം.

1243
01:34:31,208 --> 01:34:33,541
നമുക്ക് നാളെ മുതൽ കുഴിക്കാൻ തുടങ്ങാം.

1244
01:34:34,583 --> 01:34:37,958
- വേറെ ഒന്നും ഉണ്ടാവില്ലെന്നു കരുതാം.
- ഇനി എന്തുണ്ടാവാനാ?

1245
01:34:38,041 --> 01:34:39,583
ദൈവങ്ങൾക്കു പോലും
നമ്മെ തടയാനാവില്ല.

1246
01:34:42,041 --> 01:34:45,625
സ്വാമി, ഇന്നലെ രാത്രി ഇയാൾ ശ്മശാനത്തിൽ
കിടക്കുന്നതു കണ്ട് കൊണ്ടുവന്നതാ.

1247
01:34:45,708 --> 01:34:47,291
ഇയാൾ അനങ്ങുന്നുപോലുമില്ല.

1248
01:35:04,875 --> 01:35:08,875
പ്രേതം, പ്രേതം. പുക, പുക.

1249
01:35:08,958 --> 01:35:11,250
ഞാൻ പ്രേതത്തെ കണ്ടു. ഞാൻ പ്രേതത്തെ കണ്ടു!

1250
01:35:11,333 --> 01:35:16,125
പുക, പുക. പ്രേതം, പ്രേതം.
ഞാൻ പ്രേതത്തെ കണ്ടു.

1251
01:35:16,208 --> 01:35:20,375
പുക, പുക. പ്രേതം, പ്രേതം.
ഞാൻ പ്രേതത്തെ കണ്ടു.

1252
01:35:20,458 --> 01:35:25,208
ഞാൻ പ്രേതത്തെ കണ്ടു. ഞാൻ കണ്ടു.
ഞാൻ പ്രേതത്തെ കണ്ടു.

1253
01:35:25,291 --> 01:35:28,125
ഞാൻ പ്രേതത്തെ കണ്ടു. ഞാൻ പ്രേതത്തെ കണ്ടു.

1254
01:35:28,208 --> 01:35:30,708
മാമാ, എന്താ പറ്റിയത്?
എന്തിനാ ഓടുന്നത്?

1255
01:35:38,666 --> 01:35:42,083
എല്ലാ തവണയും ഞാൻ കുഴിച്ചിടുകയാ പതിവ്.
ആദ്യമായാ കുഴി തോണ്ടുന്നത്.

1256
01:35:42,166 --> 01:35:44,833
എനിക്ക് മേലാസകലം ആവേശമാണ്.

1257
01:35:45,916 --> 01:35:47,125
ഒന്നു തുടങ്ങാമോ?

1258
01:35:52,000 --> 01:35:54,500
നിങ്ങളല്ലേ ഗ്രാമമുഖ്യ.
നിങ്ങൾ ആദ്യ വെട്ടു വെട്ട്.

1259
01:35:54,583 --> 01:35:55,750
അതെനിക്കു താ.

1260
01:36:00,416 --> 01:36:04,416
നിർത്ത്! നിർത്ത്!

1261
01:36:07,166 --> 01:36:09,916
ശവക്കല്ലറകൾ കുഴിക്കരുതെന്ന്
അവർ ഉത്തരവ് ഇട്ടിട്ടുണ്ട്!

1262
01:36:10,000 --> 01:36:11,416
- ആര്?
- എന്തുകൊണ്ട്?

1263
01:36:11,500 --> 01:36:17,041
ഇന്നലെ ഭീമയ്യ മുതലാളിയും മറ്റു പലരും
പൂജാരി ഷണ്മുഖത്തെ കണ്ടിരുന്നു.

1264
01:36:19,333 --> 01:36:21,666
അയാൾ കണ്ടത് പ്രേതത്തെയോ
പിശാചിനെയോ ഒന്നും ആയിരുന്നില്ല.

1265
01:36:22,791 --> 01:36:25,250
ആത്മാവിനെ ആയിരുന്നു.
നമ്മുടെ പൂർവികരുടെ ആത്മാവ്.

1266
01:36:25,333 --> 01:36:26,416
കോപ്പ്.

1267
01:36:27,041 --> 01:36:29,541
അവനെ മുറുകെ പിടിക്ക്.
അവനെന്നെ കടിച്ചേക്കാം.

1268
01:36:31,666 --> 01:36:35,708
ഇന്നലെ ഒരു ആത്മാവ് സ്വതന്ത്രമായി.
നാളെ ഒന്നുകൂടി. മറ്റന്നാൾ മറ്റൊന്നുകൂടി.

1269
01:36:35,791 --> 01:36:37,666
അങ്ങനെ ഓരോരോ ആത്മാക്കൾ.

1270
01:36:37,750 --> 01:36:40,333
എത്ര ആത്മാക്കളാണ് പുറത്തുവരികയെന്നു
ചിന്തിക്കാൻ പോലും ആവുന്നില്ല.

1271
01:36:40,416 --> 01:36:42,166
ഇങ്ങനെ ഉണ്ടാവാൻ കാരണമെന്താ?

1272
01:36:43,583 --> 01:36:45,791
- കസേര ഉണ്ടോ?
- ഇല്ല ചേട്ടാ.

1273
01:36:48,541 --> 01:36:51,583
ശവക്കല്ലറകൾ പുനരുപയോഗിക്കാനുള്ള
നിങ്ങളുടെ പദ്ധതിയാണ് ഇതിനു കാരണം.

1274
01:36:51,666 --> 01:36:53,625
അവർ ഇതിൽ ഖിന്നരാണ്.

1275
01:36:53,708 --> 01:36:56,125
ആ കാരണം ഒന്നുകൊണ്ടു മാത്രമാണ്
ഇതൊക്കെ ഉണ്ടായത്.

1276
01:36:56,916 --> 01:37:01,166
ശവക്കല്ലറകൾ കുഴിക്കാൻ തുടങ്ങിയാൽ ഇനി
എന്തൊക്കെ ഉണ്ടാവുമെന്ന് സങ്കൽപ്പിക്ക്.

1277
01:37:01,250 --> 01:37:04,541
എന്തിനാ സങ്കൽപ്പിക്കുന്നത്?
എന്തു ചെയ്യണമെന്ന് പറഞ്ഞുതരൂ.

1278
01:37:05,916 --> 01:37:08,125
പുനരുപയോഗിക്കാൻ പോവുന്ന
കല്ലറകളുടെ ഉടമസ്ഥർ,

1279
01:37:08,208 --> 01:37:11,875
അവരുടെ പിൻതലമുറക്കാരെ അവരുടെ
കഷ്ടപ്പാടുകൾ അനുഭവിച്ചറിയിപ്പിക്കും.

1280
01:37:11,958 --> 01:37:13,291
അവർ അവരെ ഉപദ്രവിക്കും.

1281
01:37:14,083 --> 01:37:16,125
ഇക്കാലത്ത് ആരേലും
പ്രേതങ്ങളിൽ വിശ്വസിക്കുമോ?

1282
01:37:16,208 --> 01:37:19,375
അത് വല്ല ചാക്കോ ടോർച്ചോ മുള്ളോ
വല്ലതും ആയിരുന്നിരിക്കും.

1283
01:37:19,458 --> 01:37:22,125
- മുള്ളോ?
- അതെങ്ങനെ പറയാൻ പറ്റും?

1284
01:37:22,208 --> 01:37:25,791
താൻ തന്നെയല്ലേ അത് പറഞ്ഞത്?
ആത്മാക്കൾ പുറത്തുകടക്കാൻ നോക്കുന്നെന്ന്?

1285
01:37:25,875 --> 01:37:27,458
ഒരുപക്ഷേ എൻ്റെ ഭാവന ആയിരിക്കാം.

1286
01:37:27,541 --> 01:37:30,083
എന്ത് ഭാവന? "എന്നെ പുറത്തുവിട്" എന്ന്
അത് പറഞ്ഞതായി താൻ പറഞ്ഞു.

1287
01:37:30,166 --> 01:37:31,875
അങ്ങനെയല്ല. "എന്നെ പുറത്തുവിട്!"

1288
01:37:31,958 --> 01:37:34,875
ഒന്നു നിർത്താമോ? നമ്മളിനി എന്താ
അവർക്കുവേണ്ടി ചെയ്യേണ്ടത്?

1289
01:37:34,958 --> 01:37:36,083
അത് കേട്ടില്ലേ?

1290
01:37:36,958 --> 01:37:41,458
പൂർവികരുടെ കല്ലറകൾ തോണ്ടുന്നതിലൂടെ
അവരുടെ ആത്മാക്കൾ നമ്മെ വേട്ടയാടും.

1291
01:37:42,458 --> 01:37:46,750
അതിനാൽ നമ്മുടെ പിതാമഹരും, പ്രപിതാമാഹരും,
പ്രപ്രപിതാമാഹരും,

1292
01:37:46,833 --> 01:37:51,000
ഇവരുടെയൊന്നും കല്ലറകൾ നാം തൊട്ടുപോകരുത്.
മനസ്സിലായോ?

1293
01:37:51,958 --> 01:37:54,875
ദൈവമേ! എൻ്റെ ദൈവമേ!
ഇതെന്താ ഈ പുതിയ പ്രശ്നം?

1294
01:37:54,958 --> 01:37:57,291
അത്ര ശക്തിയിൽ വലിക്കല്ലേ,
അത് പറിഞ്ഞുപോരും.

1295
01:37:57,375 --> 01:38:00,666
അതാണോ ഇപ്പൊ പ്രധാനം?
തനിക്ക് ബോധമില്ലേ?

1296
01:38:00,750 --> 01:38:03,416
- തൻ്റെ സൗന്ദര്യത്തിനു വേണ്ടിയാ.
- തൻ്റെ കാര്യമല്ല.

1297
01:38:03,500 --> 01:38:05,041
ഈ നാട്ടുകാരുടെ കാര്യമാ പറഞ്ഞത്.

1298
01:38:05,125 --> 01:38:09,375
നമ്മൾ ഒരു പരിഹാരം കൊണ്ടുവന്നപ്പോൾ
അവർ പുതിയ പ്രശ്നം കൊണ്ടു വന്നു.

1299
01:38:09,458 --> 01:38:12,000
നമുക്ക് ഭീമയ്യ ചേട്ടൻ്റെ ഒഴിച്ച്
ബാക്കിയുള്ളവ കുഴിക്കാം. വാ.

1300
01:38:12,083 --> 01:38:13,333
ബംഗാരം മാധവ.

1301
01:38:13,416 --> 01:38:16,333
- ബംഗ...
- ശ്രീ ബംഗാരം മാധവ റാവു.

1302
01:38:17,333 --> 01:38:20,166
ഇത്ര വയസ്സുള്ള ആളാ,
എന്നിട്ടും ബഹുമാനിക്കാൻ വയ്യ.

1303
01:38:24,083 --> 01:38:26,375
നമസ്കാരം ശ്രീ മാധവ റാവു.
കാര്യമാക്കല്ലേ.

1304
01:38:26,458 --> 01:38:27,750
വരൂ, കുറച്ച് ശുദ്ധവായു ശ്വസിക്കൂ.

1305
01:38:27,833 --> 01:38:30,041
നിർത്ത്!

1306
01:38:33,041 --> 01:38:36,416
മധുബാബു മുതലാളി കല്ലറ കുഴിക്കുന്നത്
നിർത്താൻ ഉത്തരവിട്ടിട്ടുണ്ട്.

1307
01:38:36,500 --> 01:38:39,041
അവരുടെ കുടുംബത്തിൻ്റെ കല്ലറകൾ
തൊട്ടുപോവരുത്.

1308
01:38:40,541 --> 01:38:42,958
ഹേയ്, താനെന്താ ചെയ്യുന്നതെന്നാ വിചാരം?

1309
01:38:43,583 --> 01:38:44,583
അത്...

1310
01:38:46,625 --> 01:38:48,708
- എടാ...
- മുതലാളീ.

1311
01:38:48,791 --> 01:38:51,625
എൻ്റെ കുടുംബാംഗങ്ങളുടെ കല്ലറകൾ എല്ലാം

1312
01:38:52,291 --> 01:38:55,416
വേറിട്ടുനിൽക്കണം, സവിശേഷമാവണം.

1313
01:38:58,000 --> 01:38:58,958
- എടാ...
- മുതലാളീ.

1314
01:38:59,041 --> 01:39:01,208
- അവയ്ക്ക് ചുവന്ന പെയിൻ്റ് അടിക്ക്.
- ശരി മുതലാളീ.

1315
01:39:06,375 --> 01:39:10,958
ചേട്ടാ, അവർ അവരുടെ കല്ലറകൾ വേറിട്ടു
നിൽക്കാനായി ചുവന്ന പെയിൻ്റ് അടിക്കുകയാ.

1316
01:39:12,000 --> 01:39:14,083
- നമ്മുടെ ആളുകൾക്ക് എന്താ കുറവ്?
- ചേട്ടാ.

1317
01:39:14,166 --> 01:39:16,750
നമ്മളും മഹാന്മാരാ, അവരും
വേറിട്ടു നിൽക്കണം. അടിക്ക് പെയിൻ്റ്.

1318
01:39:16,833 --> 01:39:17,916
എല്ലാത്തിലും
ചുവന്ന പെയിൻ്റ്!

1319
01:39:18,000 --> 01:39:19,500
ചേട്ടാ, അവർ ചുവപ്പ് അടിച്ചതാ.

1320
01:39:21,625 --> 01:39:23,208
നീല കള്ളന്മാർ

1321
01:39:29,791 --> 01:39:31,291
ദിവംഗതനായ ദുവ്വഡാ ഗോപാൽ

1322
01:39:36,750 --> 01:39:38,083
നമ്മുടെ കുടുംബം!

1323
01:39:40,000 --> 01:39:41,625
ഇത് ഞങ്ങളുടെ പൂർവികരിൽ ഒരാളാണ്!

1324
01:40:05,583 --> 01:40:06,666
ചിന്നാ.

1325
01:40:08,125 --> 01:40:09,208
ഹേയ് ചിന്നാ!

1326
01:40:10,375 --> 01:40:12,625
എനിക്ക് പച്ചയാ ഇഷ്ടം. തനിക്കോ?

1327
01:40:13,083 --> 01:40:14,750
എനിക്ക് പച്ച, പച്ച.

1328
01:40:17,083 --> 01:40:18,375
അതും നല്ലതാ.

1329
01:40:27,125 --> 01:40:29,666
- ചേട്ടാ, ചേട്ടാ.
- ചേട്ടാ!

1330
01:40:32,000 --> 01:40:33,875
പൊട്ടാ! എന്തുപറ്റി?

1331
01:40:33,958 --> 01:40:36,875
ഇന്നു രാവിലെ ഞങ്ങൾ വ്യാജ കല്ലറ കണ്ടു.
നമ്മുടെ അതേ നീല നിറത്തിൽ. ഇതാ.

1332
01:40:38,000 --> 01:40:39,500
ഇത് വ്യാജമാണെന്ന് എങ്ങനെ അറിയാം?

1333
01:40:39,583 --> 01:40:42,291
ഇന്നലെ രാവിലെയാ ഞങ്ങൾ പെയിൻ്റടിച്ചത്.
ഇതുവരെ എങ്ങനെ ഉണങ്ങാതിരിക്കും?

1334
01:40:42,375 --> 01:40:43,666
ഇന്നലെ രാത്രി
ആരോ പെയിൻ്റടിച്ചതാ.

1335
01:40:43,750 --> 01:40:46,250
ഒരു കാര്യം കൂടി. ഈ കല്ലറയിൽ
കുടുംബപ്പേര് കാണാനില്ല.

1336
01:40:46,333 --> 01:40:49,750
കുടുംബപ്പേര് ഇല്ലാതെ നമ്മുടെ ആണെന്ന്
എങ്ങനെ തിരിച്ചറിഞ്ഞു?

1337
01:40:50,916 --> 01:40:52,416
കുടുംബം ഇല്ലാത്ത ആരോ ഒരാൾ

1338
01:40:53,916 --> 01:40:57,750
അവരുടെ കല്ലറ ഒളിപ്പിക്കാനായി നമ്മുടെ നിറം
ഉപയോഗിക്കുകയാ. എവിടെ അത്?

1339
01:40:57,833 --> 01:40:59,500
എവിടെ? നമ്മുടെ ശ്മശാനത്തിൽ.

1340
01:40:59,583 --> 01:41:02,333
ശ്മശാനം! ശ്മശാനം!
ശ്മശാനത്തിൽ എവിടെ?

1341
01:41:02,416 --> 01:41:04,125
- പൊട്ടാ.
- അത്, ചേട്ടാ...

1342
01:41:04,208 --> 01:41:06,291
- ഞങ്ങൾ അല്പം കുടിച്ചിരുന്നു.
- ആണോ?

1343
01:41:06,375 --> 01:41:09,625
ഒരുപാട് കുടിച്ചോ?
നീ കുറേ കുടിച്ചു. നീ കുറേ കുടിച്ചു.

1344
01:41:09,708 --> 01:41:11,500
പൊട്ടൻ. പൊട്ടൻ.

1345
01:41:14,833 --> 01:41:18,125
നമ്മുടെ ആളുകളെ കൊണ്ടുപോ. കല്ലറകൾ തിരയ്.

1346
01:41:18,208 --> 01:41:19,875
പേര്, വർഷം,

1347
01:41:19,958 --> 01:41:22,958
മരണകാരണം, എല്ലാം നോക്ക്,
അപ്പോൾ വ്യാജ കല്ലറ കിട്ടും.

1348
01:41:23,041 --> 01:41:24,041
- പോ.
- ശരി.

1349
01:41:24,125 --> 01:41:26,583
- പോ, ഇനീം പോയി കുടിക്കണ്ട.
- ശരി.

1350
01:41:27,916 --> 01:41:31,708
അവർ നീലയുടെ ഇടയിൽ ഒളിക്കാൻ
ശ്രമിച്ചെങ്കിൽ ചുവപ്പിൻ്റെ കാര്യമോ?

1351
01:41:32,458 --> 01:41:33,791
അത് അഭിമാനംകൊണ്ട് നിറഞ്ഞിരിക്കുവാ.

1352
01:41:34,791 --> 01:41:37,708
അവർ നമ്മുടെ ഇടയിലേക്ക്
ഒളിഞ്ഞുകയറില്ലെന്ന് എന്താ ഉറപ്പ്?

1353
01:41:37,833 --> 01:41:39,833
നമ്മുടെ കല്ലറകൾക്കുമേൽ ഒരു കണ്ണുവേണം.

1354
01:41:39,916 --> 01:41:41,083
- ശരി മുതലാളീ.
- മനസ്സിലായോ?

1355
01:41:51,250 --> 01:41:52,666
എന്തിനാ എന്നെ വിളിച്ചത്?

1356
01:41:54,166 --> 01:41:57,625
താനെന്നെ ഗ്രാമമുഖ്യനെപ്പോലെ
തൻ്റെ വീട്ടിലേക്ക് വിളിക്കുന്നോ.

1357
01:41:58,333 --> 01:41:59,625
താൻ...

1358
01:42:02,875 --> 01:42:04,541
അവരെന്തിനാ കസേര പുറത്തേക്കെടുക്കുന്നത്?

1359
01:42:05,208 --> 01:42:06,583
വാ. ഇങ്ങോട്ടു വാ.

1360
01:42:08,458 --> 01:42:10,583
- ഇരിക്ക്.
- അത് വളരെ അടുത്താണ്.

1361
01:42:10,666 --> 01:42:16,041
ഏതോ പൊട്ടൻ ഒരു വ്യാജ കല്ലറയിൽ
നിറം കൊടുത്ത് ഒളിപ്പിക്കാൻ നോക്കി.

1362
01:42:16,125 --> 01:42:18,833
നാട്ടുകാർ മൊത്തം അത് ചെയ്തയാളെ തിരയുകയാ.

1363
01:42:19,541 --> 01:42:21,375
തനിക്ക് അതിനെപ്പറ്റി എന്തേലും അറിയാമോ?

1364
01:42:21,458 --> 01:42:23,791
എനിക്കെങ്ങനെ അറിയാം?

1365
01:42:23,875 --> 01:42:26,666
ഞാൻ ഒരു ഇടം രഹസ്യമായി കയ്യേറി
അവിടെ സ്മാരകശില വച്ച്

1366
01:42:26,750 --> 01:42:29,083
നീല പെയിൻ്റ് അടിച്ച് ഓടിപ്പോയി എന്നാണോ
താൻ കരുതുന്നത്?

1367
01:42:31,958 --> 01:42:33,250
മണ്ണിൽ കിടക്കുന്ന ഏതോ ഒരു കല്ല്‌.

1368
01:42:33,333 --> 01:42:35,166
എൻ്റെ ചാക്കിൽനിന്ന്
എന്തോ വീണെന്നു കരുതിയോ?

1369
01:42:35,250 --> 01:42:37,500
ഞാൻ കണ്ടിട്ടുള്ള
ഏറ്റവും സാധാരണ സ്മാരകശിലയാ ഇത്.

1370
01:42:37,583 --> 01:42:39,333
ഇക്കാലത്ത് ആരേലും
പ്രേതത്തിൽ വിശ്വസിക്കുമോ?

1371
01:42:39,416 --> 01:42:43,000
- വല്ല ചാക്കോ, ടോർച്ചോ, മുള്ളോ ആയിരിക്കും.
- മുള്ളോ?

1372
01:42:44,708 --> 01:42:46,333
താനെന്നോട് നുണ പറയുകയാണോ?

1373
01:42:47,125 --> 01:42:49,833
അതെന്താ അങ്ങനെ പറഞ്ഞത്?

1374
01:42:49,916 --> 01:42:53,291
കാര്യങ്ങൾ മറയ്ക്കാൻ ശ്രമിക്കുമ്പോൾ താൻ
ചുമ്മാ വളവളാന്നു പറയും.

1375
01:42:54,583 --> 01:42:56,375
ഗ്രാമം നശിച്ചുകൊണ്ടിരിക്കുകയാണ് മാഡം!

1376
01:42:56,458 --> 01:42:58,708
- ദൈവമേ!
- ഇരിക്ക് പൊട്ടാ!

1377
01:42:58,791 --> 01:43:01,041
ആളുകൾ പുഴക്കരയിൽ
പട്ടികളെപ്പോലെ പോരാടുകയാണ്!

1378
01:43:01,125 --> 01:43:02,583
അമ്പലത്തിലെ സ്ഥിതി അതിലും മോശം.

1379
01:43:02,666 --> 01:43:05,458
എന്താ ഇത്രേം വഴക്കൊക്കെ?
തട്ടിപ്പ് നടത്തിയ ആളേ കണ്ടെത്തിയോ?

1380
01:43:06,416 --> 01:43:07,458
താൻ കണ്ടെത്തിയോ?

1381
01:43:07,541 --> 01:43:09,375
ഇത് അക്കാരണത്താലല്ല!

1382
01:43:09,458 --> 01:43:11,583
- ഇതൊക്കെ പുതിയ വഴക്കുകളാ!
- വീണ്ടും?

1383
01:43:11,666 --> 01:43:13,916
ഇന്നുരാവിലെ നാട്ടുകാർ എല്ലാവരും

1384
01:43:14,000 --> 01:43:17,250
വ്യാജ കല്ലറ കണ്ടെത്താനായി കല്ലറകളിലെ
വിവരങ്ങൾ നോക്കാൻ തുടങ്ങി.

1385
01:43:17,333 --> 01:43:18,666
എടാ തെണ്ടീ!

1386
01:43:18,750 --> 01:43:22,208
തൻ്റെ പൂർവികൻ എൻ്റെ പൂർവികയെ
ബലാത്സംഗം ചെയ്ത് കൊന്നു.

1387
01:43:22,291 --> 01:43:23,333
- എടാ!
- നോക്കിക്കോ!

1388
01:43:23,416 --> 01:43:24,625
- നിന്നെ ഞാൻ കൊല്ലും!
- നിർത്ത്!

1389
01:43:24,708 --> 01:43:26,208
- എൻ്റെ അമ്മൂമ്മ എന്താ ചെയ്തത്?
- അരുത്.

1390
01:43:26,291 --> 01:43:27,333
- നിർത്ത്!
- ഹേയ്!

1391
01:43:27,416 --> 01:43:28,916
- തൻ്റെ വീട്ടുകാർ ദുഷ്ടരാണ്!
- നോക്ക്!

1392
01:43:29,000 --> 01:43:30,875
- എന്നെ വിട്.
- നിന്നെ ഞാൻ കൊല്ലും!

1393
01:43:30,958 --> 01:43:33,666
200 വർഷം മുൻപ് നടന്ന കാര്യങ്ങൾക്ക്
പ്രതികാരം ചെയ്യുന്നോ?

1394
01:43:38,333 --> 01:43:40,458
ഇപ്പോഴുള്ള പ്രശ്നങ്ങൾ മതിയാവാത്ത പോലെ.

1395
01:43:43,041 --> 01:43:44,500
അമ്പലത്തിൽ എന്താ ഉണ്ടായത്?

1396
01:43:44,583 --> 01:43:46,625
എടാ, കണ്ണട വച്ച പൊട്ടാ!

1397
01:43:46,708 --> 01:43:49,208
താനെന്നെ ഇത്രേം വർഷം
പട്ടിയെപ്പോലെ പണിയെടുപ്പിച്ചു.

1398
01:43:49,291 --> 01:43:52,958
തൻ്റെ അപ്പൂപ്പൻ്റെ അപ്പൂപ്പൻ
എൻ്റെ അപ്പൂപ്പൻ്റെ അപ്പൂപ്പൻ്റെ കയ്യീന്ന്

1399
01:43:53,041 --> 01:43:55,666
ഒരു രൂപ കടം വാങ്ങി
അത് തിരിച്ചുകൊടുത്തില്ല.

1400
01:43:55,750 --> 01:43:59,375
ആ ശല്യം കാരണം എൻ്റെ അപ്പൂപ്പൻ്റെ
അപ്പൂപ്പൻ ആത്മഹത്യ ചെയ്തു.

1401
01:44:00,041 --> 01:44:02,583
എന്താ മാമാ? ഇപ്പോഴും
ദേഷ്യത്തിൽ ആണെന്ന് തോന്നുന്നല്ലോ.

1402
01:44:04,333 --> 01:44:07,250
ഒരു രൂപയോ? ഇതാ പിടി.

1403
01:44:07,791 --> 01:44:09,500
എടാ, അക്കാലത്തായിരുന്നു ഒരു രൂപ.

1404
01:44:09,583 --> 01:44:13,000
50 വർഷം കഴിയുമ്പോൾ പലിശ എല്ലാം കൂടി
ഒരു ലക്ഷം രൂപ വരും.

1405
01:44:13,083 --> 01:44:19,458
ഇത് രണ്ടും മാത്രമല്ല. 100 വർഷം മുൻപ്
ഒരു ചന്ദ്രയ്യ തുളസമ്മയുടെ കൂടെ ഒളിച്ചോടി.

1406
01:44:19,541 --> 01:44:20,958
അവരുടെ വീട്ടുകാർ വഴക്കിടുന്നുണ്ട്.

1407
01:44:21,041 --> 01:44:22,541
ബാധറാമിൻ്റെ വീട് അയാളുടെ സ്വന്തമല്ല.

1408
01:44:22,625 --> 01:44:26,416
അയാളുടെ അപ്പൂപ്പൻ്റെ അപ്പൂപ്പൻ്റെ
കയ്യീന്ന് 200 വർഷം മുൻപ് മോഷ്ടിച്ചതാ.

1409
01:44:26,500 --> 01:44:27,666
അവർ അതു പറഞ്ഞ് വഴക്കിടുന്നു.

1410
01:44:27,750 --> 01:44:31,000
ദൈവമേ, ഭൂതകാലം ചികയാൻ നിന്നാൽ
നാറുകയേ ഉള്ളൂ.

1411
01:44:31,083 --> 01:44:32,583
ഹേയ്, വേഗം വാ, വണ്ടി എടുക്ക്!

1412
01:44:32,666 --> 01:44:35,666
നാട്ടുകാർ വഴക്കിട്ടുകൊണ്ടിരിക്കുകയാ.
നമ്മളവരെ തടയണം.

1413
01:44:40,541 --> 01:44:42,750
ഇതിനെല്ലാം കാരണം ആ വ്യാജ കല്ലറയാ.

1414
01:44:42,833 --> 01:44:46,708
അതിൻ്റെ പിന്നിലെ ആളെ കണ്ടെത്തിയാൽ
നാട്ടുകാർ മൊത്തം അവനെ പെരുമാറും.

1415
01:44:54,333 --> 01:44:55,375
ചിന്നാ,

1416
01:44:56,375 --> 01:45:00,750
അന്ന് നറുക്കെടുപ്പിൽ തൻ്റെ അമ്മയുടെ പേര്
നറുക്കുവീണെന്ന് താൻ കരുതുന്നുണ്ടോ?

1417
01:45:03,416 --> 01:45:04,708
ഭീമയ്യയുടെ പേരാ വീണത്.

1418
01:45:05,375 --> 01:45:08,500
പക്ഷേ തന്നെ സഹായിക്കാൻ വേണ്ടി
ഞാൻ തൻ്റെ അമ്മയുടെ പേരു പറഞ്ഞതാ.

1419
01:45:10,083 --> 01:45:12,833
പിടിക്കപ്പെട്ടാൽ നാട്ടുകാർ
എന്നെ വെറുത്തേനെ.

1420
01:45:13,916 --> 01:45:16,041
പക്ഷേ ആ നിമിഷം ഞാൻ കൂടുതൽ ചിന്തിച്ചില്ല.

1421
01:45:21,166 --> 01:45:22,333
സത്യം പറ.

1422
01:45:23,291 --> 01:45:25,375
ആ കല്ലറയെപ്പറ്റി തനിക്ക് ഒന്നും അറിയില്ലേ?

1423
01:45:28,000 --> 01:45:32,833
എൻ്റെ അമ്മയ്ക്കുവേണ്ടി...
എനിക്ക് വേറെ വഴിയില്ലായിരുന്നു.

1424
01:45:33,708 --> 01:45:35,375
എന്താ ഇത്, ചിന്നാ?

1425
01:45:36,458 --> 01:45:38,416
തനിക്ക് ഇത്ര ബോധാമില്ലാതായോ?

1426
01:45:39,541 --> 01:45:41,875
ആരേലും ഇതറിഞ്ഞാൽ വലിയ വഴക്കുകൾ ഉണ്ടാവും.

1427
01:45:43,833 --> 01:45:45,250
ശരി, ഞാൻ പറയുന്ന പോലെ ചെയ്യ്‌.

1428
01:45:45,333 --> 01:45:49,916
ആളുകൾ കാണുന്നതിനു മുൻപ് ആ സ്മാരകശില
അവിടന്ന് മാറ്റി അവിടം പഴയ പോലാക്ക്.

1429
01:45:50,000 --> 01:45:51,375
എൻ്റെ അമ്മയുടെ കാര്യമോ?

1430
01:45:51,458 --> 01:45:54,875
100 വർഷം പഴയ പ്രശ്നങ്ങളുടെ പേരിലാണ്
അവരിപ്പോൾ വഴക്കിടുന്നത് ചിന്നാ.

1431
01:45:54,958 --> 01:45:57,250
- അതല്ല കാര്യം.
- താനാണ് കാരണമെന്ന് അവരറിഞ്ഞാലോ?

1432
01:45:57,333 --> 01:45:59,625
- ദൈവമേ! വേഗം പോ. സമയമില്ല.
- ഒന്നൂടെ ആലോചിക്ക്.

1433
01:45:59,708 --> 01:46:00,791
പോ!

1434
01:46:17,458 --> 01:46:18,791
വാ, ഉച്ചയൂണ് കഴിക്ക്!

1435
01:46:19,458 --> 01:46:21,416
കഴിച്ചോ. ഞാൻ പിന്നെ കഴിച്ചോളാം.

1436
01:46:23,500 --> 01:46:27,125
- വരൂ. ഇപ്പൊ ആരാ വഴക്കിടുന്നത്?
- വഴക്കല്ല മാഡം.

1437
01:46:27,208 --> 01:46:30,958
ഭീമയ്യ ചേട്ടനും നാട്ടുകാരും കൂടി
ശ്മശാനത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാ.

1438
01:46:32,875 --> 01:46:35,833
അവരെന്തിനാ അങ്ങോട്ടു പോവുന്നത്?
അതും ഇപ്പോത്തന്നെ?

1439
01:46:36,541 --> 01:46:37,666
എന്തിനാ?

1440
01:46:37,750 --> 01:46:38,750
ഇത് നോക്കൂ.

1441
01:46:39,583 --> 01:46:43,333
ഇത് ഭീമയ്യയുടെ മുതുമുത്തച്ഛൻ്റെ
മുത്തച്ഛൻ്റെ സഹോദരൻ്റെയാ.

1442
01:46:44,083 --> 01:46:47,583
നമ്മുടെ ഗ്രാമമുഖ്യൻ
ശ്രീ സുബ്ബയ്യ പെട്ടെന്ന് മരിച്ചപ്പോൾ,

1443
01:46:47,666 --> 01:46:50,000
അദ്ദേഹത്തിൻ്റെ മകന് രണ്ടു വയസ്സ് മാത്രം
ആയിരുന്നതിനാൽ,

1444
01:46:50,083 --> 01:46:52,791
ശ്രീ അപ്പൽരാജുവിനെ താൽക്കാലികമായി
ഗ്രാമമുഖ്യനാക്കിയതായിരുന്നു.

1445
01:46:52,875 --> 01:46:56,291
വീരയ്യയുടെ തലമുറയിൽ പെട്ടയാളെ
ഗ്രാമമുഖ്യനാക്കിയതിൻ്റെ ദേഷ്യത്തിൽ

1446
01:46:56,375 --> 01:46:59,875
സുബ്ബയ്യയുടെ സഹോദരൻ ബംഗാരയ്യ
ആത്മഹത്യ ചെയ്തു.

1447
01:46:59,958 --> 01:47:01,083
അതായത്...

1448
01:47:02,208 --> 01:47:05,791
അതായത്... ഞാനാണ് ഗ്രാമമുഖ്യൻ.

1449
01:47:05,875 --> 01:47:06,916
- അതെ മുതലാളീ.
- അതെ മുതലാളീ.

1450
01:47:07,541 --> 01:47:10,625
അപൂർവയുടെ കുടുംബാംഗങ്ങളെ

1451
01:47:10,708 --> 01:47:13,333
താൽക്കാലികമായി ഗ്രാമമുഖ്യനാക്കിയപ്പോൾ

1452
01:47:14,083 --> 01:47:17,375
അവർ ആ സ്ഥാനം പിന്നെ വിട്ടുകൊടുത്തില്ല,

1453
01:47:18,208 --> 01:47:21,000
അവർ നാട്ടുകാരെ മൊത്തം വഞ്ചിച്ചു.

1454
01:47:22,791 --> 01:47:25,625
ഇത് നാട്ടുകാരെ
എത്രയും പെട്ടെന്ന് അറിയിക്കണം.

1455
01:47:25,708 --> 01:47:26,916
- വേഗം.
- എങ്ങോട്ടാ പോവുന്നത്?

1456
01:47:27,000 --> 01:47:28,875
ഞാനിപ്പൊ പോയില്ലെങ്കിൽ
ഏറെ വഴക്കുകൾ ഉണ്ടാവും.

1457
01:47:28,958 --> 01:47:30,791
ചില വഴക്കുകൾ തനിയെ കെട്ടടങ്ങും മോളേ.

1458
01:47:30,875 --> 01:47:33,583
ഗ്രാമമുഖ്യ എല്ലാ കാര്യത്തിലും
ഇടപെടണമെന്നില്ല.

1459
01:47:33,666 --> 01:47:36,166
നിൻ്റെ അച്ഛനായിരുന്നുവെങ്കിൽ
കതകടച്ച് ഉറങ്ങുമായിരുന്നു.

1460
01:47:36,250 --> 01:47:39,625
ഒന്നും ചെയ്തില്ലെങ്കിൽ പിന്നെ ഗ്രാമമുഖ്യ
എന്നുപറഞ്ഞ് ഇരുന്നിട്ടെന്തു കാര്യം അമ്മേ?

1461
01:48:53,750 --> 01:48:54,875
മാഡം!

1462
01:48:55,458 --> 01:48:57,416
നമസ്കാരം, ഗ്രാമമുഖ്യേ.

1463
01:48:58,083 --> 01:49:00,291
ഇനിയും എത്ര കാലം നീയിത് ഒളിപ്പിക്കും?

1464
01:49:00,375 --> 01:49:03,875
ഞാൻ നിൻ്റെ യാഥാർഥ്യം
നാട്ടുകാർക്കു മുന്നിൽ വെളിപ്പെടുത്തി.

1465
01:49:07,083 --> 01:49:12,583
നിൻ്റെ വീട്ടുകാരെ താൽക്കാലികമായി
ഗ്രാമമുഖ്യൻ്റെ പദവിയിൽ ഇരുത്തിയതായിരുന്നു,

1466
01:49:12,666 --> 01:49:16,833
നിൻ്റെ പെരുമാറ്റം കണ്ടാൽ അത് നിൻ്റെ
ജന്മാവകാശമാണെന്ന് തോന്നുമല്ലോ.

1467
01:49:18,500 --> 01:49:21,375
ഹലോ! ഞാൻ സംസാരിക്കുമ്പോൾ എന്നെ നോക്ക്!

1468
01:49:21,458 --> 01:49:24,583
- നീയെന്തിനാ അങ്ങോട്ടു നോക്കുന്നത്?
- ഞാൻ കേൾക്കുന്നുണ്ട്.

1469
01:49:24,666 --> 01:49:26,583
എപ്പോഴാ ഇത് സംഭവിച്ചത് എന്നുപോലും
എനിക്കറിയില്ല.

1470
01:49:26,666 --> 01:49:29,000
- ഇപ്പോൾ ഈ വിഷയം പറയാൻ കാരണം?
- കാരണം ചോദിക്കുന്നോ?

1471
01:49:30,333 --> 01:49:32,750
ഞാനാണ് ഗ്രാമമുഖ്യൻ, നീയല്ല.

1472
01:49:32,833 --> 01:49:34,083
ശരി. താനത് ഏറ്റെടുത്തോ.

1473
01:49:39,583 --> 01:49:42,750
അപ്പോൾ ഇന്നുമുതൽ

1474
01:49:42,833 --> 01:49:45,666
ഗ്രാമത്തിൻ്റെ ഉത്തരവാദിത്തം
എൻ്റെ കയ്യിലാണ്, അല്ലേ?

1475
01:49:45,750 --> 01:49:46,791
അതെ.

1476
01:49:50,958 --> 01:49:54,416
നോക്ക് പെണ്ണേ, ഇന്നുമുതൽ നീ
വെറും സാധാരണ ഒരു പെണ്ണാണ്.

1477
01:49:54,500 --> 01:49:58,541
ദൈവമേ, ഞാൻ സമ്മതിച്ചല്ലോ.
എന്തിനാ ഇതുതന്നെ പിന്നെയും പറയുന്നത്?

1478
01:49:59,416 --> 01:50:03,208
നീയത് ആളുകളുടെ മുന്നിൽ
വ്യക്തമായി പറയണം.

1479
01:50:04,250 --> 01:50:07,000
- ഈ നിമിഷം മുതൽ...
- ഈ നിമിഷം മുതൽ...

1480
01:50:07,083 --> 01:50:09,666
- ഗ്രാമമുഖ്യൻ...
- ഗ്രാമമുഖ്യൻ...

1481
01:50:09,750 --> 01:50:12,083
- ശ്രീ ഭീമയ്യയാണ്.
- ശ്രീ ഭീമയ്യയാണ്.

1482
01:50:12,166 --> 01:50:14,166
- നീയല്ല.
- നീയല്ല.

1483
01:50:14,250 --> 01:50:16,541
"നീയല്ല" എന്നല്ല. "ഞാനല്ല" എന്നു പറ.

1484
01:50:16,625 --> 01:50:18,541
ഞാനല്ല.

1485
01:50:19,916 --> 01:50:22,000
എല്ലാവരും കേട്ടില്ലേ? അവളത് സമ്മതിച്ചു.

1486
01:50:23,625 --> 01:50:25,916
ആർക്കെങ്കിലും എതിർപ്പുണ്ടോ?

1487
01:50:31,166 --> 01:50:32,750
പറയ്. എന്തെങ്കിലും പറയ്.

1488
01:50:34,375 --> 01:50:36,541
- ഇനി...
- എല്ലാം കഴിഞ്ഞു, അല്ലേ?

1489
01:50:36,625 --> 01:50:38,208
നേരം ഇരുട്ടിത്തുടങ്ങി.

1490
01:50:38,291 --> 01:50:40,458
എന്തിനാ ശ്മശാനത്തിൽ നിൽക്കുന്നത്?
നമുക്ക് പോവാം.

1491
01:50:40,541 --> 01:50:42,000
പോവാം. പോവാം.

1492
01:50:45,166 --> 01:50:46,333
ഇരിക്ക്, ഇരിക്ക്.

1493
01:50:47,541 --> 01:50:49,833
- ആരാ ഗ്രാമമുഖ്യൻ?
- ഭീമയ്യ!

1494
01:50:49,916 --> 01:50:52,083
- ആരാ ഗ്രാമമുഖ്യൻ?
- ഭീമയ്യ!

1495
01:51:14,250 --> 01:51:16,583
- ആരാ ഗ്രാമമുഖ്യൻ?
- ഭീമയ്യ!

1496
01:51:28,458 --> 01:51:31,458
സ്വാർത്ഥതാല്പര്യങ്ങൾക്കായി
ശ്മശാനത്തിലെ ഒരു ഇടം മറച്ചുവച്ചതിനും,

1497
01:51:31,541 --> 01:51:34,875
അഞ്ച് ഇടമുള്ളപ്പോൾ
നാലെണ്ണം ആണെന്ന് പറഞ്ഞതിനും,

1498
01:51:34,958 --> 01:51:40,166
വ്യാജ സ്മാരകശില വച്ച്
വ്യാജ കല്ലറ ഉണ്ടാക്കിയതിനും,

1499
01:51:41,166 --> 01:51:45,541
അതൊരു പ്രത്യേക വിഭാഗത്തിൻ്റെ ആണെന്ന്
വരുത്തിത്തീർക്കാൻ പെയിൻ്റ് ചെയ്തതിനും,

1500
01:51:45,625 --> 01:51:49,083
ഗ്രാമത്തിലെ വഴക്കുകളുടെ എല്ലാം
മൂലകാരണമായതിൻ്റെ പേരിലും,

1501
01:51:50,000 --> 01:51:54,666
ഇവനെയും ഇവൻ്റെ കുടുംബത്തെയും ഗ്രാമത്തിൽ
നിന്ന് പുറത്താക്കിയതായി ഞാൻ അറിയിക്കുന്നു.

1502
01:51:54,750 --> 01:51:56,875
ഗ്രാമമുഖ്യൻ എന്ന നിലയിൽ
എൻ്റെ തീരുമാനമാണ് ഇത്.

1503
01:52:00,625 --> 01:52:06,125
ശ്മശാനത്തിലെ ബാക്കിയുള്ള സ്ഥലം
ലേലത്തിൽ നൽകും,

1504
01:52:06,750 --> 01:52:08,500
നീതിന്യായവും മര്യാദയുമുള്ള രീതിയിൽ.

1505
01:52:09,500 --> 01:52:13,208
ഏറ്റവും വലിയ തുക വിളിക്കുന്ന ആൾക്ക്
ആ ഇടം എഴുതി നൽകും.

1506
01:52:18,041 --> 01:52:19,750
സർ, ആ ഒരു ഇടം വെറുതെ വിടൂ!

1507
01:52:19,833 --> 01:52:21,000
നീ അദ്ദേഹത്തെ തൊട്ടോ, കഴുതേ!

1508
01:52:21,083 --> 01:52:22,458
അവനെ ഇടിക്ക്! പെരുമാറി വിട്!

1509
01:52:22,541 --> 01:52:24,875
- ആ പട്ടിയെ ഇടിക്ക്!
- മാറ്.

1510
01:52:24,958 --> 01:52:27,250
ചിന്നാ! ചിന്നാ!

1511
01:52:29,833 --> 01:52:33,208
ഗ്രാമമുഖ്യനായുള്ള പുള്ളിയുടെ
ആദ്യ മീറ്റിംഗ് ആണ്, അതുതന്നെ കുളമായി.

1512
01:52:33,291 --> 01:52:35,125
നമുക്ക് ഈ കോലാഹലത്തിൽനിന്ന്
പുറത്തുകടക്കാം.

1513
01:52:36,458 --> 01:52:37,541
അരുത്, ചിന്നാ!

1514
01:52:52,208 --> 01:52:55,291
അവനെ വിട്! അവനെ വിടാൻ!

1515
01:52:57,916 --> 01:52:59,333
ചിന്നാ! ചിന്നാ!

1516
01:53:03,083 --> 01:53:04,958
ഹേയ്, ചിന്നാ! ചിന്നാ!

1517
01:53:07,875 --> 01:53:10,500
അവൻ്റെ അമ്മ...

1518
01:53:12,625 --> 01:53:14,291
നിർത്ത്! നിർത്ത്!

1519
01:53:14,875 --> 01:53:17,500
അവൻ്റെ അമ്മ മരിച്ചു.

1520
01:53:21,125 --> 01:53:25,041
ചിന്നാ, തൻ്റെ അമ്മ മരിച്ചു!

1521
01:54:53,500 --> 01:54:55,916
മോനേ, നമ്മൾ എത്ര മരണങ്ങൾ കണ്ടതാ?

1522
01:55:00,125 --> 01:55:01,791
ഇത് നമ്മുടെ തൊഴിലാണ്.

1523
01:55:07,583 --> 01:55:09,375
ഇത് നമ്മുടെ അന്നമാണ്.

1524
01:55:14,000 --> 01:55:17,791
നോക്ക്, സങ്കടം, പേടി, വേദന,
ഇത്തരം വികാരങ്ങളൊക്കെ

1525
01:55:17,875 --> 01:55:21,041
നാട്ടുകാർക്ക് ഉണ്ടാവുന്നത് ന്യായം.
പക്ഷേ നമുക്ക് ഇതൊക്കെ എന്തിനാ?

1526
01:55:29,958 --> 01:55:33,958
ഈ വയസ്സൻ്റെ മൂത്ത മോൻ ഭീമയ്യ
മറ്റേതോ രാജ്യത്തേക്ക് പോയിരിക്കുകയാണ്.

1527
01:55:34,041 --> 01:55:37,208
അയാൾക്ക് തിരിച്ചുവരാൻ രണ്ടു ദിവസമെങ്കിലും
എടുക്കുമെന്നു തോന്നുന്നു.

1528
01:55:38,041 --> 01:55:42,375
അയാൾ തിരിച്ചെത്തും വരെ
നമ്മൾ ഈ മൃതദേഹം സൂക്ഷിക്കണം.

1529
01:55:42,458 --> 01:55:44,958
അതുകൊണ്ട് ഇതൊക്കെ തേയ്ക്കണം.

1530
01:56:45,166 --> 01:56:47,083
വാ ചിന്നാ. അടുത്തുവന്ന് നോക്ക്.

1531
01:56:47,166 --> 01:56:49,791
- ഇല്ല, വരില്ല.
- എന്തേ? പേടിയാണോ?

1532
01:56:50,666 --> 01:56:54,125
നമ്മൾ ജീവനുള്ളവരെക്കാൾ കൂടുതൽ സമയം
മരിച്ചവരുടെ കൂടെയാ ചെലവഴിക്കുന്നത്, അല്ലേ?

1533
01:56:54,208 --> 01:56:55,750
പേടിക്കാൻ എന്തിരിക്കുന്നു?

1534
01:56:55,833 --> 01:56:57,583
- ഞാനൊരു കാര്യം പറയട്ടെ?
- ങാ.

1535
01:56:58,333 --> 01:57:00,958
നമ്മുടെ പരാജയങ്ങളുടെ കാരണം
പുറമേനിന്നുള്ള കാര്യങ്ങളല്ല.

1536
01:57:01,916 --> 01:57:04,666
നമ്മുടെ ഉള്ളിലുള്ള മോശം കാര്യങ്ങൾ തന്നെയാ
നമ്മെ തോൽപ്പിക്കുന്നത്.

1537
01:57:05,583 --> 01:57:09,458
നോക്ക്, നമ്മൾ ദേഷ്യപ്പെടും.
അകാരണമായി നാം ദേഷ്യപ്പെടും.

1538
01:57:09,541 --> 01:57:11,750
കോപം നമ്മെ പരാജയപ്പെടുത്തും.

1539
01:57:12,416 --> 01:57:15,166
നമ്മൾ പേടിക്കും.
ഓരോ കൊച്ചു കാര്യങ്ങളെയും നാം പേടിക്കും.

1540
01:57:15,250 --> 01:57:17,750
ആ ഭയം നമ്മെ പരാജയപ്പെടുത്തും.

1541
01:57:18,375 --> 01:57:21,583
നമ്മൾ സ്വയം വല്ലാതെ അഹങ്കരിക്കും.
മറ്റാരും നമ്മെക്കാൾ മുകളിൽ ഇല്ലെന്ന പോലെ.

1542
01:57:22,916 --> 01:57:26,500
ആ അഹങ്കാരം, നിൻ്റെ അഹങ്കാരം
നിന്നെ പരാജയപ്പെടുത്തും.

1543
01:57:36,416 --> 01:57:38,791
"നിൻ്റെ അഹങ്കാരം നിന്നെ പരാജയപ്പെടുത്തും."

1544
01:57:49,583 --> 01:57:53,250
ഈ നാട്ടിലെ മറ്റാർക്കാണ്

1545
01:57:53,333 --> 01:57:56,291
ഈ ശ്മശാനത്തിൽ ഒരിടത്തിന്
എന്നെക്കാൾ അർഹതയുള്ളത്?

1546
01:57:57,041 --> 01:57:59,375
അതുകൊണ്ടാണ് ഞാൻ ലേലം നിർദ്ദേശിച്ചത്.

1547
01:57:59,458 --> 01:58:02,458
ഈ ഗ്രാമത്തിൽ നിങ്ങളെ ലേലത്തിൽ
തോൽപ്പിക്കാൻ ആർക്കു കഴിയും മുതലാളീ?

1548
01:58:04,083 --> 01:58:08,500
എനിക്ക് സുബ്ബരാജുവിനെക്കാൾ വലിയ
സ്മാരകശില വേണം.

1549
01:58:08,583 --> 01:58:10,458
ആരും ഇത് മറക്കല്ലേ.

1550
01:58:10,541 --> 01:58:12,041
- ശരി മുതലാളീ.
- ശരി മുതലാളീ.

1551
01:58:13,583 --> 01:58:15,208
- ഹേയ്, സട്ടി?
- ചേട്ടാ?

1552
01:58:16,083 --> 01:58:20,666
ഭീമയ്യയുടെ വിചാരം പുള്ളിയാ ഏറ്റവും ധനികൻ
എന്നാ, ആ ഇടം അയാൾ സ്വപ്നം കാണുന്നുണ്ട്.

1553
01:58:20,750 --> 01:58:22,083
അതെ ചേട്ടാ.

1554
01:58:22,708 --> 01:58:23,916
ആ കാലമൊക്കെ പോയി.

1555
01:58:24,541 --> 01:58:26,541
- ശരി മുതലാളീ.
- അല്ലേ?

1556
01:58:26,625 --> 01:58:29,583
നമ്മുടെ തീയറ്ററിൽ നാല് ഇടിപ്പടങ്ങൾ
വലിയ ഹിറ്റ്‌ ആയിരുന്നു.

1557
01:58:30,791 --> 01:58:33,625
- അവയിലൂടെനമ്മൾ എത്ര പണം നേടി എന്നറിയാമോ?
- അതൊരു സംഭവമായിരുന്നു.

1558
01:58:34,958 --> 01:58:36,875
നാളെ നാം ആരാണെന്ന്
നാമവർക്ക് കാണിച്ചുകൊടുക്കും.

1559
01:58:36,958 --> 01:58:39,666
അതെ ചേട്ടാ. നമ്മൾ അവരെ
ഒന്നു കളിപ്പിക്കും, അത്രേയുള്ളൂ.

1560
01:58:39,750 --> 01:58:40,791
ശരി മുതലാളീ.

1561
01:58:46,666 --> 01:58:48,041
അവസാന ശവമടക്ക് ഇടത്തിനായുള്ള ലേലം

1562
01:58:54,583 --> 01:58:55,875
ഇനി എന്താ ഇപ്പൊ?

1563
01:58:55,958 --> 01:58:58,666
ശ്മശാനത്തിലെ ബാക്കിയായ ഏക ഇടത്തിനായുള്ള
ലേലം നടക്കുന്നുണ്ട്.

1564
01:59:00,000 --> 01:59:02,416
ഇങ്ങനെ എന്തേലും ഉണ്ടാവുമെന്ന്
എനിക്കറിയാമായിരുന്നു.

1565
01:59:02,500 --> 01:59:04,750
അതുകൊണ്ടാ എൻ്റെ ചേട്ടനു പകരം
ഞാനിവിടെ വന്നത്.

1566
01:59:06,750 --> 01:59:08,958
എല്ലാവർക്കും നമസ്കാരം.

1567
01:59:09,041 --> 01:59:12,541
ഇന്ന് മറ്റൊരു സവിശേഷ ദിവസമാണ്.

1568
01:59:12,625 --> 01:59:16,833
ഈ ലോകത്ത് ആരും ഇത്തരമൊരു ദിവസം
കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടാവില്ല.

1569
01:59:16,916 --> 01:59:21,750
ശ്മശാനത്തിലെ ബാക്കിയുള്ള ഏക ഇടത്തിനായുള്ള
ലേലമാണ് ഇവിടെ.

1570
01:59:21,833 --> 01:59:25,333
ആരാണ് ആ ഇടം നേടാൻ പോകുന്നതെന്ന്
നമുക്ക് നോക്കാം.

1571
01:59:25,416 --> 01:59:30,041
ആരായിരിക്കും ആ ഭാഗ്യശാലി? ആ കുഴിയിലേക്ക്
എടുക്കപ്പെടാൻ ഭാഗ്യമുള്ളയാൾ?

1572
01:59:34,875 --> 01:59:37,416
ഇതൊരു വളരെ പ്രാധാന്യമുള്ള ഇടമായതിനാൽ,

1573
01:59:37,500 --> 01:59:41,750
ശ്രീ ഭീമയ്യയുടെ നിർദേശപ്രകാരം
പതിനായിരം രൂപയിലാണ് ലേലം തുടങ്ങുന്നത്.

1574
01:59:42,416 --> 01:59:44,958
11000 രൂപ വിളിക്കാൻ ആരെങ്കിലുമുണ്ടോ?

1575
01:59:45,666 --> 01:59:49,208
മധുബാബു 11000.

1576
01:59:51,291 --> 01:59:54,958
പന്ത്രണ്ടായിരം, 12, 12!

1577
01:59:57,458 --> 02:00:00,833
പതിനയ്യായിരം, 15, 15!

1578
02:00:03,916 --> 02:00:09,291
ഇരുപതിനായിരം, 20, ഇരുപതിനായിരം!

1579
02:00:12,291 --> 02:00:15,458
മുപ്പതിനായിരം, 30, 30!

1580
02:00:15,541 --> 02:00:18,708
മധുബാബു മുപ്പത്തിയയ്യായിരം, 35!

1581
02:00:18,791 --> 02:00:22,375
നാൽപ്പത്, 40,
ഭീമയ്യ നാൽപ്പത് വിളിച്ചിരിക്കുന്നു!

1582
02:00:22,458 --> 02:00:24,333
അമ്പതിനായിരം!

1583
02:00:24,416 --> 02:00:27,291
നീ അത്രേം പണം കൊടുക്കുമോ?
പൊട്ടാ! അമ്പതോ?

1584
02:00:27,375 --> 02:00:30,166
- പൊട്ടാ. കടന്നുപൊ.
- നിങ്ങടെ കയ്യിൽ അമ്പതിനായിരം ഇല്ലേ?

1585
02:00:31,750 --> 02:00:34,833
ഇതിനി തുടർന്നാൽ ഞാൻ മണ്ടനാണെന്ന്
ആളുകൾ കരുതും.

1586
02:00:34,916 --> 02:00:36,750
പുള്ളി മരിച്ച് ആ കുഴി എടുത്തോട്ടെ.

1587
02:00:36,833 --> 02:00:38,791
- എല്ലാരും വാ.
- പോവാം.

1588
02:00:38,875 --> 02:00:40,083
പൊട്ടന്മാർ.

1589
02:00:40,166 --> 02:00:41,166
മണ്ടന്മാർ.

1590
02:00:41,250 --> 02:00:47,583
മധുബാബു ലേലം ബഹിഷ്കരിച്ചിരിക്കുകയാണ്,
ഭീമയ്യ മാത്രമേ ലേലത്തിൽ ബാക്കിയുള്ളൂ.

1591
02:00:48,416 --> 02:00:52,125
ഭീമയ്യ, നാൽപ്പതിനായിരം, ഒരുതരം!

1592
02:00:52,208 --> 02:00:56,666
ഭീമയ്യ, നാൽപ്പതിനായിരം, ഒരുതരം!

1593
02:00:56,750 --> 02:01:00,958
ഭീമയ്യ, നാൽപ്പതിനായിരം, രണ്ടുതരം!

1594
02:01:01,041 --> 02:01:04,625
- ഭീമയ്യ...
- നാൽപ്പതിനായിരത്തി ഒരു രൂപ!

1595
02:01:04,708 --> 02:01:08,250
ഹേയ് കിഴവീ, ഇവിടെ എന്താ നടക്കുന്നതെന്ന്
വല്ല നിശ്ചയവുമുണ്ടോ?

1596
02:01:08,333 --> 02:01:11,375
അമ്മൂമ്മ, 40001 രൂപ!

1597
02:01:11,458 --> 02:01:13,916
40001 രൂപ, അമ്മൂമ്മ!

1598
02:01:14,000 --> 02:01:17,958
40001 രൂപ, ഒരുതരം!

1599
02:01:18,041 --> 02:01:21,875
40001 രൂപ, രണ്ടുതരം!

1600
02:01:21,958 --> 02:01:24,250
40001 രൂപ, മൂന്നുതരം!

1601
02:01:24,333 --> 02:01:25,416
നാൽപ്പത്തയ്യായിരം!

1602
02:01:25,500 --> 02:01:29,125
നാൽപ്പത്തയ്യായിരം, ഭീമയ്യ, ഒരുതരം!

1603
02:01:29,208 --> 02:01:33,250
നാൽപ്പത്തയ്യായിരം, ഭീമയ്യ, രണ്ടുതരം!

1604
02:01:33,333 --> 02:01:37,750
- നാൽപ്പത്തയ്യായിരം, ഭീമയ്യ...
- നാൽപ്പത്തയ്യായിരത്തി ഒന്ന്!

1605
02:01:39,166 --> 02:01:41,125
എടാ പൊട്ടാ, നിൻ്റെ കയ്യിൽ എവിടന്നാ
അത്രേം പണം?

1606
02:01:42,375 --> 02:01:45,041
മീശയിൽ എണ്ണയിട്ട് ഉണ്ടാക്കിയതാ.

1607
02:01:49,791 --> 02:01:53,166
ബനിയനിട്ട ചേട്ടൻ
നാൽപ്പത്തയ്യായിരത്തി ഒന്ന്.

1608
02:01:53,250 --> 02:01:55,916
നാൽപ്പത്തയ്യായിരത്തി ഒന്ന്, ഒരുതരം!

1609
02:01:56,000 --> 02:01:57,041
അമ്പതിനായിരം!

1610
02:01:57,125 --> 02:02:00,625
അമ്പതിനായിരം, ഭീമയ്യ, ഒരുതരം!

1611
02:02:00,708 --> 02:02:03,750
- അമ്പതിനായിരത്തി ഒന്ന്!
- എടോ എടോ!

1612
02:02:03,833 --> 02:02:05,041
നിങ്ങൾക്കിത് എന്തുപറ്റി?

1613
02:02:05,125 --> 02:02:08,541
അമ്പതിനായിരത്തി ഒന്ന്,
നരച്ച മുടിയുള്ള അപ്പൂപ്പൻ, ഒരുതരം!

1614
02:02:08,625 --> 02:02:11,208
അമ്പതിനായിരത്തി ഒന്ന്, രണ്ടുതരം!

1615
02:02:11,291 --> 02:02:12,541
അറുപതിനായിരം.

1616
02:02:12,625 --> 02:02:15,750
അറുപതിനായിരം, ഭീമയ്യ, ഒരുതരം.

1617
02:02:15,833 --> 02:02:17,208
അറുപതിനായിരത്തി ഒന്ന്.

1618
02:02:17,291 --> 02:02:19,583
അറുപതിനായിരത്തി ഒന്ന്, മെലിഞ്ഞ ചേട്ടൻ!

1619
02:02:19,666 --> 02:02:22,000
അറുപതിനായിരത്തി ഒന്ന്, ഒരുതരം!

1620
02:02:22,083 --> 02:02:23,708
- 65000!
- 65000!

1621
02:02:23,791 --> 02:02:25,000
65001!

1622
02:02:25,083 --> 02:02:28,000
- എഴുപതിനായിരം!
- എഴുപതിനായിരത്തി ഒന്ന്!

1623
02:02:28,083 --> 02:02:30,500
- എഴുപതിനായിരത്തി ഒന്ന്, ഒരുതരം!
- എഴുപത്തയ്യായിരം!

1624
02:02:30,583 --> 02:02:32,208
- എഴുപത്തയ്യായിരത്തി ഒന്ന്!
- എൺപതിനായിരം!

1625
02:02:32,291 --> 02:02:34,750
- എൺപതിനായിരത്തി ഒന്ന്!
- എൺപത്തയ്യായിരം!

1626
02:02:34,833 --> 02:02:37,666
എൺപത്തയ്യായിരത്തി ഒന്ന്!

1627
02:02:37,750 --> 02:02:42,333
- തൊണ്ണൂറായിരം!
- തൊണ്ണൂറായിരം, 90, 90!

1628
02:02:42,416 --> 02:02:44,333
തൊണ്ണൂറായിരത്തി ഒന്ന്!

1629
02:02:44,416 --> 02:02:47,000
തൊണ്ണൂറായിരത്തി ഒന്ന്, ഒരുതരം!

1630
02:02:47,083 --> 02:02:49,916
തൊണ്ണൂറായിരത്തി ഒന്ന്, രണ്ടുതരം!

1631
02:02:50,000 --> 02:02:51,708
- തൊണ്ണൂറാ...
- ഒരു ലക്ഷം രൂപ!

1632
02:02:52,666 --> 02:02:53,958
ഒരു ലക്ഷം രൂപ!

1633
02:02:54,041 --> 02:02:56,541
മറ്റാരുടെയെങ്കിലും കയ്യിൽ
ഒരു ലക്ഷം രൂപ ഉണ്ടോ?

1634
02:02:56,625 --> 02:02:58,958
ഉണ്ടോ? ആരുടെയെങ്കിലും കയ്യിൽ ഉണ്ടോ?

1635
02:02:59,041 --> 02:03:00,583
ഒരു ലക്ഷം രൂപ!

1636
02:03:00,666 --> 02:03:03,250
ഒരു ലക്ഷം രൂപ, ഭീമയ്യ, ഒരുതരം!

1637
02:03:03,333 --> 02:03:04,541
രണ്ടുതരം!

1638
02:03:04,625 --> 02:03:06,875
മൂന്നുതരം!

1639
02:03:06,958 --> 02:03:10,916
കലക്കി ഭീമയ്യ!

1640
02:03:14,583 --> 02:03:16,958
- ആരാ ഗ്രാമമുഖ്യൻ?
- ശ്രീമാൻ ഭീമയ്യ!

1641
02:03:17,041 --> 02:03:19,291
- ആരാ ഗ്രാമമുഖ്യൻ?
- ശ്രീമാൻ ഭീമയ്യ!

1642
02:03:19,416 --> 02:03:25,916
ആറടി ഇടം 1 ലക്ഷത്തിന്
നേടാനുള്ള ഭാഗ്യം ഭീമയ്യക്ക്!

1643
02:03:32,958 --> 02:03:35,125
- ആരാ ഗ്രാമമുഖ്യൻ?
- ശ്രീമാൻ ഭീമയ്യ!

1644
02:03:35,208 --> 02:03:39,166
- ആരാ ഗ്രാമമുഖ്യൻ?
- ശ്രീമാൻ ഭീമയ്യ!

1645
02:03:40,041 --> 02:03:42,541
- അദ്ദേഹം നമ്മുടെ ഗ്രാമത്തിലെ പുലിയാണ്.
- സിംഹരാജാവാണ്.

1646
02:03:42,625 --> 02:03:45,125
- മുതലാളീ, സിംഹത്തെപ്പോലെ ഗര്ജ്ജിക്കൂ!
- മുതലാളീ!

1647
02:03:45,208 --> 02:03:46,375
ഒന്നു പോയേടാ!

1648
02:04:41,500 --> 02:04:42,666
മാറ്!

1649
02:04:46,500 --> 02:04:47,500
ഹേയ്!

1650
02:04:48,500 --> 02:04:49,541
മുതലാളീ!

1651
02:04:49,625 --> 02:04:52,791
- അവർ എങ്ങോട്ടാ പോവുന്നതെന്ന് നോക്ക്.
- ശരി.

1652
02:05:53,333 --> 02:05:56,083
എൻ്റെ പ്രശ്നവും ഈ ഗ്രാമത്തിൻ്റെ പ്രശ്നവും
പരിഹരിക്കാൻ

1653
02:05:56,166 --> 02:05:57,333
എന്തു ചെയ്യണമെന്ന്
എനിക്കറിയാം.

1654
02:05:58,833 --> 02:06:00,208
അതിന് എനിക്ക് തൻ്റെ സഹായം വേണം.

1655
02:06:00,750 --> 02:06:02,166
ഞാൻ ഗ്രാമമുഖ്യയല്ല,

1656
02:06:03,250 --> 02:06:05,125
പക്ഷേ ഈ ഗ്രാമത്തിന്
നല്ലതു വരണമെന്ന് എനിക്കുണ്ട്.

1657
02:06:06,083 --> 02:06:08,750
ഞാനിത് ആവശ്യപ്പെടുന്നത്
ഈ പ്രശ്നം പരിഹരിക്കാനാണ്.

1658
02:06:09,875 --> 02:06:14,416
ഭീമയ്യയും മധുബാബുവും അറിയാതെ,

1659
02:06:14,500 --> 02:06:16,250
എല്ലാവരോടും എൻ്റെ വീട്ടിലേക്ക് വരാൻ പറ.

1660
02:06:18,791 --> 02:06:22,625
- മച്ചാനേ, അയാളെന്താ ഇവിടെ?
- പേടിക്കാൻ ഒന്നുമില്ല.

1661
02:06:22,708 --> 02:06:25,791
ഈ നേരത്ത് നിങ്ങളിതെങ്ങോട്ടാ?

1662
02:06:25,875 --> 02:06:27,291
ഒന്നു വലിക്കാനാ ചേട്ടാ.

1663
02:06:27,375 --> 02:06:30,000
- എന്ത്, എല്ലാരും കൂടിയോ?
- അതെ.

1664
02:06:40,916 --> 02:06:44,291
അവളൊരു വഴി കണ്ടെത്തിക്കാണും.
അതിനായിരിക്കും പോവുന്നത്.

1665
02:06:46,708 --> 02:06:48,041
ഇവനെന്ത് കോപ്പിനാ ഇവിടെ?

1666
02:06:49,291 --> 02:06:50,416
ഹേയ്!

1667
02:06:55,000 --> 02:06:56,208
ഞാൻ പറയുന്നത് കേൾക്കൂ.

1668
02:06:56,291 --> 02:06:57,583
നീ എന്തു ധൈര്യത്തിലാ
ഇവിടെ വന്നത്?

1669
02:06:57,666 --> 02:07:00,583
കേൾക്കാനോ? നിന്നെപ്പോലെ ഒരു തെണ്ടിയുടെ
വാക്കുകൾ ഞങ്ങൾ കേൾക്കില്ല.

1670
02:07:01,375 --> 02:07:04,583
എന്താ ഇത്? ഈ രാത്രി ഞങ്ങളെയൊക്കെ വിളിച്ചു
വരുത്തിയത് ഇവൻ പറയുന്നത് കേൾക്കാനാണോ?

1671
02:07:04,666 --> 02:07:05,791
അല്ല, ദയവായി കേൾക്കൂ.

1672
02:07:05,875 --> 02:07:09,250
എന്ത്, കേൾക്കാനോ?
നിന്നെ ഗ്രാമത്തിൽനിന്ന് പുറത്താക്കിയതല്ലേ?

1673
02:07:09,333 --> 02:07:10,500
നീയെന്താ ഇപ്പോഴും ഇവിടെ?

1674
02:07:10,583 --> 02:07:12,250
- ഒരൊറ്റ വട്ടം...
- എല്ലാവരും മിണ്ടാതിരിക്ക്‌!

1675
02:07:13,208 --> 02:07:14,416
മിണ്ടാതിരിക്ക്‌!

1676
02:07:15,541 --> 02:07:17,166
ഇനി ഒരു ശബ്ദം പുറത്തുവന്നാൽ
തല്ലും ഞാൻ!

1677
02:07:20,500 --> 02:07:23,166
എല്ലാവരും ഇവനെ കള്ളൻ എന്നും
വഞ്ചകൻ എന്നും വിളിക്കുന്നു.

1678
02:07:24,375 --> 02:07:27,583
പക്ഷേ നിങ്ങൾ ആർക്കെങ്കിലും ചിന്നയുടെ
സാഹചര്യം സങ്കൽപ്പിക്കാൻ പറ്റുമോ?

1679
02:07:29,041 --> 02:07:32,625
ഇവിടെ ആര് മരിച്ചാലും
അവനായിരുന്നു എല്ലാം നോക്കിയിരുന്നത്.

1680
02:07:33,958 --> 02:07:36,625
പക്ഷേ അവന് സ്വന്തം അമ്മയുടെ
അന്ത്യകർമ്മങ്ങൾ ചെയ്യാൻ കഴിയുന്നില്ല.

1681
02:07:39,625 --> 02:07:43,750
കഴിഞ്ഞ ഒരാഴ്ചയായി നിങ്ങളൊക്കെ വഴക്കിടാൻ
ഒരു കാരണം നോക്കി നടക്കുകയാണ്.

1682
02:07:44,375 --> 02:07:48,708
നിങ്ങൾ ഈ പ്രശ്നത്തെക്കുറിച്ച് ചിന്തിച്ചോ?
അതെങ്ങനെ പരിഹരിക്കാമെന്ന് ചിന്തിച്ചോ?

1683
02:07:49,833 --> 02:07:51,625
ആരെങ്കിലും ഇക്കാര്യം ചിന്തിച്ചോ?

1684
02:07:53,583 --> 02:07:54,791
ചിന്ന ചിന്തിച്ചു.

1685
02:07:55,833 --> 02:07:57,458
ചിന്ന മാത്രമേ ഇക്കാര്യം ചിന്തിച്ചുള്ളൂ.

1686
02:07:58,375 --> 02:08:02,166
ഇനി ആരും അവനെപ്പോലെ ആവാതിരിക്കാനാണ്
അവന് സംസാരിക്കണമെന്ന് പറഞ്ഞത്.

1687
02:08:03,833 --> 02:08:05,750
നിങ്ങൾ അവന് ഒരവസരം നൽകുന്നില്ല.

1688
02:08:09,333 --> 02:08:11,500
കേൾക്കേണ്ടവർക്ക് നിക്കാം.
അല്ലാത്തവർക്ക് പോവാം.

1689
02:08:20,833 --> 02:08:24,875
പഴയ കല്ലറകൾ പുനരുപയോഗിക്കാൻ
അപൂർവ പറഞ്ഞപ്പോൾ,

1690
02:08:26,000 --> 02:08:29,708
നാട്ടുകാർ തങ്ങളുടെ പൂർവികരുടെ പേരുകൾ
എഴുതി എനിക്ക് തന്നിരുന്നു.

1691
02:08:30,333 --> 02:08:33,125
"ഈ കല്ലറകൾ കുഴിക്കരുത്.
ഇവ തൊടാൻ പോലും പാടില്ല."

1692
02:08:35,625 --> 02:08:38,875
പിന്നീട് ഞാൻ ഈ കടലാസുകൾ
താരതമ്യം ചെയ്യാൻ തുടങ്ങി.

1693
02:08:39,750 --> 02:08:44,125
ഞാൻ മുത്തച്ഛൻമാരുടെ മുത്തച്ഛൻമാരിലേക്ക്
തിരിച്ചുപോയി,

1694
02:08:44,625 --> 02:08:46,416
തുടക്കത്തിലേക്ക് മടങ്ങിപ്പോയി.

1695
02:08:46,500 --> 02:08:49,166
ഈ ഗ്രാമത്തിലേക്ക് ആരാണ് ആദ്യം വന്നതെന്ന്
ഞാൻ നോക്കിയപ്പോൾ,

1696
02:08:49,916 --> 02:08:51,125
300 വർഷങ്ങൾക്കു മുൻപ്,

1697
02:08:52,000 --> 02:08:57,750
നാലു സഹോദരങ്ങൾ ഉണ്ടായിരുന്നു.
വരദയ്യ, ഭദ്രയ്യ, സുരണ്ണ, മല്ലണ്ണ.

1698
02:08:58,708 --> 02:09:02,291
അവർ ജീവിക്കാനായി ഈ ഗ്രാമത്തിലേക്ക് വന്നു.

1699
02:09:03,666 --> 02:09:04,833
നാല് സഹോദരങ്ങൾ.

1700
02:09:06,041 --> 02:09:07,125
മനസ്സിലായോ?

1701
02:09:09,125 --> 02:09:10,125
അതായത്...

1702
02:09:10,750 --> 02:09:12,708
നമ്മളൊക്കെ ഒരേ കുടുംബത്തിൽ പെട്ടവരാണ്.

1703
02:09:15,541 --> 02:09:16,791
വിചിത്രം, അല്ലേ?

1704
02:09:18,000 --> 02:09:20,916
ഞാനും ഭീമയ്യയും എങ്ങനെ ഒരേ കുടുംബത്തിൽ
പെട്ടവരാകും?

1705
02:09:21,958 --> 02:09:25,416
രാജുവും മധുബാബുവും പോലും
ഒരേ കുടുംബത്തിൽ പെട്ടവരാണ്.

1706
02:09:26,833 --> 02:09:28,083
സഹോദരങ്ങൾ ആയിട്ടുപോലും,

1707
02:09:28,833 --> 02:09:31,750
നമ്മൾ ആറടി മണ്ണിനുവേണ്ടി പോരാടുകയാണ്!

1708
02:09:34,500 --> 02:09:35,750
ഈ വഴക്കുകൾക്കിടയിൽ...

1709
02:09:37,375 --> 02:09:41,083
എൻ്റെ അമ്മ സന്തോഷത്തോടെയാണോ ദുഃഖത്തോടെയാണോ
മരിച്ചത് എന്നുപോലും എനിക്കറിയില്ല.

1710
02:09:43,708 --> 02:09:47,041
അമ്മയുടെ ആഗ്രഹം സഫലമായോ
എന്നുപോലും അമ്മയ്ക്കറിയില്ല.

1711
02:09:50,500 --> 02:09:53,333
ഭീമയ്യ ഈയിടെ ഒരു കവിത ചൊല്ലിയിരുന്നു.

1712
02:09:54,375 --> 02:09:56,208
"ഉപ്പും കർപ്പൂരവും കാണാൻ ഒരുപോലിരിക്കും."

1713
02:09:56,833 --> 02:09:59,916
പക്ഷേ അദ്ദേഹം അതിനു പറഞ്ഞ അർത്ഥം
ശരിയായിരുന്നില്ല.

1714
02:10:02,166 --> 02:10:05,041
ഉപ്പിൻ്റെയും കർപ്പൂരത്തിൻ്റെയും ഉപയോഗം
വേറെവേറെയാണ്.

1715
02:10:05,750 --> 02:10:07,458
അവയ്ക്ക് അവയുടേതായ ഉപയോഗങ്ങളുണ്ട്.

1716
02:10:08,166 --> 02:10:10,000
ഓരോന്നും അതിൻ്റെതായ രീതിയിൽ
സവിശേഷമാണ്.

1717
02:10:10,083 --> 02:10:12,708
ഒന്നിന് മറ്റൊന്നിനേക്കാൾ
പ്രാധാന്യമുണ്ടെന്ന് എങ്ങനെ പറയാനാകും?

1718
02:10:13,250 --> 02:10:18,291
അവ രണ്ടും ഒരേപോലെ കണ്ട്,
അവയുടെ സ്വത്വത്തെ ബഹുമാനിക്കുമ്പോഴാണ്,

1719
02:10:18,375 --> 02:10:19,541
ഒരാൾ ഉത്തമനാകുന്നത്.

1720
02:10:21,250 --> 02:10:25,291
ശ്മശാനത്തിലെ ഇടത്തിനായുള്ള വഴക്ക്
തുടങ്ങിയത് ആരാണ് വലിയത് എന്നതിൽനിന്നല്ലേ?

1721
02:10:26,291 --> 02:10:28,125
അത് അവസാനിപ്പിക്കാനായി,
ഇതാ അതിനുള്ള ഉത്തരം.

1722
02:10:29,083 --> 02:10:30,166
എനിക്കറിയാം
എന്തുചെയ്യണമെന്ന്

1723
02:10:31,583 --> 02:10:32,916
പക്ഷേ ഒറ്റയ്ക്ക് ചെയ്യാനാവില്ല.

1724
02:10:34,083 --> 02:10:36,833
ഇത് നമ്മൾ ഒരുമിച്ച് ചെയ്യണം.

1725
02:10:38,958 --> 02:10:41,125
എന്തു വന്നാലും ഞാൻ ചിന്നയുടെ കൂടെയുണ്ട്.

1726
02:10:42,916 --> 02:10:44,083
നിങ്ങളോ?

1727
02:10:44,166 --> 02:10:49,583
ചിട്ടി ജയപുരം
നിയമപുസ്തകം

1728
02:10:56,541 --> 02:10:58,875
ഭീമയ്യയും മധുബാബുവും ലേലം വിളിക്കുമ്പോൾ
പതിയെ എണ്ണണം.

1729
02:10:58,958 --> 02:11:00,250
ശരി. അത് ഞാൻ നോക്കാം.

1730
02:11:00,333 --> 02:11:01,416
അറുപതിനായിരം!

1731
02:11:01,500 --> 02:11:04,000
അറുപതിനായിരം, ഭീമയ്യ!

1732
02:11:04,083 --> 02:11:06,166
- എഴുപതിനായിരം!
- എഴുപതിനായിരത്തി ഒന്ന്!

1733
02:11:06,250 --> 02:11:07,958
തൊണ്ണൂറായിരത്തി ഒരു രൂപ!

1734
02:11:08,666 --> 02:11:11,916
ഒരു ലക്ഷം രൂപ!

1735
02:11:12,000 --> 02:11:13,666
ഒരേക്കർ സ്ഥലത്തിന് ഒരു ലക്ഷം രൂപയോ?

1736
02:11:13,750 --> 02:11:18,750
നമ്മുടെ ഗ്രാമത്തിൽ പല നവജാതശിശുക്കളും
സൗകര്യങ്ങളില്ലാത്തതിനാൽ മരിച്ചുപോവുന്നു.

1737
02:11:20,041 --> 02:11:22,666
അതിനാൽ ഒരു മാതൃത്വ ആശുപത്രി
പണികഴിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

1738
02:11:24,500 --> 02:11:29,208
മരണത്തിൽ സഹായിക്കുന്ന ഒന്ന്
നമ്മെ ജനനത്തിലും സഹായിക്കുന്നു.

1739
02:11:29,791 --> 02:11:31,416
ആലോചിച്ചു നോക്കൂ.

1740
02:11:51,375 --> 02:11:53,458
എനിക്ക് മരത്തിനു ചുവട്ടിൽ
ഒരിടം കിട്ടിയില്ല...

1741
02:11:54,916 --> 02:11:56,791
അതിനാൽ നിങ്ങൾക്കായി ഒരു മരം കൊണ്ടുവന്നു.

1742
02:12:27,541 --> 02:12:30,750
അമ്മ എന്തിനാ മരത്തിനു ചുവട്ടിൽ ഇടം
ചോദിച്ചതെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു.

1743
02:12:54,875 --> 02:12:55,875
പറയൂ, ശ്രീമാൻ പ്രസിഡൻ്റ്‌.

1744
02:12:55,958 --> 02:12:57,500
പറയൂ.

1745
02:12:57,583 --> 02:12:59,000
അവനെൻ്റെ മുത്തച്ഛനെ കൊണ്ടുപോയി!

1746
02:12:59,083 --> 02:13:00,375
മുത്തശ്ശിയെയും!

1747
02:13:00,458 --> 02:13:02,125
നിങ്ങളെൻ്റെ
ഒരു ലക്ഷം രൂപ മേടിച്ചുതരുമോ?

1748
02:13:02,208 --> 02:13:04,958
- ഞങ്ങൾ വഞ്ചിക്കപ്പെട്ടു.
- സാരമില്ല. ഞാനുണ്ടല്ലോ.

1749
02:13:05,041 --> 02:13:07,083
ഞങ്ങൾക്ക് ഞങ്ങളുടെ പണം വേണം!

1750
02:13:08,833 --> 02:13:11,958
ഹേയ്, ക്യാൻസൽ! ക്യാൻസൽ, മതി!

1751
02:13:12,041 --> 02:13:13,166
എല്ലാം ക്യാൻസൽ ചെയ്തു!

1752
02:13:14,416 --> 02:13:19,333
നൂറ്റാണ്ടുകൾ മുൻപ് നടന്ന ഒരു
കാര്യത്തിൻമേൽ ഇപ്പോഴും കടിച്ചുതൂങ്ങണോ?

1753
02:13:19,416 --> 02:13:23,375
ഞാൻ പറയുന്നത് കേൾക്കൂ.
എല്ലാം ക്യാൻസൽ ആവാൻ പോവാണ്.

1754
02:13:23,458 --> 02:13:25,666
എല്ലാവരും ഞാൻ പറയുന്നതുപോലെ പറ!

1755
02:13:25,750 --> 02:13:28,583
- എല്ലാം ക്യാൻസൽ ആയി!
- എല്ലാം ക്യാൻസൽ ആയി!

1756
02:13:28,666 --> 02:13:31,208
- എല്ലാം ക്യാൻസൽ ആയി!
- എല്ലാം ക്യാൻസൽ ആയി!

1757
02:13:32,375 --> 02:13:33,500
- വാ. പോവാം.
- പോവാം.

1758
02:13:33,583 --> 02:13:34,833
പോവാം. പോവാം.

1759
02:13:35,875 --> 02:13:39,000
ഹേയ്, ഹേയ്. എങ്ങോട്ടാ പോവുന്നത്?

1760
02:13:40,333 --> 02:13:42,083
ഗ്രാമമുഖ്യയുടെ അടുത്തേക്ക്, മുതലാളീ.

1761
02:13:43,083 --> 02:13:44,250
ഞാനാണ് ഗ്രാമമുഖ്യൻ.

1762
02:13:44,333 --> 02:13:45,916
എല്ലാം ക്യാൻസലായെന്ന്
നിങ്ങളല്ലേ പറഞ്ഞത്.

1763
02:13:46,000 --> 02:13:49,208
100 വർഷത്തിലെ എല്ലാം ക്യാൻസലായെങ്കിൽ
അപൂർവയാണ് ഗ്രാമമുഖ്യ.

1764
02:13:49,291 --> 02:13:50,750
- അതത്രയേ ഉള്ളൂ!
- പോവാം.

1765
02:13:51,625 --> 02:13:53,541
വാ, പോവാം.

1766
02:13:55,750 --> 02:14:01,625
ഈ നാട്ടുകാർ എല്ലാവരും
ഒരേയൊരു കാര്യത്തിനാ ഒന്നിക്കുന്നത്...

1767
02:14:03,458 --> 02:14:04,833
എന്നെ പൊട്ടനാക്കാൻ.

1768
02:14:17,125 --> 02:14:20,375
എനിക്ക് ഉറങ്ങണം

1769
02:14:20,458 --> 02:14:26,083
ഉറങ്ങണം, സമാധാനമായി ഉറങ്ങണം

1770
02:14:30,208 --> 02:14:32,708
എനിക്ക് ഉറങ്ങണം

1771
02:14:33,958 --> 02:14:36,125
ഉറങ്ങണം

1772
02:14:41,416 --> 02:14:44,875
സമാധാനമായി ഉറങ്ങണം

1773
02:14:44,958 --> 02:14:46,875
ഉറങ്ങണം

1774
02:14:55,708 --> 02:14:57,250
ഇവിടന്നു പോകൂ.

1775
02:15:05,833 --> 02:15:09,291
അടുത്തുള്ള ഗ്രാമങ്ങളിലെ
ഗ്രാമമുഖ്യർ നിന്നെ കാണാൻ വന്നിട്ടുണ്ട്.

1776
02:15:09,375 --> 02:15:11,458
അവരൊരു വലിയ പ്രശ്നത്തിലാ.

1777
02:15:11,541 --> 02:15:15,375
നിനക്കു മാത്രമേ അത് പരിഹരിക്കാനാകൂ
എന്നാ അവർ കരുതുന്നത്.

1778
02:15:35,875 --> 02:15:37,875
ഉപശീർഷകം വിവർത്തനംചെയ്തത് ശ്യാം ടി.കെ.

1779
02:15:37,958 --> 02:15:39,958
ക്രിയേറ്റീവ് സൂപ്പർവൈസർ
വിജേഷ് സി.കെ



