1
00:00:02,000 --> 00:00:07,000
Downloaded from
YTS.MX

2
00:00:08,000 --> 00:00:13,000
Official YIFY movies site:
YTS.MX

3
00:00:43,500 --> 00:00:46,458
ദി ഐഡിയ ഓഫ് യു

4
00:01:00,166 --> 00:01:06,166
{\an8}സിൽവർലേക്കിലേക്ക് സ്വാഗതം
സൺസെറ്റ് ജംഗ്ഷൻ

5
00:01:19,750 --> 00:01:20,666
{\an8}പുസ്തകങ്ങൾ. ശരി.

6
00:01:22,000 --> 00:01:23,375
{\an8}സാൻ ബെർണാർഡിനോ
മൗണ്ടൻ ട്രയൽസ്

7
00:01:23,875 --> 00:01:24,750
{\an8}ബ്ലഡ് വാട്ടർ പെയിൻ്റ്

8
00:01:25,458 --> 00:01:26,416
തീർച്ചയായും.

9
00:01:26,416 --> 00:01:27,666
ക്യാമ്പിംഗ് ഫോർ ഡമ്മീസ്

10
00:01:27,666 --> 00:01:29,041
പിന്നെ...

11
00:01:29,583 --> 00:01:30,958
നയൻത് സ്ട്രീറ്റ് വിമൻ

12
00:01:30,958 --> 00:01:32,333
{\an8}ഞാനിത് വായിക്കാൻ പോണില്ല.

13
00:01:34,375 --> 00:01:36,333
- ഞാൻ നോക്കാം.
- ശരി അമ്മേ.

14
00:01:39,875 --> 00:01:41,750
{\an8}- ഹായ്.
- ഹലോ.

15
00:01:41,750 --> 00:01:43,333
ലിയ ഇത് ഇന്നുരാവിലെ കൊണ്ടുവന്നതാ.

16
00:01:43,333 --> 00:01:45,000
ഇത് നിൻ്റെയാണെന്നതിൻ്റെ സന്തോഷത്തിലാ അവൾ.

17
00:01:45,000 --> 00:01:47,208
ഇത് ഞാൻ എവിടെ വയ്ക്കുമെന്ന്
എനിക്ക് കൃത്യമായി അറിയാം.

18
00:01:47,208 --> 00:01:48,541
- അതെ. അതെ.
- അതെ.

19
00:01:48,541 --> 00:01:49,916
- അഭിനന്ദനങ്ങൾ.
- നന്ദി.

20
00:01:49,916 --> 00:01:53,166
{\an8}അതായത്, ഡാനിയേൽ അവൾക്ക് ഓൾ-ആക്സസ്
ബാക്ക്സ്റ്റേജ് പാസും, അവൾക്കിഷ്ടമുള്ള

21
00:01:53,166 --> 00:01:56,333
ആഗസ്റ്റ് മൂൺ എന്ന ആ പിള്ളേരുടെ ബാൻഡിനെ
കാണാനുള്ള അവസരവും ഒപ്പിച്ചു.

22
00:01:56,666 --> 00:01:58,250
ഓ, അതെ. അവർ കൊള്ളാം.

23
00:01:58,250 --> 00:01:59,541
കേൾക്കാൻ രസമുണ്ട് ഇസ്.

24
00:01:59,541 --> 00:02:01,083
നിനക്ക് ഓഗസ്റ്റ് മൂണിനെ കാണാനാകുമോ?

25
00:02:01,083 --> 00:02:02,625
എനിക്കവരോടുള്ള താല്പര്യം പോയി.

26
00:02:03,208 --> 00:02:04,625
ഇപ്പോൾ എനിക്ക് കുറച്ചൂടെ ഇഷ്ടം...

27
00:02:05,083 --> 00:02:07,333
{\an8}ഭീകര കഴിവുള്ള പെൺപാട്ടുകാരെയും
പാട്ടെഴുത്തുകാരെയുമാണ്.

28
00:02:07,333 --> 00:02:09,166
- ആ താല്പര്യം ഗംഭീരമാണ്.
- തീർച്ചയായും.

29
00:02:09,875 --> 00:02:10,875
അവരെത്തി.

30
00:02:13,041 --> 00:02:14,000
ഹായ്!

31
00:02:14,750 --> 00:02:15,708
എന്തുണ്ട്? ഹായ്, ഇസ്സി.

32
00:02:15,708 --> 00:02:17,458
{\an8}- ഹായ്!
- ഹലോ.

33
00:02:17,458 --> 00:02:19,250
{\an8}ദൈവമേ. ഇത് സത്യമാണോ?

34
00:02:19,250 --> 00:02:22,125
അവരെ കാണാനുള്ള വി ഐ പി പാസ്,
ഓൾ ആക്സസ് ബാക്ക്സ്റ്റേജ് പാസ്,

35
00:02:22,125 --> 00:02:25,416
അവളുടെ കൂട്ടുകാരും വരുന്നുണ്ട്, ങാ പിന്നെ,

36
00:02:25,791 --> 00:02:27,083
ഈവയും പോവുന്നുണ്ട്.

37
00:02:27,083 --> 00:02:28,833
{\an8}- ഹായ്.
- ഹായ്.

38
00:02:28,833 --> 00:02:30,875
{\an8}- നിന്നെ കാണാൻ നല്ല രസമുണ്ട്.
- നന്ദി.

39
00:02:32,541 --> 00:02:34,375
- നീ ഒറ്റയ്ക്കാണോ ക്യാമ്പിങ്ങിനു പോവുന്നത്?
- അതെ.

40
00:02:34,375 --> 00:02:35,666
എന്തിനാ അങ്ങനെ ചെയ്യുന്നത്?

41
00:02:35,666 --> 00:02:37,541
- ശരിക്കും, എന്തുകൊണ്ടങ്ങനെ ചെയ്തൂടാ?
- കരടികൾ.

42
00:02:37,916 --> 00:02:39,041
സീരിയൽ കില്ലർമാർ.

43
00:02:39,375 --> 00:02:40,208
ചെളി.

44
00:02:40,500 --> 00:02:42,041
ഞാനിതൊക്കെ കാണാനുള്ള ആവേശത്തിലാണ്.

45
00:02:42,041 --> 00:02:44,875
ഒറ്റയ്ക്ക് അല്പം സമയം, കഴിഞ്ഞ
20 വർഷത്തെപ്പറ്റി ഒന്ന് വിശകലനം ചെയ്യുക,

46
00:02:44,875 --> 00:02:47,666
{\an8}മാത്രമല്ല, ഒരുപക്ഷേ ഞാൻ
ക്യാമ്പിങ്ങിന് ഒറ്റയ്ക്കു പോകുന്ന

47
00:02:47,666 --> 00:02:49,208
{\an8}തരത്തിലുള്ള ഒരാളാണെങ്കിലോ?

48
00:02:49,208 --> 00:02:52,250
എനിക്ക് ആകെ ആവശ്യം ഇസ്സിനെയും
എൻ്റെ ആർട്ടിസ്റ്റുകളെയും

49
00:02:52,916 --> 00:02:55,083
ഗ്യാലറിയും ഫ്രണ്ട്സിനെയും മാത്രമാണെങ്കിലോ?

50
00:02:56,708 --> 00:02:58,500
ശരി, അതാണോ നിനക്കു വേണ്ടത്?

51
00:02:58,500 --> 00:03:00,291
- ഒരുപക്ഷേ അതുമാത്രം.
- പക്ഷേ അങ്ങനെയാണോ?

52
00:03:01,500 --> 00:03:03,208
ഞാനത് ക്യാമ്പിൽ പോയി കണ്ടുപിടിച്ചോളാം.

53
00:03:03,208 --> 00:03:06,083
നിനക്ക് വേണ്ട കാര്യങ്ങൾ നോക്കുമ്പോൾ,
നിൻ്റെ 40-മത്തെ പിറന്നാൾ പാർട്ടി.

54
00:03:06,083 --> 00:03:08,458
പാർട്ടിയൊന്നും വേണ്ട.
നിന്നെയെനിക്ക് ഇഷ്ടമാണ്. പക്ഷേ വേണ്ട.

55
00:03:08,458 --> 00:03:11,125
മതിയാക്ക്, പാർട്ടി ഉണ്ടാവും.
അതിൽ ഒരു തർക്കവുമില്ല.

56
00:03:12,041 --> 00:03:14,041
ഈഫ് വി എവർ ബ്രോക്ക് അപ്പ്
മേ സ്റ്റീഫൻസ്

57
00:03:15,041 --> 00:03:18,083
അമ്മേ, ഒറ്റയ്ക്കാണെന്നു തോന്നിയാൽ
മെസ്സേജ് ചെയ്യണേ.

58
00:03:18,083 --> 00:03:19,500
എനിക്ക് കുഴപ്പമൊന്നുമുണ്ടാവില്ല.

59
00:03:19,500 --> 00:03:21,500
നീ അടിച്ചുപൊളിച്ച് ഇരുന്നാൽ മതി.

60
00:03:21,500 --> 00:03:23,708
{\an8}- നിങ്ങൾ സന്തോഷവതിയാണോ?
- അതെ.

61
00:03:24,125 --> 00:03:25,958
{\an8}അല്ല, ശരിക്കും ആണോ?

62
00:03:25,958 --> 00:03:28,750
{\an8}എന്താ പ്രശ്നം? നിങ്ങൾ സംഘം ചേർന്നുള്ള
പരിപാടിയോ മറ്റോ ആണോ?

63
00:03:28,750 --> 00:03:31,083
{\an8}സ്വാർത്ഥരായ പിള്ളേരെപ്പോലെത്തന്നെ
ഇരിക്ക്, കേട്ടോ?

64
00:03:31,083 --> 00:03:32,291
ദൈവമേ! ഓഗസ്റ്റ് മൂൺ!

65
00:03:32,291 --> 00:03:33,333
നേരം പോകുന്ന തോന്നല്‍

66
00:03:33,333 --> 00:03:34,375
ഐ ഗോട്ട് യു
ഓഗസ്റ്റ് മൂൺ

67
00:03:34,375 --> 00:03:37,666
{\an8}- അപ്പോൾ ഏഴ്...
- ഏഴാം ക്ലാസ്!

68
00:03:37,666 --> 00:03:39,833
{\an8}ആരോ നിന്നെക്കുറിച്ച് എന്തോ പറഞ്ഞു

69
00:03:39,833 --> 00:03:41,458
{\an8}വെറുക്കുന്നവർ വെറുത്തോണ്ടിരിക്കും

70
00:03:41,458 --> 00:03:43,250
-"വെറുക്കുന്നവർ വെറുത്തോണ്ടിരിക്കും."
- ഉവ്വോ?

71
00:03:43,250 --> 00:03:44,416
ആ നാശം പറന്നുപോട്ടെ

72
00:03:44,416 --> 00:03:45,750
"ആ നാശം പറന്നുപോട്ടെ."

73
00:03:45,750 --> 00:03:47,750
അത് വ്യാജമാണെന്ന് നിനക്കറിയാം

74
00:03:47,750 --> 00:03:50,291
പിന്നെന്തിന് സത്യമെന്നോർത്ത് പെരുമാറുന്നു

75
00:03:57,625 --> 00:04:00,708
നമ്മൾ അങ്ങനെ അത് സാധിച്ചെടുത്തു.

76
00:04:00,708 --> 00:04:01,708
ദൈവത്തിനു നന്ദി.

77
00:04:01,708 --> 00:04:04,791
ശരി. ഡിക്കി തുറന്നിട്ടുണ്ട്.
എന്തെങ്കിലും സഹായം വേണമെങ്കിൽ പറ.

78
00:04:04,791 --> 00:04:06,541
- അവർ സഹായിക്കും.
- ഞങ്ങളുണ്ട്.

79
00:04:07,416 --> 00:04:08,458
അതാ അവൾ.

80
00:04:08,791 --> 00:04:09,875
- ഹേയ്, സോളീൻ.
- സേക്...

81
00:04:09,875 --> 00:04:10,791
ഹായ്, ഈവാ.

82
00:04:11,250 --> 00:04:12,125
എന്തു പറയുന്നു?

83
00:04:12,750 --> 00:04:14,250
സുഖം. നന്ദി.

84
00:04:14,250 --> 00:04:16,333
നിന്നെ കാണാൻ... നിൻ്റെ ഡ്രസ്സ് കൊള്ളാം.

85
00:04:16,333 --> 00:04:17,583
നന്ദി.

86
00:04:17,583 --> 00:04:19,041
- ഹലോ.
- ഹേയ്.

87
00:04:19,041 --> 00:04:20,791
എൻ്റെ ഫോൺ ഏറോപ്ലെയിൻ മോഡിലായിരിക്കും,

88
00:04:20,791 --> 00:04:23,291
- ഓരോ മൂന്നു മണിക്കൂറിലും നോക്കിക്കോളാം.
- നാലു മണിക്കൂർ ആക്ക്.

89
00:04:23,291 --> 00:04:24,708
കുറച്ചൊക്കെ പുറത്തിറങ്ങി ജീവിക്ക്.

90
00:04:25,750 --> 00:04:28,166
പോയി അടിച്ചു പൊളിച്ച് വാ, പിന്നെ,

91
00:04:28,166 --> 00:04:30,666
- മണ്ടത്തരം ആവാം, മരമണ്ടത്തരം വേണ്ട.
- അറിയാം.

92
00:04:30,666 --> 00:04:32,708
- ശരി.
- ഐ ലവ് യു.

93
00:04:32,708 --> 00:04:34,375
- ബൈ, സോളീൻ.
- ലവ് യു സോ മച്ച്.

94
00:04:34,375 --> 00:04:35,916
- ലവ് യു.
- അടിച്ചുപൊളിക്ക്.

95
00:04:35,916 --> 00:04:36,833
ഹേയ്.

96
00:04:37,791 --> 00:04:39,000
ഹേയ്, എന്തു പറയുന്നു?

97
00:04:39,000 --> 00:04:40,625
- അടിച്ചുപൊളിക്കാൻ റെഡിയാണോ?
- അതെ.

98
00:04:41,166 --> 00:04:43,041
- അടിപൊളിയാവട്ടെ. സീക്കെ, എന്തൊക്കെയുണ്ട്?
- ഹായ്.

99
00:04:43,041 --> 00:04:44,500
ഹേയ്, ഈവ.

100
00:04:53,416 --> 00:04:54,250
ഹേയ്.

101
00:04:57,000 --> 00:04:57,833
ഹേയ്.

102
00:04:58,166 --> 00:04:59,000
ഹേയ്.

103
00:04:59,000 --> 00:05:01,250
അവരെ കൊണ്ടുവന്നാക്കിയതിനു നന്ദി.

104
00:05:02,000 --> 00:05:03,791
അതെൻ്റെ കടമയാണല്ലോ, അല്ലേ?

105
00:05:04,416 --> 00:05:06,875
ഇവരൊക്കെ, ഈ ട്രിപ്പിൻ്റെ കാര്യത്തിൽ
ആവേശത്തിലാണോ?

106
00:05:07,166 --> 00:05:09,041
"ആവേശത്തിലാണോ" എന്നോ? ഭയങ്കരമായി...

107
00:05:09,583 --> 00:05:10,541
കൊള്ളാം.

108
00:05:10,958 --> 00:05:11,833
കൊള്ളാം, കൊള്ളാം.

109
00:05:11,833 --> 00:05:13,166
എന്നാൽ, ഞാനങ്ങ്...

110
00:05:13,666 --> 00:05:16,250
- പൊക്കോട്ടെ.
- ശരി, വേറൊരു കാര്യം,

111
00:05:16,250 --> 00:05:18,291
തന്നെയും ഇടയ്ക്ക് ഇങ്ങോട്ടു വരാൻ
ക്ഷണിക്കുന്നു.

112
00:05:18,291 --> 00:05:19,833
വരൂ, തനിക്ക് അത്താഴം ഉണ്ടാക്കാം.

113
00:05:21,083 --> 00:05:23,916
- ഈവ നന്നായി പാചകം ചെയ്യും.
- അത്... നിങ്ങൾ...

114
00:05:23,916 --> 00:05:27,625
അല്ലെങ്കിൽ പിക്കിൾബോൾ കളിക്കാൻ
പോയാലോ? പിക്കിൾബോൾ അറിയില്ലേ?

115
00:05:27,625 --> 00:05:29,125
- ഉവ്വ്.
- അത് നല്ല രസമാണ്.

116
00:05:29,125 --> 00:05:31,916
സ്പോർട്സ് അറിയുകപോലും വേണ്ട.
പെട്ടെന്ന് ശീലമാകും.

117
00:05:31,916 --> 00:05:33,500
ഈവ തന്നെ പഠിപ്പിക്കും.

118
00:05:33,500 --> 00:05:36,125
അതെ, എനിക്ക്... ഞാൻ പോട്ടെ.

119
00:05:36,125 --> 00:05:37,791
- ശരി. സാരമില്ല.
- എനിക്ക് പോവാറായി.

120
00:05:37,791 --> 00:05:39,250
ക്യാമ്പിംഗ് യാത്ര അടിച്ചുപൊളിക്കൂ.

121
00:05:39,666 --> 00:05:40,750
കോച്ചെല്ല അടിച്ചുപൊളിക്കൂ.

122
00:05:41,250 --> 00:05:42,083
ശരി.

123
00:05:46,625 --> 00:05:48,041
എനിക്കവരെ തൻ്റെ വീട്ടിലാക്കാൻ വയ്യ.

124
00:05:48,041 --> 00:05:49,958
അതെ, എനിക്ക് വേറെയും
കാര്യങ്ങൾ ചെയ്യാനുണ്ട്.

125
00:05:49,958 --> 00:05:51,041
എനിക്കൊരു ജീവിതമുണ്ട്.

126
00:05:51,041 --> 00:05:54,000
പ്ലാനുകളുണ്ട്. എൻ്റെ വീക്കെൻഡ് പ്ലാൻ
നിങ്ങൾക്ക് ഊഹിക്കാൻ പോലും കഴിയില്ല.

127
00:05:54,000 --> 00:05:55,958
അതൊന്നും നിങ്ങൾക്ക്
ചെയ്യാനാവില്ല ഡാനിയേൽ.

128
00:05:55,958 --> 00:05:57,291
എൻ്റെ വേഷം ഇഷ്ടപ്പെട്ടോ?

129
00:05:57,291 --> 00:05:59,750
ഇഷ്ടപ്പെട്ടോ? ദൈവമേ, എനിക്കത് കേട്ടാൽ മതി.

130
00:05:59,750 --> 00:06:02,083
എനിക്കെത്രയേറെ സമാധാനം തോന്നുന്നു

131
00:06:02,083 --> 00:06:04,875
നിങ്ങളെൻ്റെ ജീവിതം നശിപ്പിച്ചതോർത്ത്.

132
00:06:18,000 --> 00:06:20,125
സോൾ. സോൾ, നിൽക്ക്.

133
00:06:20,125 --> 00:06:23,375
- എൻ്റെ മെസ്സേജ് കണ്ടില്ലേ?
- ഏറോപ്ലെയിൻ മോഡിലാ. എന്തുപറ്റി?

134
00:06:23,375 --> 00:06:24,791
- ഹായ്.
- കുഴപ്പമൊന്നുമില്ലല്ലോ?

135
00:06:24,791 --> 00:06:27,041
- അങ്ങനെ കുഴപ്പമൊന്നുമില്ല.
- എന്താ സംഭവം?

136
00:06:27,041 --> 00:06:28,833
- എനിക്കിപ്പൊ ട്രിപ്പ് പോവാൻ വയ്യ
- സൂക്ഷിച്ച്.

137
00:06:28,833 --> 00:06:30,750
- ഡാനിയേൽ...
- എൻ്റെ മെർജർ ആകെ കുളമായി.

138
00:06:30,750 --> 00:06:32,833
സോൾ, നീയവരെ
കോച്ചെല്ലയിലേക്ക് കൊണ്ടുപോകാമോ?

139
00:06:32,833 --> 00:06:34,000
മൊത്തം പണവും അടച്ചതാണ്.

140
00:06:34,000 --> 00:06:36,166
- ഹോട്ടലുകൾ, ഭക്ഷണം.
- കാര്യമായി പറയുകയാണോ?

141
00:06:36,166 --> 00:06:38,875
അവർ ഹൂസ്റ്റണിലേക്ക് ടിക്കറ്റ്
എടുക്കുകയാണ്. അത് നടക്കും.

142
00:06:38,875 --> 00:06:40,750
- ഈവ കൊണ്ടുപോട്ടെ.
- ഈവ എൻ്റെ കൂടെ വരുന്നുണ്ട്.

143
00:06:41,041 --> 00:06:42,083
അതുപിന്നെ പറയാനില്ലല്ലോ.

144
00:06:42,083 --> 00:06:43,916
വാ, പോവാറായി.

145
00:06:43,916 --> 00:06:45,958
- പോവാറായി.
- പ്ലീസ്, പ്ലീസ്.

146
00:06:47,166 --> 00:06:48,291
ശരി.

147
00:06:48,291 --> 00:06:49,750
- എന്താ?
- അതെ.

148
00:06:49,750 --> 00:06:50,666
നന്ദി.

149
00:06:50,666 --> 00:06:52,250
- ശരി. ഞാൻ ചെരിപ്പ് എടുക്കട്ടെ.
- അമ്മേ.

150
00:06:52,250 --> 00:06:53,833
- ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു.
- ങാ.

151
00:06:53,833 --> 00:06:54,791
- അറിയാം.
- ഉവ്വ്.

152
00:06:54,791 --> 00:06:56,041
- അമ്മേ.
- പൊളിക്ക് പിള്ളേരേ.

153
00:06:56,041 --> 00:06:57,291
ഹേയ് ഇസ്സി, ഐ ലവ് യു.

154
00:06:57,291 --> 00:06:59,833
എനിക്കൊരു 30 സെക്കൻ്റ് തരൂ,
എൻ്റെ ചെരിപ്പെടുതോട്ടെ.

155
00:06:59,833 --> 00:07:00,916
ശരി.

156
00:07:01,375 --> 00:07:02,791
നന്നായി വെള്ളം കുടിക്ക്.

157
00:07:02,791 --> 00:07:08,750
കോച്ചെല്ല

158
00:07:10,625 --> 00:07:12,000
റെഡ്ലൈറ്റ് കിങ്ങ്

159
00:07:12,000 --> 00:07:14,958
നാരങ്ങാവെള്ളം - വീഗൻ

160
00:07:14,958 --> 00:07:16,250
ശരി, ശരി.

161
00:07:16,708 --> 00:07:19,291
വിഐപി എൻട്രൻസ് ലോഡ്സ്റ്റാർ വഴിയാണോ?

162
00:07:19,875 --> 00:07:22,125
- ലോഡ്സ്റ്റാർ...
- ഇതാ. സ്റ്റേജ് ലൈനപ്പ് കിട്ടി.

163
00:07:22,125 --> 00:07:23,666
സെൻ്റ് വിൻസെൻ്റ് ആണ് അടുത്തത്.

164
00:07:23,666 --> 00:07:24,666
- പോവാം!
- പോവാം.

165
00:07:24,666 --> 00:07:25,750
ഗയ്സ്, നിൽക്ക്.

166
00:07:25,750 --> 00:07:27,000
- വേഗം.
- സോറി.

167
00:07:27,000 --> 00:07:29,041
പരസ്പരം സൂക്ഷിക്ക്, മെസ്സേജുകൾ നോക്ക്.

168
00:07:29,041 --> 00:07:29,958
ഞങ്ങൾ ഓക്കേയാണ്.

169
00:07:29,958 --> 00:07:31,750
- ശരി. ബൈ! ലവ് യു!
- ബൈ! പോവാം.

170
00:07:32,500 --> 00:07:33,666
മണ്ടത്തരം കാട്ടല്ലേ.

171
00:07:33,666 --> 00:07:34,750
ഇല്ല!

172
00:07:39,041 --> 00:07:40,000
ശരി.

173
00:07:43,208 --> 00:07:47,041
കോച്ചെല്ല
വിഐപികൾക്ക് സ്വാഗതം

174
00:07:53,000 --> 00:07:54,333
- ഹായ്.
- ഹായ്.

175
00:07:54,333 --> 00:07:56,041
- ബുദ്ധിമുട്ടാവുമോ...
- ഇല്ല, ഇരുന്നോളൂ.

176
00:07:56,041 --> 00:07:57,125
നന്ദി.

177
00:08:05,166 --> 00:08:06,250
ആദ്യമായാണോ?

178
00:08:07,166 --> 00:08:09,000
- എന്താ?
-"മൂണിനെ" കാണുന്നത് ?

179
00:08:09,791 --> 00:08:10,708
എന്ത്?

180
00:08:10,708 --> 00:08:13,541
മൂണിനെ ഒന്ന് ഇഷ്ടപെട്ടാൽ പിന്നെ തലയിൽ
നിന്ന് പോവുകേയില്ല.

181
00:08:13,541 --> 00:08:14,916
ഞാൻ എൻ്റെ മോളുടെ കൂടെ വന്നതാ.

182
00:08:14,916 --> 00:08:16,458
ആരാ നിങ്ങളുടെ ഇഷ്ടതാരം?

183
00:08:17,125 --> 00:08:18,000
ഓ, സോറി,

184
00:08:18,583 --> 00:08:20,625
ആരാ നിങ്ങളുടെ മോളുടെ ഇഷ്ടതാരം?

185
00:08:21,000 --> 00:08:23,041
- അല്ല, ഞാൻ...
- എനിക്ക് ഏഡ്രിയാൻ.

186
00:08:23,416 --> 00:08:25,125
അതായത്...

187
00:08:25,125 --> 00:08:26,208
പുള്ളിയെ നോക്കൂ.

188
00:08:26,208 --> 00:08:29,833
- എന്തു രസമാ കാണാൻ.
- ബാത്ത്റൂം എവിടെയാ?

189
00:08:31,041 --> 00:08:33,166
നേരെ പുറത്തുതന്നെയുണ്ട്.

190
00:08:33,166 --> 00:08:34,791
വിഐപി ബാത്ത്റൂം വലതുവശത്താ.

191
00:08:34,791 --> 00:08:36,750
വലതുവശത്തോ? ശരി. നന്ദി.

192
00:08:37,166 --> 00:08:38,875
- പോയിട്ടു വാ.
- കാണാം.

193
00:08:59,416 --> 00:09:03,000
സെക്യൂരിറ്റി

194
00:09:18,083 --> 00:09:19,083
ഒരു സെക്കൻ്റ്.

195
00:09:19,208 --> 00:09:20,041
ശരി.

196
00:09:34,875 --> 00:09:35,708
ഹായ്.

197
00:09:36,208 --> 00:09:37,083
ഹായ്.

198
00:09:40,541 --> 00:09:41,583
ബുദ്ധിമുട്ടാവുമോ?

199
00:09:41,958 --> 00:09:44,958
- ബാത്ത്റൂമിൽ പോവാനാണോ?
- അതെ.

200
00:09:44,958 --> 00:09:46,750
- നന്ദി.
- ശരി.

201
00:09:52,291 --> 00:09:53,125
ശരി.

202
00:10:18,291 --> 00:10:19,416
വീണ്ടും ഹായ്.

203
00:10:20,708 --> 00:10:24,583
മറ്റുള്ളവർ മൂത്രമൊഴിക്കുന്നത് കേട്ടു രസം
കണ്ടെത്തുന്നവരുടെ കൂട്ടത്തിലാണോ നിങ്ങൾ?

204
00:10:24,583 --> 00:10:27,125
- അല്ല, ഞാൻ...
- എന്തെന്നാൽ അവിടിങ്ങനെ ചുറ്റിപ്പറ്റി...

205
00:10:27,125 --> 00:10:28,416
അത് ശരിക്കും എൻ്റെ ട്രെയിലറാണ്.

206
00:10:29,000 --> 00:10:30,916
- എന്ത്?
- അതായത്, സ്വന്തം എന്നല്ല.

207
00:10:30,916 --> 00:10:32,041
എൻ്റെ സ്വന്തമല്ല അത്.

208
00:10:32,958 --> 00:10:34,041
ഇത് നിങ്ങളുടെ ട്രെയിലർ ആണോ?

209
00:10:34,041 --> 00:10:35,333
അതെ. ഞാൻ ബാൻഡിൽ ഉള്ളതാണ്.

210
00:10:35,333 --> 00:10:37,416
ഒരു മണിക്കൂറിൽ
ഞങ്ങൾ മെയിൻ സ്റ്റേജിൽ പാടും.

211
00:10:38,625 --> 00:10:40,875
ഞാൻ ഹെയ്സ് കാംബെൽ.

212
00:10:42,083 --> 00:10:43,416
- ഓഗസ്റ്റ് മൂൺ?
- അതെ.

213
00:10:43,416 --> 00:10:46,166
അല്ല, എനിക്ക് നിങ്ങൾ ആരാണെന്ന്
വ്യക്തമായി അറിയാം.

214
00:10:47,625 --> 00:10:48,541
എന്തായാലും...

215
00:10:50,041 --> 00:10:51,000
ഞാൻ...

216
00:10:55,458 --> 00:10:57,166
നോക്കൂ, തനിക്ക് വേണമെങ്കിൽ...

217
00:11:00,166 --> 00:11:01,375
കുറച്ചുസമയം ചെലവഴിക്കണോ?

218
00:11:02,083 --> 00:11:02,916
സമയം ചെലവഴിക്കാനോ?

219
00:11:03,416 --> 00:11:04,250
അതെ.

220
00:11:05,125 --> 00:11:06,125
കുടിക്കാനെന്തേലും വേണോ?

221
00:11:07,291 --> 00:11:09,958
ഇവിടെ സോഡകളും മറ്റുമുണ്ട്,

222
00:11:09,958 --> 00:11:12,333
ഹെൽത്തി ആയിട്ടുള്ളവയും, അല്ലാത്തവയും...

223
00:11:14,416 --> 00:11:15,416
ഇതാ കൊമ്പൂച്ച.

224
00:11:15,416 --> 00:11:17,416
ഇതുവരെ അത് കുടിച്ചിട്ടില്ലെങ്കിൽ പറയട്ടെ,

225
00:11:17,416 --> 00:11:20,125
സാലഡിൻ്റെ മേലെ ഒഴിക്കുന്ന മിക്സ് പോലെയാണ്,
അലമ്പാണ്.

226
00:11:20,750 --> 00:11:24,333
അല്ലെങ്കിൽ പിന്നെ ബിയറുണ്ട്,
വൈനുണ്ട്, വോഡ്കയുണ്ട്.

227
00:11:24,333 --> 00:11:26,541
ഞാനെൻ്റെ മോളുടെ കൂടെ...

228
00:11:27,666 --> 00:11:29,916
ഓഗസ്റ്റ് മൂൺ
മീറ്റ്-ആൻഡ്-ഗ്രീറ്റിനു വന്നതാ.

229
00:11:29,916 --> 00:11:31,666
എനിക്ക് ഡ്രൈവ് ചെയ്യാനുമുണ്ട്, അതുകൊണ്ട്...

230
00:11:31,666 --> 00:11:34,333
തൻ്റെ മോൾ, ഓഗസ്റ്റ് മൂൺ ഫാൻ ആണോ?

231
00:11:35,041 --> 00:11:36,583
ആയിരുന്നു.

232
00:11:37,666 --> 00:11:38,541
അയ്യോ.

233
00:11:38,541 --> 00:11:39,458
സോറി.

234
00:11:39,458 --> 00:11:41,166
എനിക്ക് തോന്നുന്നില്ല അവൾ...

235
00:11:43,000 --> 00:11:44,833
ഭാവിയിൽ ഒരു ഗൃഹാതുരത്വ ഫാൻ ആവുമെന്ന്,

236
00:11:44,833 --> 00:11:47,166
പക്ഷേ ഇപ്പോൾ ഈ നിമിഷം,

237
00:11:47,166 --> 00:11:50,625
താനൊരു ഏഴാംക്ലാസുകാരനെപ്പോലെയാണ്.

238
00:11:51,125 --> 00:11:52,041
കോപ്പ്.

239
00:11:52,416 --> 00:11:53,625
സത്യം വേദനിപ്പിക്കുന്നതാണല്ലേ?

240
00:11:53,958 --> 00:11:57,666
എൻ്റെ മോളുടെ അച്ഛനാണ്
ഇതിൻ്റെ ടിക്കറ്റ് എടുത്തത്,

241
00:11:57,666 --> 00:12:00,208
പുള്ളിയായിരുന്നു ഇവിടെ വരേണ്ടിയിരുന്നതും...

242
00:12:01,750 --> 00:12:04,125
പക്ഷേ അവസാന നിമിഷം അയാൾ പിന്മാറി.
അതുകൊണ്ടാ ഞാൻ വന്നത്.

243
00:12:04,125 --> 00:12:06,916
അതായത് അവളുടെ അച്ഛൻ? തൻ്റെ ഭർത്താവ് അല്ലേ?

244
00:12:07,291 --> 00:12:08,291
അത്...

245
00:12:08,875 --> 00:12:11,208
പുള്ളി എൻ്റെ ഭർത്താവായിരുന്നു,
ഇപ്പോൾ അവളുടെ അച്ഛൻ മാത്രമാണ്.

246
00:12:13,208 --> 00:12:15,416
ഹെയ്സ്, അവരൊക്കെ
കാത്തിരിക്കുകയാണെന്നു തോന്നുന്നു.

247
00:12:15,750 --> 00:12:17,500
- ആരാ നിങ്ങൾ?
- കുഴപ്പമില്ല, ഡെസ്മണ്ട്.

248
00:12:17,500 --> 00:12:19,708
- എൻ്റെ ഫ്രണ്ട് ആണ്.
- നോക്ക്, നോക്ക്, ഹെയ്സ്!

249
00:12:19,708 --> 00:12:21,666
- ഷോയ്ക്ക് സമയമായി.
- ശരി.

250
00:12:21,666 --> 00:12:23,250
ഞാൻ വേഷം ധരിക്കാൻ സഹായിക്കണോ?

251
00:12:24,708 --> 00:12:26,625
വേണ്ട, കുഴപ്പമില്ല ജോഡീ.

252
00:12:26,625 --> 00:12:27,916
ശരി, ശരി.

253
00:12:29,041 --> 00:12:31,458
- എന്നാൽ ശരി...
- നന്ദി ജോഡീ.

254
00:12:32,250 --> 00:12:33,958
- അത് ജോഡി ആയിരുന്നു. അതെ.
- ജോഡി.

255
00:12:34,708 --> 00:12:36,750
വസ്ത്രം ധരിക്കാൻ
ആരുടെയെങ്കിലും സഹായം വേണ്ടിവരാറുണ്ടോ?

256
00:12:39,541 --> 00:12:41,666
വിശേഷ അവസരങ്ങളിൽ ചിലപ്പോൾ.

257
00:12:42,333 --> 00:12:43,333
എന്നാൽ ഞാൻ...

258
00:12:43,625 --> 00:12:45,750
ഒരു നിമിഷം, ഞാനൊന്ന്...

259
00:12:54,541 --> 00:12:56,375
നല്ല വാർത്തയുണ്ട്.

260
00:12:56,791 --> 00:13:00,208
നമുക്ക് ടാഗ് ഹ്യൂർ കാംപെയ്ൻ കിട്ടി,
അവർ തന്നോട് ഈ വാച്ച് കെട്ടാൻ പറഞ്ഞു.

261
00:13:00,208 --> 00:13:01,625
അതുകൊണ്ട് ഇത് മാറ്റാം.

262
00:13:01,625 --> 00:13:03,333
- നോക്ക്, നമുക്ക്...
- ശരി, ശരി.

263
00:13:03,333 --> 00:13:05,458
- ഇത് മാറ്റാം? ശരി.
- അതെ. അപ്പോൾ അവ മാറ്റൂ.

264
00:13:06,041 --> 00:13:07,041
ജെയിംസ്,

265
00:13:07,291 --> 00:13:10,375
ഇതായിരിക്കും ഏറ്റവും നല്ല ഓപ്ഷൻ.

266
00:13:17,291 --> 00:13:18,708
- എല്ലാം തയ്യാറാണ്.
- നന്ദി അമ്മേ.

267
00:13:18,708 --> 00:13:20,708
ആറരയ്ക്ക് വിഐപി ടെൻ്റിൽ വന്നു കാണൂ!
ഫോട്ടോ എടുക്കാനുള്ള അവസരം

268
00:13:20,708 --> 00:13:21,708
വരുന്നില്ലേ?

269
00:13:23,958 --> 00:13:25,291
നേരം വൈകി!

270
00:13:31,916 --> 00:13:33,541
ഇതെന്തു കോപ്പ്!

271
00:13:38,541 --> 00:13:39,583
ശരി.

272
00:13:50,291 --> 00:13:52,750
ദൈവമേ, ഒന്നടങ്ങ് സോളീൻ.

273
00:14:05,958 --> 00:14:07,833
- അമ്മേ, സോറി.
- ഹായ്.

274
00:14:07,833 --> 00:14:10,500
സെൻ്റ് വിൻസൻ്റ് തകർക്കുകയായിരുന്നു.
ഞങ്ങൾക്ക് പോരാൻ പറ്റിയില്ല.

275
00:14:10,500 --> 00:14:12,166
അത് അതിഗംഭീരമായിരുന്നു.

276
00:14:12,166 --> 00:14:14,708
- നമുക്ക് തിരിച്ചു പോയാലോ? വേഗം.
- ഇതാദ്യം ചെയ്യണം മോളേ.

277
00:14:14,708 --> 00:14:16,541
ശരി. എന്തിന്?

278
00:14:16,541 --> 00:14:18,333
നിൻ്റെ അച്ഛൻ ഒരുപാട് പണം മുടക്കിയതിനാൽ.

279
00:14:18,333 --> 00:14:21,791
എനിക്കതിൽ സന്തോഷമുണ്ട്,
പക്ഷേ ഓഗസ്റ്റ് മൂൺ ശരിക്കും...

280
00:14:21,791 --> 00:14:22,875
ഏഴാം ക്ലാസുകാരുടെ ആണ്.

281
00:14:23,916 --> 00:14:25,208
അല്ല. അല്ല.

282
00:14:26,416 --> 00:14:27,875
ക്ഷമിക്കണം. നന്ദി.

283
00:14:29,875 --> 00:14:31,250
ഗംഭീരം.

284
00:14:31,250 --> 00:14:32,375
അവൾ പറയാൻ ഉദ്ദേശിച്ചത്,

285
00:14:32,375 --> 00:14:34,208
- ഓഗസ്റ്റ് മൂൺ ഗംഭീരമാണെന്നാ.
- ഗംഭീരം.

286
00:14:34,208 --> 00:14:37,291
അതെ. ഞാൻ സെക്ക് റാൻഡൽ,
കാംബെൽ ഹാൾ ഹൈസ്കൂൾ ക്ലാസ് ട്രഷറർ.

287
00:14:37,291 --> 00:14:39,000
കണ്ടതിൽ സന്തോഷമുണ്ട്.

288
00:14:39,000 --> 00:14:40,416
കണ്ടതിൽ വളരെ സന്തോഷം.

289
00:14:40,416 --> 00:14:41,791
- ദൈവമേ.
- ഹായ്.

290
00:14:41,791 --> 00:14:43,291
- നിങ്ങളുടെ ഷർട്ട് കൊള്ളാം.
- നന്ദി.

291
00:14:43,291 --> 00:14:46,333
നിങ്ങൾ എനിക്ക്... ഇതിലൊന്ന് ഒപ്പിട്ടു തരാമോ?

292
00:14:46,333 --> 00:14:47,416
- ശരി.
- നന്ദി.

293
00:14:48,333 --> 00:14:50,125
- ഞാനൊരു ഫോട്ടോ എടുത്തോട്ടെ?
- എടുത്തോളൂ.

294
00:14:52,958 --> 00:14:54,500
- ഹേയ്.
- ഹായ്.

295
00:14:54,500 --> 00:14:56,791
ഇസ്സിയ്ക്കു വേണ്ടിയാണ്.

296
00:14:56,791 --> 00:14:59,625
- ഇസ്സി, അല്ലേ? രണ്ട് "Z"?
- അതെ.

297
00:14:59,625 --> 00:15:01,583
- അതെ, രണ്ടു "Z". പിന്നെ റോറി?
- രണ്ടു "Z".

298
00:15:01,583 --> 00:15:03,166
എനിക്കിതു പറഞ്ഞേ പറ്റൂ, നിങ്ങൾ എന്നും...

299
00:15:03,166 --> 00:15:05,333
എന്നുമെൻ്റെ ഫേവറൈറ്റ് ആണ്, അതുകൊണ്ട്...

300
00:15:05,333 --> 00:15:06,541
- നന്ദി.
- അപ്പോൾ ശരി.

301
00:15:08,208 --> 00:15:10,375
നിങ്ങളുടെ പേര് പറഞ്ഞില്ലെന്നു തോന്നുന്നു.

302
00:15:11,375 --> 00:15:12,250
ഹേയ്, എന്തുണ്ട്?

303
00:15:12,250 --> 00:15:14,041
ഹേയ്, സുഖം. കണ്ടതിൽ സന്തോഷം.

304
00:15:14,041 --> 00:15:15,208
- സേക്. അതെ.
- സേക്?

305
00:15:15,208 --> 00:15:16,333
വളരെ നന്ദി.

306
00:15:17,958 --> 00:15:20,291
ഹായ്, എന്താ ഇവിടെ? നിങ്ങൾ രണ്ടാളും...

307
00:15:20,958 --> 00:15:22,416
ഞങ്ങൾ മുൻപ് കണ്ടതാ...

308
00:15:23,333 --> 00:15:25,291
- ബാത്ത്റൂമിൻ്റെ വരിയിൽ.
- അതെ.

309
00:15:25,291 --> 00:15:27,375
അപ്പോൾ താനാണല്ലേ മോൾ.

310
00:15:27,375 --> 00:15:28,875
- ഇതാണെൻ്റെ മോൾ.
- ഇസ്സി.

311
00:15:28,875 --> 00:15:30,500
ഇത്...

312
00:15:31,000 --> 00:15:33,208
എൻ്റെ നാക്കിൻ തുമ്പത്തുണ്ട്, സത്യം...

313
00:15:33,208 --> 00:15:35,250
ഞാൻ ശരിക്കും എൻ്റെ പേരുതന്നെ മറന്നുപോയി.

314
00:15:35,250 --> 00:15:37,500
- ജോർജിയ എന്നാണ്.
- എൻ്റെ പേര് ജോർജിയ.

315
00:15:37,500 --> 00:15:38,666
കണ്ടതിൽ സന്തോഷം.

316
00:15:38,666 --> 00:15:40,833
ഞങ്ങൾ നിങ്ങളുടെ ധാരാളം സമയം എടുത്തു.

317
00:15:40,833 --> 00:15:42,375
എന്നെ പരിചയപ്പെടുത്തുന്നില്ലേ?

318
00:15:42,375 --> 00:15:44,416
ഒലിവർ ഹോയ്റ്റ്-നൈറ്റ്, ഇതാണ് ഇസ്സി.

319
00:15:44,416 --> 00:15:46,666
- ഹേയ്.
- ഇത് ജോർജിയ, സേക്.

320
00:15:46,666 --> 00:15:47,583
ഹേയ്.

321
00:15:47,583 --> 00:15:50,875
ഇപ്പോഴും... തൻ്റെ പേര് കിട്ടിയില്ല.

322
00:15:51,750 --> 00:15:52,875
ഞാൻ സോളീൻ.

323
00:15:52,875 --> 00:15:54,708
അത് ഫ്രഞ്ച് പേരാണോ?

324
00:15:55,333 --> 00:15:56,875
എൻ്റെ അപ്പൂപ്പനും അമ്മൂമ്മയും ഫ്രഞ്ചാണ്.

325
00:15:56,875 --> 00:15:59,208
സോളീൻ, മൂത്ത ചേച്ചി ആയിരിക്കുമല്ലേ?

326
00:16:00,333 --> 00:16:01,583
സോളീൻ, അമ്മ.

327
00:16:01,583 --> 00:16:02,833
അതെ, എൻ്റെ അമ്മ.

328
00:16:02,833 --> 00:16:04,250
നിങ്ങളെ കാണാനെൻ്റെ അമ്മയെപ്പോലല്ല.

329
00:16:04,250 --> 00:16:05,916
- ശരി.
- ഹേയ്, ഇപ്പോൾത്തന്നെ.

330
00:16:05,916 --> 00:16:08,416
- അത് സത്യം ആണ്. അവര് കറുത്തിട്ടാണ്.
- അവര് കറുത്തിട്ടാണ്.

331
00:16:08,416 --> 00:16:11,791
അറിയാമോ, സിൽവർ ലേക്കിൽ ഇവർക്ക്
ഒരു ആധുനിക ആർട്ട് ഗ്യാലറിയുണ്ട്.

332
00:16:11,791 --> 00:16:13,875
- വന്നു കണ്ടുനോക്കണം.
- എനിക്ക് ആർട്ട് ഏറെയിഷ്ടമാണ്.

333
00:16:13,875 --> 00:16:15,458
അതെ, സത്യം പറഞ്ഞാൽ എവിടെ പോയാലും,

334
00:16:15,458 --> 00:16:17,666
മറ്റുള്ളവർ
പുറത്തിറങ്ങാൻ മടി കാണിക്കുമ്പോൾ,

335
00:16:17,666 --> 00:16:19,583
ഹെയ്സിയ്ക്ക് മൊത്തം കറക്കമാണ്, അല്ലേ?

336
00:16:19,583 --> 00:16:21,333
ആർട്ട് മ്യൂസിയം എന്നു കേട്ടാൽ ജീവനാണ്.

337
00:16:21,333 --> 00:16:24,208
ക്ഷമിക്കണം. വേഗം തന്നെ... സോറി, ഒരു നിമിഷം...

338
00:16:24,208 --> 00:16:26,333
- ജോലിക്കാര്യമാണ്.
- നന്ദി.

339
00:16:26,333 --> 00:16:27,583
- നന്ദി.
- നന്ദി.

340
00:16:27,583 --> 00:16:29,416
- നിങ്ങളെ കണ്ടതിൽ സന്തോഷം.
- കണ്ടതിൽ സന്തോഷം.

341
00:16:29,416 --> 00:16:32,291
- ബൈ.
- ശരി.

342
00:16:32,291 --> 00:16:33,750
ശരി, ഇനി പോവാം.

343
00:16:37,333 --> 00:16:40,666
എന്നെ ഒരു ടെമ്പോയിലിട്ട് അടയ്ക്ക്

344
00:16:40,666 --> 00:16:43,333
എനിക്ക് തിരഞ്ഞെടുക്കാനായില്ല

345
00:16:44,208 --> 00:16:47,833
നിനക്ക് കൈകാര്യം ചെയ്യാൻ കാര്യമായെന്തോ
ഉണ്ടെന്നുതോന്നുന്നു

346
00:16:47,833 --> 00:16:50,291
ഒരുപാട് പെട്ടെന്ന്

347
00:16:50,291 --> 00:16:54,791
വീണ്ടും വീണ്ടും

348
00:16:54,791 --> 00:16:56,875
നിർവികാരതയോടെ നിർത്തുന്നു

349
00:16:57,250 --> 00:17:01,708
ഓരോ രാത്രിയും

350
00:17:01,708 --> 00:17:04,291
അവൾ നിയന്ത്രണത്തിലാവുന്നു

351
00:17:04,291 --> 00:17:07,625
ഞാനെൻ്റെയുള്ളിലെ ചെകുത്താന്
അത് വിട്ടുകൊടുക്കുമ്പോൾ

352
00:17:07,625 --> 00:17:11,458
ഞാനൊന്നും കാര്യമാക്കാതിരിക്കുന്നു

353
00:17:12,208 --> 00:17:14,750
ഞാനെൻ്റെ കാഴ്ചപ്പാട് വിട്ടുകൊടുക്കുന്നു

354
00:17:14,750 --> 00:17:17,666
ഞാനൊന്നും കാര്യമാക്കാതിരിക്കുമ്പോൾ

355
00:17:19,125 --> 00:17:21,583
അവളെ വിശ്വസിപ്പിച്ചാൽ
അവളെന്നെ തിരിച്ചെടുക്കും

356
00:17:21,583 --> 00:17:24,333
എനിക്കൊടുവിൽ തിരിച്ചെത്താം

357
00:17:26,000 --> 00:17:28,708
എനിക്ക് ആവർത്തിക്കേണ്ടാത്ത സ്റ്റെപ്പുകൾ
നീ ചെയ്യുന്നു

358
00:17:28,708 --> 00:17:31,833
എന്തെന്നാൽ ഞാനൊന്നും
കാര്യമാക്കാതിരിക്കുന്നു

359
00:17:33,041 --> 00:17:36,208
അവൾക്ക് ക്ലീഷേയുടെ ഭാഗമാകാൻ വയ്യ

360
00:17:36,208 --> 00:17:39,166
ഞാൻ മാറിയിരിക്കുന്നു

361
00:17:39,833 --> 00:17:43,083
അവളെന്നെ അങ്ങനെ കാണേണ്ട

362
00:17:43,083 --> 00:17:46,000
ഞാൻ സത്യത്തെ നേരിടുന്നു

363
00:17:46,000 --> 00:17:50,333
വീണ്ടും വീണ്ടും

364
00:17:50,333 --> 00:17:52,541
നിർവികാരതയോടെ നിർത്തുന്നു

365
00:17:52,541 --> 00:17:56,958
ഓരോ രാത്രിയും

366
00:17:56,958 --> 00:18:00,000
അവൾ നിയന്ത്രണത്തിലാവുന്നു

367
00:18:00,000 --> 00:18:03,458
ഞാനെൻ്റെയുള്ളിലെ ചെകുത്താന്
അത് വിട്ടുകൊടുക്കുമ്പോൾ

368
00:18:03,458 --> 00:18:05,958
ഞാനൊന്നും കാര്യമാക്കാതിരിക്കുന്നു

369
00:18:07,875 --> 00:18:10,291
ഞാനെൻ്റെ കാഴ്ചപ്പാട് വിട്ടുകൊടുക്കുന്നു

370
00:18:10,291 --> 00:18:13,708
ഞാനൊന്നും കാര്യമാക്കാതിരിക്കുമ്പോൾ

371
00:18:13,958 --> 00:18:14,875
പോവാം!

372
00:18:21,500 --> 00:18:24,166
ഞാനെൻ്റെയുള്ളിലെ ചെകുത്താന്
അത് വിട്ടുകൊടുക്കുന്നു

373
00:18:24,166 --> 00:18:27,291
അപ്പോൾ ഞാനൊന്നും കാര്യമാക്കാതിരിക്കുന്നു

374
00:18:27,916 --> 00:18:31,208
അതെ, ഞാനെൻ്റെ
കാഴ്ചപ്പാട് വിട്ടുകൊടുക്കുന്നു

375
00:18:31,416 --> 00:18:35,666
ഞാനൊന്നും കാര്യമാക്കാതിരിക്കുമ്പോൾ

376
00:18:36,000 --> 00:18:40,041
- ദൈവമേ!
- എന്തുണ്ട് കോച്ചെല്ല!

377
00:18:41,166 --> 00:18:43,083
എല്ലാവർക്കും നന്ദി.

378
00:18:43,083 --> 00:18:44,833
നമുക്ക് ബാൻഡിനെ സ്വാഗതം ചെയ്യാം.

379
00:18:46,250 --> 00:18:47,750
നിങ്ങൾ അടിച്ചുപൊളിക്കുകയാണോ?

380
00:18:52,750 --> 00:18:54,583
ഞങ്ങൾ അനുഗ്രഹീതരാണ്,

381
00:18:55,250 --> 00:18:56,750
ഈ ചരിത്ര വേദിയിൽ വരാൻ സാധിച്ചതിൽ.

382
00:18:57,250 --> 00:18:58,791
നിങ്ങൾ വന്നതിനു നന്ദി.

383
00:18:58,791 --> 00:19:00,166
നിങ്ങളേവരെയും അഭിനന്ദിക്കുന്നു.

384
00:19:03,750 --> 00:19:04,708
നിങ്ങൾ റെഡിയാണോ?

385
00:19:12,083 --> 00:19:14,958
ഗയ്സ്, സോറി. ഒരു സെക്കൻ്റ്.
ഒന്നു കട്ട് ചെയ്യൂ.

386
00:19:19,166 --> 00:19:21,500
- ഇപ്പോഴോ?
- അതെ, നമുക്കത് ചെയ്യാം.

387
00:19:21,500 --> 00:19:23,291
നിൻ്റെ ഗേൾഫ്രണ്ട് ഗർഭിണി ആയതിനാലാണോ?

388
00:19:23,291 --> 00:19:25,375
നമുക്കത് ചെയ്യാം. നമുക്കത് ചെയ്യാം.

389
00:19:25,375 --> 00:19:26,833
- ഇപ്പോഴോ?
- അതെ. എന്നെ വിശ്വസിക്ക്.

390
00:19:30,083 --> 00:19:31,458
അതിന് സോറി, ഗയ്സ്.

391
00:19:31,458 --> 00:19:32,708
പ്ലാനിൽ ചെറിയ മാറ്റം.

392
00:19:34,000 --> 00:19:35,416
ഞാനിന്നുവൈകീട്ട് ഒരാളെ കണ്ടു.

393
00:19:36,416 --> 00:19:38,500
അവരിൽനിന്ന് ഞാനല്പം സ്വാധീനമുൾക്കൊണ്ടു.

394
00:19:39,916 --> 00:19:41,541
ഞാനിത് പ്ലാൻ ചെയ്തതല്ല, പക്ഷേ...

395
00:19:42,416 --> 00:19:43,791
ഇതിൻ്റെ പേരാണ് "ക്ലോസർ."

396
00:19:47,791 --> 00:19:51,625
നിന്നെ ഞാൻ നാണിപ്പിക്കുമെന്ന്
നിനക്കറിയാമെന്ന് എനിക്കറിയാം

397
00:19:51,625 --> 00:19:55,166
ഞാൻ ഒരുപാട് സംസാരിക്കുന്നെന്നു
നീ കരുതുന്നെന്നും എനിക്കറിയാം

398
00:19:55,166 --> 00:19:56,958
എന്തെന്നാൽ, ഞാൻ സംസാരിക്കും

399
00:19:56,958 --> 00:19:58,583
ഉവ്വ്, ഞാൻ സംസാരിക്കും

400
00:19:59,833 --> 00:20:03,833
എനിക്ക് വിട പറയേണ്ടാത്തപ്പോൾ

401
00:20:04,500 --> 00:20:06,958
ആവർത്തിക്കൂ

402
00:20:07,250 --> 00:20:11,500
നീ എന്നോട് ചെയ്തത്

403
00:20:12,333 --> 00:20:16,291
നിനക്കൊരല്പം പ്രായം കൂടുതലാണെന്ന്
എനിക്കറിയാം

404
00:20:16,291 --> 00:20:20,416
പക്ഷേ മുത്തേ, എൻ്റെ തോളിൽ
നീ തല ചായ്ക്കൂ

405
00:20:20,416 --> 00:20:24,208
തണുപ്പേറും മുൻപ്

406
00:20:24,208 --> 00:20:29,500
എനിക്കു നിന്നിലേക്കടുക്കണം, പെണ്ണേ

407
00:20:29,500 --> 00:20:34,291
നിന്നിലേക്കടുക്കണം, അതെ

408
00:20:34,291 --> 00:20:36,625
നിന്നിലേക്കടുക്കണം

409
00:20:37,291 --> 00:20:40,791
നീയിതത്ര കാര്യമാക്കിയെടുക്കില്ല

410
00:20:41,250 --> 00:20:44,833
നിനക്കെങ്ങോട്ടോ പോണമെന്നും
നീ പറയും

411
00:20:44,833 --> 00:20:48,458
പക്ഷേ നീ നീക്കമൊന്നും നടത്തില്ല

412
00:20:49,500 --> 00:20:53,208
എന്തെന്നാൽ നിനക്കും വിട പറയണമെന്നില്ല

413
00:20:54,416 --> 00:20:56,500
ആവർത്തിക്ക്

414
00:20:56,958 --> 00:21:01,250
നീയെന്നോടു ചെയ്തത്

415
00:21:01,958 --> 00:21:05,625
നിനക്കൊരല്പം പ്രായം കൂടുതലാണെന്ന്
എനിക്കറിയാം

416
00:21:05,625 --> 00:21:10,041
പക്ഷേ മുത്തേ, എൻ്റെ തോളിൽ
നീ തല ചായ്ക്കൂ

417
00:21:10,041 --> 00:21:13,916
തണുപ്പേറും മുൻപ്

418
00:21:13,916 --> 00:21:19,208
എന്തെന്നാൽ എനിക്കു
നിന്നിലേക്കടുക്കണം, പെണ്ണേ

419
00:21:19,208 --> 00:21:21,833
നിന്നിലേക്കടുക്കണം

420
00:21:21,833 --> 00:21:23,791
എനിക്ക് നിന്നിലേക്കടുക്കണം

421
00:21:23,791 --> 00:21:26,416
നിന്നിലേക്കടുക്കണം

422
00:21:26,416 --> 00:21:30,458
പെണ്ണേ, നമുക്ക് രാവു തീരുവോളം
ഇത് തുടരാം

423
00:21:30,875 --> 00:21:34,708
നിലാ വെളിച്ചത്തിൽ എനിക്കു നിന്നെ
വിവസ്ത്രയായി കാണണം

424
00:21:35,041 --> 00:21:38,541
നിൻ്റെ നമ്പറും സമയവും താ

425
00:21:38,541 --> 00:21:43,875
എന്തെന്നാൽ എനിക്കു
നിന്നിലേക്കടുക്കണം, പെണ്ണേ

426
00:21:57,250 --> 00:22:03,250
{\an8}നാൽപ്പതാം പിറന്നാൾ ആശംസകൾ

427
00:22:10,250 --> 00:22:11,625
- അപ്പോൾ...
- അപ്പോൾ.

428
00:22:11,916 --> 00:22:13,166
40 തികയുമ്പോൾ എങ്ങനെയുണ്ട്?

429
00:22:13,166 --> 00:22:14,833
- ദേ അവൻ പിന്നേം.
- മുത്തേ, ശരിക്കും?

430
00:22:14,833 --> 00:22:16,916
- ശരി. അവൾ...
- എന്ത്? അതൊരു നാഴികക്കല്ലാണ്.

431
00:22:16,916 --> 00:22:18,083
അതെ.

432
00:22:18,083 --> 00:22:20,083
- അതെ.
- അതൊരു വലിയ ചോദ്യമാണ്.

433
00:22:20,083 --> 00:22:23,791
വളരെ മധുരതരമായൊരു അനുഭൂതിയാണ്.

434
00:22:25,500 --> 00:22:28,000
എനിക്കറിയില്ല. വളരെ കൃതജ്ഞത തോന്നുന്നു.

435
00:22:28,416 --> 00:22:30,666
ഇവിടെ വന്നതിൽ സന്തോഷമുണ്ട്, കൃതജ്ഞതയുണ്ട്.

436
00:22:31,333 --> 00:22:32,708
ഒരുപക്ഷേ ആശയക്കുഴപ്പവും.

437
00:22:33,291 --> 00:22:37,000
ഞാൻ വളരെ ചെറുപ്പമായിരിക്കുമ്പോഴാണ്
ഇസ്സി ഉണ്ടായത്, അതിനാൽ തോന്നുന്നു, ഞാൻ...

438
00:22:37,708 --> 00:22:39,291
എൻ്റെ പ്രായത്തിൽനിന്ന് വേർപെട്ടുപോയെന്ന്.

439
00:22:39,541 --> 00:22:40,666
എൻ്റെ ഇരുപതുകളിൽ, ഞാൻ...

440
00:22:40,666 --> 00:22:42,250
- പറ.
- കോളേജ് കഴിഞ്ഞ സമയമായിരുന്നു.

441
00:22:42,250 --> 00:22:43,500
- മനസ്സിലായോ?
- എനിക്കുതോന്നുന്നു

442
00:22:43,500 --> 00:22:46,500
മുപ്പതു വയസ്സാവാതെ നിങ്ങളൊരു
വ്യക്തി പോലും ആവുന്നില്ലെന്ന്.

443
00:22:46,500 --> 00:22:48,000
ഒന്നോർത്തു നോക്കിക്കേ.

444
00:22:48,000 --> 00:22:50,333
ശരിയല്ലേ? പിന്നെ അടുത്ത പത്തുവർഷം

445
00:22:50,333 --> 00:22:53,625
നാം എതുതരം വ്യക്തിയാകണം എന്നു
കണ്ടെത്താനുള്ള ശ്രമവുമായി നടക്കും.

446
00:22:53,958 --> 00:22:54,833
ചിന്തോദ്ദീപകമാണ് അത്.

447
00:22:55,208 --> 00:22:56,041
കള്ളിൻ്റെ ഫലമാണ്.

448
00:22:57,958 --> 00:22:59,791
ശരി, നമുക്കെന്നാൽ കുറച്ചൂടെ കുടിക്കാം.

449
00:22:59,791 --> 00:23:01,333
ശ്രദ്ധിക്കൂ! ജീവിതാനുഭവങ്ങൾക്കായി!

450
00:23:01,333 --> 00:23:04,250
- അതെ. നമുക്കിത് വളച്ചൊടിക്കാം.
- പറയുന്നത് കേൾക്ക്.

451
00:23:04,916 --> 00:23:05,833
ഹേയ് ഹേയ്!

452
00:23:05,833 --> 00:23:07,708
പിറന്നാളുകാരി! ഹായ്.

453
00:23:08,291 --> 00:23:10,166
- എന്നെ ഞെട്ടിച്ചുകളഞ്ഞല്ലോ.
- അറിയാം.

454
00:23:10,666 --> 00:23:12,125
- ഹായ് ടോഡ്.
- ഹായ്.

455
00:23:14,041 --> 00:23:17,541
നോക്ക്, ഞാൻ തന്നെ വളരെയേറെ
ആദരിക്കുന്നുണ്ട് എന്നു പറയാൻ വന്നതാ.

456
00:23:18,125 --> 00:23:22,541
താൻ കലയും ഉൾപ്പെടുത്തലും
എല്ലാം ചേർത്ത് ഒരു സമൂഹം കെട്ടിപ്പടുത്തു.

457
00:23:22,541 --> 00:23:24,458
അത്... വളരെ ഗംഭീരമാണ്.

458
00:23:24,458 --> 00:23:26,458
വളരെ സന്തോഷം. നന്ദി.

459
00:23:26,458 --> 00:23:28,000
ഞാൻ ഒരു ഹൈസ്കൂൾ സയൻസ് ടീച്ചറാണ്.

460
00:23:28,000 --> 00:23:31,333
- നല്ലത്. ഏതു വർഷ വിദ്യാർത്ഥികളാ?
- രണ്ടാം വർഷം.

461
00:23:31,333 --> 00:23:33,958
- എൻ്റെ മോൾ നാലാം വർഷത്തിലേക്കാവുന്നു.
- അത് നന്നായി.

462
00:23:33,958 --> 00:23:35,208
പിന്നെ ഡിവോഴ്സ്. അതായത്,

463
00:23:35,916 --> 00:23:37,625
അത് വ്യക്തിത്വത്തിലുള്ള ഒരു മാറ്റമല്ലേ?

464
00:23:38,875 --> 00:23:40,333
- അതെ.
- പൂർണ്ണമായും മനസ്സിലാക്കുന്നു.

465
00:23:40,666 --> 00:23:43,375
അതായത്, ജെസ്സിക്കയുടെ ഭർത്താവല്ലെങ്കിൽ
പിന്നെ ഞാൻ ആരാണ്?

466
00:23:44,708 --> 00:23:45,750
നിങ്ങൾക്ക് കുട്ടികളുണ്ടോ?

467
00:23:46,291 --> 00:23:47,333
ഉവ്വ്.

468
00:23:48,708 --> 00:23:50,541
ഇതാണെൻ്റെ മോൻ, റോസ്കോ.

469
00:23:50,916 --> 00:23:52,458
ആഹാ, സുന്ദരനാണല്ലോ.

470
00:23:53,916 --> 00:23:54,750
ചാർളി.

471
00:23:55,666 --> 00:23:56,875
കോപ്പർനിക്കസ്.

472
00:23:59,833 --> 00:24:01,041
റൂപർട്ട്.

473
00:24:01,916 --> 00:24:03,666
നിങ്ങൾ പിരിഞ്ഞിട്ട് എത്രനാളായി?

474
00:24:03,958 --> 00:24:05,916
"പിരിയുക" എന്നത് കൃത്യമായൊരു വാക്കാണ്.

475
00:24:07,250 --> 00:24:08,416
ഞാനത് പറയാം.

476
00:24:08,416 --> 00:24:11,291
അടുത്തയാഴ്ച എൻ്റെ കൂടെ

477
00:24:11,291 --> 00:24:14,416
ഒരു റെസ്റ്റോറൻ്റിലേക്ക് ഭക്ഷണം കഴിക്കാൻ
ഞാൻ തന്നെ ക്ഷണിക്കുന്നു.

478
00:24:15,375 --> 00:24:16,916
അത് ബുദ്ധിമുട്ടായിരുന്നു.

479
00:24:16,916 --> 00:24:18,958
തൽക്കാലം, അങ്ങനെ പറയാം.

480
00:24:21,416 --> 00:24:22,250
സോറി.

481
00:24:23,250 --> 00:24:24,625
അവളാ വിളിക്കുന്നത്.

482
00:24:25,041 --> 00:24:28,125
ഹായ് മുത്തേ. അതെ, ഞാൻ വൈകാതെ വീടെത്താം.

483
00:24:52,458 --> 00:24:56,083
മാർചൻഡ് കളക്റ്റീവ്

484
00:24:56,083 --> 00:24:58,500
എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ
ദയവായി പറയൂ?

485
00:25:01,208 --> 00:25:02,041
ഓക്കേയല്ലേ?

486
00:25:06,916 --> 00:25:08,000
ഹിൽമ അഫ് ക്ലിൻ്റ്

487
00:25:11,875 --> 00:25:13,875
സോളീൻ? നീ മുന്നിൽ വേണം.

488
00:25:13,875 --> 00:25:15,375
ശരി, ഒരു നിമിഷം തരൂ.

489
00:25:15,375 --> 00:25:17,750
കാര്യമായിട്ടാണ് സോളീൻ. നീ മുന്നിൽ വേണം.
ഇപ്പോൾത്തന്നെ.

490
00:25:18,083 --> 00:25:19,916
ശരി. ശരി. കുഴപ്പമൊന്നുമില്ലല്ലോ?

491
00:25:19,916 --> 00:25:22,166
ഇല്ല, നീ വന്നാൽ മതി.

492
00:25:22,166 --> 00:25:25,916
അവൾ ഉൾപ്പെടുത്തുന്നിടം ഉപയോഗിക്കുന്നുണ്ട്...
ഇതാ വരുന്നു.

493
00:25:27,666 --> 00:25:28,541
ഹേയ്.

494
00:25:28,541 --> 00:25:29,666
ഹായ്.

495
00:25:29,666 --> 00:25:32,583
ഓർമ്മയുണ്ടോ എന്നെനിക്കറിയില്ല,
നാം കോച്ചെല്ലയിൽ കണ്ടിരുന്നു?

496
00:25:32,583 --> 00:25:34,333
ഉവ്വ്, ഞാനോർക്കുന്നു.

497
00:25:34,708 --> 00:25:35,958
അപ്പോൾ നിങ്ങൾക്ക് അറിയാം അല്ലേ.

498
00:25:36,500 --> 00:25:37,541
നല്ലത്...

499
00:25:37,541 --> 00:25:40,083
എന്തെങ്കിലും കുടിക്കാൻ എടുക്കട്ടെ?
വെള്ളം? കാപ്പി?

500
00:25:40,083 --> 00:25:41,958
- നന്ദി. ഒന്നും വേണ്ട, ജെറമി.
- ശരി.

501
00:25:41,958 --> 00:25:44,333
- ബൈ.
- ശരി.

502
00:25:47,166 --> 00:25:48,291
ഇതൊരു സർപ്രൈസ് ആയല്ലോ.

503
00:25:49,458 --> 00:25:52,958
ഞാൻ ഓൺലൈനിൽ ചില്ലറ അന്വേഷണം നടത്തി,
'സിൽവർ ലേക്കിലെ സോളീൻ' എന്നൊക്കെ,

504
00:25:52,958 --> 00:25:56,625
കാര്യം എന്താണെന്നാൽ, ലണ്ടനിൽ എനിക്ക്
സാമാന്യം വലിയൊരു കാലിയായ ഫ്ലാറ്റ് ഉണ്ട്,

505
00:25:56,625 --> 00:26:00,083
കുറച്ച് അലങ്കാരപ്പണികൾ
അത്യാവശ്യമായി ചെയ്യേണ്ടുന്നത്.

506
00:26:00,583 --> 00:26:03,250
അപ്പോൾ ഞാൻ ചിന്തിക്കുകയായിരുന്നു,
ഒരുപക്ഷേ തനിക്ക്...

507
00:26:03,750 --> 00:26:04,750
ശരി.

508
00:26:07,166 --> 00:26:09,625
പിറകിലെ സെറാമിക് സെക്ഷനിൽനിന്ന്
തുടങ്ങിയാലോ?

509
00:26:09,625 --> 00:26:11,750
സിറാമിക്കിൽ തുടങ്ങുമെന്നാ
ഞാനും പ്രതീക്ഷിച്ചത്.

510
00:26:14,750 --> 00:26:17,375
ഇവയൊക്കെ രൂപീകരിച്ചത് ഞങ്ങളുടെ കൂടെയുള്ള

511
00:26:17,375 --> 00:26:19,166
സൂസൻ ഹാബേൽ എന്നൊരു കലാകാരിയാണ്.

512
00:26:19,166 --> 00:26:21,916
- രൂപ കരിച്ചോ? എന്തിന്?
- അങ്ങനെയല്ല, അവർ...

513
00:26:23,250 --> 00:26:25,958
ഇതുണ്ടാക്കുന്ന പ്രവൃത്തിയെ
അങ്ങനെയാണ് പറയുക.

514
00:26:25,958 --> 00:26:27,125
രൂപീകരിക്കുക എന്ന്.

515
00:26:27,625 --> 00:26:28,791
- ശരി.
- ശരി.

516
00:26:28,791 --> 00:26:29,833
ആരാ അത്?

517
00:26:30,583 --> 00:26:33,458
- ആഗസ്റ്റ് മൂണിൽ നിന്നുള്ള ഹെയ്സ് കാംബെൽ.
- ഇവ പ്രതിഫലിപ്പിക്കുന്നത്...

518
00:26:33,458 --> 00:26:34,625
എവിടെയായിരുന്നു താൻ?

519
00:26:34,625 --> 00:26:37,166
- എൻ്റെ മുപ്പതുകളിൽ, പറയാനുണ്ടോ.
- ...പ്രകടനപരമായ വശം...

520
00:26:37,166 --> 00:26:40,833
ഇവയുടെ ഛായാരൂപങ്ങൾ പ്രതിഫലിപ്പിക്കുന്നത്
ചേഷ്ടയോടും ചലനത്തോടുമുള്ള

521
00:26:42,541 --> 00:26:44,750
സൂസൻ്റെ അഭിനിവേശത്തെയാണ്.

522
00:26:44,750 --> 00:26:46,458
അതെ, അത് കാണാനുമുണ്ട്.

523
00:26:46,458 --> 00:26:48,083
അവരുടെ സൃഷ്ടികൾ വളരെ പ്രശസ്തമാണ്.

524
00:26:48,500 --> 00:26:49,500
തീർച്ചയായും.

525
00:26:50,208 --> 00:26:51,958
ശരി, ഞാൻ...

526
00:26:52,791 --> 00:26:55,041
ഇതെല്ലാം...

527
00:26:56,041 --> 00:26:56,958
ഇതെല്ലാം വാങ്ങാം.

528
00:26:59,916 --> 00:27:01,125
സോറി, എന്താ ഉദ്ദേശിച്ചത്?

529
00:27:01,916 --> 00:27:04,416
ഇവിടെയുള്ള എല്ലാം
വാങ്ങിയാൽ നന്നായിരിക്കും.

530
00:27:05,583 --> 00:27:07,500
- ക്ലയർ.
- എന്താ?

531
00:27:10,166 --> 00:27:11,208
അതായത്...

532
00:27:13,333 --> 00:27:15,666
ഈ ക്ലയൻ്റിന് ഇവയെല്ലാം വാങ്ങണമെന്ന്.

533
00:27:16,291 --> 00:27:17,375
ശരി.

534
00:27:18,000 --> 00:27:18,958
ഹായ്, ക്ലയർ.

535
00:27:19,416 --> 00:27:20,416
ഹേയ്.

536
00:27:22,041 --> 00:27:23,000
നന്ദി.

537
00:27:23,000 --> 00:27:24,625
ഞാനത് ശരിയാക്കാം.

538
00:27:26,458 --> 00:27:27,541
അതാണ് ക്ലയർ.

539
00:27:27,541 --> 00:27:29,041
- നല്ല ആളാന്നു തോന്നുന്നു.
- നല്ലവളാണ്.

540
00:27:29,041 --> 00:27:31,291
അദ്ധ്വാനശീല. സ്വയംപര്യാപ്ത. സിംഗിൾ.

541
00:27:32,458 --> 00:27:34,583
അപ്പോൾ... ഇവിടെയുള്ള ഈ സാധനങ്ങൾ,

542
00:27:35,333 --> 00:27:36,541
എന്നെ ഏറെ ആകർഷിച്ചു.

543
00:27:37,708 --> 00:27:38,666
ഹെയ്സ്, ഐ ലവ് യു!

544
00:27:43,166 --> 00:27:45,958
ഇവ ഒരു നാടൻ കലാകാരിയുടെയാണ്,
അമൻഡ ഫ്രീഡ്മാൻ.

545
00:27:45,958 --> 00:27:47,291
അവർ ഈഗിൾ റോക്കിലാണ് താമസം.

546
00:27:48,083 --> 00:27:50,958
അവരൊരു ശക്തമായ വെളിച്ചത്തിൻ്റെ ഉറവിടത്തെ
കാണിക്കുന്നതിൽ ശ്രദ്ധിച്ചു.

547
00:27:52,458 --> 00:27:55,791
അതായത് അന്യഗ്രഹജീവികൾ വന്നിറങ്ങിയാൽ...
എങ്ങനെ ഉണ്ടാകും എന്നപോലെ.

548
00:27:56,625 --> 00:27:59,541
ഇവ മീഡിയം, ലാർജ് ഫോർമാറ്റ് ക്യാമറയിൽ
ഫിലിമിൽ എടുത്തവയാണ്.

549
00:27:59,541 --> 00:28:00,916
ഡിജിറ്റലായി മാറ്റിയിട്ടില്ല.

550
00:28:00,916 --> 00:28:02,416
കൊള്ളാം. ഞാനിതൊക്കെ എടുക്കാം.

551
00:28:03,791 --> 00:28:05,666
- എന്ത്?
- ഇവ ബബിൾ-റാപ്പ് വച്ചു പൊതിഞ്ഞുതന്നാൽ,

552
00:28:05,666 --> 00:28:06,958
എങ്ങനെയായാലും മതി. പിന്നെ...

553
00:28:06,958 --> 00:28:09,250
ഞാൻ ഇതൊക്കെ എടുക്കാൻവേണ്ടി
ആരെയെങ്കിലും അയക്കാം.

554
00:28:09,250 --> 00:28:11,625
പിന്നെ ഈ പിഞ്ഞാണങ്ങൾ, ഇവ മനോഹരമാണ്.

555
00:28:11,625 --> 00:28:13,791
- നന്ദി.
- ഈ സ്പഗെട്ടി ടൈൽസും.

556
00:28:13,791 --> 00:28:16,250
അതായത്, അതിലെ വിശദാംശങ്ങൾ മനോഹരമാണ്.

557
00:28:16,250 --> 00:28:18,708
ഇത് എന്തുതന്നെ ആണെങ്കിലും,
എനിക്കിത് എൻ്റെ വീട്ടിൽ വേണം.

558
00:28:18,708 --> 00:28:19,625
സത്യം പറഞ്ഞാൽ, ഞാൻ...

559
00:28:21,041 --> 00:28:22,458
ഇതെല്ലാം വാങ്ങാമെന്നു കരുതുന്നു.

560
00:28:29,208 --> 00:28:30,083
യഥാർത്ഥ കലയാണ് ഇത്.

561
00:28:30,666 --> 00:28:31,833
ഇവർ യഥാർത്ഥ കലാകാരന്മാരും.

562
00:28:31,833 --> 00:28:34,333
അവരവരുടെ ജോലിയെ ഗൗരവത്തോടെയാണ്
കാണുന്നത്. ഞാനും.

563
00:28:34,333 --> 00:28:36,041
അവരിതൊക്കെ ഏറെ ശ്രദ്ധയോടെ ഉണ്ടാക്കിയതാണ്,

564
00:28:36,041 --> 00:28:38,333
താനിവിടെ ഇങ്ങനെ കയറിവന്നു
പെരുമാറുന്നത്, എനിക്കറിയില്ല,

565
00:28:38,333 --> 00:28:39,791
ആപ്പിൾ വാങ്ങുന്ന പോലാണ്.

566
00:28:39,791 --> 00:28:40,791
ശരിക്കും?

567
00:28:40,791 --> 00:28:43,208
കുറെയായി ഞാനിത്തരം ആർട്ട്
അന്വേഷിക്കാൻ തുടങ്ങിയിട്ട്,

568
00:28:43,208 --> 00:28:45,208
എനിക്ക് ഇവയോട് സത്യമായും അഭിരുചിയുണ്ട്.

569
00:28:45,208 --> 00:28:46,125
അതുകൊണ്ട്...

570
00:28:46,875 --> 00:28:49,708
ഞാനിവ വാങ്ങാൻ ആഗ്രഹിക്കുന്നു,
തനിക്ക് കുഴപ്പമില്ലെങ്കിൽ.

571
00:28:52,375 --> 00:28:53,208
ശരി.

572
00:28:53,583 --> 00:28:55,166
- ശരി.
- പിന്നൊരു കാര്യം,

573
00:28:55,166 --> 00:28:57,916
ഞാൻ ആപ്പിൾ വാങ്ങുന്നത്
താനിതുവരെ കണ്ടിട്ടില്ല.

574
00:29:01,750 --> 00:29:02,583
ആകെ അലമ്പ് ആണ്.

575
00:29:05,916 --> 00:29:06,916
അപ്പോൾ...

576
00:29:08,708 --> 00:29:10,583
- അപ്പോൾ?
- ഇനിയും എന്തെങ്കിലും കാണിക്കുന്നുണ്ടോ?

577
00:29:10,583 --> 00:29:12,916
തനിക്കൊരു ഫുട്ബോൾ സ്റ്റേഡിയത്തിൽ
പോവാനില്ലേ?

578
00:29:12,916 --> 00:29:14,375
അല്ലെങ്കിൽ ഒരു ഫോട്ടോഷൂട്ട്?

579
00:29:14,375 --> 00:29:17,250
അത്... ഇന്നെന്താ ദിവസം?

580
00:29:17,250 --> 00:29:18,750
- ചൊവ്വാഴ്ച.
- ഏയ്. ഇല്ല.

581
00:29:18,750 --> 00:29:20,583
ബുധനാഴ്ച വരെ അതൊന്നുംതന്നെയില്ല.

582
00:29:21,875 --> 00:29:24,250
തനിക്ക് കൂടുതൽ സാധനങ്ങൾ
കാണിച്ചുതരണമെന്ന് എനിക്കുണ്ട്,

583
00:29:24,250 --> 00:29:26,125
പക്ഷേ താനിവിടത്തെ എല്ലാം വാങ്ങിയല്ലോ.

584
00:29:29,541 --> 00:29:31,416
ഞാനാ ചെയ്തത് മഹാ മോശമായിപ്പോയി.

585
00:29:34,041 --> 00:29:36,291
- ഇങ്ങനെ ഇടയ്ക്കിടെ ഉണ്ടാവാറുണ്ടോ?
- ഉവ്വ്.

586
00:29:37,375 --> 00:29:41,125
കാണിക്കാൻ ഒന്നും ബാക്കിയില്ലെങ്കിൽ,
മറ്റൊരു ആർട്ട് ഡീലറുടെ ആർട്ട് ഗ്യാലറി

587
00:29:41,125 --> 00:29:42,916
- എനിക്ക് കണ്ടെത്തേണ്ടിവരും.
- ശരി.

588
00:29:42,916 --> 00:29:45,583
ഒരു ഫ്രണ്ട് ഉണ്ട്.
എനിക്കേറെ ഇഷ്ടമുള്ളൊരു ആർട്ടിസ്റ്റാണ്.

589
00:29:45,583 --> 00:29:47,875
അവൾക്ക് ഗ്ലെൻഡേലിൽ ഒരു വെയർഹൗസ് ഉണ്ട്.

590
00:29:48,166 --> 00:29:51,083
അവളവിടെ ഉണ്ടാവാനിടയില്ല,
പക്ഷേ എൻ്റെ കയ്യിൽ അതിൻ്റെ താക്കോലുണ്ട്.

591
00:29:51,083 --> 00:29:53,791
ഞാൻ ഗ്ലെൻഡേലിലേക്ക് പോവാൻ
എത്ര നാളായി കൊതിക്കുന്നുവെന്നോ,

592
00:29:53,791 --> 00:29:54,708
പറയാനാവില്ല.

593
00:29:54,708 --> 00:29:57,666
- ആ പട്ടിക്കാട്ടിലേക്കോ?
- എനിക്ക് ഏറ്റവുമിഷ്ടമുള്ള സ്ഥലം.

594
00:29:57,666 --> 00:30:00,916
തൻ്റെ ഡ്രൈവർ പിറകിലോട്ടു വന്നോട്ടെ,
നമുക്ക് ഗ്ലെൻഡേലിലേക്ക് പോവാം.

595
00:30:00,916 --> 00:30:02,875
അല്ല, നമുക്ക് തൻ്റെ കാറിൽ പോവാമല്ലോ.

596
00:30:04,750 --> 00:30:06,458
ആകെ അലങ്കോലമാണ്, സോറി.

597
00:30:06,458 --> 00:30:08,500
- ങാ...
- ഞാനത് മാറ്റിവയ്ക്കാം.

598
00:30:08,500 --> 00:30:09,416
ശരി.

599
00:30:12,541 --> 00:30:13,375
ഞാൻ പിടിച്ചോളാം.

600
00:30:13,375 --> 00:30:15,541
- നന്ദി.
- ശരി. ഇതിവിടേക്കാ...

601
00:30:15,541 --> 00:30:17,083
- നിലത്തു വച്ചാൽ മതി.
- നിലത്തോ?

602
00:30:17,083 --> 00:30:19,250
- അല്ലെങ്കിൽ... ശരി.
- അതെ, പിറകിൽ വയ്ക്കാം.

603
00:30:20,208 --> 00:30:21,041
ശരി.

604
00:30:21,041 --> 00:30:22,208
ഇതിനൊക്കെ സോറി.

605
00:30:25,208 --> 00:30:26,041
- ശരി.
- ശരി.

606
00:30:26,041 --> 00:30:26,958
പോവാം.

607
00:30:29,291 --> 00:30:30,375
- ശരി.
- ശരി.

608
00:30:31,875 --> 00:30:33,416
ഞാൻ ട്രാഫിക് ലൈറ്റ് കടക്കുകയാണ്.

609
00:30:33,416 --> 00:30:35,875
അവരെ കണ്ണിൽ നോക്കാതിരിക്കുന്നതാ
പൊതുവെ നല്ലത്.

610
00:30:35,875 --> 00:30:38,166
ശരി, നേരെ നോക്ക്.

611
00:30:38,166 --> 00:30:39,250
അവർ...

612
00:30:39,250 --> 00:30:44,166
അവരൊന്നും നോക്കുന്നില്ല.
കുഴപ്പമില്ലെന്നു തോന്നുന്നു.

613
00:30:44,541 --> 00:30:46,083
അത് കൊള്ളാമല്ലോ.

614
00:30:48,666 --> 00:30:49,625
ജന്മനാ ഇങ്ങനെയാണല്ലേ.

615
00:30:50,125 --> 00:30:51,041
ഹലോ.

616
00:31:02,333 --> 00:31:03,208
നന്ദി.

617
00:31:08,708 --> 00:31:09,791
ഇവയെനിക്ക് ഇഷ്ടമായി.

618
00:31:10,333 --> 00:31:11,500
നാട്രിസ് മില്ലർ.

619
00:31:11,916 --> 00:31:12,750
ഗംഭീരം.

620
00:31:23,250 --> 00:31:25,083
- ഇത് പെയിൻ്റിംഗ് ആണോ?
- അതെ.

621
00:31:25,083 --> 00:31:26,291
സ്കൂൾ ഫോട്ടോ ദിനം - സിമ്പോസിയം -
സ്കൂൾ അടച്ചു - അനുഗ്രഹത്തോടെയുള്ള ഡിന്നർ

622
00:31:26,291 --> 00:31:27,333
എന്താ ഇതിൻ്റെ അർഥം?

623
00:31:27,875 --> 00:31:28,958
അതൊരു കലണ്ടർ ആണ്.

624
00:31:28,958 --> 00:31:30,666
- അരുത്, അങ്ങനെ ചെയ്യരുത്.
- എന്ത്?

625
00:31:30,666 --> 00:31:33,250
കല സബ്ജക്റ്റീവ് ആണെന്നതിനെപ്പറ്റിയുള്ള
ലെക്ചർ വേണോ?

626
00:31:34,333 --> 00:31:35,166
താനെന്താ കാണുന്നത്?

627
00:31:35,708 --> 00:31:39,250
കളം കളം. കണക്കൊത്തത്.

628
00:31:39,791 --> 00:31:41,125
അതായത്...

629
00:31:41,125 --> 00:31:43,416
പ്ലീസ്, എനിക്കൊന്നും അറിയില്ല.

630
00:31:46,375 --> 00:31:49,500
ഈ ആർട്ടിസ്റ്റ് ഇതിനെ
സ്വന്തം ഛായാചിത്രമെന്നാണ് വിളിക്കുന്നത്.

631
00:31:50,125 --> 00:31:53,166
അവൾ കാണിക്കാൻ ഉദ്ദേശിക്കുന്നത്,
ഒരു സവിശേഷ സ്ഥലത്ത്

632
00:31:54,166 --> 00:31:56,500
ആരാലും തൊടാനാവാത്ത ഒരാളല്ല അവൾ എന്നാണ്.

633
00:31:57,000 --> 00:31:59,708
ഇതാണവളുടെ ജീവിതം.
ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ.

634
00:32:00,625 --> 00:32:02,583
അത് വളരെ ഹൃദയഹാരിയായി തോന്നുന്നു.

635
00:32:03,833 --> 00:32:05,833
ഇതെൻ്റെ ഫ്രണ്ടിൻ്റെയാണ്. സാറ.

636
00:32:05,833 --> 00:32:08,666
ന്യൂയോർക്കിലെ ഒരു ഗ്യാലറി ഷോയിലേക്കാണ്
അവളിതൊക്കെ അയക്കുന്നത്.

637
00:32:09,000 --> 00:32:11,166
- പക്ഷേ അവൾ ഇതൊരിക്കലും അയക്കില്ല.
- അതെന്താ?

638
00:32:12,958 --> 00:32:14,625
അറിയില്ല. അവൾക്കത് അയക്കേണ്ട പോലും.

639
00:32:19,666 --> 00:32:20,625
എന്താ അതിൻ്റെ പേര്?

640
00:32:21,375 --> 00:32:22,208
എന്നെ തുറക്കൂ.

641
00:32:23,916 --> 00:32:26,125
അതിലേക്ക് നോക്കുമ്പോൾ എന്താ തോന്നുന്നത്?

642
00:32:33,333 --> 00:32:34,416
എല്ലാം.

643
00:32:42,958 --> 00:32:44,125
എങ്ങനെയാ സാറയെ പരിചയം?

644
00:32:44,791 --> 00:32:45,625
കോളേജിൽ വച്ച്.

645
00:32:46,250 --> 00:32:47,875
ആദ്യ വർഷം. അവൾ...

646
00:32:48,750 --> 00:32:51,250
മുറിയിൽനിന്ന് ഫിയോണ ആപ്പിളിൻ്റെ
ഒരു പാട്ടുപാടി തകർക്കുകയായിരുന്നു,

647
00:32:51,250 --> 00:32:52,958
ഉടനെനിക്ക് മനസ്സിലായി ഞങ്ങൾ ചേരുമെന്ന്.

648
00:32:55,750 --> 00:32:58,583
- തിരിച്ചു പോയാലോ?
- അല്ല, കോളേജ്?

649
00:32:59,666 --> 00:33:00,666
എന്താ പഠിച്ചത്?

650
00:33:02,166 --> 00:33:03,541
ആർട്ട് ഹിസ്റ്ററി ആയിരുന്നു വിഷയം.

651
00:33:04,000 --> 00:33:05,541
തുടങ്ങിയത് പ്രീ-മെഡിൽ ആയിരുന്നെങ്കിലും.

652
00:33:05,541 --> 00:33:07,291
- ഡോക്ടറോ?
- അത്...

653
00:33:08,166 --> 00:33:10,791
ന്യൂജേഴ്സിയിൽ ആളുകളെ ചാക്കിലാക്കുന്ന
18കാരിയായിരുന്നു ഞാൻ.

654
00:33:10,791 --> 00:33:12,750
എൻ്റെ അച്ഛനമ്മമാർക്കും അതിഷ്ടമായിരുന്നു.

655
00:33:14,625 --> 00:33:15,625
പക്ഷേ പിന്നെ...

656
00:33:16,958 --> 00:33:19,625
ഞാൻ ക്രെഡിറ്റ്സിനുവേണ്ടി
ഹിസ്റ്ററി ക്ലാസിൽ പോയി, അതിഷ്ടപ്പെട്ടു.

657
00:33:21,416 --> 00:33:22,250
എന്തായാലും.

658
00:33:23,083 --> 00:33:24,625
എന്താ തൻ്റെ ജീവിതകഥ?

659
00:33:25,500 --> 00:33:27,541
സോറി. അത് തൻ്റെ ജീവിതകഥ ആയിരുന്നോ?

660
00:33:28,583 --> 00:33:29,583
കുറച്ചൊക്കെ.

661
00:33:31,083 --> 00:33:31,916
പറ.

662
00:33:31,916 --> 00:33:34,000
എങ്ങനെ പിള്ളേരുടെ
ഒരു ബാൻഡിൽ എത്തിപ്പെട്ടു?

663
00:33:35,625 --> 00:33:36,708
വളരെ യാദൃച്ഛികമായി.

664
00:33:37,708 --> 00:33:38,541
ഞാൻ ഓഡീഷന് പോയതാ.

665
00:33:38,916 --> 00:33:39,875
മറ്റുള്ളവരും.

666
00:33:41,125 --> 00:33:43,333
ഞങ്ങൾ ചുമരിൽ തൂക്കിയിട്ട
ചിത്രങ്ങൾ മാത്രമാണ്.

667
00:33:43,916 --> 00:33:46,875
അറിയാമല്ലോ, ഏഡ്രിയാൻ ഉണ്ട്,
അത്ര നല്ല പുഞ്ചിരിയോടെ.

668
00:33:46,875 --> 00:33:48,916
പിന്നെ റോറി, ഓസ്ട്രേലിയൻ വിപ്ലവകാരി.

669
00:33:50,291 --> 00:33:52,166
സൈമൺ, വിഷാദ കവി.

670
00:33:52,708 --> 00:33:56,041
ഒള്ളി, അറിയാമല്ലോ,
ഒള്ളിയ്ക്ക് ഒരു സ്റ്റൈൽ ഉണ്ട്.

671
00:33:56,375 --> 00:33:58,541
- ഹെയ്സോ?
- ഞാൻ വെറുമൊരു ഇംഗ്ലീഷുകാരൻ.

672
00:33:59,208 --> 00:34:01,666
ആളുകളെ ആകർഷിച്ച് ജീവിച്ചുപോവുന്നു,
സത്യമായിട്ടും.

673
00:34:02,083 --> 00:34:03,666
തമാശ എന്താണെന്നോ?

674
00:34:03,666 --> 00:34:06,375
ഞാൻ ഈ ബാൻഡിനുവേണ്ടി ഓഡിഷൻ ചെയ്ത അതേ ദിവസം,

675
00:34:07,208 --> 00:34:09,666
ടൈനി ടിമ്മിൻ്റെ വേഷത്തിനും
ഞാൻ ഓഡിഷൻ ചെയ്തിരുന്നു,

676
00:34:09,666 --> 00:34:12,250
ക്രിസ്മസ് കരോളിൻ്റെ
ഹാക്ക്നി പ്ലേഹൗസ് വേർഷനിലേക്ക്.

677
00:34:13,208 --> 00:34:15,500
ഒടുക്കം അതെനിക്ക് കിട്ടിയില്ല.

678
00:34:15,500 --> 00:34:17,750
അത്ര ചെറിയ നഷ്ടമായിരുന്നില്ല അത്.

679
00:34:17,750 --> 00:34:19,166
പക്ഷേ പിള്ളേരുടെ ബാൻഡിലെത്തി.

680
00:34:19,375 --> 00:34:21,333
നാടകം കിട്ടിയിരുന്നേൽ
ഞാനത് തെരഞ്ഞെടുത്തേനെ.

681
00:34:22,041 --> 00:34:22,875
അപ്പോൾ...

682
00:34:24,625 --> 00:34:26,750
മറ്റാരെങ്കിലും എനിക്കുപകരം
ബാൻഡിൽ ഉണ്ടായേനെ.

683
00:34:27,500 --> 00:34:28,708
അതുപോലെ...

684
00:34:29,541 --> 00:34:30,458
ഞാൻ...

685
00:34:34,000 --> 00:34:35,666
ഞാൻ എന്തായേനേ എന്നെനിക്കറിയില്ല.

686
00:34:39,375 --> 00:34:41,416
ദൈവമേ, വിശന്നിട്ടുവയ്യ.
തനിക്ക് വിശപ്പില്ലേ?

687
00:34:41,416 --> 00:34:43,041
നമുക്ക് പോയി എന്തേലും കഴിക്കാം.

688
00:34:44,083 --> 00:34:45,083
ഞാൻ...

689
00:34:46,000 --> 00:34:46,958
എനിക്കറിയില്ല.

690
00:34:48,125 --> 00:34:49,458
എന്താ ഉദ്ദേശിച്ചത്?

691
00:34:50,041 --> 00:34:51,125
എനിക്കറിയില്ല...

692
00:34:52,125 --> 00:34:56,916
ഗ്ലെൻഡേലിലെ ഈ ചുട്ടുപൊള്ളുന്ന വെയർഹൗസിൽ
എൻ്റെ ഡിഗ്രിയെപ്പറ്റി പറഞ്ഞുകൊണ്ട്

693
00:34:57,500 --> 00:34:58,625
നാമെന്താ ചെയ്യുന്നതെന്ന്.

694
00:34:58,625 --> 00:35:00,791
പറഞ്ഞല്ലോ. ഗ്ലെൻഡേൽ എനിക്കിഷ്ടമാണ്.

695
00:35:06,458 --> 00:35:09,000
തന്നെപ്പോലുള്ളവരെ അധികമൊന്നും
കാണാൻ കിട്ടാറില്ല.

696
00:35:10,125 --> 00:35:12,875
മിക്കവരും എന്നെ പരിചയമുള്ളതുപോലാണ്
പെരുമാറുക.

697
00:35:13,291 --> 00:35:14,500
ഹെയ്സ് കാംബെൽ.

698
00:35:15,500 --> 00:35:16,333
ഞാനല്ല അത്.

699
00:35:18,291 --> 00:35:20,208
എനിക്കറിയില്ല.
താനെന്നെ കാര്യമായെടുക്കുന്നില്ല.

700
00:35:21,541 --> 00:35:24,291
പിന്നെ നോക്കുകയാണെങ്കിൽ,
നമ്മൾ കണ്ടുമുട്ടിയതും...

701
00:35:25,041 --> 00:35:26,250
രസകരമായൊരു സാഹചര്യത്തിലാണ്.

702
00:35:26,750 --> 00:35:28,000
താൻ സ്മാർട്ടാണെന്നു തോന്നുന്നു.

703
00:35:28,000 --> 00:35:30,625
പിന്നൊരു കാര്യം,

704
00:35:31,375 --> 00:35:33,000
താൻ...

705
00:35:33,458 --> 00:35:34,666
താൻ കാണാനും കിടുലമാണ്.

706
00:35:35,750 --> 00:35:36,583
"കിടുലമോ"?

707
00:35:37,000 --> 00:35:38,083
എന്താണേലും.

708
00:35:39,666 --> 00:35:41,791
അപ്പോൾ ഞാനിവിടെ ചെയ്യുന്നത്...

709
00:35:43,375 --> 00:35:45,208
തന്നെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്.

710
00:35:46,541 --> 00:35:47,416
ശരി...

711
00:35:49,458 --> 00:35:51,250
തൻ്റെ ആത്മാർത്ഥത കൊള്ളാം.

712
00:35:57,125 --> 00:35:59,625
പേപ്പർ ബാഗ്
ഫിയോണ ആപ്പിൾ

713
00:36:08,000 --> 00:36:09,458
ശരി, എന്തു കഴിക്കും?

714
00:36:11,291 --> 00:36:14,250
നമുക്ക് ബെവർലി ഹിൽസിലെ
എൻ്റെ ഹോട്ടൽ മുറിയിൽ പോയി,

715
00:36:14,250 --> 00:36:15,666
റൂംസർവീസ് വഴി ഓർഡർ ചെയ്യാം.

716
00:36:16,750 --> 00:36:19,250
- അത്... ഒരുപാട് പോവാനില്ലേ?
- ഏയ്, അല്ല.

717
00:36:19,250 --> 00:36:21,375
ഞാനൊരു ഓപ്ഷൻ പറഞ്ഞതാ.

718
00:36:21,375 --> 00:36:23,958
- എനിക്ക് ലോസ് ഏഞ്ചലസ് വല്യ പിടിയില്ല.
- ശരി, ശരി.

719
00:36:23,958 --> 00:36:25,000
ശരി.

720
00:36:25,000 --> 00:36:26,000
എന്നാൽ...

721
00:36:27,125 --> 00:36:28,375
ഹിൽഹർസ്റ്റിലെ ഓൾ ടൈമായാലോ?

722
00:36:28,375 --> 00:36:31,500
- അത് ഹെയ്സ് കാംബെൽ അല്ലേ?
- ദൈവമേ.

723
00:36:33,083 --> 00:36:35,916
അതൊരു പ്രശസ്തമായ സ്ഥലമാണോ, അതോ...

724
00:36:37,541 --> 00:36:39,166
അത് വളരെ പ്രശസ്തമാണെന്നു തോന്നുന്നു.

725
00:36:40,458 --> 00:36:41,291
ശരി.

726
00:36:41,958 --> 00:36:42,916
സത്യം പറഞ്ഞാൽ,

727
00:36:42,916 --> 00:36:45,500
എൻ്റെ വീട്ടിൽപ്പോവാം.
ഞാൻ സാൻഡ്വിച്ച് ഉണ്ടാക്കിത്തരാം.

728
00:36:47,791 --> 00:36:48,625
കൊള്ളാം.

729
00:37:05,291 --> 00:37:06,208
ഇതാണെൻ്റെ വീട്.

730
00:37:08,375 --> 00:37:10,416
കുറച്ച് അലങ്കോലമാണ്.

731
00:37:11,166 --> 00:37:13,291
ഇസ്സി ക്യാമ്പിൽ പോവാനുള്ള
ഒരുക്കത്തിലാണ്, അതുകൊണ്ടാ.

732
00:37:13,916 --> 00:37:15,125
കൊള്ളാം.

733
00:37:15,625 --> 00:37:16,625
ഇതാണൊരു വീട്.

734
00:37:17,416 --> 00:37:18,250
നന്ദി.

735
00:37:19,208 --> 00:37:20,250
ഡാനിയേൽ ഇവിടം...

736
00:37:20,708 --> 00:37:22,916
എൻ്റെ മുൻ ഭർത്താവ് ഇവിടം വെറുത്തിരുന്നു.

737
00:37:22,916 --> 00:37:24,916
സ്റ്റാർട്ടർ ഹൗസ് എന്നാ
അയാളിതിനെ വിളിച്ചത്.

738
00:37:26,000 --> 00:37:28,250
ഞാൻ പക്ഷേ ഇതിനെ എന്നും
ഒരു വീടായേ കണ്ടിട്ടുള്ളൂ.

739
00:37:33,041 --> 00:37:35,000
- അയ്യോ, നാശം!
- എന്താ? പ്രശ്നമെന്തെങ്കിലും?

740
00:37:35,333 --> 00:37:36,166
എന്താ?

741
00:37:36,541 --> 00:37:38,208
അല്ല, പ്രശ്നമൊന്നുമില്ല. ഏതാണ്ട്.

742
00:37:38,583 --> 00:37:39,458
അത്...

743
00:37:40,958 --> 00:37:42,125
എക്സ്പയറി ഡേറ്റ് കഴിഞ്ഞതാണോ?

744
00:37:42,125 --> 00:37:45,125
ഈ ഡേറ്റ് ഒക്കെ ഒരു ഏകദേശ കണക്കായേ
ഞാൻ നോക്കാറുള്ളൂ.

745
00:37:45,125 --> 00:37:47,958
അല്ല, അത്...
എൻ്റെ ഫ്രിഡ്ജ് പിന്നേം കേടായിരിക്കാണ്.

746
00:37:47,958 --> 00:37:49,208
അതുകൊണ്ട്, ഞാൻ...

747
00:37:49,208 --> 00:37:52,291
ഇത് കേടുവന്നിട്ട് എത്രയായി എന്നുനോക്കിയതാ,
തനിക്ക് പോണമെങ്കിൽ...

748
00:37:52,291 --> 00:37:53,750
- ഞാൻ...
- നിൽക്ക്. അതിങ്ങു താ.

749
00:37:53,750 --> 00:37:55,250
- ഞാൻ സ്വാദു നോക്കട്ടെ.
- എന്ത്?

750
00:37:55,708 --> 00:37:58,583
ഏയ്, ഇതിനി ഒരാഴ്ച കൂടി
കുഴപ്പമില്ലാതെ ഇരിക്കും.

751
00:37:58,583 --> 00:37:59,750
ദൈവമേ!

752
00:38:01,875 --> 00:38:04,083
- ഒരിക്കലുമില്ല.
- എന്തിനാ അങ്ങനെ ചെയ്തത്?

753
00:38:04,083 --> 00:38:06,291
- അല്ല, അത് തൻ്റെയല്ലേ.
- എനിക്ക് ഉറപ്പുവരുത്തണമായിരുന്നു.

754
00:38:06,291 --> 00:38:07,666
ഓ, ശരി. നന്ദി.

755
00:38:09,416 --> 00:38:10,750
- എന്നെ ജോലിയേൽപ്പിക്ക്.
- എന്ത്?

756
00:38:10,750 --> 00:38:14,250
ഇല്ല, ഞാൻ തന്നെ എൻ്റെ ഫ്രിഡ്ജിലെ ഓരോന്നും
എടുത്ത് മണത്തുനോക്കാൻ സമ്മതിക്കില്ല.

757
00:38:14,250 --> 00:38:16,416
സ്ത്രീയേ, സമയം പോവുന്നു. വേഗം പണി താ.

758
00:38:16,416 --> 00:38:17,833
- എനിക്കുള്ള ആദരമാകും അത്.
- ശരി.

759
00:38:17,833 --> 00:38:21,041
ശരി, ശരി. ഗ്യാരേജിൽനിന്ന് കൂളർ എടുത്ത്
അതിൽ ഐസ് നിറയ്ക്കാം,

760
00:38:21,041 --> 00:38:23,500
കഴിക്കാവുന്നതും, ചീഞ്ഞുപോയതും എന്നു
ഭക്ഷണത്തെ തരംതിരിക്കാം.

761
00:38:23,500 --> 00:38:24,541
ശരി, മനസ്സിലായി.

762
00:38:26,416 --> 00:38:28,875
ആ സാൻഡ്വിച്ചുകൾ. അവ ഇനിയും കിട്ടുമോ...

763
00:38:30,250 --> 00:38:31,875
- പിന്നെ?
- ഞാൻ കൂളർ കൊണ്ടുവരട്ടെ.

764
00:38:33,416 --> 00:38:34,250
ശരി.

765
00:38:35,833 --> 00:38:36,833
- തക്കാളി.
- അതെ.

766
00:38:37,583 --> 00:38:38,416
നന്ദി.

767
00:38:42,583 --> 00:38:43,416
ശരി.

768
00:38:48,500 --> 00:38:49,583
തൻ്റെ മോൾ, താനുമായി...

769
00:38:50,416 --> 00:38:51,291
അടുപ്പത്തിലാണോ?

770
00:38:52,750 --> 00:38:53,583
അതെ.

771
00:38:56,458 --> 00:38:57,291
അതായത്,

772
00:38:58,666 --> 00:39:00,625
അവളെൻ്റെ മോളാണ്, ഞാനവളുടെ അമ്മയും,

773
00:39:00,625 --> 00:39:03,333
അതുകൊണ്ട് ചിലപ്പോൾ
ഉടക്കൊക്കെ ഉണ്ടാവും, എന്നാലും...

774
00:39:04,708 --> 00:39:07,125
എന്നാലുമതെ. എനിക്ക് ഏറ്റവുമിഷ്ടം അവളെയാണ്.

775
00:39:09,375 --> 00:39:10,250
തനിക്കോ?

776
00:39:11,250 --> 00:39:13,333
താനും തൻ്റെ അച്ഛനമ്മമാരും,
നിങ്ങൾ അടുപ്പത്തിലാണോ?

777
00:39:14,125 --> 00:39:14,958
സത്യം പറഞ്ഞാൽ അല്ല.

778
00:39:16,125 --> 00:39:17,958
അതായത്, എൻ്റെ കുട്ടിക്കാലത്തുതന്നെ
അവർ പിരിഞ്ഞു.

779
00:39:18,583 --> 00:39:21,666
അമ്മ വീണ്ടും കല്യാണം കഴിച്ചത്...

780
00:39:21,666 --> 00:39:23,708
സ്കൻതോർപ്പിൽ നിന്നുള്ള ഡാരനെയാണ്.

781
00:39:23,708 --> 00:39:26,041
"നല്ല ഷോ, ഹെയ്സ്. നല്ലത്."

782
00:39:26,041 --> 00:39:27,041
താൻ അയാളുടെ ഫാനല്ലേ?

783
00:39:27,041 --> 00:39:28,958
കുഴപ്പമില്ല. കുറച്ച് ചൊറിയാണെന്നേയുള്ളൂ.

784
00:39:28,958 --> 00:39:31,541
പിന്നെ അയാൾ സ്കൻതോർപ്പിൽനിന്നാണ്,
അവിടം കുറച്ചലമ്പാണ്.

785
00:39:33,541 --> 00:39:34,916
അയാൾ...

786
00:39:34,916 --> 00:39:37,125
- അയാൾ അങ്ങനെ മോശമൊന്നുമല്ല.
- തൻ്റെ അച്ഛനോ?

787
00:39:37,125 --> 00:39:38,875
അച്ഛന് കഴിഞ്ഞ കുറച്ചു വർഷമായി

788
00:39:38,875 --> 00:39:41,208
ഞാനുമായി ബന്ധം സൂക്ഷിക്കണമായിരുന്നു,
അത് തമാശയാണ്,

789
00:39:41,208 --> 00:39:43,875
എന്തെന്നാൽ എൻ്റെ വളർച്ചയിൽ
അച്ഛൻ കൂടെയില്ലായിരുന്നു.

790
00:39:43,875 --> 00:39:45,666
ഇപ്പോൾ പുള്ളിയ്ക്ക്...

791
00:39:46,208 --> 00:39:47,375
എൻ്റെ ചങ്ക് ആവണം.

792
00:39:48,000 --> 00:39:48,833
അതെ.

793
00:39:49,875 --> 00:39:50,708
എനിക്കറിയില്ല.

794
00:39:51,333 --> 00:39:53,250
എനിക്ക് അച്ഛനുമായി
അടുക്കണമെന്നുണ്ട്, പക്ഷേ...

795
00:39:56,083 --> 00:39:58,000
ആളുകളെ വിശ്വസിക്കാൻ പാടാണ്, അല്ലേ?

796
00:40:00,041 --> 00:40:00,875
അതെ.

797
00:40:06,916 --> 00:40:08,041
ഇത് വളരെ നല്ലതാണ്.

798
00:40:08,833 --> 00:40:09,666
നന്ദി.

799
00:40:10,375 --> 00:40:11,416
ഈ ഡാനിയേൽ...

800
00:40:11,416 --> 00:40:13,083
മുൻ ഭർത്താവ്. എന്താ ഉണ്ടായത്?

801
00:40:13,083 --> 00:40:14,458
ശരിക്കും?

802
00:40:15,083 --> 00:40:18,000
എന്തേലും ചെറിയ ചോദ്യത്തിൽ തുടങ്ങി
അങ്ങോട്ടു പോവുന്നതല്ലേ ശരി?

803
00:40:18,000 --> 00:40:21,000
- ഏതാ ഇഷ്ടപ്പെട്ട നിറം?
- ഏതാ ഇഷ്ടപ്പെട്ട നിറം?

804
00:40:21,708 --> 00:40:24,041
അത് ശരിക്കും ഒരു വ്യക്തിപരമായ ചോദ്യമാണ്.

805
00:40:26,000 --> 00:40:26,916
കാര്യമെന്തെന്നാൽ...

806
00:40:30,125 --> 00:40:31,625
ഞാൻ എൽഎയിലേക്ക് മാറിയ സമയം.

807
00:40:33,291 --> 00:40:36,000
എനിക്ക് ന്യൂയോർക്ക് ഡൗൺ ടൗണിലെ
കലാകൂട്ടായ്മയിൽ ചേരണമെന്നായിരുന്നു.

808
00:40:36,000 --> 00:40:39,750
പക്ഷേ എൽഎ ഡൗൺ ടൗണിലെ
കലാകൂട്ടായ്മയിലേ ചേരാൻ കഴിഞ്ഞുള്ളു.

809
00:40:40,458 --> 00:40:43,458
എക്കോ പാർക്കിലെ ഒരു പാർട്ടിയിൽ വച്ചാണ്
ഞാൻ ഡാനിയേലിനെ കണ്ടത്.

810
00:40:43,458 --> 00:40:44,541
ഇപ്പോഴേ ഞാനയാളെ വെറുത്തു.

811
00:40:45,083 --> 00:40:47,375
- നേരം വൈകുന്നു. നമ്മൾ...
- സോളീൻ.

812
00:40:48,666 --> 00:40:50,375
- ഹെയ്സ്?
- നമ്മൾ സംസാരിക്കുകയല്ലേ.

813
00:40:50,958 --> 00:40:54,708
വിശ്വാസപ്രശ്നങ്ങളുള്ള രണ്ടുപേരാണ് നാം,
നമ്മൾ തുറന്നുസംസാരിക്കേണ്ടതുണ്ട്.

814
00:40:54,708 --> 00:40:56,458
കൂടിപ്പോയാൽ എന്തുതന്നെ സംഭവിക്കും?

815
00:40:56,875 --> 00:40:59,291
തുറന്നുസംസാരിക്കുന്നതിലൂടെ കൂടിപ്പോയാൽ

816
00:40:59,291 --> 00:41:00,958
എന്തു സംഭവിക്കും എന്നറിയണോ?

817
00:41:00,958 --> 00:41:01,875
പ്ലീസ്, പറയൂ.

818
00:41:03,833 --> 00:41:04,666
ശരി.

819
00:41:05,625 --> 00:41:06,625
പറയാം.

820
00:41:08,625 --> 00:41:11,375
ഡാനിയേൽ, അയാൾ ബുദ്ധിമാനായിരുന്നു,

821
00:41:11,375 --> 00:41:14,166
എല്ലാവരായും നന്നായി ഇടപെടുന്നയാൾ,
ലക്ഷ്യബോധമുള്ളയാൾ.

822
00:41:17,833 --> 00:41:19,375
ഞങ്ങൾ പരസ്പരം ഏറെ ഇഷ്ടപ്പെട്ടിരുന്നു.

823
00:41:19,750 --> 00:41:21,250
അങ്ങനെ ഞങ്ങൾ ഒന്നിച്ചു,

824
00:41:21,875 --> 00:41:24,458
പ്രണയത്തിലായി, കല്യാണം കഴിച്ചു,
ഞാൻ ഗർഭിണിയായി,

825
00:41:25,791 --> 00:41:27,166
ഇപ്പറഞ്ഞ ഓർഡറിൽത്തന്നെ അല്ല കേട്ടോ.

826
00:41:27,916 --> 00:41:29,750
അങ്ങനെ ഞങ്ങൾക്ക്...

827
00:41:30,666 --> 00:41:33,041
വളരെ ചെറുപ്പത്തിൽത്തന്നെ
ഒരു കുട്ടിയുണ്ടായി.

828
00:41:33,041 --> 00:41:35,291
ഞങ്ങൾ ആവോളം പരിശ്രമിച്ചു.

829
00:41:35,708 --> 00:41:37,375
അയാൾ ജോലിയിൽ ഒന്നാമനായിരുന്നു.

830
00:41:37,958 --> 00:41:40,583
ഒടുക്കം ഗ്യാലറി തുറക്കാൻ പറ്റി,
ഇസ്സി സ്കൂളിൽ ചേർന്നു.

831
00:41:41,500 --> 00:41:43,291
പക്ഷേ... എന്തോ...

832
00:41:44,583 --> 00:41:45,416
ഒരകലമുണ്ടായിരുന്നു.

833
00:41:45,416 --> 00:41:47,000
ഞങ്ങൾക്കിടയിൽ അകൽച്ച ഉണ്ടായി.

834
00:41:49,125 --> 00:41:51,375
ഞാൻ കരുതി, ഇതൊക്കെ സാധാരണ കാര്യമാണെന്ന്.

835
00:41:52,291 --> 00:41:53,250
അത് സാധാരണ കാര്യമാണ്.

836
00:41:53,916 --> 00:41:54,750
അറിയാമല്ലോ...

837
00:41:54,750 --> 00:41:56,958
മുത്തശ്ശിക്കഥയല്ല നിൻ്റെ ജീവിതം.
പക്വത കാണിക്ക്.

838
00:41:58,166 --> 00:41:59,166
അങ്ങനെ, ഒരു രാത്രി,

839
00:41:59,166 --> 00:42:01,875
ഏതാണ്ട് മൂന്നുവർഷം മുൻപ്...

840
00:42:03,958 --> 00:42:07,958
ഞങ്ങൾ പുള്ളിയുടെ ജോലിസ്ഥലത്തെ
കൂട്ടുകാരുടെ കൂടെ ഡിന്നറിലായിരുന്നു...

841
00:42:07,958 --> 00:42:11,000
ഞാനൊരു മണ്ടൻ ഗോസ്സിപ്പ്
പിന്നേം പിന്നേം പറഞ്ഞോണ്ടിരുന്നു...

842
00:42:12,416 --> 00:42:15,000
ഞങ്ങൾക്ക് അറിയുന്ന ഒരാൾ

843
00:42:15,750 --> 00:42:18,166
അയാളുടെ പങ്കാളിയെ ചതിച്ചതിനെപ്പറ്റി.

844
00:42:19,750 --> 00:42:21,375
പക്ഷേ എല്ലാവരും നിശബ്ദരായിരുന്നു.

845
00:42:23,500 --> 00:42:25,958
എല്ലാവരും നമ്മെപ്പറ്റി സംസാരിക്കുന്നതിനിടെ

846
00:42:25,958 --> 00:42:28,583
നമ്മൾ അവിടേക്ക് കടന്നുചെല്ലുമ്പോൾ
ഉള്ളൊരു അവസ്ഥയില്ലേ?

847
00:42:29,666 --> 00:42:32,208
അപ്പോൾ ഞാൻ ഡാനിയേലിനെ നോക്കി,

848
00:42:33,166 --> 00:42:34,458
അവൻ മുഖം തിരിച്ചു.

849
00:42:37,083 --> 00:42:38,250
എൻ്റെ നേരെ നോക്കിയില്ല.

850
00:42:38,250 --> 00:42:41,250
ഞങ്ങൾ വീട്ടിലെത്തി, മോളെ നോക്കാൻ
ഏൽപ്പിച്ച ആയയ്ക്ക് കൂലി കൊടുത്തു,

851
00:42:41,958 --> 00:42:44,250
ഞാൻ ഡാനിയലിനോട് ഇക്കാര്യം ചോദിച്ചു.

852
00:42:47,333 --> 00:42:48,875
അവളുടെ പേര് ഈവ എന്നാണെന്ന് അവൻ പറഞ്ഞു.

853
00:42:52,791 --> 00:42:53,791
അവൾ അവൻ്റെ ഓഫീസിലെ...

854
00:42:55,291 --> 00:42:57,083
ചെറുപ്പക്കാരിയായൊരു വക്കീൽ ആയിരുന്നു.

855
00:43:00,833 --> 00:43:04,916
എനിക്കേറ്റവും ദേഷ്യം ഇതു കേട്ടിട്ടും
ഞാൻ നല്ല രീതിയിൽ പെരുമാറി എന്നതാണ്.

856
00:43:06,625 --> 00:43:07,916
ഞാനത് മറക്കാമെന്നു പറഞ്ഞു.

857
00:43:08,916 --> 00:43:10,375
ഞാനതു പറഞ്ഞത്...

858
00:43:11,458 --> 00:43:14,541
ഞങ്ങൾക്കും, ഞങ്ങളുടെ കുടുംബത്തിൻ്റെ
നന്മയ്ക്കു വേണ്ടിയാണ്,

859
00:43:14,541 --> 00:43:17,333
അതായത്, ആളുകൾ തെറ്റുകൾ ചെയ്യുമല്ലോ.
ഞാനത് മറക്കാം.

860
00:43:19,750 --> 00:43:20,750
ഞാനത് പൊറുക്കാം.

861
00:43:23,791 --> 00:43:24,791
അപ്പോൾ അവൻ പറഞ്ഞു...

862
00:43:27,500 --> 00:43:28,958
അവനതിൽനിന്നു പിന്മാറാൻ വയ്യെന്ന്.

863
00:43:31,708 --> 00:43:32,583
പ്രണയത്തിലാണെന്ന്.

864
00:43:37,916 --> 00:43:39,375
എന്നിട്ട്, അവൻ ഒന്നും പറയാതെ...

865
00:43:43,083 --> 00:43:44,041
ഇറങ്ങിപ്പോയി.

866
00:43:47,375 --> 00:43:48,666
അപ്പോൾ...

867
00:43:48,666 --> 00:43:51,041
തുറന്നു സംസാരിച്ചതിൻ്റെ പേരിൽ

868
00:43:51,041 --> 00:43:53,083
എനിക്കുണ്ടായ ഏറ്റവും മോശം അനുഭവമാണത്.

869
00:43:54,875 --> 00:43:56,166
ഉം...

870
00:43:57,833 --> 00:43:58,708
നാമിപ്പോഴും ഇവിടുണ്ട്.

871
00:44:02,708 --> 00:44:04,208
നല്ല കിടിലൻ...

872
00:44:04,708 --> 00:44:06,333
സാൻഡ്വിച്ചും കഴിച്ച്.

873
00:44:06,875 --> 00:44:08,458
ഇവ അടിപൊളി ആണ്, അല്ലേ?

874
00:44:09,083 --> 00:44:10,666
പിന്നെ നാമെല്ലാവരും ഡാനിയേലല്ലല്ലോ.

875
00:44:13,541 --> 00:44:16,291
ഞാനത് പരിഗണനയിൽ എടുക്കാം, ഹെയ്സ് കാംബെൽ.

876
00:44:16,291 --> 00:44:18,500
ഓ, പ്ലീസ്. അങ്ങനെ
മുഴുവൻ പേരും വിളിക്കല്ലേ.

877
00:44:19,333 --> 00:44:20,625
അങ്ങനെ ഇഷ്ടമല്ലേ?

878
00:44:23,000 --> 00:44:24,958
അത് മുഴുവൻ കഥയും പറയുന്നില്ല.

879
00:44:26,708 --> 00:44:27,750
ആണല്ലേ.

880
00:44:38,750 --> 00:44:39,958
ഞാൻ... ഇപ്പൊ വരാം.

881
00:44:47,250 --> 00:44:48,083
ഹലോ?

882
00:44:49,041 --> 00:44:49,875
ഹായ്, ഇസ്സി.

883
00:44:51,125 --> 00:44:52,750
ഹേയ്, വേണ്ട.

884
00:44:56,125 --> 00:44:57,708
വേണ്ട, വേണ്ട. അതങ്ങനെ...

885
00:44:59,166 --> 00:45:00,875
നീ ക്യാമ്പിനുവേണ്ടി പാക്ക് ചെയ്യണം.

886
00:45:03,375 --> 00:45:04,208
അതെ.

887
00:45:09,625 --> 00:45:11,916
അറിയാം. ഇല്ല,
ഞാൻ നിൻ്റെ മുറിയിലേക്ക് പോയിട്ടില്ല.

888
00:45:14,416 --> 00:45:17,041
ഞാൻ നിൻ്റെ ആഗ്രഹത്തെ മാനിക്കുന്നു,
നിൻ്റെ മുറിയിലേക്ക് പോവുന്നില്ല.

889
00:45:17,041 --> 00:45:18,916
വീടു മുഴുവൻ നിൻ്റെ സാധനങ്ങളാണ്.

890
00:45:55,625 --> 00:45:56,458
എന്തേ നിർത്തിയത്?

891
00:45:58,000 --> 00:45:59,000
ഒന്നുമില്ല.

892
00:46:00,333 --> 00:46:01,375
അതേതാ ആ പാട്ട്?

893
00:46:02,833 --> 00:46:04,666
അതങ്ങനെ കാര്യമായി ഒന്നുമല്ല.

894
00:46:06,333 --> 00:46:07,166
എനിക്കത് ഇഷ്ടമായി.

895
00:46:08,666 --> 00:46:09,666
ആണോ?

896
00:46:10,708 --> 00:46:11,541
അതെ.

897
00:47:10,083 --> 00:47:11,250
ഞാൻ തന്നെക്കാളേറെ മൂത്തതാ.

898
00:47:11,250 --> 00:47:12,166
ഏയ്, അല്ല.

899
00:47:18,625 --> 00:47:19,458
ശരി.

900
00:47:22,625 --> 00:47:24,000
തൻ്റെ അമ്മയുടെ പ്രായമാണെനിക്ക്.

901
00:47:24,000 --> 00:47:26,250
- അല്ല. താൻ എൻ്റെ അമ്മയല്ല.
- പക്ഷേ അതേ പ്രായമാണ്.

902
00:47:32,166 --> 00:47:33,000
അല്ല.

903
00:47:34,166 --> 00:47:36,125
തന്നെ തിരിച്ചു ഹോട്ടലിലേക്ക് ആക്കണോ?

904
00:47:40,708 --> 00:47:42,458
ഏയ്, വേണ്ട. ഡെസ്മണ്ട് പുറത്തുണ്ട്.

905
00:47:51,000 --> 00:47:52,416
അപ്പോൾ, ഇനി എന്നാ തന്നെ കാണുക?

906
00:47:53,125 --> 00:47:53,958
ഹെയ്സ്.

907
00:47:54,541 --> 00:47:55,375
സോളീൻ.

908
00:47:57,000 --> 00:47:57,833
എനിക്കിത് പറ്റില്ല.

909
00:47:58,333 --> 00:48:00,000
- എന്തുകൊണ്ട്?
- എന്തെന്നാൽ താൻ താനാണ്,

910
00:48:00,000 --> 00:48:02,833
ഞാൻ ഞാനും. നമ്മൾ തമ്മിൽ ചേരില്ല.

911
00:48:04,333 --> 00:48:05,333
നോക്കാം.

912
00:48:15,083 --> 00:48:16,916
സാൻഡ്വിച്ച് ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ട്.

913
00:48:18,625 --> 00:48:19,458
ഗംഭീരം.

914
00:48:41,541 --> 00:48:42,958
നാശം, എന്ത്...

915
00:48:45,750 --> 00:48:47,291
- ഹായ്, ഹേയ്!
- ഹേയ്!

916
00:48:47,291 --> 00:48:49,458
- അറിയാം. ഞാൻ പാക്ക് ചെയ്യുകയാണ്.
- നല്ലത്.

917
00:48:49,458 --> 00:48:50,416
ശരി.

918
00:48:52,833 --> 00:48:53,666
എന്തുണ്ട്?

919
00:48:54,458 --> 00:48:55,458
കുഴപ്പമൊന്നുമില്ലല്ലോ?

920
00:48:55,708 --> 00:48:56,541
കുഴപ്പമില്ല.

921
00:48:58,000 --> 00:48:59,208
ദൈവമേ. കിറുങ്ങിയിരിപ്പാണോ?

922
00:48:59,625 --> 00:49:00,458
അല്ല.

923
00:49:00,458 --> 00:49:02,250
- ട്രേസി വീണ്ടും ഗമ്മി തന്നോ?
- ഇല്ല.

924
00:49:03,458 --> 00:49:04,291
ഞാൻ ഓക്കെയാണ്.

925
00:49:04,875 --> 00:49:06,250
ശരി. ഞാൻ പാക്കിങ്ങാണ്.

926
00:49:06,250 --> 00:49:07,625
അതുകൊണ്ട് അകത്തേക്കു വരല്ലേ.

927
00:49:31,750 --> 00:49:33,750
പേ യുവർ വേ ഇൻ പെയിൻ
സെൻ്റ് വിൻസൻ്റ്

928
00:49:40,250 --> 00:49:42,583
നീ വില കൊടുക്കണം

929
00:49:43,375 --> 00:49:45,208
അകത്തേക്കു കടക്കാനുള്ള മാർഗത്തിന്

930
00:49:45,833 --> 00:49:46,750
വേദന

931
00:49:47,958 --> 00:49:49,416
നീ

932
00:49:49,416 --> 00:49:50,541
പ്രാർത്ഥിക്കണം

933
00:49:51,083 --> 00:49:52,833
അകത്തേക്കു കടക്കാനുള്ള മാർഗത്തിന്

934
00:49:53,375 --> 00:49:54,708
നാണക്കേട്

935
00:49:55,333 --> 00:49:58,125
...ഒരു പ്രായമായ ക്യാമ്പറും ജെസിയും
തമ്മിലുള്ള പോലെ,

936
00:49:58,125 --> 00:50:01,333
ജെസി എന്ന നിലയിൽ വിവിധ
ഡിവിഷനിലുള്ളവരുടെ കൂടെ കറങ്ങാൻ പറ്റും...

937
00:50:01,333 --> 00:50:02,458
- ഇസ്സി!
- എന്ത്?

938
00:50:02,458 --> 00:50:03,375
ഹായ്!

939
00:50:03,916 --> 00:50:04,958
ദൈവമേ.

940
00:50:05,208 --> 00:50:06,125
ഹേയ്!

941
00:50:07,000 --> 00:50:09,166
- ദൈവമേ.
- ഹായ്, എന്തു പറയുന്നു?

942
00:50:09,166 --> 00:50:11,916
- ഇവിടെ എത്തിയതിൽ വളരെ സന്തോഷം.
- ശരി പിള്ളേരേ. വാ പോവാം.

943
00:50:11,916 --> 00:50:13,125
- ശരി.
- നമുക്ക് സംസാരിക്കാം.

944
00:50:13,125 --> 00:50:14,250
കുറച്ചു കഴിഞ്ഞു കാണാം.

945
00:50:14,250 --> 00:50:16,916
- ഹേയ്, ഇസ്സ്. എനിക്ക് നിൻ്റെ ആവശ്യമുണ്ട്.
- ഞാനിപ്പൊ വരാം.

946
00:50:16,916 --> 00:50:18,500
- എനിക്ക് പോണം.
- അറിയാം, അറിയാം.

947
00:50:18,500 --> 00:50:20,041
ശരി പാറ്റയെ അകറ്റാനുള്ള സ്പ്രേ ഇല്ലേ?

948
00:50:20,041 --> 00:50:21,666
- ഉവ്വ്. ഉവ്വ് അമ്മേ.
- ആൻ്റിഹിസ്റ്റാമൈൻസ്?

949
00:50:21,666 --> 00:50:22,583
എല്ലാം ഉണ്ട്.

950
00:50:22,583 --> 00:50:23,500
- ഓക്കേ?
- ഓക്കേ.

951
00:50:23,500 --> 00:50:25,416
- ശരി, ഞായറാഴ്ച കാണാം.
- ശരി.

952
00:50:25,416 --> 00:50:26,666
- ബൈ. ബൈ.
- ഐ ലവ് യു.

953
00:50:26,666 --> 00:50:27,875
വേനൽ ആസ്വദിക്ക്.

954
00:50:27,875 --> 00:50:29,458
- ശരി.
- ലവ് യു. ബൈ!

955
00:50:29,791 --> 00:50:31,833
ദൈവമേ, നന്ദി. സോറി.

956
00:50:31,833 --> 00:50:33,083
- അല്ലല്ല.
- നമുക്ക് പോണം.

957
00:50:33,083 --> 00:50:35,166
- എങ്ങനെയുണ്ട്?
- കൊള്ളാം.

958
00:50:40,416 --> 00:50:43,375
മനോഹരമായ പാർട്ടിയ്ക്ക് നന്ദി -
താൻ അടിപൊളിയാണ്!

959
00:50:43,541 --> 00:50:45,375
{\an8}ഡേറ്റ്സ് വല്ലതും വരാനുണ്ടോ?

960
00:50:57,583 --> 00:50:59,750
എനിക്കാ ചുംബനം മറക്കാനാവുന്നില്ല

961
00:50:59,750 --> 00:51:02,416
എനിക്കിനിയും തന്നെ കാണണം

962
00:51:09,041 --> 00:51:11,041
ആരാ ഇത്?

963
00:51:15,541 --> 00:51:16,666
ഹോ! ക്രൂരം!

964
00:51:16,666 --> 00:51:19,541
{\an8}ഇൻവോയ്സിൽനിന്നാണ് നമ്പർ കിട്ടിയത്
കുഴപ്പമില്ലല്ലോ അല്ലേ

965
00:51:27,500 --> 00:51:30,041
{\an8}വാങ്ങിയ സാധനങ്ങൾ എത്തിയോ?

966
00:51:32,791 --> 00:51:35,500
ഞാൻ വീടെത്തിയിട്ടില്ല
അവ കിടിലനാണെന്നു കേട്ടു

967
00:51:35,500 --> 00:51:37,458
{\an8}എന്തായാലും... ആ ചുംബനത്തിൻ്റെ കാര്യം

968
00:51:48,041 --> 00:51:50,083
{\an8}താൻ മെസ്സേജ് വായിക്കുന്നുണ്ടെന്ന്
എനിക്കറിയാം

969
00:51:56,291 --> 00:51:59,833
{\an8}എനിക്ക് കിടക്കണം. നേരം വൈകി.

970
00:51:59,833 --> 00:52:03,375
{\an8}ഞാൻ ഈ വീക്കെൻഡ് ന്യൂയോർക്കിൽ
എസെക്സ് ഹോട്ടലിൽ ഉണ്ടാവും

971
00:52:03,375 --> 00:52:05,041
{\an8}എൻ്റെ അടുത്തേക്കു വാ

972
00:52:10,333 --> 00:52:12,750
ഞാനെൻ്റെയുള്ളിലെ ചെകുത്താന്
അത് വിട്ടുകൊടുക്കുന്നു

973
00:52:12,750 --> 00:52:15,250
അപ്പോൾ
ഞാനൊന്നും കാര്യമാക്കാതിരിക്കുന്നു

974
00:52:16,958 --> 00:52:19,875
ഞാനെൻ്റെ കാഴ്ചപ്പാട്
വിട്ടുകൊടുത്തിരിക്കുന്നു

975
00:52:19,875 --> 00:52:22,666
ഞാനൊന്നും കാര്യമാക്കാതിരിക്കുമ്പോൾ

976
00:52:24,125 --> 00:52:26,958
അവളെ വിശ്വസിപ്പിച്ചാൽ
അവളെന്നെ തിരിച്ചെടുക്കും

977
00:52:26,958 --> 00:52:29,666
{\an8}അപ്പോൾ എനിക്കൊടുവിൽ
തിരികെയെത്താം

978
00:52:31,375 --> 00:52:33,958
{\an8}എനിക്ക് ആവർത്തിക്കേണ്ടാത്ത സ്റ്റെപ്പുകൾ
നീ ചെയ്യുന്നു

979
00:52:33,958 --> 00:52:37,208
{\an8}എന്തെന്നാൽ
ഞാനൊന്നും കാര്യമാക്കാതിരിക്കുന്നു

980
00:52:37,208 --> 00:52:38,708
{\an8}ഓഗസ്റ്റ് മൂൺ - ഗാർഡ് ഡൌൺ
- സബ്സ്ക്രൈബ്

981
00:52:57,041 --> 00:52:59,958
നാം 32,000 അടി ഉയരത്തിൽ എത്തിയിരിക്കുകയാണ്

982
00:53:00,500 --> 00:53:03,291
ലാ ഗാർഡിയ വരേയ്ക്കും സുഗമമായൊരു
യാത്രയാണ് പ്രതീക്ഷിക്കുന്നത്.

983
00:54:02,500 --> 00:54:04,666
ഹായ്.

984
00:54:13,125 --> 00:54:14,166
എങ്ങനെയുണ്ടായിരുന്നു യാത്ര?

985
00:54:14,916 --> 00:54:15,958
കുഴപ്പമില്ല.

986
00:54:15,958 --> 00:54:17,000
നല്ലത്.

987
00:54:18,541 --> 00:54:20,083
പ്രത്യേകിച്ച് ഒന്നുമുണ്ടായില്ല.

988
00:54:21,583 --> 00:54:22,666
പുതിയ ഡ്രസ്സ് ആണോ?

989
00:54:24,916 --> 00:54:25,791
അല്ല.

990
00:54:29,583 --> 00:54:30,708
എങ്ങനെ ഉണ്ടായിരുന്നു ഷോ?

991
00:54:31,125 --> 00:54:32,125
നന്നായി.

992
00:54:33,041 --> 00:54:34,041
നല്ലത്.

993
00:54:35,083 --> 00:54:36,083
പ്രത്യേകിച്ച് ഒന്നുമില്ല.

994
00:54:36,750 --> 00:54:38,416
തൻ്റെ വാച്ച് കൊണ്ടുവന്നിട്ടുണ്ട്.

995
00:54:43,166 --> 00:54:45,083
അത് തൻ്റെ കയ്യിലാ കൂടുതൽ ഭംഗി.

996
00:56:12,458 --> 00:56:15,666
ശരി. കുറേ ബക്കിളുകളുണ്ടല്ലോ.

997
00:56:15,666 --> 00:56:16,916
പക്ഷേ ഇത് നല്ല രസമുണ്ട്.

998
00:56:16,916 --> 00:56:18,041
അതെ, ശരിയാണ്.

999
00:57:02,666 --> 00:57:03,833
ചിക്കൻ ഫിംഗേഴ്സ് കിട്ടുമോ?

1000
00:57:04,958 --> 00:57:05,875
ശരി.

1001
00:57:06,208 --> 00:57:07,166
തനിക്കെന്താ വേണ്ടത്?

1002
00:57:08,333 --> 00:57:09,375
ഒരു ബിഎൽടി.

1003
00:57:09,625 --> 00:57:10,541
ബിഎൽടി?

1004
00:57:11,666 --> 00:57:12,500
ഫ്രൈസ്?

1005
00:57:13,666 --> 00:57:15,291
- ആവാം.
- ശരി. ഫ്രൈസ് ആവാം.

1006
00:57:17,125 --> 00:57:18,250
ഒരു പ്ലേറ്റ് കുക്കിയും.

1007
00:57:19,833 --> 00:57:20,833
ഒരു പ്ലേറ്റ് കുക്കിയും.

1008
00:57:21,875 --> 00:57:26,083
വാങ് ചുങ് "ഡാൻസ് ഹാൾ ഡേയ്സ്"
പോയിൻ്റ്സ് ഓൺ ദി കർവ്

1009
00:57:32,375 --> 00:57:33,875
ഇതാ നിങ്ങളുടെ ചിക്കൻ ഫിംഗറുകൾ.

1010
00:57:36,291 --> 00:57:38,875
നിൻ്റെ മുത്തിനെ കയ്യിലെടുക്ക്

1011
00:57:40,875 --> 00:57:43,333
{\an8}അവളെ കൈകളാൽ ഉയർത്ത്

1012
00:57:45,375 --> 00:57:47,750
നിൻ്റെ മുത്തിനെ കണങ്കാലിലെടുക്ക്

1013
00:57:50,291 --> 00:57:52,708
അടുത്തതായി എന്തു തോന്നുന്നോ, ചെയ്യ്

1014
00:57:54,416 --> 00:57:57,958
നാമാകെ ലയിച്ചുപോയിരുന്നു

1015
00:57:59,083 --> 00:58:02,625
നമ്മുടെ ഡാൻസ് ഹാൾ ദിനങ്ങളിൽ

1016
00:58:03,750 --> 00:58:07,250
നമ്മൾ ആവേശത്തിലാറാടിയിരുന്നു

1017
00:58:08,750 --> 00:58:13,125
ഞാനും, നീയും, നമുക്ക് അറിയാവുന്നവരൊക്കെയും

1018
00:58:13,250 --> 00:58:17,958
വിശ്വസിച്ചിരുന്നു
സത്യമെന്തോ, അത് പങ്കുവയ്ക്കാൻ

1019
00:58:17,958 --> 00:58:19,000
ഞാൻ പറഞ്ഞു

1020
00:58:21,708 --> 00:58:23,375
ഡാൻസ് ഹാൾ ദിനങ്ങളിലെ പ്രണയം

1021
00:58:27,625 --> 00:58:29,916
നിൻ്റെ മുത്തിനെ കണങ്കൈയിലെടുക്ക്

1022
00:58:32,375 --> 00:58:34,791
അവളുടെ വായിലൊരു അമൂല്യരത്നം

1023
00:58:37,041 --> 00:58:39,500
അവളുടെ കണ്ണുകളിൽ രണ്ടു നീല പുഷ്യരാഗം

1024
00:58:41,708 --> 00:58:44,458
നിനക്കവളെ വേണം,
അവൾക്കു നിന്നെയും

1025
00:58:46,458 --> 00:58:50,791
നിനക്കവളെ വേണം,
അവൾക്കു നിന്നെയും

1026
00:58:57,416 --> 00:59:00,583
എൻ്റെ വീട്ടിൽ പിയാനോയിൽ വായിച്ച
അതേ പാട്ടാണോ ഇത്?

1027
00:59:02,500 --> 00:59:04,625
എനിക്കാ പാട്ടിഷ്ടമാണ്. നല്ല പാട്ടാ.

1028
00:59:04,916 --> 00:59:06,500
- ആണോ?
- അതെ.

1029
00:59:08,791 --> 00:59:10,291
പണ്ടുതൊട്ടേ ഗിറ്റാർ വായിച്ചിരുന്നോ?

1030
00:59:11,083 --> 00:59:11,916
ഇല്ല.

1031
00:59:12,458 --> 00:59:15,833
ബാൻഡിൽ വരുന്നതിനുമുൻപ്
ഇതൊന്നും വായിക്കാൻ എനിക്കറിയില്ലായിരുന്നു.

1032
00:59:16,625 --> 00:59:18,750
അതൊന്നും ആവശ്യമില്ലെന്നാ അവർ പറഞ്ഞത്.

1033
00:59:20,916 --> 00:59:21,916
ശരി.

1034
00:59:23,291 --> 00:59:24,458
ഒരു കഥ കേൾക്കണോ?

1035
00:59:26,958 --> 00:59:30,958
കുറച്ചു വർഷം മുൻപ്
എൻ്റെ ലേബലിൻ്റെ ഹെഡ് എന്നെ വിളിച്ചു,

1036
00:59:32,750 --> 00:59:35,291
എൻ്റെ പ്രിയപ്പെട്ട ബാൻഡിലെ മുഖ്യ ഗായകന്

1037
00:59:35,291 --> 00:59:38,833
എന്നെ കാണണം എന്നു പറഞ്ഞു.

1038
00:59:40,000 --> 00:59:43,041
ഞാനാകെ ആവേശത്തിലായി.
ഒരുപക്ഷേ അയാൾക്കെന്നെ ഇഷ്ടപ്പെട്ടാലോ.

1039
00:59:43,750 --> 00:59:44,958
ഒരു പാട്ട് റെക്കോർഡ് ചെയ്താലോ.

1040
00:59:46,083 --> 00:59:47,291
എന്നിട്ട് ഞാനവിടെ ചെല്ലുമ്പോൾ,

1041
00:59:48,541 --> 00:59:51,833
അവിടെ പുള്ളിയുടെ മോളുടെ
പത്താം പിറന്നാളിൻ്റെ പാർട്ടിയാണ്,

1042
00:59:52,833 --> 00:59:55,541
മോളുടെയും കൂട്ടുകാരുടെയും കൂടെ
ഫോട്ടോ എടുക്കാനാ എന്നെ വിളിച്ചത്.

1043
00:59:59,833 --> 01:00:01,916
എനിക്കുതോന്നുന്നു,
അതാണെൻ്റെ ഏറ്റവും വലിയ പേടി.

1044
01:00:05,666 --> 01:00:06,666
ഞാനൊരു തമാശയാണോ എന്ന്.

1045
01:00:07,583 --> 01:00:08,750
താൻ വെറും തമാശയല്ല.

1046
01:00:16,458 --> 01:00:17,708
താൻ വെറും തമാശയല്ല.

1047
01:00:29,083 --> 01:00:31,041
ഞാനൊരുപാട് സമയമെടുത്തു

1048
01:00:31,041 --> 01:00:34,541
പറയാൻ ഞാനൊരുപാട് സമയമെടുത്തു

1049
01:00:40,208 --> 01:00:44,458
പുലർച്ചെയ്ക്കു ശേഷം
ഞാനൊരു റോക്കറ്റ് പോലെ നിലത്തുവീഴുകയാണ്

1050
01:00:45,375 --> 01:00:49,041
നിനക്കെന്തു വേണമെന്ന്
എന്നോടു പറയാമോ

1051
01:00:49,708 --> 01:00:53,375
നിനക്കെന്തു വേണമെന്ന്
ഒന്നെന്നോടു പറയാമോ

1052
01:00:54,083 --> 01:00:57,125
നിനക്കെന്തു വേണം
നിനക്കെന്തു വേണം

1053
01:00:57,125 --> 01:00:59,208
എന്തിന്...

1054
01:01:01,416 --> 01:01:02,458
ഗുഡ് മോണിംഗ്.

1055
01:01:03,666 --> 01:01:04,750
ഗുഡ് മോണിംഗ്.

1056
01:01:05,041 --> 01:01:07,875
തൻ്റെ കാർഡിഗൻ എടുത്തതിൽ
കുഴപ്പമില്ലല്ലോ അല്ലേ.

1057
01:01:08,375 --> 01:01:10,583
കുറച്ചു നേരത്തേക്ക് മാത്രമാണ്,
ഞാനത് തിരിച്ചുതരാം.

1058
01:01:10,583 --> 01:01:13,583
- ഒരു കുഴപ്പവുമില്ല.
- ശരി. ചോദിച്ചെന്നേയുള്ളൂ.

1059
01:01:23,208 --> 01:01:26,833
ഞാൻ ഇന്നുച്ചയ്ക്ക് എൻ്റെ ടൂറിനായി
യൂറോപ്പിലേക്ക് പോവുകയാണ്.

1060
01:01:26,833 --> 01:01:29,458
പേടിക്കേണ്ട,
ഞാൻ പെട്ടെന്നുതന്നെ പൊക്കോളാം.

1061
01:01:29,458 --> 01:01:31,375
ഞാൻ കരുതിയത് താനും എൻ്റെ കൂടെ വരുമെന്നാ.

1062
01:01:35,500 --> 01:01:36,875
അത് നടക്കില്ലെന്നറിയില്ലേ.

1063
01:01:37,791 --> 01:01:38,625
എന്തുകൊണ്ടില്ല?

1064
01:01:40,333 --> 01:01:42,833
ഇസ്സി. എനിക്കു തോന്നുന്നില്ല...

1065
01:01:42,833 --> 01:01:44,583
അവൾ വേനൽക്കാലം മുഴുവൻ ക്യാമ്പിലല്ലേ.

1066
01:01:47,541 --> 01:01:49,958
- ഗ്യാലറി. ഞാനവിടെ...
- അവിടത്തെ സാധനങ്ങളൊക്കെ...

1067
01:01:49,958 --> 01:01:52,416
- ...ജോലിയ്ക്ക് പോണ്ടേ.
- ...ഞാൻ വാങ്ങിയല്ലോ,

1068
01:01:52,416 --> 01:01:53,625
അതുകൊണ്ട്...

1069
01:01:54,708 --> 01:01:58,958
തൻ്റെ ആർട്ടിസ്റ്റുകൾക്ക് പുതിയ സാധനങ്ങൾ
സൃഷ്ടിക്കാൻ സമയം വേണ്ടേ?

1070
01:02:01,125 --> 01:02:02,750
ഞാൻ ഉടുപ്പുകളൊന്നും കൊണ്ടുവന്നിട്ടില്ല.

1071
01:02:02,750 --> 01:02:04,750
- അവിടെ സ്റ്റൈലിസ്റ്റുകളുണ്ട്.
- വേണ്ട വേണ്ട.

1072
01:02:04,750 --> 01:02:06,166
- കുറേപ്പേർ.
- തനിക്ക് മനസ്സിലാവില്ല.

1073
01:02:06,166 --> 01:02:08,791
ഞാൻ ആവശ്യത്തിന് അടിവസ്ത്രം
കൊണ്ടുവന്നിട്ടില്ല.

1074
01:02:08,791 --> 01:02:10,541
ശരി, നമുക്ക് ടാർഗറ്റിൽ പോവാം,

1075
01:02:10,541 --> 01:02:12,625
ഞാൻ വാങ്ങിത്തരാം,
ഫ്രൂട്ട് ഓഫ് ദ ലൂമോ മറ്റോ.

1076
01:02:12,958 --> 01:02:15,000
- അതല്ലേ താൻ ഇടുന്നത്?
- എന്ത്? നന്ദി.

1077
01:02:15,000 --> 01:02:18,041
അതെ, അതെ. കൃത്യമാണ്.
നന്ദി. ഏറ്റവും നല്ലതു മാത്രം.

1078
01:02:18,375 --> 01:02:22,791
സോൾ, അവസാനമായി എപ്പോഴാണ്
താൻ ശരിക്കുള്ള ഒരു അവധി എടുത്തത്?

1079
01:02:24,750 --> 01:02:26,500
ആളുകൾ എന്തുപറയുമെന്നു നോക്കണ്ടേ?

1080
01:02:32,458 --> 01:02:33,875
എന്തുപറഞ്ഞാലും എനിക്കൊന്നുമില്ല

1081
01:02:37,916 --> 01:02:40,333
കാര്യങ്ങൾ വല്ലാതെ കൈവിട്ടുപോയാൽ
നമുക്ക് പറയാം

1082
01:02:40,333 --> 01:02:45,666
താനെൻ്റെ സുന്ദരിയായ കൺസൾട്ടൻ്റ് ആണെന്ന്.

1083
01:02:49,541 --> 01:02:50,958
എല്ലാവർക്കും രഹസ്യങ്ങളുണ്ട്.

1084
01:03:00,666 --> 01:03:02,500
പോവുന്ന വഴി തല സൂക്ഷിക്കണേ.

1085
01:03:03,583 --> 01:03:04,541
പിന്നെ... ങാ.

1086
01:03:05,250 --> 01:03:06,083
ബൈ, ജി.

1087
01:03:12,041 --> 01:03:15,583
എല്ലാവരും നോക്ക്.
ഇത് സോളീൻ. എൻ്റെ കലോപദേശക.

1088
01:03:15,583 --> 01:03:17,458
- ഹായ്.
- എന്തൊക്കെയുണ്ട്?

1089
01:03:18,750 --> 01:03:20,500
- ഇരിക്ക്.
- ശരി.

1090
01:03:24,208 --> 01:03:25,041
ഹായ്.

1091
01:03:57,291 --> 01:03:58,541
- പൊളിക്ക്.
- നമുക്ക് പോണം.

1092
01:03:58,541 --> 01:03:59,791
ഇത് തനിക്കാണ്.

1093
01:03:59,791 --> 01:04:00,791
- ചെവികൾക്ക്.
- നന്ദി.

1094
01:04:00,791 --> 01:04:02,916
- പിന്നെ താഴെയും... നന്ദി.
- ഹെയ്സ്.

1095
01:04:10,875 --> 01:04:11,916
പോവാം.

1096
01:04:12,250 --> 01:04:14,208
നിൻ്റെ ദിനത്തിലെ
കൂടുതൽ മണിക്കൂറുകൾ എനിക്കുവേണം

1097
01:04:14,208 --> 01:04:15,166
ദിനം

1098
01:04:15,166 --> 01:04:19,583
നിൻ്റെ ഇടുപ്പിൽ ശ്രദ്ധിക്കുമ്പോൾ
നിനക്കായി എന്നിൽ ഏറെ ഊർജ്ജമുണ്ട്

1099
01:04:20,916 --> 01:04:22,958
നിൻ്റെ കൂടുതൽ നിമിഷങ്ങൾ എനിക്കുവേണം

1100
01:04:22,958 --> 01:04:23,875
സമയം

1101
01:04:23,875 --> 01:04:28,375
എനിക്ക് നിൻ്റെ ഗോത്രമാകണം
രണ്ടുപേർക്കുള്ള ഒരു മുറിയുണ്ടെനിക്ക്

1102
01:04:28,833 --> 01:04:34,041
നീയൊരു അനുപമസൃഷ്ടിയാണ്

1103
01:04:34,041 --> 01:04:37,500
അത് ആഘോഷിക്കപ്പെടേണ്ടതാണ്

1104
01:04:37,500 --> 01:04:41,000
നീ ഒരിക്കലും പോവില്ലെന്നു പറ

1105
01:04:41,000 --> 01:04:42,666
കിടിലൻ ആയിട്ടുണ്ടല്ലേ?

1106
01:04:42,666 --> 01:04:45,583
എന്തെന്നാൽ ഞാനെന്നും ചിന്തിക്കും

1107
01:04:45,583 --> 01:04:47,250
ഏയ് ഏയ് ഏയ്

1108
01:04:47,250 --> 01:04:51,291
സംശയമില്ല, നമ്മളൊരു സംഭവമാണ്

1109
01:04:51,291 --> 01:04:53,500
എന്നെ നിലാവിൽ തൊടൂ,
നിലാവിൽ, ഞാൻ വീണുപോകും

1110
01:04:53,500 --> 01:04:55,791
ബാഴ്സലോണ

1111
01:04:55,791 --> 01:05:00,000
നിൻ അധരങ്ങൾ എൻ അധരങ്ങളിൽ
ചേർത്ത് വിളയാടൂ

1112
01:05:00,375 --> 01:05:04,375
നീയെനിക്ക് ആ രുചി ഇഷ്ടപ്പെടുത്തി

1113
01:05:04,375 --> 01:05:06,375
ഞാൻ വഴിയിലാകുന്ന സമയം

1114
01:05:06,375 --> 01:05:08,333
എവിടേക്കു പോകണമെന്ന്
എന്നോടു പറ

1115
01:05:08,333 --> 01:05:11,708
നീയവിടെ ആദ്യമെത്തുമെന്ന്
ഞാനുറപ്പുവരുത്തും

1116
01:05:12,583 --> 01:05:15,416
ഞാൻ പിഞ്ഞാണത്തിൽ
അത്താഴമൊരുക്കിയിട്ടുണ്ട്

1117
01:05:15,416 --> 01:05:17,083
അതിനു കാത്തിരിക്കേണ്ടിവരും

1118
01:05:17,083 --> 01:05:20,291
എന്തെന്നാൽ ഞാൻ നേരെ
പലഹാരത്തിലേക്കാണ് പോവുന്നത്

1119
01:05:20,875 --> 01:05:25,833
നീയൊരു അനുപമസൃഷ്ടിയാണ്

1120
01:05:25,833 --> 01:05:29,000
അത് നാം ആഘോഷിക്കേണ്ടതുണ്ട്

1121
01:05:29,416 --> 01:05:34,750
നീയൊരിക്കലും പിരിയില്ലെന്നു പറ

1122
01:05:34,750 --> 01:05:37,083
എന്തെന്നാൽ ഞാൻ എപ്പോഴും ചിന്തിക്കുകയാണ്

1123
01:05:37,083 --> 01:05:38,958
ഏയ് ഏയ് ഏയ്

1124
01:05:43,500 --> 01:05:44,333
- ഇസ്സി?
- ഹേയ്, അമ്മേ.

1125
01:05:44,333 --> 01:05:45,916
എന്തു പറയുന്നു? എന്തൊക്കെയുണ്ട്?

1126
01:05:46,833 --> 01:05:48,916
നന്നായിരിക്കുന്നു.

1127
01:05:49,666 --> 01:05:52,333
ശരി, ഞാനൊരു യാത്രയിലാണ്.

1128
01:05:53,000 --> 01:05:56,666
- എവിടേക്ക്?
- പല സ്ഥലങ്ങളിലായി.

1129
01:05:57,208 --> 01:05:59,750
- എന്താ ഇത്, എനിക്കറിയണം.
- ഇതെങ്ങനെയുണ്ട്?

1130
01:06:00,208 --> 01:06:01,291
ആരാ അത്?

1131
01:06:01,291 --> 01:06:04,041
അതെൻ്റെ പുതിയ ക്ലയൻ്റ് ആണ്.

1132
01:06:04,041 --> 01:06:05,625
ദൈവമേ. എന്താ നിങ്ങൾ കാണിക്കുന്നത്?

1133
01:06:05,625 --> 01:06:08,166
ഗ്യാലറിയിലെ വസ്തുക്കൾ
പുള്ളിക്ക് ഇഷ്ടമായി, അതുകൊണ്ട്...

1134
01:06:08,166 --> 01:06:09,625
മ്യൂസിക്കൽ എന്തായി, പറ.

1135
01:06:09,625 --> 01:06:10,625
റോം

1136
01:06:10,625 --> 01:06:13,750
സംശയമില്ല, നാമൊരു സംഭവമാണ്

1137
01:06:13,750 --> 01:06:18,208
എന്നെ നിലാവിൽ തൊടൂ,
നിലാവിൽ, ഞാൻ വീണുപോകും

1138
01:06:18,208 --> 01:06:22,000
നിൻ അധരങ്ങൾ എൻ അധരങ്ങളിൽ
ചേർത്ത് വിളയാടൂ

1139
01:06:22,375 --> 01:06:25,083
- ഇസ്സിയുടെ കാര്യമോ?
- ഞാനിതുവരെ പറഞ്ഞിട്ടില്ല.

1140
01:06:25,875 --> 01:06:28,666
24-കാരനായ ഒരു പോപ്പ് സ്റ്റാറിൻ്റെ കൂടെ
കറങ്ങുന്നതിൽ

1141
01:06:28,666 --> 01:06:29,916
നാണക്കേട് തോന്നുന്നുണ്ടോ?

1142
01:06:29,916 --> 01:06:31,791
കുഴപ്പമില്ല. എനിക്കറിയാം അതെങ്ങനെയാണെന്ന്.

1143
01:06:31,791 --> 01:06:34,833
ഓരോ ആഴ്ചയും പതിനഞ്ചു മിനിറ്റേ
അവളോട് സംസാരിക്കാൻ കിട്ടാറുള്ളൂ,

1144
01:06:34,833 --> 01:06:36,666
അതു മൊത്തം ക്യാമ്പ് കഥകൾ പറഞ്ഞു തീരും.

1145
01:06:37,625 --> 01:06:40,500
നീയൊരു അനുപമസൃഷ്ടിയാണ്

1146
01:06:41,875 --> 01:06:44,791
എനിക്ക് അകന്നുനിൽക്കാനാവില്ല

1147
01:06:46,375 --> 01:06:48,333
നീയൊരിക്കലും പിരിയില്ലെന്നു പറ

1148
01:06:48,333 --> 01:06:50,875
എന്തെന്നാൽ എല്ലായ്പ്പോഴും
നീയാണെൻ്റെ മനസ്സിൽ

1149
01:06:50,875 --> 01:06:52,625
ഏയ് ഏയ് ഏയ്

1150
01:06:52,625 --> 01:06:53,708
പാരീസ്

1151
01:06:53,708 --> 01:06:56,625
സംശയമില്ല, നാമൊരു സംഭവമാണ്

1152
01:06:57,166 --> 01:07:01,125
എന്നെ നിലാവിൽ തൊടൂ,
നിലാവിൽ, ഞാൻ വീണുപോകും

1153
01:07:01,125 --> 01:07:05,708
നിൻ അധരങ്ങൾ എൻ അധരങ്ങളിൽ
ചേർത്ത് വിളയാടൂ

1154
01:07:05,708 --> 01:07:09,750
നീയെനിക്ക് ആ രുചി ഇഷ്ടപ്പെടുത്തി

1155
01:07:10,166 --> 01:07:14,083
സംശയമില്ല, നാമൊരു സംഭവമാണ്

1156
01:07:14,083 --> 01:07:18,750
എന്നെ നിലാവിൽ തൊടൂ,
നിലാവിൽ, ഞാൻ വീണുപോകും

1157
01:07:18,750 --> 01:07:23,041
നിൻ അധരങ്ങൾ എൻ അധരങ്ങളിൽ
ചേർത്ത് വിളയാടൂ

1158
01:07:23,041 --> 01:07:27,291
നീയെനിക്ക് ആ രുചി ഇഷ്ടപ്പെടുത്തി

1159
01:07:40,291 --> 01:07:41,625
എങ്ങനെയുണ്ട്, രസമല്ലേ?

1160
01:07:53,833 --> 01:07:54,833
അത് ഭീകരമായിരുന്നു.

1161
01:07:55,750 --> 01:07:56,958
നാം പാരീസിലാണ്.

1162
01:07:56,958 --> 01:07:58,375
എന്നാലും ഭീകരമാണ്.

1163
01:07:58,375 --> 01:07:59,666
എന്നാലും പാരീസ് ആണ്.

1164
01:08:00,833 --> 01:08:02,125
താൻ പറഞ്ഞത് ശരിയാ.

1165
01:08:03,916 --> 01:08:08,708
ഒരു നീണ്ട വീക്കെൻഡ് ആണ് വരുന്നത്
റോറിയും സൈമണും ഐബിസയിലേക്ക് പോകുന്നുണ്ട്,

1166
01:08:08,708 --> 01:08:13,708
പക്ഷേ ഒല്ലിയും ഞാനും ഫ്രാൻസിൻ്റെ തെക്ക്
മനോഹരമായൊരു വീട് വാടകക്കെടുത്തിട്ടുണ്ട്.

1167
01:08:13,708 --> 01:08:15,000
അവിടം ശാന്തമാണ്.

1168
01:08:16,625 --> 01:08:17,458
നിശബ്ദം.

1169
01:08:19,375 --> 01:08:21,458
നമുക്കവിടെ അടിച്ചുപൊളിക്കാം.

1170
01:08:26,375 --> 01:08:28,000
- ശരി, നിൽക്ക്.
- ശരി.

1171
01:09:23,708 --> 01:09:25,375
- പോ!
- കാനൺബോൾ!

1172
01:09:51,708 --> 01:09:52,916
ശരി.

1173
01:10:06,375 --> 01:10:07,791
ഇതൊരു ശവമടക്ക് ആണോ?

1174
01:10:07,791 --> 01:10:08,916
ഹായ്.

1175
01:10:09,583 --> 01:10:10,916
ഹായ്!

1176
01:10:11,791 --> 01:10:13,416
ഇത് ഹെയ്സിൻ്റെ കസേരയാണോ?

1177
01:10:13,416 --> 01:10:14,500
അതെ.

1178
01:10:17,708 --> 01:10:20,708
പാരമ്പര്യമായി ഞങ്ങളുടെ കുടുംബത്തിൽ
സ്കിൻ കാൻസറുണ്ട്.

1179
01:10:25,666 --> 01:10:27,750
അപ്പോൾ, നിങ്ങൾ ടൂർ അടിച്ചുപൊളിക്കുവാണോ?

1180
01:10:27,750 --> 01:10:28,750
- അതെ.
- അതെയോ?

1181
01:10:28,750 --> 01:10:29,750
രസമാണ്.

1182
01:10:31,375 --> 01:10:34,416
ഷാർലറ്റ്, താനും ഒല്ലിയും
ഡേറ്റിങ്ങ് തുടങ്ങിയിട്ട് എത്ര നാളായി?

1183
01:10:34,416 --> 01:10:35,625
ഡേറ്റിങ്ങോ?

1184
01:10:37,166 --> 01:10:39,583
ഞങ്ങൾ ചുമ്മാ ഒരുമിച്ച് കറങ്ങുന്നതല്ലേ.

1185
01:10:40,791 --> 01:10:42,833
ഞാൻ കോൽ ഐസ് എടുക്കാൻ പോവാ.
നിങ്ങൾക്ക് വേണോ?

1186
01:10:42,833 --> 01:10:43,875
- വേണം.
- ശരി.

1187
01:10:43,875 --> 01:10:46,875
- ശരി. ഒന്ന്, രണ്ട്... തനിക്കും ഒന്നു വേണോ?
- വേണ്ട. നന്ദി.

1188
01:10:46,875 --> 01:10:47,833
ശരി.

1189
01:10:48,958 --> 01:10:50,208
ശരി ഒന്നെനിക്കും താ, ഓക്കേ?

1190
01:10:50,208 --> 01:10:51,625
- ഹേയ്.
- ദൈവമേ. അവരെ നോക്ക്.

1191
01:10:51,625 --> 01:10:52,583
ഹലോ.

1192
01:10:52,875 --> 01:10:54,875
നോക്കൂ. ക്ഷമിക്കണം.

1193
01:10:56,458 --> 01:10:57,958
- ഹായ്.
- ഹേയ്.

1194
01:10:59,083 --> 01:11:01,083
- ഇത്തിരി സ്ഥലം തരാമോ?
- ഇത്തിരി സ്ഥലം, പ്ലീസ്.

1195
01:11:06,541 --> 01:11:07,625
- ഹായ്.
- ഹായ്.

1196
01:11:11,583 --> 01:11:13,708
- എന്നെയൊന്ന് ഉഷാറാക്ക്. എനിക്കു വയ്യ.
- ശരി.

1197
01:11:14,333 --> 01:11:15,750
ഇവിടം കിടിലമാണ്.

1198
01:11:15,750 --> 01:11:18,208
ഞാൻ ഈ വീക്കെൻഡ്
ഒന്നും ചെയ്യാതിരിക്കാനാ പ്ലാൻ.

1199
01:11:18,208 --> 01:11:20,208
ഒരു ഓട്ടോഗ്രാഫ് പോലുമെഴുതില്ല,
ട്വീറ്റും ഇടില്ല.

1200
01:11:20,750 --> 01:11:22,708
ഒള്ളി പറഞ്ഞു തനിക്കൊരു
ആർട്ട് ഗ്യാലറി ഉണ്ടെന്ന്?

1201
01:11:22,708 --> 01:11:24,125
ഉവ്വ്, സിൽവർ ലേക്കിൽ.

1202
01:11:24,125 --> 01:11:27,500
അത് അടിപൊളിയാണ്. സോളീന്
കഴിവ് കണ്ടെത്താൻ നല്ല മിടുക്കുണ്ട്.

1203
01:11:27,833 --> 01:11:30,166
- സംശയമില്ല.
- താനൊരു അമ്മയാണ് എന്നും കേട്ടല്ലോ.

1204
01:11:30,166 --> 01:11:31,083
അതെ.

1205
01:11:31,083 --> 01:11:35,708
എനിക്കൊരു മോളുണ്ട്. ഇസ്സി. 16 വയസ്സാണ്.

1206
01:11:35,708 --> 01:11:37,750
നല്ലത്. അവൾ ഏതു സ്കൂളിലാ?

1207
01:11:37,750 --> 01:11:40,416
അവൾ കാംബെൽ ഹാളിൽ ആദ്യവർഷം കഴിഞ്ഞതേയുള്ളൂ.

1208
01:11:40,416 --> 01:11:44,291
ദൈവമേ. രണ്ടുവർഷം മുൻപ് അവിടന്നു
പഠിച്ചിറങ്ങിയ ഒരു ഫ്രണ്ട് ഉണ്ടെനിക്ക്.

1209
01:11:44,291 --> 01:11:46,166
അതു കൊള്ളാം. ഇസ്സിയെ അവൾക്ക്
അറിയുമോ എന്തോ.

1210
01:11:49,291 --> 01:11:50,791
അത് രസമാണ്.

1211
01:11:50,791 --> 01:11:53,541
ഷാർലറ്റ്, താൻ എന്തുചെയ്യുന്നു?

1212
01:11:53,541 --> 01:11:54,750
ഞാൻ കോളെജിലാ.

1213
01:11:55,666 --> 01:11:58,958
ഒരു വർഷം ലീവെടുത്തിരിക്കുകയാ,
യാത്ര ചെയ്യാൻ.

1214
01:11:58,958 --> 01:12:01,958
ഷാർലറ്റ് വിനയം കാണിക്കുകയാ.
അവൾക്ക് നല്ല ബുദ്ധിയുണ്ട്.

1215
01:12:01,958 --> 01:12:05,750
അവൾ പല ഭാഷകളിൽ സംസാരിക്കും,
പോരാത്തതിന് നല്ലൊരു ഡാൻസറും ആണ്.

1216
01:12:06,500 --> 01:12:08,458
റോറിയും സൈമണും എന്താ ചെയ്യുന്നേ ആവോ.

1217
01:12:08,458 --> 01:12:12,625
സൈമൺ, താൻ ഇപ്പോൾ എത്ര മോഡൽസിൻ്റെ കൂടെയാണ്?

1218
01:12:13,500 --> 01:12:16,583
നാം അടിച്ചുപൊളിക്കുകയാണെന്നു കാണിക്കാൻ
എന്തേലും കുസൃതി ഒപ്പിക്കാം.

1219
01:12:16,583 --> 01:12:18,291
കൂട്ടം ചേർന്നുള്ള സെക്സ് ഇപ്പോഴും ഇല്ലേ?

1220
01:12:19,125 --> 01:12:21,166
- ഒള്ളീ, ഒന്നു നിർത്താമോ, പ്ലീസ്?
- എനിക്കറിയാം.

1221
01:12:21,166 --> 01:12:23,916
താൻ സോളീൻ്റെ കൂടെ ആയതോടെ
ഒരു മദ്ധ്യവയസ്കനെപ്പോലെയായി.

1222
01:12:23,916 --> 01:12:26,958
താൻ വരുന്നതിനുമുൻപ് അവൻ ശരിക്കും
ഒരു പോപ്പ്സ്റ്റാറിനെപ്പോലെയായിരുന്നു.

1223
01:12:26,958 --> 01:12:29,958
നിൻ്റെ മനസ്സിൽ തോന്നുന്ന എല്ലാ കോപ്പും
അതേപോലെ വിളിച്ചുപറയുകയാണോ?

1224
01:12:30,666 --> 01:12:31,833
കോൽ ഐസ്.

1225
01:12:33,041 --> 01:12:34,291
എന്താ ഗയ്സ്.

1226
01:12:34,291 --> 01:12:35,291
ചങ്ങാതീ.

1227
01:12:37,208 --> 01:12:40,583
സോളീൻ, നിങ്ങൾ എങ്ങനെയാ കണ്ടുമുട്ടിയത്?
ഞങ്ങൾക്കാ കഥ അറിയണം.

1228
01:12:41,125 --> 01:12:42,708
ഞങ്ങൾ കോച്ചെല്ലയിൽ വച്ചു കണ്ടതാ.

1229
01:12:43,375 --> 01:12:45,375
ഒരു ഓഗസ്റ്റ് മൂൺ
മീറ്റ്-ആൻഡ്-ഗ്രീറ്റിന്.

1230
01:12:45,375 --> 01:12:47,083
- അതെ.
- ദൈവമേ!

1231
01:12:47,083 --> 01:12:49,791
താനൊരു മൂൺഹെഡ് ആണോ! അടിപൊളി!

1232
01:12:49,791 --> 01:12:51,791
അതൊരു വിചിത്രമായ കഥയാണ്.

1233
01:12:52,583 --> 01:12:54,125
ഇവളവിടെ വരേണ്ടതല്ലായിരുന്നു.

1234
01:12:54,125 --> 01:12:56,375
പക്ഷേ അവിടെയെത്തി, മോളുടെ കൂടെ.

1235
01:12:56,375 --> 01:13:00,750
- അതെ. ഞങ്ങൾ യാദൃച്ഛികമായി കണ്ടതാ.
- യാദൃച്ഛികമായി. അതെ.

1236
01:13:00,750 --> 01:13:02,958
- എൻ്റെ ട്രെയിലറിൽ.
- എന്നിട്ട് ഹെയ്സ് ഉണ്ടല്ലോ,

1237
01:13:02,958 --> 01:13:05,458
എനിക്കൊരു പാട്ട് ഡെഡിക്കേറ്റ് ചെയ്ത്
സീൻ ആകെ മാറ്റി.

1238
01:13:06,125 --> 01:13:08,375
- 'ക്ലോസർ'?
- അതെ.

1239
01:13:08,375 --> 01:13:09,625
അതായിരുന്നു ആ പാട്ട്.

1240
01:13:10,333 --> 01:13:12,291
ഞങ്ങളാരെങ്കിലുമൊരു പെണ്ണിനെ
കണ്ടെത്തിയാലത് പതിവാ,

1241
01:13:12,291 --> 01:13:15,416
ഹെയ്സിൻ്റെ കാര്യത്തിൽ
സുന്ദരിയായൊരു സ്ത്രീയെ.

1242
01:13:15,958 --> 01:13:19,291
അവസാന നിമിഷം പാട്ടിൻ്റെ ലിസ്റ്റ് മാറ്റിയ
പോലെ പെരുമാറും. അതൊരു രീതിയാണ്.

1243
01:13:19,291 --> 01:13:21,875
- ഒരു രീതി. ശരി.
- ദൈവമേ. ഒരു നിമിഷം.

1244
01:13:21,875 --> 01:13:25,916
അവനെ ഇഷ്ടപ്പെടുന്ന ആ സ്വീഡിഷ് നടിയ്ക്കായി
അവനത് ചെയ്തത് ഓർക്കുന്നുണ്ടോ?

1245
01:13:25,916 --> 01:13:28,666
- ഹെയ്സ് അത് പറഞ്ഞിട്ടുണ്ടല്ലോ, അല്ലേ?
- ഹന്നാ. അതായിരുന്നില്ലേ പേര്?

1246
01:13:28,666 --> 01:13:30,708
പാവം ഹന്നാ. അവൾക്ക് ഇവനെ ജീവനായിരുന്നു.

1247
01:13:30,708 --> 01:13:34,708
അവൻ പറയാതിരിക്കുന്ന കാര്യം
ഓർത്തുനോക്കിക്കേ? എന്ത് അലമ്പായിരിക്കും.

1248
01:13:34,708 --> 01:13:35,875
അവൾ ഇടയ്ക്ക് വരുമായിരുന്നു.

1249
01:13:35,875 --> 01:13:39,166
ഒഴിവാക്കാനും പറ്റിയിരുന്നില്ല,
അവൾ സ്വീഡനിൽ പ്രശസ്തയായിരുന്നതിനാൽ.

1250
01:13:39,166 --> 01:13:42,625
അതെ, 33 വയസ്സുണ്ടേലും അവൾക്ക്
ബോധമുണ്ടായിരുന്നില്ല. വല്ലാത്തൊരു അവസ്ഥ.

1251
01:13:42,625 --> 01:13:45,333
- ഞാൻ പറയാം. പറയുന്നതു കേൾക്ക്.
- ഞാൻ... ഒരു സാധനം മറന്നു.

1252
01:13:45,333 --> 01:13:46,791
അതെടുക്കണം. ഒരു നിമിഷം. സോറി.

1253
01:13:46,791 --> 01:13:48,375
- സോൾ.
- ഞാനത് പോയി എടുക്കട്ടെ.

1254
01:13:48,375 --> 01:13:49,375
കോൽ ഐസ് ആസ്വദിച്ചോ.

1255
01:13:49,375 --> 01:13:50,875
- ബൈ.
- ബൈ!

1256
01:13:50,875 --> 01:13:51,791
കാണാം.

1257
01:13:53,916 --> 01:13:55,291
എന്തിനാ അങ്ങനെ ചെയ്തത്?

1258
01:13:55,291 --> 01:13:56,541
എന്തു ചെയ്തത്?

1259
01:14:08,416 --> 01:14:09,750
ഒള്ളിയുടെ കാര്യത്തിൽ സോറി.

1260
01:14:09,750 --> 01:14:11,166
- അവൻ ചിലപ്പോൾ...
- സാരമില്ല.

1261
01:14:12,125 --> 01:14:14,208
അവൻ ഇരുപതുകളിലല്ലേ.

1262
01:14:14,625 --> 01:14:18,083
- എന്താ അതിൻ്റെ അർഥം?
- അതായത് വീട്ടിൽ പോവാൻ സമയമായെന്ന്.

1263
01:14:18,083 --> 01:14:21,500
- ഹേയ്, സോൾ, നമുക്കൊന്ന്...
- തൻ്റെ പ്രശ്നമല്ല. എൻ്റെയാണ്.

1264
01:14:22,208 --> 01:14:25,541
താൻ വളരെ വളരെ സുന്ദരനാണ്.

1265
01:14:25,541 --> 01:14:27,375
തൻ്റെ 'കളിക്കാരൻ' പരിപാടിയിൽ ഞാൻ വീണു.

1266
01:14:27,375 --> 01:14:29,708
- 40 വയസ്സുള്ള ബോധമില്ലാത്തവൾ, അല്ലേ.
- ഞാനൊന്നു പറഞ്ഞോട്ടെ?

1267
01:14:29,708 --> 01:14:31,666
മണ്ടത്തരം. തന്നെ ഇമ്പ്രസ് ചെയ്യാൻ
നോക്കിയതാ.

1268
01:14:31,666 --> 01:14:32,708
അത് ഫലിച്ചു.

1269
01:14:32,708 --> 01:14:34,708
ഹന്നയുടെ കാര്യത്തിലും ഫലിച്ചു. മിടുക്കൻ.

1270
01:14:34,708 --> 01:14:37,041
എനിക്ക് മറ്റു സ്ത്രീകളുമായി
ബന്ധമുണ്ടായതു കേട്ട് ഞെട്ടിയോ?

1271
01:14:37,041 --> 01:14:39,875
പ്രായമായ മറ്റു സ്ത്രീകൾ? അല്ല.
അങ്ങനൊരു രീതി ആണെങ്കിൽപ്പോലും ശരി.

1272
01:14:39,875 --> 01:14:41,125
എനിക്ക് ഹന്നയെ ഇഷ്ടായിരുന്നു.

1273
01:14:41,125 --> 01:14:42,625
അതിൽ പ്രത്യേകിച്ച് കാര്യമുണ്ടെന്നല്ല

1274
01:14:42,625 --> 01:14:45,041
തൻ്റെ ആശയങ്ങൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു,
അതൊക്കെ രസമായിരുന്നു.

1275
01:14:45,041 --> 01:14:47,125
സത്യമായും, പക്ഷേ നമുക്കറിയാം
ഇതാവസാനിക്കണമെന്ന്.

1276
01:14:47,125 --> 01:14:48,791
- ആണോ?
- എന്ത് ആണോന്ന്? ഞാൻ...

1277
01:14:48,791 --> 01:14:51,708
ഇത് അവസാനിക്കണോ?
ടൂർ കഴിയാൻ ഇനിയും ആഴ്ചകളുണ്ട്.

1278
01:14:51,708 --> 01:14:53,666
പിന്നെ ഞാൻ എൽഎയിലേക്ക് പോവും.

1279
01:14:53,666 --> 01:14:57,541
പിന്നെ നമ്മൾ രണ്ടാളും മാത്രമാവും,
സാധാരണക്കാരെപ്പോലെ കറങ്ങി നടക്കാം.

1280
01:14:59,125 --> 01:15:03,041
എനിക്കത് ശരിയാവില്ല.
ഇത് രസമായിരുന്നു, പക്ഷേ ഇപ്പോൾ അല്ല.

1281
01:15:03,041 --> 01:15:04,916
എന്തിനാ ഇത്ര പേടിക്കുന്നത്, സോളീൻ?

1282
01:15:04,916 --> 01:15:10,916
എൻ്റെ മോളുടെ അച്ഛൻ ഒരു വർഷം എന്നോട് കള്ളം
പറഞ്ഞു, സ്വന്തം കൂട്ടുകാരുടെ അറിവോടെ.

1283
01:15:10,916 --> 01:15:12,958
ഞാനൊഴിച്ച് എല്ലാവർക്കും അറിയാമായിരുന്നു.

1284
01:15:12,958 --> 01:15:16,583
പൂളിൽ വച്ച് തൻ്റെ ഫ്രണ്ട്സിൻ്റെ
അടുത്തുനിന്നു കിട്ടിയ പോലത്തെ വയറ്റത്തടി.

1285
01:15:16,583 --> 01:15:19,541
- ഞാൻ ഡാനിയേൽ അല്ല.
- അതെൻ്റെ വയറിനോട് പറ.

1286
01:15:19,541 --> 01:15:22,291
താൻ ചെയ്യുന്നത് എന്താണെന്ന് എനിക്കറിയാം.

1287
01:15:22,791 --> 01:15:26,375
- ഒഴിഞ്ഞുമാറി ഓടിപ്പോവുകയാണ്.
- അല്ല, ഞാൻ ഓടിപ്പോവുകയല്ല.

1288
01:15:26,375 --> 01:15:29,583
ഓടിപ്പോവുകയല്ലേ?
താൻ ബാഗ് പാക്ക് ചെയ്തുകൊണ്ടിരിക്കുകയല്ലേ.

1289
01:15:29,583 --> 01:15:31,791
ഇതിത്ര നാടകീയമാകണമെന്നില്ല, കേട്ടോ?

1290
01:15:31,791 --> 01:15:34,583
- നമുക്ക് രണ്ടുപേർക്കും ഇതറിയാമായിരുന്നു.
- എനിക്കിനിയും വേണമെങ്കിലോ?

1291
01:15:34,583 --> 01:15:35,500
എന്ത്?

1292
01:15:35,500 --> 01:15:39,833
എത്ര നാൾക്കു ശേഷമാണെന്നു പോലും അറിയില്ല,
ഞാൻ ശരിക്കും സന്തോഷിച്ചിരുന്നു.

1293
01:15:40,666 --> 01:15:43,416
അതായത്, പൊതുവേ എനിക്ക് തോന്നുക
മരവിപ്പോ, അല്ലെങ്കിൽ,

1294
01:15:44,291 --> 01:15:47,833
ഒന്നും തോന്നാത്തപ്പോഴും എന്തെങ്കിലും
തോന്നണമെന്ന തോന്നലോ ഒക്കെയാണ്.

1295
01:15:49,333 --> 01:15:54,750
പക്ഷേ തൻ്റെ കൂടെ, ചിരിക്കുമ്പോൾ,
വെറുതെ കൂടെയിരിക്കുമ്പോൾ,

1296
01:15:55,833 --> 01:15:59,875
രാത്രി തന്നെ ചേർത്തുപിടിക്കുമ്പോൾ,
ഇതൊക്കെയായിരുന്നു എനിക്കെല്ലാം.

1297
01:16:00,583 --> 01:16:01,708
പിന്നെ എഴുതുന്ന പാട്ടുകൾ...

1298
01:16:01,708 --> 01:16:05,208
ദൈവമേ, ഞാനെഴുതുന്ന പാട്ടുകൾ,
ഞാനവയെ ഇപ്പോൾ കാര്യമായി എടുക്കുന്നു.

1299
01:16:05,208 --> 01:16:07,500
പിന്നെന്തു കോപ്പിനാ
ഞാനിത് അവസാനിപ്പിക്കുന്നത്?

1300
01:16:14,083 --> 01:16:18,166
ഇപ്പോഴാണ് താൻ പറയേണ്ടത്, "ഹെയ്സ്,
എനിക്കും കുറച്ചൊക്കെ ഇങ്ങനെതന്നെയാണ്."

1301
01:16:20,541 --> 01:16:21,708
എനിക്കത് പറയാൻ പറ്റില്ല.

1302
01:16:22,666 --> 01:16:24,791
ദൈവമേ. വിചിത്രമായ കാര്യം എന്താണെന്നോ, സോൾ?

1303
01:16:25,500 --> 01:16:27,833
താൻ നമുക്കൊരു അവസരംപോലും
തന്നില്ലെന്നാ തോന്നുന്നത്.

1304
01:16:31,000 --> 01:16:32,916
തൻ്റെ ആർക്കെങ്കിലും എന്നെപ്പറ്റി അറിയാമോ?

1305
01:16:32,916 --> 01:16:35,125
മോൾക്കോ? ഫ്രണ്ട്സിനോ?

1306
01:16:35,958 --> 01:16:39,458
നേരെ തിരിച്ചായിരുന്നെങ്കിൽ
ആരെങ്കിലും ഇത് കാര്യമാക്കുമായിരുന്നോ?

1307
01:16:39,458 --> 01:16:40,416
ജഡ്ജ് ചെയ്യുമാരുന്നോ?

1308
01:16:40,416 --> 01:16:43,250
- ഡാനിയേലിൻ്റെയും ഈവയുടെയും കാര്യത്തിലോ?
- ഇസ്സി ചെയ്തു.

1309
01:16:43,250 --> 01:16:44,625
ട്രേസി ചെയ്തു. ഞാൻ ചെയ്തു.

1310
01:16:46,500 --> 01:16:47,333
ഇപ്പോഴും ചെയ്യുന്നു.

1311
01:16:47,333 --> 01:16:51,416
അപ്പോൾ, ഞാൻ തനിക്കൊരു നാണക്കേടാണ്, അല്ലേ?

1312
01:16:53,583 --> 01:16:56,125
ഞാനാണ്...

1313
01:16:58,541 --> 01:16:59,958
നാണക്കേട്.

1314
01:17:09,041 --> 01:17:10,166
ശരി, ആകട്ടെ...

1315
01:17:11,583 --> 01:17:13,916
ഞാൻ ഇന്നുരാത്രി
മറ്റെവിടെയെങ്കിലും പോയി കിടന്നോളാം,

1316
01:17:13,916 --> 01:17:16,875
എൽഎയ്ക്ക് ഫ്ലൈറ്റും ശരിയാക്കാം.

1317
01:18:24,000 --> 01:18:26,666
{\an8}ജൂലൈ 8 - നിങ്ങളെ വല്യ കാര്യമായ,
ഉദാരമതിയായ ഒരാരാധകനുണ്ട്.

1318
01:18:26,666 --> 01:18:29,291
ഇത് തനിക്ക് ഇഷ്ടപ്പെടുമെന്നു കരുതുന്നു.
തൻ്റേതായതിൽ സന്തോഷം. - സാറ

1319
01:18:43,208 --> 01:18:46,416
ഇസ്സിയ്ക്ക് 17 വയസ്സാവാൻ പോവുന്നു.
വിശ്വസിക്കാൻ പറ്റുന്നുണ്ടോ?

1320
01:18:46,416 --> 01:18:49,041
താനവൾക്ക് പുതിയ കാർ വാങ്ങിയതോർത്താണ്
എനിക്ക് അത്ഭുതം.

1321
01:18:49,041 --> 01:18:51,375
പുതിയതല്ല. സെക്കൻ്റ് ഹാൻഡ് ആണ്.
കാർമാക്സിൽനിന്ന് വാങ്ങിയതാ.

1322
01:18:51,375 --> 01:18:53,125
ഏതാണ്ട് പുതിയതുപോലുണ്ട്.

1323
01:18:53,125 --> 01:18:57,708
ഞങ്ങൾക്ക് ബജറ്റ് ഉണ്ടായിരുന്നു, അതുകൊണ്ട്
ഞാനവൾക്ക് വാട്ടർകളറും ഈസലും വാങ്ങി.

1324
01:18:57,708 --> 01:18:58,833
അത് കൊള്ളാം. അതായത്,

1325
01:18:58,833 --> 01:19:01,000
അവൾക്ക് കിട്ടിയത് രസമുള്ളതും
ശക്തമായതുമാണല്ലോ.

1326
01:19:01,000 --> 01:19:04,333
അവൾ അതിനായി വീട്ടിലേക്ക് വരണമെന്നു
തോന്നുന്നുണ്ടോ? അല്ലല്ല. എനിക്കറിയാം.

1327
01:19:04,333 --> 01:19:08,333
ഫ്രെയിം ചെയ്ത ഫോട്ടോ. ക്യാമ്പിൽനിന്ന്
കൂട്ടിക്കൊണ്ടുവരുമ്പോൾ കൊടുത്താൽ മതി.

1328
01:19:08,333 --> 01:19:09,625
- ശരി.
- നല്ലത്.

1329
01:19:09,625 --> 01:19:12,125
ശരി. റെഡി? ഓക്കേ.

1330
01:19:13,958 --> 01:19:16,500
കിപ് ബ്രൂക്ക്സിനെ ഓർമ്മയുണ്ടോ?
എൻ്റെ പഴയ കമ്പനിയിലെ?

1331
01:19:16,500 --> 01:19:17,875
ഉണ്ടാവാം. എന്തേ?

1332
01:19:17,875 --> 01:19:21,291
കഴിഞ്ഞയാഴ്ച ഞങ്ങൾ അയാളുടെയും
ഭാര്യയുടെയും കൂടെ ലഞ്ച് കഴിച്ചു,

1333
01:19:21,291 --> 01:19:24,583
അവർ റോമിലേക്ക് യാത്ര പോയ കാര്യം
പറയുകയായിരുന്നു.

1334
01:19:24,583 --> 01:19:27,083
അവൻ എന്നോട് ആണയിട്ടു പറഞ്ഞു,

1335
01:19:27,083 --> 01:19:30,416
അവിടെ ഒരു കഫേയിൽ തന്നെ ഓഗസ്റ്റ് മൂണിലെ
ഒരു പയ്യൻ്റെ കൂടെ കണ്ടെന്ന്.

1336
01:19:31,583 --> 01:19:33,500
- ഇറ്റലിയിൽ പോയിരുന്നോ?
- ഉവ്വ്.

1337
01:19:33,500 --> 01:19:36,166
- ബിനാലെയ്ക്കായി വെനീസിൽ പോയിരുന്നു.
- അങ്ങനെ വരട്ടെ.

1338
01:19:36,166 --> 01:19:38,333
പുരോഗമനമുണ്ടല്ലോ. കൊള്ളാം.

1339
01:19:39,625 --> 01:19:40,500
കാര്യമെന്തെന്നാൽ,

1340
01:19:40,500 --> 01:19:45,333
അവൻ പറഞ്ഞത് നിങ്ങൾ കൈപിടിച്ച്
ഉമ്മയൊക്കെ വയ്ക്കുന്നുണ്ടായിരുന്നു എന്നാ,

1341
01:19:45,958 --> 01:19:50,291
അത് സത്യമായിരുന്നെങ്കിൽ അടിപൊളി ആയേനെ.

1342
01:19:52,083 --> 01:19:53,791
അതെ. അടിപൊളി ആയേനെ.

1343
01:19:56,666 --> 01:19:59,166
അയാളൊരു ക്ലയൻ്റ് ആണ്.
ഗ്യാലറിയിൽ വന്നിട്ടുണ്ട്.

1344
01:19:59,166 --> 01:20:01,500
ശരി, എനിക്കു തോന്നുന്നത് ലോകപ്രശസ്തനായ

1345
01:20:01,916 --> 01:20:06,166
ഒരു ഇരുപത്തിനാലുകാരൻ പോപ്പ്സ്റ്റാറുമായുള്ള
ഏതു തരത്തിലുള്ള ബന്ധവും

1346
01:20:06,166 --> 01:20:09,916
പല വിധത്തിൽ രസകരമാണെന്നാ.

1347
01:20:09,916 --> 01:20:13,666
തന്നിൽനിന്ന് ബന്ധങ്ങളെപ്പറ്റിയുള്ള ഉപദേശം
കേൾക്കാൻ താല്പര്യമില്ല, ഡാനിയേൽ.

1348
01:20:14,166 --> 01:20:17,625
പക്ഷേ ഇക്കാര്യത്തിൽ, ഞാൻ അംഗീകരിക്കുന്നു
അത് രസകരമായേനെ എന്ന്.

1349
01:20:19,333 --> 01:20:22,083
ശരി, ഞാൻ പോയി കാറിൻ്റെ
കുറച്ചു ഫോട്ടോ എടുക്കട്ടെ.

1350
01:20:27,125 --> 01:20:31,500
അവൻ്റെ ഭീകരമായ ഇരട്ടത്താപ്പിനെപ്പറ്റി
എനിക്കറിയില്ല എന്നു പറഞ്ഞുകൊള്ളട്ടെ.

1351
01:20:33,125 --> 01:20:34,125
നല്ലത്.

1352
01:20:36,625 --> 01:20:37,666
ഞാനവനെ ഒഴിവാക്കുകയാണ്.

1353
01:20:39,000 --> 01:20:44,833
അവനത് ഇനിയും അറിയില്ല, പക്ഷേ,
ഞങ്ങളുടെ ബന്ധത്തിന് ഇനി നിലനിൽപ്പില്ല.

1354
01:20:47,291 --> 01:20:48,708
ഇതെന്തിനാ എന്നോടു പറയുന്നത്?

1355
01:20:49,666 --> 01:20:51,625
താൻ സത്യമറിയണമെന്ന് എനിക്കുണ്ട്.

1356
01:20:55,125 --> 01:20:57,083
എപ്പോഴെങ്കിലും തായ് ഫുഡ് കഴിക്കാൻ പോയാലോ?

1357
01:20:57,083 --> 01:20:58,375
- വേണ്ട.
- ശരി.

1358
01:20:58,375 --> 01:20:59,458
വളരെ നന്ദി.

1359
01:21:03,375 --> 01:21:06,875
ഭക്ഷണം, കാണുന്ന ആളുകൾ, ആർട്ട്.

1360
01:21:06,875 --> 01:21:09,791
അത്... അത് യൂറോപ്പ് ആയിരുന്നു.

1361
01:21:10,458 --> 01:21:12,041
ആരായിരുന്നു കൂടെയുണ്ടായിരുന്ന ആൾ?

1362
01:21:12,041 --> 01:21:16,000
അയാളൊരു ഉന്നത ക്ലയൻ്റ് ആണ്,
അതുകൊണ്ട് പേരു പറയാതിരിക്കുന്നതാ ശരി.

1363
01:21:16,000 --> 01:21:17,791
അപ്പോൾ, തികച്ചും പ്രൊഫഷണൽ ആയിരുന്നോ?

1364
01:21:20,083 --> 01:21:23,916
അത്, ഈ ക്ലയൻ്റ്, അവൻ ചെറുപ്പമാണ്.

1365
01:21:23,916 --> 01:21:25,458
ചെറുപ്പമെന്നു പറയുമ്പോൾ?

1366
01:21:25,458 --> 01:21:28,791
ഇരുപതുകളുടെ മദ്ധ്യത്തിൽ.

1367
01:21:29,333 --> 01:21:30,666
ശരി. അതിൽ കാര്യമില്ല.

1368
01:21:31,333 --> 01:21:34,458
അതായത്, എന്തെങ്കിലും നടന്നെന്നു
പറയാൻ പോവുകയാണെങ്കിൽ,

1369
01:21:34,458 --> 01:21:36,125
ഞാൻ ഇപ്പഴേ പറയുന്നു, ഒന്നുമില്ല.

1370
01:21:36,125 --> 01:21:37,500
ശരി. ഒരു നിമിഷം.

1371
01:21:38,125 --> 01:21:42,208
ഡാനിയേൽ ചെയ്യുമ്പോൾ അത് മോശം.
പക്ഷേ ഞാനായിരുന്നെങ്കിൽ അത് കുഴപ്പമില്ലേ?

1372
01:21:42,208 --> 01:21:44,583
അതെ. കാരണം എനിക്കയാളെ ഇഷ്ടമല്ല,
തന്നെ ഇഷ്ടമാണ്.

1373
01:21:46,333 --> 01:21:48,083
നീയവിടെ ജീവിക്കുന്നു,
ആ ജീവിതം ആസ്വദിക്കുന്നു.

1374
01:21:48,083 --> 01:21:49,583
നീ മിസ് ചെയ്യുന്ന കാര്യങ്ങളുണ്ടാകും.

1375
01:21:49,583 --> 01:21:51,750
ഞാൻ ബ്രിട്ടീഷ് തമാശകൾ മിസ് ചെയ്യുന്നു.
അതായത്...

1376
01:21:51,750 --> 01:21:52,875
അതെ.

1377
01:21:54,500 --> 01:21:58,375
ഞങ്ങളുടെ തമാശയെന്നാൽ...
അതെപ്പോഴും അങ്ങെത്തില്ല, മനസ്സിലായോ.

1378
01:22:13,416 --> 01:22:15,250
ഇതെങ്ങനെ സംഭവിച്ചെന്നറിയില്ല

1379
01:22:15,250 --> 01:22:17,791
ഇൻ്റർനെറ്റിൽനിന്നു മാറിനിൽക്ക്

1380
01:22:58,958 --> 01:23:01,583
ഹെയ്സ് കാംബെൽ പ്രായം കൂടിയ
ആളുമായുള്ള ബന്ധത്തിൽ പിടിക്കപ്പെട്ടു!

1381
01:23:17,791 --> 01:23:19,750
മോളേ, ഇൻ്റർനെറ്റ് മുഴുവൻ ഇതാണ്!
നീ വൈറലായി!

1382
01:23:21,541 --> 01:23:23,041
എന്നെ ഇങ്ങനെ നിർത്തല്ലേ, സോളീൻ.
ഒന്നു വിളിക്ക്!

1383
01:23:23,041 --> 01:23:24,791
എനിക്കിത് വിശ്വസിക്കാനാവുന്നില്ല,
നിങ്ങളെന്നോടു കള്ളം പറഞ്ഞു.

1384
01:23:24,791 --> 01:23:25,875
{\an8}അവിശ്വസനീയം!

1385
01:23:25,875 --> 01:23:27,208
{\an8}എന്തു കോപ്പ്!

1386
01:23:32,250 --> 01:23:35,125
കോഹുട്ട് വെസ്റ്റ് ക്യാമ്പിലേക്ക് സ്വാഗതം

1387
01:23:46,541 --> 01:23:48,791
- ഹായ്! സോളീൻ മാർചൻഡ്?
- അതെ.

1388
01:23:48,791 --> 01:23:50,416
ബ്രെൻഡ മക്കൽ. ഡാനയുടെ അമ്മ.

1389
01:23:50,416 --> 01:23:52,416
- അവൾ നിങ്ങളുടെ മകളുടെ മുറിയിലാണ്.
- ഉവ്വ്.

1390
01:23:52,416 --> 01:23:54,375
ഇസ്സി ഡാനയെപ്പറ്റി പറഞ്ഞിട്ടുണ്ട്.
എന്തുപറയുന്നു?

1391
01:23:54,375 --> 01:23:56,291
ഞാൻ പറഞ്ഞോട്ടെ, താനെൻ്റെ ഹീറോ ആണ്.

1392
01:23:56,291 --> 01:23:58,416
ഞാനും വിവാഹമോചിതയാണ്,
താനെന്നെ പ്രചോദിപ്പിച്ചു,

1393
01:23:58,416 --> 01:24:01,875
എൻ്റെ ഹിഞ്ജ് പ്രൊഫൈലിൽ
വയസ്സ് കുറച്ച് എഴുതാതിരിക്കാൻ. പിന്നെ...

1394
01:24:02,958 --> 01:24:05,208
താൻ നേരിട്ട് കൂടുതൽ സുന്ദരിയാണല്ലോ.
ഒരു സെൽഫിയെടുത്തോട്ടെ?

1395
01:24:05,208 --> 01:24:06,208
വേണ്ട, അത്... വേണ്ട.

1396
01:24:06,208 --> 01:24:08,000
- വളരെ നന്ദി. വരൂ.
- നീൽ. നിർത്ത്.

1397
01:24:08,000 --> 01:24:10,000
- എന്താ! എന്താടോ...
- ഒന്നിങ്ങോട്ടു മാറാമോ?

1398
01:24:10,000 --> 01:24:11,375
- നീൽ...
- ഇതിലെന്താ ഇത്ര ആനക്കാര്യം?

1399
01:24:13,916 --> 01:24:15,625
- ഹായ്. ഹായ്.
- ഹായ്.

1400
01:24:15,625 --> 01:24:19,958
അറിയാമോ, ഹെയ്സിനോട് എൻ്റെ മോൾക്ക്
പത്തു വയസ്സു മുതൽ ക്രഷ് ആണ്.

1401
01:24:19,958 --> 01:24:22,583
അവളാകെ നിരാശയിലാണിപ്പോൾ.

1402
01:24:34,500 --> 01:24:36,583
നമ്മളൊരു പതിനായിരം വട്ടം
സംസാരിച്ചതാ, അമ്മേ.

1403
01:24:37,291 --> 01:24:38,791
നിങ്ങൾ ഒന്നും പറഞ്ഞില്ല.

1404
01:24:39,458 --> 01:24:42,333
എന്തോ പന്തികേട് ഉണ്ടെന്ന്
എനിക്കു തോന്നിയിരുന്നു.

1405
01:24:42,333 --> 01:24:44,125
ഞാനിത് ആരോടും പറഞ്ഞിട്ടില്ല.

1406
01:24:45,416 --> 01:24:48,083
ഞാനോർത്തു, "ഈ അനുഭവത്തിലൂടെ
ഞാൻ കടന്നുപോട്ടെ,

1407
01:24:49,708 --> 01:24:51,166
"ആരും ഇതറിയില്ല" എന്ന്.

1408
01:24:51,166 --> 01:24:53,333
അമ്മേ, പുള്ളി ഹെയ്സ് കാംബെലാണ്.

1409
01:24:54,416 --> 01:24:57,333
ശരിയാണ്.

1410
01:24:59,666 --> 01:25:01,291
ഞങ്ങൾ ഇപ്പോൾ ഡേറ്റ് ചെയ്യുന്നില്ല.

1411
01:25:01,291 --> 01:25:03,375
അതായത്, എനിക്കറിയില്ല ഞങ്ങളിനി...
എന്തായാലും.

1412
01:25:04,333 --> 01:25:08,041
ഞാനത് പത്തുദിവസം മുൻപ് അവസാനിപ്പിച്ചു.
അതാണ് വിചിത്രമായ കാര്യം.

1413
01:25:08,041 --> 01:25:09,583
എന്ത്? നിങ്ങൾ പിരിഞ്ഞോ?

1414
01:25:10,208 --> 01:25:11,208
ഉവ്വ്.

1415
01:25:12,416 --> 01:25:14,583
ആഹാ. ശരി.

1416
01:25:19,166 --> 01:25:21,750
അമ്മ അയാളെ ഡേറ്റ് ചെയ്തിരുന്നു എന്നത്
ഞാൻ മനസ്സിലാക്കിയേനെ.

1417
01:25:21,750 --> 01:25:23,833
നുണ പറഞ്ഞതിലാ എനിക്ക് ദേഷ്യം.

1418
01:25:25,083 --> 01:25:27,375
അച്ഛൻ നുണ പറഞ്ഞ പോലെ.
അത് മഹാ മോശമായിരുന്നു.

1419
01:25:30,166 --> 01:25:31,750
അമ്മയെ വിശ്വസിക്കാമെന്നാ ഞാൻ കരുതിയത്.

1420
01:25:32,416 --> 01:25:36,041
വളരെ വളരെ സോറി.

1421
01:25:36,750 --> 01:25:39,416
ഇനിയൊരിക്കലും ഇങ്ങനെ ഉണ്ടാവില്ല. സത്യം.

1422
01:25:41,458 --> 01:25:44,708
ഇൻ്റർനെറ്റിൽ അമ്മയെ കളിയാക്കുന്നവർ
മഹാ അലമ്പാണ്.

1423
01:25:45,541 --> 01:25:46,708
അമ്മ ഒരു സ്ത്രീയായതിനാലും

1424
01:25:46,708 --> 01:25:49,708
അയാളേക്കാൾ പ്രായമുള്ളതിനാലും
അവരൊക്കെ അമ്മയെ വെറുക്കുന്നു.

1425
01:25:50,875 --> 01:25:52,916
അത് ഇരട്ടത്താപ്പും അനീതിയുമാണ്.

1426
01:25:53,541 --> 01:25:54,375
തെറ്റും.

1427
01:26:05,666 --> 01:26:06,791
അമ്മയ്ക്കയാളെ ഇഷ്ടമാണോ?

1428
01:26:08,625 --> 01:26:09,750
അതെ, ഇഷ്ടമാണ്.

1429
01:26:11,375 --> 01:26:15,125
അയാളൊരു ഫെമിനിസ്റ്റ് ആണോ?
അതിനിവിടെ പ്രാധാന്യമുണ്ട്.

1430
01:26:16,666 --> 01:26:18,625
- അയാളൊരു പുരുഷൻ തന്നെ ആണല്ലോ.
- ശരിയാ.

1431
01:26:18,625 --> 01:26:19,833
പക്ഷേ...

1432
01:26:23,375 --> 01:26:25,125
അതെ, അയാളൊരു ഫെമിനിസ്റ്റ് ആണ്.

1433
01:26:25,125 --> 01:26:26,291
അമ്മേ...

1434
01:26:27,166 --> 01:26:31,000
ഇത്ര കഴിവും കരുണയുമുള്ള, ഒരു
ഫെമിനിസ്റ്റുമായി എന്തിനാ ബ്രേക്കപ്പ് ആയത്?

1435
01:26:34,875 --> 01:26:35,958
എന്തെന്നാൽ...

1436
01:26:39,541 --> 01:26:40,583
അയാളിപ്പോൾ എവിടെയാ?

1437
01:26:41,583 --> 01:26:43,583
എൽഎയിൽ ആണെന്നു തോന്നുന്നു.

1438
01:26:45,833 --> 01:26:46,833
അപ്പോൾ?

1439
01:26:49,458 --> 01:26:50,583
എന്താ ചെയ്യാൻ പോവുന്നത്?

1440
01:26:52,875 --> 01:26:54,625
അതെ, അതെ, അതെ

1441
01:26:56,083 --> 01:26:58,208
അതെ, അതെ, അതെ, അതെ

1442
01:26:59,625 --> 01:27:02,833
ഞാൻ ശ്വസിക്കാൻ അല്പം സമയമെടുത്തു

1443
01:27:04,250 --> 01:27:05,083
അതെ

1444
01:27:06,291 --> 01:27:10,291
ഈയിടെയായി ഞാനൊരു പുതിയ
അവസ്ഥയിലാണ് ജീവിക്കുന്നത്

1445
01:27:10,666 --> 01:27:12,541
ഓ

1446
01:27:13,000 --> 01:27:16,375
എനിക്ക് താളം പിടിക്കേണ്ടാതായി വന്നിരുന്നു

1447
01:27:17,333 --> 01:27:19,208
ഓ

1448
01:27:19,583 --> 01:27:22,916
നിലനിൽക്കാൻ എന്തുചെയ്യണമെന്ന്
ഇപ്പോഴെനിക്കറിയാം

1449
01:27:22,916 --> 01:27:25,500
നടക്കുന്നതിനുമുൻപ് നാം
നൃത്തം ചെയ്യണം

1450
01:27:25,500 --> 01:27:29,625
ഞാനൊന്നു പരീക്ഷിച്ചു,
ഞാനത് നേരെ പോക്കറ്റിൽ ഇടുകയാണ്

1451
01:27:29,625 --> 01:27:33,708
നടക്കുന്നതിനുമുൻപ് നാം
നൃത്തം ചെയ്യണം

1452
01:27:33,708 --> 01:27:35,916
അല്ല

1453
01:27:40,125 --> 01:27:42,750
ഹേയ് ഗയ്സ്, എനിക്കല്പം ഇടം തരാമോ?

1454
01:27:51,166 --> 01:27:52,000
ഹായ്.

1455
01:27:55,416 --> 01:27:56,250
ഹായ്.

1456
01:27:57,375 --> 01:27:58,333
ഓക്കേയല്ലേ?

1457
01:27:59,750 --> 01:28:01,166
നല്ല കഷ്ടപ്പാടായിരുന്നു.

1458
01:28:02,375 --> 01:28:05,333
പക്ഷേ മെല്ലെ ശരിയായെന്നു തോന്നുന്നു.

1459
01:28:10,041 --> 01:28:12,541
ഞാൻ തന്നോടു പെരുമാറിയ രീതിയാണ്
ശരിയാകാതിരുന്നത്.

1460
01:28:14,458 --> 01:28:15,875
സോറി.

1461
01:28:17,000 --> 01:28:19,416
ഇനിയാണ് ഇതേ പോലൊക്കെ
എനിക്കും തോന്നുന്നുണ്ട്' എന്നു

1462
01:28:19,416 --> 01:28:21,416
ഞാൻ പറയേണ്ടത് എന്നു താൻ പറഞ്ഞപ്പോൾ,

1463
01:28:23,583 --> 01:28:24,958
ഞാൻ പേടിച്ചുപോയി.

1464
01:28:27,416 --> 01:28:30,791
എനിക്ക് ശരിക്കും...

1465
01:28:33,125 --> 01:28:34,625
അങ്ങനെയൊക്കെ തോന്നിയിരുന്നു.

1466
01:28:36,791 --> 01:28:38,250
തൻ്റെ കൂടെയാണ് എനിക്കേറ്റവും...

1467
01:28:42,208 --> 01:28:43,166
സുഖവും സമാധാനവും.

1468
01:28:44,625 --> 01:28:45,500
അതുകൊണ്ട്...

1469
01:28:48,666 --> 01:28:49,708
താനൊരുപക്ഷേ ശരിയായിരിക്കാം.

1470
01:28:54,166 --> 01:28:55,916
ഒരുപക്ഷേ ഇത് അവസാനിക്കേണ്ടായിരിക്കാം.

1471
01:28:56,750 --> 01:29:00,250
സോറി, സോളീൻ.
ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല.

1472
01:29:00,250 --> 01:29:01,291
തീർച്ചയായും, എനിക്കിത്...

1473
01:29:01,291 --> 01:29:02,833
എനിക്കല്പം പരിഭ്രമം തോന്നുന്നു

1474
01:29:02,833 --> 01:29:06,250
- ഇവിടെ നടന്നതൊക്കെ വച്ചു നോക്കുമ്പോൾ.
- എനിക്ക് മനസ്സിലാവും.

1475
01:29:06,250 --> 01:29:08,625
എനിക്കൊരു നിമിഷം തരൂ.

1476
01:29:15,500 --> 01:29:16,958
ശരി. ആ നിമിഷം കഴിഞ്ഞു.

1477
01:29:22,958 --> 01:29:25,125
- ഒരുപാടു കാര്യങ്ങൾ നേരിടേണ്ടിവരും.
- നാം റെഡിയാണ്.

1478
01:29:26,041 --> 01:29:28,458
നാം ചെയ്യുന്നത് നോക്കിയിരിക്കാൻ
ഒരുപാടുപേർ ഉണ്ടാവും.

1479
01:29:29,041 --> 01:29:31,458
- സോഷ്യൽ മീഡിയ മൊത്തം കളയാം.
- ഉറപ്പാണോ?

1480
01:29:31,458 --> 01:29:34,625
- അവഗണനയാണ് ഏറ്റവും നല്ലത്.
- ഇത് രസമുണ്ട്.

1481
01:29:34,625 --> 01:29:37,666
- അപ്പോൾ...
- അപ്പോൾ...

1482
01:29:37,666 --> 01:29:39,625
ടിക്ടോക്ക് കളയാൻ
എനിക്കാവുമെന്നു തോന്നുന്നില്ല.

1483
01:29:39,625 --> 01:29:41,333
- ഞാനത്...
- വേണ്ട, കളയണ്ട.

1484
01:29:44,125 --> 01:29:45,791
പ്രത്യുത്പാദന സ്വാതന്ത്ര്യം സംരക്ഷിക്കുക

1485
01:29:45,791 --> 01:29:47,250
ആറാം പേജിലെ ഗോസിപ്പ് യാഥാർത്ഥ്യമായി!

1486
01:29:47,250 --> 01:29:49,000
ഹെയ്സ് കാംബെലും സോളീനും ഒന്നിച്ചു
എക്സ്ക്ലൂസീവ്

1487
01:29:49,000 --> 01:29:49,958
മൂൺഹെഡ്സ് ആശങ്കയിൽ

1488
01:29:49,958 --> 01:29:50,875
ഹെയ്സിൻ്റെ കണ്ണു മഞ്ഞളിച്ചു

1489
01:29:50,875 --> 01:29:52,333
ബസ്ഫീഡ് -ഹെയ്സിന് ഇതിലും നല്ലയാളെ കിട്ടും
പീപ്പിൾ- അമ്മയോടുള്ള പ്രശ്നമാണ്

1490
01:29:52,333 --> 01:29:53,250
ഇവളോ?

1491
01:29:53,250 --> 01:29:54,291
ഒട്ടും ചേരുന്നില്ല

1492
01:29:54,750 --> 01:29:55,750
- യെസ്.
- ശരി.

1493
01:29:55,750 --> 01:29:56,666
- ശരി.
- ശരി.

1494
01:29:56,666 --> 01:29:59,541
എനിക്ക് താളം പിടിക്കേണ്ടാതായി വന്നിരുന്നു

1495
01:30:02,958 --> 01:30:05,666
അതു നിലനിർത്താൻ എന്തുചെയ്യണമെന്ന്
ഇപ്പോഴെനിക്കറിയാം

1496
01:30:05,666 --> 01:30:06,666
പ്രായം കുറഞ്ഞവനുമായുള്ള ബന്ധം!
എന്താ അവൻ കരുതിയത്?

1497
01:30:06,666 --> 01:30:08,708
നിലാവെളിച്ചത്തിൽ നടക്കും മുമ്പ്
നാം നൃത്തം ചെയ്യും

1498
01:30:08,708 --> 01:30:10,166
ഓഗസ്റ്റ് മൂൺ ഭീഷണിയിൽ?

1499
01:30:10,166 --> 01:30:12,000
അരുത് ഹെയ്സ്, അരുത്!
ബാൻഡിൻ്റെ കാര്യമോ?

1500
01:30:12,000 --> 01:30:14,583
നടക്കും മുമ്പ് നാം നൃത്തം ചെയ്യും

1501
01:30:14,583 --> 01:30:17,791
ഒന്നു ശ്രമിച്ചു
ഞാനത് നേരെ പോക്കറ്റിലിടുകയാണ്

1502
01:30:18,208 --> 01:30:20,958
നടക്കും മുമ്പ് നാം നൃത്തം ചെയ്യും

1503
01:30:20,958 --> 01:30:25,083
നീയെന്തു ചെയ്യും

1504
01:30:25,083 --> 01:30:26,458
ബേബി

1505
01:30:26,458 --> 01:30:29,083
പുലർച്ചെയ്ക്കു ശേഷം
ഞാനൊരു റോക്കറ്റ് പോലെ നിലത്തുവീഴുകയാണ്

1506
01:30:29,083 --> 01:30:30,416
യോക്കോ ഓനോ 2.0?!

1507
01:30:30,791 --> 01:30:32,833
നടക്കും മുമ്പ് നാം നൃത്തം ചെയ്യും

1508
01:30:43,291 --> 01:30:44,250
ഒരു നിമിഷം.

1509
01:30:52,791 --> 01:30:55,000
ഹേയ്.

1510
01:30:55,000 --> 01:30:57,000
നിങ്ങൾ ഡാനിയേൽ ആണല്ലേ. ഞാൻ ഹെയ്സ്.

1511
01:31:01,166 --> 01:31:04,541
ഈവയുടെ കാര്യത്തിൽ വിഷമമുണ്ട്.
അത് കഷ്ടമാണ്.

1512
01:31:04,541 --> 01:31:06,916
ശരി. ഇസ്സി എവിടെ?
ഞാനവളെ സ്കൂളിലേക്ക് കൊണ്ടുപോവാം.

1513
01:31:06,916 --> 01:31:08,875
ഞാനവളോട് പറയാം.

1514
01:31:08,875 --> 01:31:11,333
ഞാൻ കാപ്പി ഉണ്ടാക്കാൻ വെച്ചതാ.
ഒരു കപ്പ് വേണോ?

1515
01:31:12,291 --> 01:31:14,041
വേണ്ട. നന്ദി. കുഴപ്പമില്ല.

1516
01:31:14,041 --> 01:31:16,833
പുറത്ത് ഒരു ഡസൻ ഫോട്ടോഗ്രാഫർമാർ
നിൽപ്പുണ്ട്.

1517
01:31:16,833 --> 01:31:17,916
ഉവ്വ്, അറിയാം.

1518
01:31:18,666 --> 01:31:21,875
എൻ്റെ സുരക്ഷാ തലവൻ ഒരുപറ്റം
കിടിലൻ ക്യാമറകൾ ഇവിടെ വെച്ചിട്ടുണ്ട്.

1519
01:31:21,875 --> 01:31:23,416
അതുകൊണ്ട് കുഴപ്പമുണ്ടാവില്ല.

1520
01:31:23,416 --> 01:31:25,000
സുരക്ഷ. ശരി.

1521
01:31:26,916 --> 01:31:28,708
എന്താ തൻ്റെ ഉദ്ദേശ്യം, ബ്രോ?

1522
01:31:28,708 --> 01:31:32,625
'ബ്രോ'? നാം 'ബ്രോ' എന്നു വിളിക്കാനുള്ളത്ര
ബന്ധത്തിലാണെന്നു മനസ്സിലായില്ല, ഡാനിയേൽ.

1523
01:31:32,625 --> 01:31:34,791
ഞാനെന്തു പറയുമെന്നാ
നിങ്ങൾ കരുതുന്നതെന്നെനിക്കറിയില്ല.

1524
01:31:34,791 --> 01:31:37,791
ഇനിയും എത്രനാൾ എൻ്റെ ഭാര്യയെ
ഈ വട്ടിൻ്റെ ഭാഗമാക്കും?

1525
01:31:38,458 --> 01:31:41,125
ഡാനിയേൽ, താനെന്താ ഇവിടെ?

1526
01:31:41,125 --> 01:31:42,500
ഞാൻ ഇസ്സിയെ കൊണ്ടുപോവാൻ വന്നതാ.

1527
01:31:43,791 --> 01:31:44,833
നന്ദി.

1528
01:31:46,083 --> 01:31:49,000
കണ്ടതിൽ വളരെ സന്തോഷം... ബ്രോ.

1529
01:31:52,708 --> 01:31:54,291
- എന്താ ഇവിടെ?
- എന്താ ഇവിടെ എന്നോ?

1530
01:31:55,291 --> 01:31:57,833
നമ്മുടെ മോൾക്ക് അവളുടെ അമ്മയുടെ വീട്ടിൽ

1531
01:31:57,833 --> 01:32:01,333
വട്ടൻ ഫാൻസും പത്രക്കാരും കാരണം
പ്രശ്നമൊന്നുമില്ലല്ലോന്നു നോക്കാൻ വന്നതാ.

1532
01:32:01,333 --> 01:32:02,750
ഞങ്ങളൊക്കെ അത് നോക്കുന്നുണ്ട്.

1533
01:32:02,750 --> 01:32:04,541
അതിനാണ് സെക്യൂരിറ്റിയെ വച്ചിട്ടുള്ളത്.

1534
01:32:04,541 --> 01:32:07,208
ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന്
ഇസ്സിയ്ക്കും അറിയാം,

1535
01:32:07,208 --> 01:32:08,666
അവൾക്കതിൽ കുഴപ്പവുമില്ല.

1536
01:32:08,666 --> 01:32:10,416
അപ്പോൾ, എല്ലാം ചെയ്തിട്ടുണ്ട്, അല്ലേ?

1537
01:32:10,416 --> 01:32:11,750
എല്ലാം തന്നെ.

1538
01:32:11,750 --> 01:32:14,291
ഇന്നു ഞാനവളെ സ്കൂളിലേക്ക് കൊണ്ടുപോവാം.

1539
01:32:14,291 --> 01:32:16,750
അത് നന്നായി. ഞാനവളെ തിരിച്ചു കൊണ്ടുവരാം.

1540
01:32:16,750 --> 01:32:17,666
ശരി.

1541
01:32:17,666 --> 01:32:18,708
അത്രേയുള്ളോ?

1542
01:32:21,708 --> 01:32:23,625
വേറെന്തെങ്കിലും പറയാനുണ്ടോ, ഡാനിയേൽ?

1543
01:32:23,625 --> 01:32:26,041
അങ്ങനെ ചോദിച്ചാൽ ഒരു കാര്യമുണ്ട്.
അതായത്, താനെൻ്റെ...

1544
01:32:27,333 --> 01:32:30,708
താനെൻ്റെ മകളുടെ അമ്മയാണ്, എന്നിട്ടും
അവൾക്ക് പത്തു വയസ്സുള്ളപ്പോൾ മുതൽ

1545
01:32:30,708 --> 01:32:33,291
അവളുടെ മുറിയിൽ പോസ്റ്ററുള്ള
ഈ പയ്യൻ്റെ കൂടെയാണ് താൻ.

1546
01:32:33,291 --> 01:32:34,583
അത് കുറച്ചധികം വിചിത്രമാണ്.

1547
01:32:34,583 --> 01:32:36,291
ഒന്നാമത്തെ കാര്യം, ഞാൻ തൻ്റെ ഭാര്യയല്ല.

1548
01:32:36,291 --> 01:32:37,541
ഭാര്യ ആയിരുന്നു.

1549
01:32:37,541 --> 01:32:39,166
താൻ കള്ളംപറഞ്ഞു, വഞ്ചിച്ചു, ഉപേക്ഷിച്ചു.

1550
01:32:39,166 --> 01:32:42,375
ഞാൻ ഹെയ്സിനെ കാണാൻ കാരണം,
ഒരു ബിസിനസ് ട്രിപ്പ് ആണ്

1551
01:32:42,375 --> 01:32:44,875
മകളുടെകൂടെ ഇരിക്കുന്നതിലും പ്രധാനം
എന്നു താൻ വിചാരിച്ചതുകൊണ്ടാ.

1552
01:32:44,875 --> 01:32:47,708
- എനിക്ക് ഹൂസ്റ്റണിലേക്ക് പോവേണ്ടിയിരുന്നു.
- അറിയാം, ഡാനിയേൽ! അറിയാം!

1553
01:32:47,708 --> 01:32:49,083
ജോലിക്കാര്യമാണ്, മനസ്സിലായി.

1554
01:32:49,083 --> 01:32:50,500
പക്ഷേ അതൊരു ചോയ്സ് കൂടിയാണ്,

1555
01:32:50,500 --> 01:32:53,291
താൻ സ്ഥിരമായി തെരഞ്ഞെടുക്കുന്ന
ഒരു ചോയ്സ് കൂടിയാണ് അത്,

1556
01:32:53,291 --> 01:32:54,208
അതുകൊണ്ട് ക്ഷമിക്കണം,

1557
01:32:54,208 --> 01:32:56,958
ഈ മോളെ രക്ഷപ്പെടുത്തുന്ന നാടകം
ഒട്ടും വർക്ക് ആവുന്നില്ല.

1558
01:32:56,958 --> 01:32:58,041
ഹയ്യോ!

1559
01:32:58,041 --> 01:33:00,791
പിന്നൊന്ന്, അവളുടെ മുറിയിൽ
ഹെയ്സിൻ്റെ പോസ്റ്റർ ഉണ്ടായിരുന്നില്ല.

1560
01:33:00,791 --> 01:33:03,541
റോറിയുടെ പോസ്റ്റർ ആയിരുന്നു,
എല്ലായ്പ്പോഴും.

1561
01:33:03,541 --> 01:33:05,750
സോൾ, താനെന്താ
പറയുന്നതെന്ന് മനസ്സിലാവുന്നുണ്ടോ?

1562
01:33:05,750 --> 01:33:09,541
ഒരു നിമിഷം യാഥാർത്ഥ്യത്തിലേക്ക് മടങ്ങി വാ.
എന്താ പറയുന്നതെന്ന് മനസ്സിലാവുന്നുണ്ടോ?

1563
01:33:09,541 --> 01:33:10,583
ഇല്ല.

1564
01:33:13,291 --> 01:33:14,208
ശരി.

1565
01:33:16,208 --> 01:33:17,250
ഞാൻ പുറത്തുണ്ടാവും.

1566
01:33:23,125 --> 01:33:24,291
- ഹേയ്.
- ബൈ, അമ്മേ.

1567
01:33:24,291 --> 01:33:26,416
- നീ ഓക്കേയല്ലേ?
- അതെ. നേരം വൈകിയതാ.

1568
01:33:26,416 --> 01:33:28,875
- ഞാൻ വൈകീട്ട് പിക്ക് ചെയ്യാം കേട്ടോ?
- ശരി.

1569
01:33:28,875 --> 01:33:30,125
- ഇസ്സി, ഇവിടെ.
- ശരി.

1570
01:33:30,125 --> 01:33:32,416
നീ ഇപ്പോഴും ആ ബാൻഡിൻ്റെ ഫാൻ ആണോ?

1571
01:33:33,958 --> 01:33:35,125
എന്താ ഇത്, ഗയ്സ്.

1572
01:33:37,541 --> 01:33:38,666
ഒരു ബ്രേക്ക് എടുക്ക്.

1573
01:34:00,833 --> 01:34:01,916
ഓക്കേയല്ലേ?

1574
01:34:05,958 --> 01:34:07,000
എന്തുപറ്റി?

1575
01:34:11,083 --> 01:34:12,791
ഷാർലറ്റ് ന്യൂയോർക്കീന്ന്
മെസ്സേജയച്ചിരുന്നു.

1576
01:34:12,791 --> 01:34:15,750
ഒള്ളി... ചെറിയൊരു പ്രശ്നത്തിൽ ചെന്നുപെട്ടു.

1577
01:34:15,750 --> 01:34:17,125
- അവൻ ഓക്കേയല്ലേ?
- അതെ.

1578
01:34:17,125 --> 01:34:20,083
ഞാൻ ബാഗെടുത്ത്
ഇന്നുച്ചയ്ക്ക് അവനെ പോയി കാണാം.

1579
01:34:20,083 --> 01:34:23,125
- വളരെ സോറി.
- സാരമില്ല.

1580
01:34:23,125 --> 01:34:26,333
- അവസാന നിമിഷത്തെ പ്ലാനായിപ്പോയി.
- സാരമില്ല, മനസ്സിലാവും. പൊയ്ക്കോ.

1581
01:34:26,333 --> 01:34:27,625
- ഉറപ്പാണോ?
- അതെ, ഉറപ്പാ.

1582
01:34:27,625 --> 01:34:29,625
കുറച്ചു ദിവസത്തെ കാര്യമേയുള്ളൂ, കേട്ടോ.

1583
01:34:29,625 --> 01:34:31,666
- ശരി.
- ഇക്കാര്യത്തിൽ സോറി.

1584
01:34:37,875 --> 01:34:39,791
ഫോണിൻ്റെ കാര്യത്തിൽ
എനിക്ക് ഒന്നും ചെയ്യാനാവില്ല,

1585
01:34:39,791 --> 01:34:43,083
പക്ഷേ ഭ്രാന്തന്മാരെ ഒഴിവാക്കാൻ വേണ്ടി
'അപ്പോയിൻ്റ്മെൻ്റ് ഓൺലി' ബോർഡ് വെക്കാം

1586
01:34:43,083 --> 01:34:45,083
അതൊരു നല്ല പ്ലാനാണ്. താൻ...

1587
01:34:46,000 --> 01:34:48,041
- ട്രേസി. ഹായ്. അകത്തേക്കു വാ.
- ഹായ്.

1588
01:34:48,875 --> 01:34:50,000
ഹായ്.

1589
01:34:51,125 --> 01:34:52,625
ഇതെന്താ ഇങ്ങനൊരു ബോർഡ്?

1590
01:34:54,125 --> 01:34:57,250
ഓക്കേ. ആളുകൾക്ക് വിഷമമുണ്ടാകുന്നു...

1591
01:35:01,083 --> 01:35:02,041
നീ ഓക്കേയല്ലേ?

1592
01:35:02,041 --> 01:35:05,250
ഞാൻ സന്തോഷമായിരിക്കുന്നത് ഇത്രപേരെ
വെറുപ്പിക്കുമെന്നു ഞാൻ കരുതിയില്ല.

1593
01:35:05,916 --> 01:35:07,750
അതാണ്. ഞാൻ പറഞ്ഞതല്ലേ?

1594
01:35:07,750 --> 01:35:09,916
സന്തോഷിക്കുന്ന സ്ത്രീകളെ
ആളുകൾക്ക് ഇഷ്ടമല്ല.

1595
01:35:10,416 --> 01:35:12,875
- അങ്ങനെ ഒരുപാടുണ്ട്.
- സോൾ, മൂന്നുമണി ആവാറായി.

1596
01:35:13,500 --> 01:35:16,291
ദൈവമേ. ഓക്കേ, സോറി. ഇസ്സിയെ
സ്കൂളിൽനിന്ന് പിക്ക് ചെയ്യണം.

1597
01:35:16,291 --> 01:35:18,750
ഞങ്ങൾ... അതങ്ങനെയാ.
ഞാൻ വൈകിയാൽ അവൾക്കിഷ്ടമല്ല.

1598
01:35:28,166 --> 01:35:29,833
ബൈ, ഇസ്!

1599
01:35:34,625 --> 01:35:36,583
- എന്തൊക്കെയുണ്ട് മോളേ?
- വണ്ടിയെടുക്ക് അമ്മേ.

1600
01:35:37,500 --> 01:35:39,250
- അതൊക്കെ ആരാ...
- വണ്ടിയെടുക്കൂ, പ്ലീസ്.

1601
01:35:43,875 --> 01:35:45,541
മോളേ, അവിടെ എന്താ ഉണ്ടായത്?

1602
01:35:47,791 --> 01:35:49,750
അത് കുറച്ച് സീനിയേഴ്സ് ആയിരുന്നു,

1603
01:35:49,750 --> 01:35:53,458
ഹെയ്സിൻ്റെ ലിംഗത്തിൻ്റെ ഫോട്ടോ
എടുത്തുതരാമോ എന്നു ചോദിച്ചുകൊണ്ട്.

1604
01:35:53,458 --> 01:35:55,416
ഏതൊരു ചൊവ്വാഴ്ചയിലെയും പോലൊരു
സാധാരണ കാര്യം.

1605
01:35:56,583 --> 01:35:58,000
അവരങ്ങനെ പറഞ്ഞോ?

1606
01:35:58,000 --> 01:36:00,500
ഇല്ല, അവർ ശരിക്കു പറഞ്ഞത്
"കിടുങ്ങാമണി" എന്നാ.

1607
01:36:02,666 --> 01:36:06,000
പിന്നെ, ഞങ്ങളുടെ ബാൻഡിലെ എനിക്കിഷ്ടമുള്ള
ഒരു പയ്യനില്ലേ, ട്രെവർ?

1608
01:36:07,083 --> 01:36:09,083
ഞങ്ങൾ മെസ്സേജ് അയക്കാറുണ്ടായിരുന്നു.

1609
01:36:09,583 --> 01:36:12,208
അവനെന്നെ ഇഷ്ടമാണെന്നാ ഞാൻ കരുതിയത്.

1610
01:36:12,625 --> 01:36:14,583
പക്ഷേ അവനിന്ന് എന്നോട് എന്താ പറഞ്ഞതെന്നോ?

1611
01:36:15,708 --> 01:36:17,958
"അടുത്ത മാസം എനിക്ക് 18 തികയുമെന്ന്
അമ്മയോടു പറ."

1612
01:36:17,958 --> 01:36:20,208
അപ്പോൾ... അങ്ങനെയായിരുന്നു എൻ്റെ ദിവസം.

1613
01:36:21,416 --> 01:36:22,708
അയ്യോ, ഇസ്...

1614
01:36:24,208 --> 01:36:27,708
സോറി.

1615
01:36:27,708 --> 01:36:32,041
എന്നെയൊന്ന് അച്ഛൻ്റെ അവിടെ ആക്കാമോ?
എനിക്കിത് സഹിക്കാൻ വയ്യ.

1616
01:36:32,041 --> 01:36:33,083
ശരി.

1617
01:36:47,500 --> 01:36:48,583
ശരി.

1618
01:36:48,583 --> 01:36:49,750
ലവ് യു.

1619
01:37:17,958 --> 01:37:20,291
ഓഗസ്റ്റ് മൂണിൻ്റെ ഫാൻ

1620
01:37:20,291 --> 01:37:21,250
എന്താ ഇത്, സോളീൻ.

1621
01:37:21,250 --> 01:37:24,875
മനസ്സു തകർന്ന പതിമൂന്നുവയസ്സുകാരോട്
എന്താ പറയാനുള്ളത്?

1622
01:37:42,583 --> 01:37:43,958
ഹേയ്, സോൾ. ഇത് ജോഡിയാണ്.

1623
01:37:43,958 --> 01:37:46,125
പുതിയ വാർത്തകളെപ്പറ്റി
എന്തെങ്കിലും പറയാനുണ്ടോ?

1624
01:37:46,125 --> 01:37:49,625
അറിയാമല്ലോ, ഈ സാഹചര്യത്തിൽ
എന്തെങ്കിലും പറയുന്നത് നന്നായിരിക്കും.

1625
01:37:50,333 --> 01:37:51,916
ഓക്കേ? എന്നെ തിരിച്ചുവിളിക്ക്.

1626
01:37:52,583 --> 01:37:54,458
ഈ വർഷത്തെ ഏറ്റവും വൃത്തികെട്ട അമ്മ?!

1627
01:37:54,458 --> 01:37:56,333
എനിക്കു ദാഹിക്കുന്നു!
പൂയ്... ഞാൻ ഏകാകിനിയാണ്

1628
01:37:59,458 --> 01:38:00,833
നീ ഒരമ്മയല്ലേ? അതുപോലെ പെരുമാറ്!

1629
01:38:00,833 --> 01:38:02,458
നീയെന്താ ഇപ്പോഴും ഇവിടെ, വെടിച്ചീ?

1630
01:38:02,458 --> 01:38:04,625
നീ ദുരന്തമാണ്. നിൻ്റെ മോൾ
നിന്നെ വെറുക്കുന്നുണ്ടാവും

1631
01:38:04,625 --> 01:38:06,375
നിൻ്റെ ഇരയെ പിന്തുടരാൻ നിനക്കിഷ്ടമാണോ?

1632
01:38:06,375 --> 01:38:08,541
നിൻ്റെ മോൾ കൊള്ളാമല്ലോ,
ഹെയ്സ് അവളുടെ കൂടെ ആണല്ലേ?

1633
01:38:08,541 --> 01:38:10,208
നീ എൻ്റെ അമ്മ ആയിരുന്നെങ്കിൽ
ഞാനൊരു കുഴിയിൽ പോയി ഒളിച്ചേനെ.

1634
01:38:36,625 --> 01:38:38,375
- ഹേയ്. എന്തുപറയുന്നു?
- ഹേയ്.

1635
01:38:39,500 --> 01:38:40,333
ദൈവമേ.

1636
01:38:42,041 --> 01:38:43,916
ഞാൻ പറഞ്ഞോട്ടെ. ആ യാത്ര...

1637
01:38:45,416 --> 01:38:46,958
ഞാനാകെ ക്ഷീണിച്ചിരിപ്പാണ്.

1638
01:38:49,000 --> 01:38:49,833
ഇതാ.

1639
01:38:50,166 --> 01:38:52,041
വളരെ നന്ദി.

1640
01:38:52,791 --> 01:38:54,166
ഈ വാച്ച് എന്തിനാ തന്നത്?

1641
01:38:55,458 --> 01:38:56,791
എന്താ മുന്നോട്ടു പോവാത്തത്?

1642
01:38:59,458 --> 01:39:00,333
ഹേയ്.

1643
01:39:02,541 --> 01:39:03,750
സോൾ, സോൾ, എന്താ പ്രശ്നം?

1644
01:39:04,416 --> 01:39:06,000
എനിക്കിത് ഇനി വയ്യ.

1645
01:39:07,875 --> 01:39:11,958
നമ്മൾ, നമ്മുടെ ഈ ബന്ധം,
എനിക്കിനിയും ഇത് തുടരാൻ വയ്യ.

1646
01:39:15,041 --> 01:39:16,041
ഇസ്സിൻ്റെ കാര്യമാണ്.

1647
01:39:20,250 --> 01:39:21,791
- ശരി.
- അത്...

1648
01:39:23,375 --> 01:39:24,666
അവൾക്കിത് താങ്ങാനാവുന്നില്ല.

1649
01:39:26,083 --> 01:39:30,125
സത്യത്തിൽ അത് ഭീകരമാണ്.

1650
01:39:31,083 --> 01:39:33,125
അതായത്, അവൾ ഇതൊന്നും ചോദിച്ചുവാങ്ങിയതല്ല,

1651
01:39:33,125 --> 01:39:35,000
ഇതാവൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

1652
01:39:35,666 --> 01:39:37,125
എനിക്കവളെ കഴിഞ്ഞേ എന്തുമുള്ളൂ.

1653
01:39:39,166 --> 01:39:40,083
ശരി.

1654
01:39:41,458 --> 01:39:43,208
ശരി, ഞാനൊന്ന്...

1655
01:39:44,791 --> 01:39:46,833
ഞാനൊന്ന് ഇതെപ്പറ്റി
ഒരുനിമിഷം ചിന്തിക്കട്ടെ.

1656
01:39:49,833 --> 01:39:53,250
നോക്കൂ, ഞാനിതൊക്കെ വിടാം. ഇതൊക്കെ വിടാം.

1657
01:39:53,250 --> 01:39:56,708
- ഇല്ല, തനിക്കത് പറ്റില്ല.
- എനിക്ക് കുഴപ്പമില്ല. പറ്റും.

1658
01:40:00,041 --> 01:40:01,458
ഇത് കൂടുതൽ വഷളാവുകയേയുള്ളൂ.

1659
01:40:08,875 --> 01:40:10,875
ഇങ്ങനെ ചെയ്യല്ലേ സോളീൻ. പ്ലീസ്.

1660
01:40:10,875 --> 01:40:12,208
പ്ലീസ്, പോകൂ.

1661
01:40:12,666 --> 01:40:14,375
നമുക്കുവേണ്ടി പോരാടാത്തതെന്താ?

1662
01:40:57,750 --> 01:40:59,375
ഞാൻ ഇസ്സിയോട് ഗുഡ്നൈറ്റ് പറഞ്ഞോട്ടെ?

1663
01:40:59,375 --> 01:41:01,375
ഇസ്സി കിടന്നതേയുള്ളൂ.

1664
01:41:01,375 --> 01:41:03,583
താൻ അന്വേഷിച്ചെന്നു ഞാനവളോട് പറയാം.

1665
01:41:03,583 --> 01:41:05,125
നന്ദി. എൻ്റെ പേരിൽ അവൾക്ക് ഉമ്മ നൽകൂ.

1666
01:41:16,833 --> 01:41:18,708
വാതിൽ തുറക്കൂ

1667
01:41:32,666 --> 01:41:35,375
പതിനാലു വയസ്സിലാ ഞാൻ ബാൻഡിനുവേണ്ടി
ഓഡീഷൻ ചെയ്തത്.

1668
01:41:40,541 --> 01:41:42,166
അതൊരു ജീവിതം മൊത്തം നശിപ്പിക്കരുത്.

1669
01:41:45,958 --> 01:41:47,250
അങ്ങനെ ഉണ്ടാവില്ല.

1670
01:41:49,833 --> 01:41:51,916
തനിക്ക് വലിയ, മനോഹരമായൊരു ജീവിതമുണ്ടാകും.

1671
01:41:56,458 --> 01:41:57,875
വളരെ വളരെ സോറി.

1672
01:42:02,375 --> 01:42:03,666
ഞാൻ തന്നെ സ്നേഹിക്കുന്നു, സോളീൻ.

1673
01:42:07,458 --> 01:42:08,750
ഞാനും തന്നെ സ്നേഹിക്കുന്നു.

1674
01:43:53,041 --> 01:43:55,416
അഞ്ചുവർഷം കഴിഞ്ഞ് ഈ സാഹചര്യം
ഒന്നൂടെ ഓർക്കുമെന്ന് സത്യംചെയ്യ്.

1675
01:43:56,125 --> 01:43:59,916
ഇസ്സിയുടെ സ്കൂൾ തീരും,
അവൾ ഏറ്റവും നല്ല രീതിയിൽ ജീവിക്കുകയാവും.

1676
01:44:01,250 --> 01:44:04,583
ആരും കണക്കിലെടുക്കാത്ത
ഒരു താഴേക്കിട സെലിബ്രിറ്റി ആയിരിക്കും ഞാൻ.

1677
01:44:09,583 --> 01:44:10,875
ഇതൊക്കെ കുറേ കഴിഞ്ഞുള്ളതല്ലേ.

1678
01:44:13,625 --> 01:44:16,291
എവിടുന്നെങ്കിലും ഒരു തുള്ളി സന്തോഷം
കിട്ടുമെങ്കിൽ, അതെടുക്കണം.

1679
01:44:17,000 --> 01:44:18,666
ഞാനും അങ്ങനെ ചെയ്യും, ഓക്കേ?

1680
01:45:42,333 --> 01:45:45,083
അഞ്ചു വർഷങ്ങൾക്കു ശേഷം

1681
01:45:46,875 --> 01:45:52,375
സിൽവർ ലേക്ക്

1682
01:46:07,458 --> 01:46:08,291
ഹായ്!

1683
01:46:08,291 --> 01:46:10,083
- ഹായ്, മോളേ!
- എന്തു പറയുന്നു?

1684
01:46:10,083 --> 01:46:11,458
നിൻ്റെ മുടി അടിപൊളിയായിട്ടുണ്ട്.

1685
01:46:12,000 --> 01:46:13,208
നന്ദി. ഞാനിതിങ്ങനെ ആക്കിയതാ.

1686
01:46:13,208 --> 01:46:14,666
- നല്ല രസമുണ്ട്.
- നന്ദി.

1687
01:46:14,666 --> 01:46:16,000
അമ്മയെ കാണാൻ നല്ല രസമുണ്ട്!

1688
01:46:16,000 --> 01:46:17,166
ചിക്കാഗോ എങ്ങനെയുണ്ട്?

1689
01:46:17,166 --> 01:46:20,000
കൊള്ളാം. അതായത്, നല്ല കോച്ചുന്ന തണുപ്പാണ്,
എന്നാലും കൊള്ളാം.

1690
01:46:20,000 --> 01:46:21,583
തണുപ്പിൽനിന്ന് മാറിയല്ലേ ഇരിപ്പ്?

1691
01:46:21,583 --> 01:46:25,750
എന്തെങ്കിലും വേണോ? സ്വെറ്ററോ,
വെസ്റ്റോ, സ്കാർഫോ മറ്റോ?

1692
01:46:25,750 --> 01:46:29,208
വേണ്ട. ഇവിടെ ഏതാണ്ട്
അയ്യായിരത്തോളം സ്വെറ്ററുകളുണ്ട് എനിക്ക്.

1693
01:46:29,916 --> 01:46:30,750
ശരി.

1694
01:46:31,375 --> 01:46:35,166
രമോണ കോസ്റ്ററിൻ്റെ കാര്യത്തിൽ,
ഒരു നിമിഷം നീ പറന്നുയരുകയായിരിക്കും...

1695
01:46:35,166 --> 01:46:36,875
{\an8}കായേൻ മുളകിൻ്റെ അല്പം എരവ്

1696
01:46:36,875 --> 01:46:38,625
{\an8}പാപ്രിക്കയുടെ പുകച്ചിലും.

1697
01:46:38,833 --> 01:46:42,250
{\an8}- പാൽ സ്റ്റീക്ക് ഇട്. അവൾക്കത് അറിയാം.
- ആർക്കും അതെന്താണെന്ന് അറിയില്ല.

1698
01:46:42,416 --> 01:46:43,250
{\an8}250 ബിബിസി - അമേരിക്ക
ദി ഗ്രഹാം നോർട്ടൺ ഷോ

1699
01:46:43,250 --> 01:46:44,166
{\an8}ഒപ്പം മ്യൂസിക്കൽ ഗസ്റ്റ് ഹെയ്സ് കാംബെൽ

1700
01:46:44,166 --> 01:46:49,125
{\an8}സംഗീതം അത്ഭുതപ്പെടുത്തുമ്പോൾ
നിങ്ങളിപ്പോഴും ചിരിക്കാറുണ്ടോ?

1701
01:46:53,208 --> 01:46:58,000
ഉണർന്നുകിടന്നുകൊണ്ട് സ്വപ്നം കാണാറുണ്ടോ

1702
01:46:58,875 --> 01:47:01,458
നാം എന്തായേനെയെന്നോ

1703
01:47:01,458 --> 01:47:04,916
നാമെങ്ങനെ വീണ്ടും തുടങ്ങുമെന്നോ

1704
01:47:10,125 --> 01:47:16,125
നീ എൻ്റെയായിരുന്നെങ്കിൽ
ആരായിരുന്നേനെയെന്നോ

1705
01:47:19,833 --> 01:47:25,791
ഞാൻ ദേഷ്യപ്പെടുമ്പോൾ
നീയെന്നെ പിന്തുടരുമോ

1706
01:47:29,083 --> 01:47:31,500
നിന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവാൻ
അനുവദിക്കുമോ

1707
01:47:32,083 --> 01:47:34,958
പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ

1708
01:47:38,833 --> 01:47:41,250
നാമിത് നിൻ്റെ രീതിയിൽ ശ്രമിച്ചുനോക്കി

1709
01:47:41,250 --> 01:47:45,375
എൻ്റെ വഴിയിൽ ശ്രമിക്കാൻ
ഇനിയും വൈകിയിട്ടില്ല

1710
01:47:46,916 --> 01:47:51,000
നമുക്കിനിയും സമയമുണ്ട്

1711
01:48:02,041 --> 01:48:02,958
നന്ദി.

1712
01:48:05,291 --> 01:48:06,958
ഹെയ്സ് കാംബെൽ!

1713
01:48:11,708 --> 01:48:13,208
- അവിടെ ഇരിക്കൂ.
- ശരി.

1714
01:48:13,208 --> 01:48:14,583
ശരി.

1715
01:48:17,166 --> 01:48:19,541
അത് ഗംഭീരമായിരുന്നു, ഹെയ്സ്. വളരെ നന്ദി.

1716
01:48:19,541 --> 01:48:22,750
വളരെ സ്പെഷ്യൽ പെർഫോമൻസ്, അല്ലേ?
മനോഹരം. അതിമനോഹരം.

1717
01:48:24,333 --> 01:48:25,333
നന്ദി.

1718
01:48:25,333 --> 01:48:28,083
നിർത്താതെ ടൂറിൽ ആണെന്നു തോന്നുന്നല്ലോ.

1719
01:48:28,083 --> 01:48:29,041
അതെ.

1720
01:48:29,041 --> 01:48:31,458
സമീപഭാവിയിൽ ഒരു ഇടവേള പ്രതീക്ഷിക്കാമോ?

1721
01:48:31,458 --> 01:48:33,750
- നിങ്ങൾക്കൊരു ഇടവേള വേണം, ഹെയ്സ്.
- എനിക്കൊരു ഇടവേള വേണം.

1722
01:48:33,750 --> 01:48:36,416
ഇപ്പോൾ ഞാൻ യാത്രയുടെ
അവസാന ഘട്ടത്തിലാണ്, ഗ്രഹാം.

1723
01:48:36,416 --> 01:48:40,208
പക്ഷേ. ടൂർ തീർക്കുക എന്നതു മാത്രമാണ്
ഇപ്പോഴത്തെ കാര്യം എന്നു തോന്നുന്നു,

1724
01:48:40,208 --> 01:48:44,541
അതിനുശേഷം, ഞാൻ ചെറിയൊരു ഇടവേളയ്ക്കായി
തയ്യാറെടുക്കുന്നുണ്ട്.

1725
01:48:44,541 --> 01:48:46,791
എൽഎയിലേക്ക് ചെറിയൊരു യാത്ര.

1726
01:48:46,791 --> 01:48:48,791
എൽഎ? എന്തെങ്കിലും പ്രത്യേക കാരണം?

1727
01:48:51,083 --> 01:48:53,625
ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരാളുണ്ട് അവിടെ.

1728
01:49:01,416 --> 01:49:03,125
ഇൻസ്റ്റലേഷന് ഞാൻ വിളിക്കാം?

1729
01:49:03,125 --> 01:49:05,208
നന്ദി. ബൈ.

1730
01:49:05,208 --> 01:49:11,291
മാർചൻഡ് കളക്റ്റീവ്

1731
01:49:45,875 --> 01:49:47,250
ശരിക്കും ഗംഭീരമായൊരു കളക്ഷൻ.

1732
01:49:47,250 --> 01:49:50,708
എനിക്കു തോന്നുന്നു, തൻ്റെ പേരിൽ
അവിടെയൊരു ടെഡ്ഡി കെല്ലി ഉണ്ടെന്ന്. അതെ.

1733
01:55:32,625 --> 01:55:34,625
ഉപശീർഷകം വിവർത്തനംചെയ്തത്
ശ്യാം ടി.കെ.

1734
01:55:34,625 --> 01:55:36,708
ക്രിയേറ്റീവ് സൂപ്പർവൈസർ
ശ്രീസായി സുരേന്ദ്രൻ



